"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
(j)
വരി 8: വരി 8:


[[പ്രമാണം:Hm ppmhss.jpeg|thumb|200px|ഹെഡ്‌മാസ്റ്റർ- '''ശ്രീ.അബ്ദുറസാഖ് ടി കെ''']]
[[പ്രമാണം:Hm ppmhss.jpeg|thumb|200px|ഹെഡ്‌മാസ്റ്റർ- '''ശ്രീ.അബ്ദുറസാഖ് ടി കെ''']]
[[പ്രമാണം:1948.png|thumb|200px|]]

16:33, 26 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്ക്കൂൾ വിഭാഗം

പി പി എം ഹയർ സെക്കന്ററി സ്കൂൾ

നെടിയിരുപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി കൊട്ടുക്കര ആസ്ഥാനമായി 1976 ൽ സ്ഥാപിതമായ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ 2000 -2001 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര ഗവണ്മെന്റ് 2011 ൽ ന്യൂനപക്ഷ പദവി നൽകി. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 2 km കിഴക്കായി ദേശീയ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിൽ 4000 ൽ അധികം കുട്ടികളും ഹയർ സെക്കൻഡറിയിൽ ആയിരത്തോളം കുട്ടികളും പഠിച്ചുക്കൊണ്ടിരിക്കുന്നു. എസ് എസ് എൽ സി , പ്ലസ് ടു തലങ്ങളിൽ ഉയർന്ന അക്കാദമിക മികവ് പുലർത്തുന്ന ഈ സ്ഥാപനം ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കൊയ്തെടുത്ത 99.9% (1301 /1302, 222ഫുൾ A+) വിജയത്തോടെ കേരളത്തിലെ തന്നെ വിദ്യാഭ്യാസ സ്ഥാപന ഭൂമികയിൽ പ്രഥമസ്ഥാനീയരായി മാറിക്കഴിഞ്ഞു. കലാ, കായിക, ശാസ്ത്ര മേഖലകൾ ഉൾപ്പെടുന്ന അക്കാദമികേതര രംഗങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിലും സാന്ത്വന, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനങ്ങൾ വഴി ജനഹൃദയങ്ങളിലും സ്ഥിര പ്രതിഷ്ഠ നേടി, ഈ വിദ്യാലയം വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ ദൗത്യം നിറവേറ്റി വരുന്നു. അക്കാഡമിക് പ്രൊഫിഷ്യന്സിയോടൊപ്പം ആത്മ നിയന്ത്രണമുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹ സൃഷ്ടിപ്പ് ഈ സ്ഥാപനം ലക്ഷ്യമിടുന്നു.

ഹെഡ്‌മാസ്റ്റർ- ശ്രീ.അബ്ദുറസാഖ് ടി കെ