"ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{സ്കൂൾഫ്രെയിം}} | |||
{{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}} | {{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}} | ||
{{Infobox School | {{Infobox School |
21:45, 28 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | ചരിത്രം | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | അംഗീകാരങ്ങൾ | ചിത്രശാല | പുറം കണ്ണികൾ |
ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം | |
---|---|
![]() | |
വിലാസം | |
കൊല്ലം ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. & എച്ച്. എസ്.എസ്. കൊല്ലം , 691009 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - OCTOBER - 1834 |
വിവരങ്ങൾ | |
ഫോൺ | 0474 2794892 |
ഇമെയിൽ | 41056boysklm@gmail.com |
വെബ്സൈറ്റ് | www.kollamboysschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ്,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപകുമാർ. കെ.എൻ (എച്ച് എസ് എസ് വിഭാഗം), റീന മേരി തോമസ് (വി.എച്ച്.എസ്.എസ് വിഭാഗം) |
പ്രധാന അദ്ധ്യാപകൻ | മുംതാസ് ബായി. എസ്.കെ |
അവസാനം തിരുത്തിയത് | |
28-11-2018 | Sai K shanmugam |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കൊല്ലം ഗവ:ബോയ്സ് ഹൈസ്കൂൾ . 19-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ഏതാണ്ട് 1834 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് പ്രൈമറി സ്കൂൾ മാത്രമായിരുന്നു. തുടർന്ന് അധികം താമസിയാതെ മെട്രിക്കുലേഷൻ കോഴ്സും ആരംഭിക്കുകയുണ്ടായി. പരിസരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രവാഹം കൂടിയപ്പോൾ, 1887-ൽ ഇപ്പോഴത്തെ പ്രധാന രണ്ടുനിലക്കെട്ടിടം സ്ഥാപിതമായി . അന്ന് പ്രധാന കെട്ടിടത്തിന്റെ നാലുഭാഗത്തും ,മേല്പോട്ടു കയറുന്നതിന് ചുരുൾപടികൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പിൽക്കാലത്ത് ഈ കെട്ടിടത്തിൽ പല പരിഷ്ക്കാരങ്ങളും, കൂടതൽ സ്ഥലസൗകര്യങ്ങളും ഉണ്ടായി.
1911-ൽ സംസ്ഥാനത്ത് വിദ്യാഭ്യാസ പരിഷ്ക്കാരം നടപ്പിൽ വന്നപ്പോൾ നിലവിലിരുന്ന മെട്രിക്കുലേഷൻ പദ്ധതി ഇല്ലാതാക്കുകയും, ആ സ്ഥാനത്ത് ഐശ്ചിക വിഷയങ്ങളോടുകൂടിയ സ്കൂൾ ഫൈനൽ പദ്ധതി ഉടലെടുക്കുകയും ചെയ്തു. 1917 വരെ ഈ സ്കൂൾ, ആൺകുട്ടികൾക്കു മാത്രമോയുള്ള ഒരു ഹൈസ്കൂളായിരുന്നു. എന്നാൽ ആ വർഷം മുതൽ പെൺകുട്ടികളേയും ചേർത്തു തുടങ്ങി. തുടക്കത്തിൽ ഒന്നോ രണ്ടോ ബാലികമാരേ ഉണ്ടായിരുന്നുള്ളു. ക്രമേണ അവരുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. 1942 ആയപ്പോൾ ആദ്യമായി രണ്ട് അദ്ധ്യാപികമാരേയും നിയമിച്ചു. 1950 ആയപ്പോഴേക്കും പെൺകുട്ടികളുടെ എണ്ണം 450 ആയി ഉയർന്നു. അതിനെ തുടർന്ന് സ്കൂൾ രണ്ടായി വിഭജിച്ചു. തൊട്ടു തെക്കുവശത്ത് അന്നുവരെ ഒരു മലയാളം ഹൈസ്കൂളായി പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടം ,പെൺകുട്ടികൾക്കായുള്ള ഒരു ഹൈസ്കൂളായി മാറി. മലയാളം ഹൈസ്കൂളുകൾ നിർത്തലാക്കിയതോടു കൂടി ഇംഗ്ലീഷ് ഹൈസ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വളരെ വർദ്ധിച്ചു. 1960-ാ മാണ്ടോടുകൂടി ഈ ഡിസ്ട്രിക്ടിലെ ഏറ്റവും വലിയ ഒരു ഹൈസ്കൂളായി, കൊല്ലം ബോയിസ് ഹൈസ്കൂൾ ഉയർന്നു. അന്ന് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഏതാണ്ട് 2500-ന് അടുത്തായി. തുടർന്ന് പുതിയ പുതിയ സ്കൂളുകൾ ഉദയം ചെയ്തതോടു കൂടി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വന്നു.
പ്രഗത്ഭന്മാരായ പല മഹാന്മാരുടെയും സേവനം സമ്പാദിക്കുവാൻ ഈ വിദ്യാലയത്തിനു ഭാഗ്യമുണ്ടായിട്ടുണ്ട്. മെസ്സേഴ്സ് കെ. പരമുപ്പിള്ള , ഹരിപ്പാട് സുബ്രഹ്മണ്യ അയ്യർ, ഐ.ഇട്ടി, എസ്.ശിവരാമകൃഷ്ണയ്യർ, ജെ.റ്റി.യേശുദാസൻ, ഏ. ചെറിയാൻ , ജി.ശങ്കരപ്പിള്ള , മുതലായവർ അക്കൂട്ടത്തിൽ ചിലരാണ്. അവരിൽ എം .ഏ. പരമു പിള്ള എന്ന വിദ്യാഭ്യാസ വിചക്ഷണൻ മുൻപന്തിയിൽ നില്ക്കുന്നു.
ഭാരത്തിലെ അതിപ്രഗത്ഭന്മാരായ പല ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്മാരും ഈ വിദ്യാലയത്തിലെ സന്തതികളായിരുന്നിട്ടുണ്ട്. അവരിൽ ചുരുക്കം ചിലരാണ് കെ.പി.എസ്.മേനോൻ ,സർ.എൻ.ആർ പിള്ള, മേജർ ഡാ: പണ്ടാല തുടങ്ങിയവർ.
വിദ്യാഭ്യാസനിലവാരത്തിലെന്നതു പോലെ പാഠ്യേതര പ്രവത്തനങ്ങളിലും ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്പോർട്ട് സ്, ഗയിംസ്, ആർട്സ് എന്നീ മണ്ഡലങ്ങളിൽ പ്രശസ്തമായ മാനദണ്ഡം പുലത്തുവാൻ അന്നും ഇന്നും ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിഭിന്നങ്ങളായ പ്രദർശനങ്ങളും ഈ സ്കൂൾ കേന്ദ്രമാക്കി നടത്തിയിട്ടുണ്ട്. ജില്ലാ തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന പല പൊതു പരിപാടികളുടെയും ആസ്ഥാനം ഇപ്പോഴും കൊല്ലം ബോയ്സ് ഹൈസ്കൂളാണ്. പ്രഗത്ഭന്മാരായ പല മഹത് വ്യക്തികളും അവരുടെ "മാതൃവിദ്യാലയ"ത്തെ അഭിമാനത്തോടും ഭക്തിയോടും ഇപ്പോഴും സ്മരിക്കുന്നുണ്ട്.
1990-ൽ വി എച്ച് എസ് ഇ വിഭാഗവും 1997 -ൽ ഹയർ സെക്കൻഡറി വിഭാഗവും ആരംഭിച്ചു.
-
1970-71 കാലഘട്ടത്തിലെ സ്കുൾ മാഗസിൻെറ പുറംചട്ട
-
1970-71 കാലഘട്ടത്തിലെ സ്കുൾ മാഗസിൻ
-
1970-71 കാലഘട്ടത്തിലെ ബോയ്സിലെ NCC പരേഡ്
-
1970-71 ലെ ബോയ്സിലെ NCC ഗ്രൂപ്പ്
-
വിദ്യാർത്ഥികളുടെ പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു
-
1970-71 ലെ പത്രാധിപ സമിതി
ഭൗതികസൗകര്യങ്ങൾ
അപ്പർ പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി.യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്മുറികൾ ഹൈടെക് ആക്കി.
ഹൈടെക്ക് സ്കൂൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ ഓരോ കുട്ടിക്കും പ്രയോജനം ലഭിക്കും വിധത്തിൽ ഹൈടെക്കായി മാറി കഴിഞ്ഞു. കുട്ടിയുടെ സ്വതന്ത്രമായ പഠനത്തിനും പ്രവർത്തനങ്ങൾക്കും സഹായകമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ക്ലാസ് മുറികളിൽ ഒരുങ്ങി കഴിഞ്ഞു. ഈ സംരഭത്തിന്റെ ഭാഗമായി ഗവ.മോഡൽ ബോയിസ് സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗത്തിന് 14 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി. ഇതു പോലെ VHSS ലേയും HSS ലേയും ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി . മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ 3 വിഭാഗത്തിലുള്ള പ്രഥമ അദ്ധ്യാപകരുടെയും മറ്റ് അദ്ധ്യാപകരുടെയും കൂട്ടായ്മ വളരെ ശ്രദ്ധേയമാണ്. സ്കൂൾ പി.ടി.എ യുടെയും വാർഡ് കൗൺസിലറുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അദ്ധ്യാപകർക്ക് ഐ. സി .ടി സാധ്യതകളുപയോഗിച്ച് വിവിധ പരിശീലനങ്ങൾ കിട്ടുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- കൺസ്യൂമർ ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവേശനോത്സവം 2017
- സ്വാതന്ത്ര്യദിനാഘോഷം 2017
- ലിറ്റിൽ കൈറ്റ്സ്. ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- പ്രവേശനോത്സവം 2018
- ഹലോ ഇംഗ്ലീഷ്
- സ്വാതന്ത്ര്യദിനാഘോഷം 2018
- ക്ലാസ് മാഗസിൻ
- അദ്ധ്യാപകദിനം
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. എസ്.കെ. മുംതാസ് ബായിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ.എൻ. ഗോപകുമാറും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. റീന മേരി തോമസും ആണ്.
അധ്യാപക രക്ഷകർതൃ സമിതി
അക്കാദമിക് മാസ്റ്റർ പ്ലാൻ
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതനമായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാലന്റ് ലാബ്
സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എം എ പരമുപിള്ള (തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീഷ് അദ്ധ്യാപകൻ)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. രവീന്ദ്രനാഥൻ നായർ
- സി. കേശവൻ
- മലയാറ്റൂർ രാമകൃഷ്ണൻ
- ഗാന്ധിയൻ രാമചന്ദ്രൻ
- എ.എ. റഹീം
- ജയൻ
- അടൂർ ഭാസി
- കടവൂർ ശിവദാസൻ
വഴികാട്ടി
അഷ്ടമുടിയുടെ തീരത്ത് {{#multimaps: 8.894647, 76.577879 | width=600px | zoom=17 }}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41056
- 1834ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ