"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന വിഭാഗങ്ങൾ2=ഹയർസെക്കണ്ടറി| | പഠന വിഭാഗങ്ങൾ2=ഹയർസെക്കണ്ടറി| | ||
പഠന വിഭാഗങ്ങൾ3=| | |||
മാദ്ധ്യമം=മലയാളം/English| | മാദ്ധ്യമം=മലയാളം/English| | ||
ആൺകുട്ടികളുടെ എണ്ണം=458| | ആൺകുട്ടികളുടെ എണ്ണം=458| |
13:37, 10 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി | |
---|---|
![]() | |
വിലാസം | |
വെളളയാംകുടി വെളളയാംകുടി പി.ഒ, , ഇടുക്കി 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04868272841 |
ഇമെയിൽ | sjhssvellayamkudy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ GIJI GEORGE |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ജോസഫ് മാത്യൂ |
അവസാനം തിരുത്തിയത് | |
10-07-2019 | 30053 |
കട്ടപ്പന നഗരത്തിൽ നിന്നും 3കി.മി. അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ചരിത്രം
കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 5 ലാപ്ടോപ്പുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- S.P.C
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേച്ചർ ക്ലബ്
- N.C.C
- സ്പോക്കൺ ഇഗ്ലീഷ് പരിശീലനം
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് വിദ്യാലയം ആരംഭിച്ചത്. 2004-ൽ ഇടുക്കി കോർപ്പറേറ്റിന്റെ കീഴിലായി. ഇടുക്കി കോർപ്പറേറ്റ് മാനേജർ മാർ തോമസ് നെല്ലികുന്നേൽ ആണ്. കോർപ്പറേറ്റ് സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ആണ്.
മുൻ സാരഥികൾ
- എം.എം. ആഗസ്തി
- കെ.യു മത്തായി
- സി. കെ.എസ്. മേരി
- സാറാമ്മ സി.ജെ
- എം.റ്റി എബ്രാഹം
- വി. ലൂക്കോസ്
- എ.സി അലക്സാണ്ടർ
- ഫാ.തോമസ് വട്ടമല
- കുര്യൻ റ്റി.കെ
<googlemap version="0.9" lat="9.85251" lon="77.195435" zoom="9"> 9.77832, 77.082762, St. Jerome's Higher Secondary School SH 33 Vellayamkudi, Kerala -3.063725, -15.523682 </googlemap>