"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
.{{prettyurl|GOVT VHSS ERAVIPURAM}}
.{{prettyurl|GOVT VHSS ERAVIPURAM}}
<div style="background-color:#E6E6FA>
<div style="background-color:#E6E6FA>

18:24, 5 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.

ജൈവവൈവിധ്യ ക്ലബ്ബ്

വളരെ സജീവമായി പ്രവർത്തിക്കുന്ന ജൈവവൈവിധ്യക്ളബ്ബാണ് നമ്മുടെ സ്കൂളിനുള്ളത്.ജൈവവൈവിധ്യപാർക്കിന്റെ നിർമ്മണം വസാനഘട്ടത്തിലാണ്. പാർക്കിന്റെ ഭാഗമായി പടിതക്കുളവും, പുൽമേടും നിർമ്മിച്ചിരിക്കുന്നു. വിവിധതരം സസ്യങ്ങളെക്കൊണ്ട് നമ്മുടെ സ്കൂളിനെ ജൈവസമ്പന്നമാക്കാൻ ക്ലബ്ബിന്സാധിച്ചു.

ജൈവവൈവിധ്യ ക്ലബ്ബ്

ജൈവവൈവിധ്യക്ലബ്ബ് ഔഷധത്തോട്ടനവീകരണത്തിൽ

ഔഷധത്തോട്ടം

WORLD CONSERVATION DAY

           പൊതു വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതോത്സവ പരിപാടിയുടെ 4ാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനാചരണം  G V H S S ൽ  ആചരിക്കുകയുണ്ടായി.ഇതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ പ്രസംഗമുണ്ടായിരുന്നു. കുട്ടികൾ പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.ശേഷം 'സുഹൃത്തിനൊരു കറിവേപ്പ്' എന്ന പേരിൽ കറിവേപ്പിൻ തൈകൾ കൈമാറി.സ്കൂളിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷമായ അരയാലിനെ മുത്തശ്ശി മരമായി അംഗികരിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.ശേഷം കുട്ടികൾ ശ്രീ സുഗതകുമാരി ടീച്ചരറുടെ 'ഒരു തൈ നടാം', ഒരുപാടd പിന്നെയും,ഇ‍ഞ്ചിക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്നീ ഗാനങ്ങൾ ആലപിച്ചു. കിളികൾക്ക് കുളിക്കാനും കുടിക്കാനുമായി മൺപാത്രങ്ങളിലും പാളയിലും വെള്ളം വെച്ചു.മുതുമുത്തശ്ശിയെ വണങ്ങി പരിപാടി അവസാനിപ്പിച്ചു.

ഹിന്ദി ക്ലബ്ബ്

പ്രേംചന്ദ് ദിനം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് പ്രബന്ധരചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ഹിന്ദിയിൽ കുട്ടികൾക്ക് ആശയവിനിമയശേഷി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി കോർണർ സജ്ജീകരിച്ചു.