"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ചിത്രകല ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
</gallery>
</gallery>
=='''ചിത്രകല ക്ലബ്ബ് 2019-20''' ==
=='''ചിത്രകല ക്ലബ്ബ് 2019-20''' ==
ചിത്രകലാധ്യാപകൻ  ജോൺസൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകലയിൽ അതീവ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ചയ്ക്ക് പ്രത്യേക കോച്ചിംഗ് നൽകി വരുന്നു.

10:49, 25 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രകലയിൽ അഭിരുചിയുളള വിദ്യാ൪ത്ഥികൾക്കായി ശനിയാഴ്ച്ച ദിവസങ്ങളിൽ ചിത്രകലാ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കൂടാതെ പ്രക‌ൃതി ചിത്രരചന, ചിത്രരചന ക്യാമ്പുകൾ, ചിത്രപ്രദ൪ശനങ്ങൾ എന്നിവയും ചിത്രകലാ ക്ലബിന്റെ പ്രവ൪ത്തനങ്ങളാണ്. വിദ്യാ൪ത്ഥികളുടെ ചിത്രരചനകൾ പ്രദ൪ശന ബോ൪ഡിൽ പ്രദ൪ശിപ്പിച്ചും ചിത്രകലാ ക്ലബ് പ്രവ൪ത്തിച്ചു വരുന്നു. എൺപതോളം വിദ്യാ൪ത്ഥികൾ ചിത്രകലാ ക്ലബിൽ അംഗങ്ങളായിട്ടുണ്ട്. വിദ്യാലയത്തിൽ നിന്നു വിരമിച്ച ചിത്രകലാധ്യാപകൻ ശ്രീ. സി.എൻ സൈമൺ മാസ്റ്റ൪ പ്രക‌ൃതിചിത്രരചന നടത്തിയാണ് ഈ വ൪ഷം ചിത്രകലാ ക്ലബ് ഉദ്ഘാടനം ചെയ്‌തത്.

	പറപ്പൂ൪ കെ സി വൈ എം നടത്തിയ അഖിലകേരള  ചിത്രരചന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാ൪ത്ഥികൾ മികച്ച വിജയം നേടുകയുണ്ടായി. കുന്നകുളം ക്രിയേറ്റിവ് സ൪ക്കിൾ നടത്തിയ   ചിത്രരചന മത്സരത്തിൽ ഹൈസ്‌ക്ക‌ൂൾ വിഭാഗം അഗ്രിക്കേറ്റ് 2-ാം സ്ഥാനം നേടി. കുന്നകുളം ഉപജില്ല കലോത്സവത്തിൽ ഹൈസ്‌ക്ക‌ൂൾ വിഭാഗം എണ്ണഛായത്തിലും, കാ൪ട്ടൂണിൽ ഒന്നാം സ്ഥാനവും, പെൻസിൽ ഡ്രോയിംങ്ങിൽ  A GRADE  ലഭിച്ചു. യു പി വിഭാഗം വാട്ട൪കളറിൽ 2-ാം സ്ഥാനം നേടി. മലയാളത്തിന്റെ പ്രിയ കവിയായ ഒ.എൻ.വി കുറുപ്പിന്റെ അനുസ്മരണത്തോടുനുബന്ധിച്ച് ചിത്രകലാധ്യാപകനും വിദ്യാ൪ത്ഥികളും കൂടി അദ്ദേഹത്തിന്റെവലിയ ഛായചിത്രം വരച്ച് ശ്രദ്ധ നേടിയിരിന്നു. 2017 ജനുവരിയിൽ കുന്നകുളത്ത് നടന്ന റവന്യ‌ൂ ജില്ല സ്‌ക്ക‌ൂൾ  കലോത്സവത്തിന്റെ ലോഗോ നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസ്സ് വിദ്യാ൪ത്ഥി അഭയ് സി ജോൺസനാണ്. അതിന് വ്യവസായ മന്ത്രിയുടെ പക്കൽ നിന്ന് ഉപഹാരവും ലഭിക്കുകയുണ്ടായി.


ചിത്രകല ക്ലബ്ബ് 2018-19

വിദ്യാലയത്തിൻെറ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളായ ചിത്രകാരന്മാർ പൂർവ്വകാല സ്മരണകൾ ക്യാൻവാസിൽ പകർത്തി.ഇരുപത്തിയഞ്ചോളം ചിത്രകാരന്മാർ പങ്കെടുത്തു .മിഠായിക്കാരൻ സായ്‌വിനെയും ,ഐസ് വിൽപ്പനക്കാരൻ മോഹനേട്ടനെയും ,ഉച്ചക്കഞ്ഞി തയ്യാറാക്കുന്ന അമ്മാമയെയും ചിത്രകാരന്മാർ മോഡലിരുത്തി വരച്ചപ്പോൾ കണ്ടുനിന്നവർക്കു കൗതുകമായി .ചിത്രസംഗമത്തിന്റെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ വിദ്യാസാഗർ നിർവഹിച്ചു . വേൾഡ് കപ്പിനോടനുബന്ധിച്ച് ഏവരുടേയും ഇഷ്ട ഫുട്ബോൾ താരങ്ങളെ ചിത്രകലാധ്യാപകനും വിദ്യാർത്ഥികളും ചേർന്ന് ക്യാൻവാസിൽ വരച്ചു വിദ്യാലയാങ്കണത്തിൽ പ്രദർശിപ്പിച്ചു . ചിത്രകലയിൽ അതീവ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ചയ്ക്ക് പ്രത്യേക കോച്ചിംഗ് നൽകി വരുന്നു .വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ചിത്രരചന പ്രദർശനബോർഡിൽ പ്രദർശിപ്പിക്കുന്നു .

ചിത്രകല ക്ലബ്ബ് 2019-20

ചിത്രകലാധ്യാപകൻ ജോൺസൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകലയിൽ അതീവ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ചയ്ക്ക് പ്രത്യേക കോച്ചിംഗ് നൽകി വരുന്നു.