"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ SSLC വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു.  
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ SSLC വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു.  
</p>
</p>
[04/12, 1:43 PM] Tr Saritha: മലയാളത്തിളക്കം എൽ .പി ., യു.പി, റിപ്പോർട്ട്
ഈ അധ്യയന വർഷം നവംബർ മാസത്തിൽ നടത്തിയ മലയാളത്തിളക്കം നല്ലൊരു അനുഭവമായതിനാൽ എല്ലാ അധ്യാപകരും ഏറ്റവും സ്നേഹത്തോടെ അത് സ്വീകരിച്ച .തുടക്കത്തിൽ ടീച്ചേഴ്സിന് ഇതൊരു തിടുക്കപ്പെട്ട ആസൂത്രണ രീതിയായിരുന്നു. എങ്കിലും കുട്ടികളുടേയും മാതാപിതാക്കളുടേയും സഹകരണം അധ്യാപകരെ വളരെയധികം സഹായിച്ചു.നവംബർ 15ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കുന്ന തരത്തിൽ എട്ട് ദിവസമായി ഒരുക്കിയ ക്ലാസ്സ് കുട്ടികൾക്ക് വേറിട്ട പ0നാനുഭവമായിരുന്നു. ഓരോ ദിവസത്തേയും പ്രവർത്തനങ്ങളിലൂടെ പുതിയ കവിതകൾ ,കഥകൾ, അക്ഷരരൂപീകരണം മുതലായവ കൂടുതൽ പഠിക്കാൻ സാധിച്ചു. വായിക്കാനറിയാത്ത കുട്ടികൾ അവർ തന്നെ മുന്നോട്ട് വന്ന് വായിക്കുന്ന തരത്തിലേക്ക് മാറി എന്നത് എടുത്തു പറയട്ടെ. പങ്കെടുത്ത കുട്ടികൾ ഓരോ ദിവസവും വലിയ താല്പര്യത്തോടെ ഗൃഹപാഠങ്ങൾ ചെയ്തു വന്നിരുന്നു. എട്ടാം ദിവസം വിജയോത്സവ ദിനത്തിൽ ക്ലാസ്സ് പി.ടി.എ.കൂടി.പി.ടി.എയിൽ പങ്കെടുത്ത അമ്മമാർ നല്ല അഭിപ്രായമാണ് പറഞ്ഞത്.അവർ അത് കുട്ടികളുമൊത്ത് പരിശീലിക്കുകയും ചെയ്യുന്നു. എൽ.പി.വിഭാഗത്തിൽ 20 കുട്ടികളും യു പി.വിഭാഗത്തിൻ 23 കുട്ടികളുമായി ക്ലാസ്സ് വിജയകരമായി നടത്തി.
[05/12, 12:28 PM] Tr Saritha: അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും സൗജന്യമായി പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.
[07/12, 11:24 AM] Tr Saritha: അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്.
          എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാo ങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി നവംബർ 7 ന് പത്താം ക്ലാസ്സുകാർക്കായി മൈസൂർ_ ഊട്ടി (ടിപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് കേരളത്തിന് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.
[07/12, 11:32 AM] Tr Saritha: പാവ നിർമ്മാണം, ചാർട്ട് വർക്ക്ഷോപ്പ്
      സ്ക്കൂളിൽ ടീച്ചിങ് പ്രാക്ടീസിനെത്തിയ ടിച്ചേഴ്സിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സുകാർക്ക് പാവനിർമ്മാണ പരിശീലനവും ചാർട്ട് വർക്ക്ഷോപ്പും നടത്തി.അഖില ടീച്ചർ, സ്നേഹ ടീച്ചർ, ദിവൃ ടീച്ചർ, എന്നിവർ നേതൃത്വം നല്കി. കുട്ടികളെല്ലാം വളരെ സജീവമായി അതിൽ പങ്കെടുത്തു.
[07/12, 11:38 AM] Tr Saritha: ശിശുദിനാഘോഷം
              കുട്ടികളെ ഏറെ സ്നേഹിച്ച ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനം പൂർവ്വാധികം ഭംഗിയായി സ്ക്കൂളിൽ ആഘോഷിച്ചു. എൽ.പി. ക്ലാസ്സുകളിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്.ശിശുദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡാൻസ്, പാട്ട്, പ്രസംഗം, മോണോ ആക്ട്, എന്നിവ അവതരിപ്പിച്ചു.ഒരു കൊച്ചു മിടുക്കൻ അന്നേ ദിവസം ചാച്ചാജിയായി. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ കുട്ടികൾക്ക് ശിശുദിനത്തിന്റെ സന്ദേശവും ആശംസയും കൈമാറി.
[07/12, 11:43 AM] Tr Saritha: മലയാളത്തിളക്കം ക്യാമ്പ്
            കൊടകരBRC യുടെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ മലയാളത്തിളക്കം ക്യാമ്പ് നടത്തി. 43 സ്ക്കൂളുകളിലെ അധ്യാപകർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.യിലെ രമ ടീച്ചർ ക്ലാസ്സ് നയിച്ചു.
[07/12, 11:48 AM] Tr Saritha: മോട്ടിവേഷൻ ക്ലാസ്സ്
              ഈ വർഷത്തെ SSLC പരീക്ഷാർത്ഥികളിൽ പ0നത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ്
[07/12, 11:49 AM] Tr Saritha: മോട്ടിവേഷൻ ക്ലാസ്സ്
              ഈ വർഷത്തെ SSLC പരീക്ഷാർത്ഥികളിൽ പ0നത്തിൽ താല്പര്യവും ഉണർവും ഉണ്ടാക്കുന്നതിന് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂനിയർ ചേമ്പർ ഓഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീ. ബൈജു ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ ഫലപ്രദമായി രൂന്നു നവംബർ 15ന് നടത്തിയ ആ അർദ്ധ ദിന ക്ലാസ്സ്
[07/12, 11:50 AM] Tr Saritha: മലയാളത്തിളക്കം കുട്ടികളിൽ
[07/12, 11:57 AM] Tr Saritha: ഭക്ഷണ വിതരണത്തിലൂടെ വളരുന്ന മാനവികത
        സ്ക്കൂളിലെ 'സിൽവർ സ്റ്റാർ', ' പ്രെഷ്യസ് ഗേൾസ്' ടീം അംഗങ്ങൾ സി. നീനയുടെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്കുംബൈ സ്റ്റാൻഡേഴ്സിനും നവംബർ 22 ന് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്തു.കുട്ടികളിൽ മാനവികതയുടെ മൂല്യങ്ങൾ വളർത്തുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്ക്കൂൾ ലക്ഷ്യമിടുന്നത്.
[07/12, 12:02 PM] Tr Saritha: ഏകദിന യാത്ര
        നവംബർ 23ന് പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ഏകദിനപOന യാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു
[07/12, 12:24 PM] Tr Saritha: 2018 തൃശ്ശൂർ ജില്ലാ കലോത്സവ നാളുകളിലൂടെ
        തൃശ്ശൂർ ജില്ലാ കലോത്സവത്തിൽ ചേർപ്പ് ഉപജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് മാതാ സ്ക്കൂളിനം നിർണ്ണായകമായ പങ്കുണ്ടായിരുന്നു. മലയാളം ഉപന്യാസ രചന, ഗിറ്റാർ, ഹിന്ദി കവിതാലാപനം, ലളിതഗാനം ,ഗാനാലാപനം, സംസ്കൃത പ്രഭാഷണം, പാഠകം എന്നീ വ്യക്തിഗത ഇനങ്ങളും വഞ്ചിപ്പാട്ട്, ചവിട്ടുനാടകം ,സംസ്കൃതനാടകം എന്നീ ഗ്രൂപ്പിനങ്ങളും ജില്ലയിലേക്ക് അർഹത നേടിയവയാണ്. സംസ്കൃതനാടകം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനം നേടി സ്റേററ്റ് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടിയായി കൃഷ്ണ കെ.ശങ്കറും. നാടകത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും പരിശീലകനും സ്ക്കൂളിലെ സംസ്കൃതാധ്യാപകനുമായ പ്രസാദ് മാസ്റ്റർക്ക് സ്കൂളിന്റെ പേരിൽ അഭിനന്ദനങ്ങൾ. നാടക ഗ്രൂപ്പിലെ എട്ട് കുട്ടികൾ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്. സ്റ്റേറ്റ് തല മത്സര വിജയത്തിലൂടെ ഗ്രേസ് മാർക്ക് നേടുന്നതിനുള്ള അന്തിമഘട്ട പരിശീലനത്തിലാണ് ടീം അംഗങ്ങൾ. വിജയാശംസകൾ.
  ജില്ലാ മത്സരത്തിലെ ശ്രദ്ധേയമായ മറ്റൊരു നേട്ടം അഭയ് കൃഷ്ണ എന്ന വിദ്യാർത്ഥിക്ക് ലളിത ഗാനത്തിലും ഗാനാലാപനത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞതാണ്. സ്ക്കൂളിൽ നിന്നും ആദ്യമായാണ് ജില്ലാ തലത്തിലേക്ക് ചവിട്ടുനാടകം മത്സരത്തിനെത്തുന്നത്. ഒട്ടും മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ച് ബി ഗ്രേഡ് നേടാൻ കഴിഞ്ഞു. പങ്കെടുത്ത പത്തിനങ്ങളിൽ ആറെണ്ണത്തിനും എ ഗ്രേഡ് നേടാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.
ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾക്ക് സ്ക്കൂൾ മാനേജരും സ്റ്റാഫും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കി. സംസ്കൃത നാടകത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പ്രസാദ് മാസ്റ്റർക്ക് സ്നേഹോപഹാരം നല്കി.
[07/12, 1:28 PM] Tr Saritha: സ്ക്കൂളിന്റെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളിലുംസഹകരിച്ചു കൊണ്ടിരിക്കുന്ന അഭ്യുദയകാംക്ഷികളായ ഏവരേയും സ്മരിച്ചു കൊണ്ട് ഈ റിപ്പോർട്ട് സമർപ്പിക്കുന്നു.
==സ്റ്റാഫ് ടൂർ==
==സ്റ്റാഫ് ടൂർ==