"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:

==
== '''<font color=blue size=4>ചരിത്രം</font>''' ==  
<font color=blue size=4> ''' ചരിത്രം''' == </font>
1953-ല്‍ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡില്‍ ആരംഭിച്ച ഈ വിദ്യാലയം 1964 മുതല്‍ മേലെ അരപ്പറ്റയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ല്‍ ഒരു യു.പി സ്ക്കൂള്‍ ആയും 1983-ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.

21:33, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ അരപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ.
1953-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.

സി എം എസ് എച്ച് എസ് അരപ്പറ്റ
വിലാസം
അരപ്പറ്റ

വയനാട് ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളിക്കുട്ടി.വി.പി.
അവസാനം തിരുത്തിയത്
30-12-200915033

ചരിത്രം

1953-ല്‍ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡില്‍ ആരംഭിച്ച ഈ വിദ്യാലയം 1964 മുതല്‍ മേലെ അരപ്പറ്റയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ല്‍ ഒരു യു.പി സ്ക്കൂള്‍ ആയും 1983-ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗണിതശാസ്ത്ര ക്ലബ്

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും മേപ്പാടി പട്ടണത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.

സയന്‍സ് ക്ലബ്'

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. മോളിക്കുട്ടി.വി.പി. ആണ് .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പേര് വര്‍ഷം
ഡേവിഡ് ജെ പട്ടത്ത് 19753 - 1954
ഗ്രേസി എം പി 1977 - 1978
ശ്രീധരന്‍ 1982 - 1983
ഗോവിന്ദന്‍ എം കെ 1983 - 1990
സുധീഷ് നിക്കോളാസ് 1990 - 1991
ജോസഫ് സി 1991 - 1992
പത്മനാഭന്‍ ആര്‍ 1992 - 1994
സുബ്രഹ്മണ്യഭട്ട് കെ 1994 - 1995
സ്വാമിക്കുട്ടി സി 1995 - 1996
ഗോപിനാഥ് ടി 1997 - 1999
കൃഷ്ണമോഹന്‍ എം 1999 - 2001
ശോഭന സലോമ ജേക്കബ് 2002 - 2002
രവീന്ദ്രന്‍ സി 2002 - 2003
വല്‍സ ജോര്‍ജ് 2003 - 2004
നാരായണ മണിയാണി 2003 - 2004
ലിന്നറ്റ് പ്രേംജ 2004 - 2005
രാധാകൃഷ്ണന്‍ കെ 2005 - 2006
ലൈല എം ഇട്ടി 2006 - 2007
നൈനാന്‍ എം ജെ 2007 - 2008
മോളിക്കുട്ടി വി പി 2008 - 2009

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==

<googlemap version="0.9" lat="11.626008" lon="76.14006" zoom="11" width="350" height="350"> 11.071469, 76.077017, MM/googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11.545289, 76.183319 </googlemap>