"ഗവ.ഹൈസ്ക്കൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sabujoseph (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 37 | | അദ്ധ്യാപകരുടെ എണ്ണം= 37 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= എം രമേശ് | | പ്രധാന അദ്ധ്യാപകൻ= ശ്രീ. എം രമേശ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുനിൽ ജെ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സുനിൽ ജെ | ||
|ഗ്രേഡ്=6 | |ഗ്രേഡ്=6 | ||
| സ്കൂൾ ചിത്രം= 30082_pic_3.JPG | | | സ്കൂൾ ചിത്രം= 30082_pic_3.JPG | |
20:47, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖംഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാമ്പനാർ ഗവ.ഹൈസ്ക്കൂൾ. പാമ്പനാർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ചരിത്രം1953 ഒക്ടോബർ 21 ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴുള്ള പ്രൈമറി സ്കൂൾ കെട്ടിടത്തിന് തറക്കല്ലിടുകയും, 1954 ജൂലൈ 15 ന് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സുന്ദരം റെഡ്യാർ വാങ്ങി നൽകുകയും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്കൂൾ കെട്ടിടം നിർമ്മിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി കുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്കൂൾ യു പി സ്കൂളായി ഉയർത്തി. സ്കൂൾ പിടിഎ യുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ കുട്ടികൾക്ക് പഠനത്തിനായി കൂടുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യുടെ ശ്രമഫലമായി 2010-ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയർത്തുകയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ച് ഹൈസ്ക്കൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളിൽ അധികവും പട്ടികജാതി വിഭാഗത്തിലും, മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവരും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളുമാണ്. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി എഴുന്നൂറിലധികം കുട്ടികൾ പഠനം നടത്തി വരുന്നു. സദാ സേവന സന്നദ്ധരായ അധ്യാപകരും പി.ടി.എ യുമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. ഈ അധ്യായന വർഷം 37 അധ്യാപകരും, 4 ഓഫീസ് ജീവനക്കാരും, എസ്.എസ്.എ പദ്ധതിയിൽ നിയമിച്ച 4 സ്പഷ്യൽ അധ്യാപകരും, 2 പ്രീ-പ്രൈമറി ജീവനക്കാരും, ഒരു കൗൺസിലറും ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. കൂടാതെ 2018-19 അധ്യയന വർഷം മുതൽ ഹൈസ്കൂൾ തലം വരെ ഇംഗ്ലീഷ് മീഡിയം അരംഭിക്കാൻ സാധിച്ചതും അഭിമാനകരമായ നേട്ടമാണ്. ഭൗതികസൗകര്യങ്ങൾകമ്പ്യൂട്ടർ ലാബ് സ്ക്കൂളിനാവശ്യമായ അത്യാവശ്യം എല്ലാ ഭൗതിക സാഹചര്യങ്ങളും സ്കൂൾ പി.ടി.എ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്. ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ പാമ്പനാർ ഗവ. ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും. ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്നും, പ്രൈമറിക്കും രണ്ടും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ബ്ലോഗ്സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
മുൻ സാരഥികൾസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂൾ പി.ടി.എവിദ്യാലയം മികവിന്റെ കേന്ദ്രമാക്കാൻ പാമ്പനാർ ഗവ. ഹൈസ്ക്കൂളിലെ പി.ടി.എ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്കുന്നു. സ്കൂളിന് എം എൽ എ, എം പി, മറ്റു ജന പ്രതിനിധികൾ തുടങ്ങിയവർ നൽകുന്ന ഫണ്ടുകൾ ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ നേതൃത്വം നൽകുന്നു. വിവിധ ഫണ്ടുകൾ അനുവദിപ്പിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തുന്നതിനും, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും സ്കൂൾ പി.ടി.എ യ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പി.ടി.എ അംഗങ്ങൾ, ക്ലബ്ബ്, ജനപ്രതിനിധികൾ എന്നിവരോടൊപ്പം നിന്ന് എല്ലാ ക്ലാസ്സ് മുറികളിലേയ്ക്കും സ്പീക്കർ, ഭക്ഷണശാലയിലേയ്ക്ക് ആവശ്യമായ കസേരകൾ, സ്മാർട്ട് ക്ലാസ്സ് മുറികൾ, പുതിയ പാചകപ്പുര, രണ്ട് സ്കൂൾ ബസ്സുകൾ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം നടത്തിക്കഴിഞ്ഞിട്ടുണ്ട്. പത്താം ക്ലാസ്സ് കുട്ടികളുടെ രാത്രിപഠനത്തിന് ആവശ്യമായ ലഘുഭക്ഷണം നൽകുന്നതിന് സ്കൂൾ പി.ടി.എ മുൻകൈ എടുത്തു പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും , എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടുന്നതിനും സഹായിച്ച പി.ടി.എ യുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സ്കൂൾ ഉച്ചഭക്ഷണ പരിപാടി നിരീക്ഷിക്കാനും മികച്ച രീതിയിൽ നടത്തിക്കൊണ്ടു പോകുന്നതിനും പി.ടി.എ ഇടപെടൽ നടത്തുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ 2017-18 അധ്യയന വർഷത്തെ ഇടുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്ക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും പാമ്പനാർ ഗവ. ഹൈസ്ക്കൂളിലെ പി.ടി.എയ്ക്ക് കരസ്ഥമാക്കുവാൻ സാധിച്ചു. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു.
യാത്രാസൗകര്യംലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ പരുന്തും പാറയ്ക്കു സമീപമാണ് പാമ്പനാർ ടൗൺ സ്ഥിതി ചെയ്യുന്നത്. കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങളിൽ നിന്നും ( ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ടുമുടി, കരടിക്കുഴി ) സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. സ്കൂൾ പി.ടി.എ യുടെ പ്രവർത്തന ഫലമായി ബഹു. പീരുമേട് എം എൽ എ ശ്രീമതി. ഇ എസ് ബിജിമോൾ 1500000 /- രൂപയും, ബഹു. ഇടുക്കി എം പി. ശ്രീ. ജോയിസ് ജോർജ്ജ് 1300000 /- രൂപയും അനുവദിക്കുകയും രണ്ട് സകൂൾ ബസ്സുകൾ നമുക്ക് സ്വന്തമാകുകയും ചെയ്തു. തോട്ടം മേഖലയിൽ ഉൾ പ്രദേശങ്ങളിൽ നിന്നും വന്നു പഠിക്കുന്ന കുട്ടികളാണ് നമ്മുടെ സ്കൂളിൽ അധികവും. അവർക്ക്സകൂൾ ബസ്സ് വളരെ ഉപകാര പ്രദമാണ്. ഈ അവസരത്തിൽ സകൂൾ ബസ്സുകൾ നൽകിയ ബഹു. പീരുമേട് എം എൽ എ ശ്രീമതി. ഇ എസ് ബിജിമോൾക്കും, ബഹു. ഇടുക്കി എം പി. ശ്രീ. ജോയിസ് ജോർജ്ജിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വഴികാട്ടി
{{#multimaps:9.577637, 77.025845 |zoom=13}} ചിത്രശാല
മേൽവിലാസംഗവ. ഹൈസ്കൂൾ പാമ്പനാർ മറ്റുതാളുകൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||