"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂള്‍ | |||
കൊയ്പള്ളികാരാണ്മ | |||
(വി.എസ്.എസ്. ഹൈസ്കൂള്‍, കൊയ്പള്ളികാരാണ്മ) | |||
സ്ഥാപിതം-1884 | |||
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂള്‍ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂള്‍. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂര്‍ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തില്‍പ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂര്‍ പടീറ്റതില്‍ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാര്‍. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവര്‍ത്തനമാരംഭിച്ച ഇത് 1884-ല്‍ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകന്‍ അയിരൂര്‍ പടീറ്റതില്‍ ശ്രീ.കൊച്ചുരാമനാശാന്‍ ആണ്. | |||
കേരളത്തില്‍ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തില്‍, വിദ്യാഭ്യാസം ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്ന ആ സാഹചര്യ ത്തില്‍ കേവലം ഒരു പിന്നാക്ക വിഭാഗാംഗം കാണിച്ച ആ ചങ്കൂറ്റം ഇന്നും നമ്മെ അമ്പരപ്പിക്കുന്നു. | |||
സംസ്ക്രത ഭാഷയില്‍ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തില്‍ നടന്നിരുന്നത്. ദൂരെ ദേശത്തുനിന്നെത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യ മായി ഒരുക്കിക്കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ മിക്ക സംസ്ക്രത പണ്ഡിതന്മാരും ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. | |||
എന്നാല്‍ പില്കാലത്തുണ്ടായ ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം സംസ്ക്രത ഭാഷാപഠനത്തിന് മങ്ങലേല്പിച്ചു. അതിന്റെ ഫലമെന്നോണം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിനു ശേഷം ക്രമേണ ഈ സ്ഥാപനം ക്ഷയോന്മുഖമായിത്തീര്‍ന്നു. | |||
പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു ആശാന്‍) ന്റെ ശ്രമഫലമായി 1956-ല്‍ ഇന്നത്തെ രീതിയിലുള്ള യു.പി.സ്കൂള്‍ നിലവില്‍ വന്നു. 1963-ല്‍ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂര്‍ പടീറ്റതില്‍ കുടുംബത്തിലെ തന്നെ മറ്റൊരംഗമായ ശ്രീ.കുമാരന്‍ വൈദ്യ നു ലഭിച്ചു. 1964-ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നിതുവരെയുള്ള വളര്‍ച്ചയില്‍ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 1987-ല്‍ ശ്രീ.കുമാരന്‍ വൈദ്യന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ശ്രീ.കെ.രാജീവ് കുമാര്‍ മാനേജരായി. | |||
സ്കൂളിന്റെ ചരിത്രത്തില്‍ ശ്രദ്ധേയരായ അനവധി അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അവരില്‍ പ്രമുഖരായ രണ്ടു പ്രധാനാധ്യാപകരാണ് ശ്രീ.സദാശിവക്കുറുപ്പും(1956-1963) ശ്രീ.രാമക്കുറുപ്പും(1964-1990). | |||
നീണ്ട 24 വര്‍ഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.രാമക്കുറുപ്പ്സാര്‍ ഈ സ്ഥാപനത്തിന്റെ അഭിവൃദ്ധിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||