"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(വ്യത്യാസം ഇല്ല)

13:06, 9 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വി എച്ച് എസ് എസ് വാകേരി
വിലാസം
വാകേരി

വാകേരി പി.ഒ,
വയനാട്
,
673592
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04936229005
ഇമെയിൽhmgvhssvakery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ എം. ടി
പ്രധാന അദ്ധ്യാപകൻഅബ്രഹാം വി. ടി.
അവസാനം തിരുത്തിയത്
09-10-201815047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു

“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് വാകേരിയിലെ മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന വാകേരിയുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് വാകേരി സ്കൂളാണ്.

വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയ സമൂഹമാണ് വാകേരിയിലേത്. വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കൊള്ളേണ്ടതു കൊണ്ടും തള്ളേണ്ടതു തള്ളിയും വാകേരിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ. ഭാഷയിലും വേഷത്തിലും വൈവിധ്യം പുലർത്തുന്നവർ, സംസ്കാരം കൊണ്ട് വേറിട്ടു നിന്നവർ, ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾക്കൊപ്പം മാറിനിന്നവർ അവരെല്ലാം ഇന്ന് ഒരു കുടക്കീഴിൽ ഐക്യപ്പെട്ടു കഴിയുന്നതിന് വഴിയൊരുക്കിയത് വാകേരി സ്കൂളാണെന്നതാണ് യാഥാർത്ഥ്യം. സ്കൂൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളിൽ ഈ ഐക്യം നമുക്കു കാണാവുന്നതാണ്. ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് വാകേരി സ്കൂൾ. ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലാണ്

വയനാട് ജില്ലയിലെ പ്രധാന പട്ടണമായ സുൽത്താൻ ബത്തേരി യിൽനിന്നും 8 കിലോമീറ്റർ അകലെ വാകേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വാകേരി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ. വാകേരി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

കല്ലിനുമുണ്ടൊരു കഥപറയാൻ. പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, സുവർണ്ണ ജുബിലിയുടെ നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.

കല്ല്പെൻസിൽ ഉരച്ചുണ്ടായ പാട്

ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. വാകേരിയിൽ സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് വാകേരിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ ആദിവാസി വിഭാഗങ്ങളും വയനാടൻ ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.

കുടിപ്പള്ളിക്കൂടം

വാകേരിയിൽ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച മാധവനാശാൻ തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണൻ നമ്പ്യാർ) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലൻ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി വാകയിൽ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമൻ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു". വാകേരിയൽ അക്കാലത്തു താമസിച്ചിരുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും ഒത്തൊരുമയോടുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാനായത്. മുള്ളക്കുറുമർ, ചെട്ടിമാർ എന്നീ ആദിമ ജനവിഭാഗങ്ങളുടെ പങ്കാളിത്തം പ്രത്യേകം പറയേണ്ടതാണ്. അവർക്കും തങ്ങളുടെ കുട്ടികളഅ‍ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. കുടിയേറ്റക്കാരായി എത്തിയവർ നാമമാത്രമായി വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. എന്നാൽ തങ്ങളുടെ മക്കളഅ‍ക്ക് കൂടുതൽ വിദ്യാഭ്യാസം ഉണ്ടാവണമെന്ന ചിന്തയാണ് സ്കൂളഅ‍ രൂപീകരണ പ്രവർത്തനങ്ങളിലേക്ക് അവരെ നയിച്ചതെന്നു പറയാം

വാകേരി ഗവ. എൽ.പി സ്കൂൾ

യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. 100 രൂപയാണ് കൈക്കൂലിയായി നൽകിയത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്. “ അസനാർ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂർകുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമൻ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയൽ ചന്തു ചെട്ടി, കുന്നുംപുറത്ത് മത്തായി,കുന്നുംപുറത്ത് കുട്ടപ്പൻ, പുൽത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലൻ, വാകയിൽ ഭാസ്കരൻ, ഓടക്കുറ്റി ഗോപാലൻ ചെട്ടി, പെരുമ്പാട്ടിൽ രാമൻകുട്ടി, കൂടല്ലൂർ രാമയ്യൻ, അരയഞ്ചേരി കാലായിൽ കുട്ടപ്പൻ, തൊമ്മൻചേട്ടൻ, കാഞ്ഞിരത്തിങ്കൽ കുര്യൻ, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്ക്ക് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്. ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച ഓലഷെഡ്ഡിൽ GO(MS)904 Edn dated 29/05/1961 ഉത്തരവുപ്രകാരം 1962 ജൂൺ 14ന് നമ്മുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വാകേരി എസ്റ്റേറ്റിന്റെ സൂപ്രണ്ടായിരുന്ന ശ്രീ സെബാസ്റ്റ്യൻ സാറാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്. "ഒന്നാംക്ലാസിൽ 124 വിദ്യാർത്ഥികളും രണ്ടാംക്ലാസിൽ 58 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി.കെ. ജോസഫ് മാസ്റ്റർ ഉം ആദ്യ അധ്യാപകൻ ശ്രീ പി. എം. ജോസഫ് മാസ്റ്റർ ഉം ആയിരുന്നു. 1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”[1]. (സ്കൂൾ റിപ്പോർട്ട് 2013) .

വളർച്ചയുടെ പടവുകൾ

പഴയ യൂ. പി. കെട്ടിടം

1973ൽ സ്കൂൾ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂൾ ഭാരവാഹികൾ 15000 രൂപ തദ്ദേശവാസികളിൽന്നു് സമാഹരിക്കുകയും സർക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടർന്ന് അതേ വർഷം തന്നെ നമ്മുടെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുകയും ചെയ്തു”. (സ്കൂൾ റിപ്പോർട്ട് 2013.) 1962-ൽ എൽപി ആയും തുടർന്ന് 1973ൽ യു പി ആയും ഈ സ്കൂൾ ഉയർത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം പോരാതെ വരികയും ഒരേക്കർ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തിൽ വർക്കിയിൽ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാൽ ഏക്കർ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ൽ ഹൈസ്കൂളായി ഉയർത്തി. ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഈകാലയളവുകളിൽ ജനങ്ങൾ ശ്രദ്ധിച്ചത്. സ്കൂൾ‌ കെട്ടിട നിർമ്മാണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകൾ ആളുകൾ ഓർത്തെടുത്തത്ഇങ്ങനെയാണ്

കൃഷ്ണൻകുട്ടി കൂടല്ലൂർ- "എൻ സി ഗോപിനാഥൻ ആയിരുന്നു ആദ്യത്തെ പി ടി എ പ്രസിഡന്റ്. അയാൾ കഷ്ടപ്പെട്ടതുപോലെ ഒരാളും സ്കൂളിനുവേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടില്ല. സ്കൂൾകെട്ടിടം പണിയുന്ന കാലത്ത് ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പണം പിരിച്ചെടുക്കാൻ‌ ഒരു മാർഗ്ഗവുമില്ല. ആളുകൾക്ക് ഇന്നത്തെപ്പോലെ സാമ്പത്തികമില്ല. പത്തഞ്ഞൂറ് കുട്ടികളുണ്ട് പഠിക്കാൻ എവിടെ ഇരുന്ന് പഠിക്കും ? കെട്ടിടം വേണ്ട? ബഞ്ച് വേണ്ടെ? ഇതിനൊക്കെ മരം കാട്ടിൽനിന്നു വെട്ടി ചുമന്നാണ് വാകേരിയിലെത്തിച്ചത്. അങ്ങനെയൊക്കെയാ സ്കൂളുണ്ടായത്. ഇതിനു പുറമെ കെട്ടിടം പണിയാനുള്ള പണം കണ്ടത്തിയത് വീടുകളിൽനിന്നു പാത്രങ്ങൾ എടുത്തു വിറ്റാണ്. ഓരോ വീട്ടിലും ചെല്ലും അവിടെയുള്ള വിലയുള്ള പാത്രങ്ങൾ എടുത്തുകൊണ്ടുപോരും. ഒരു ചെമ്പുകലം എടുത്തത് ഉറുമ്പിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ നിന്നാണ്. അയാളുടെ ഭാര്യ അരിവാളുമായിട്ടാണ് ഓടി വന്നത്. എന്നിട്ടും ഞങ്ങളത് കൊടുത്തില്ല.ഇതുകൊണ്ടൊന്നും പണം തികഞ്ഞില്ല. ബാക്കി പണം മുഴുവൻ കൊടുത്തത് എൻ സി ഗോപിനാഥനാണ്. ഒരുപാട് കാശ് സ്കുളിന് ചെലവഴിച്ചതാണ്. ഇതൊക്കെ ഇപ്പോ ആരാണ് ഓർക്കുന്നത്".ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് കൃഷ്ണൻകുട്ടിച്ചേട്ടൻ ചെയ്തത്. എൻ സി ഗോപിനാഥനെ വേണ്ടപോലെ ആദരിച്ചില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. എൻ സി ഗോപിനാഥനുമായി നടത്തിയ അഭിമുഖത്തിൽ സ്കൂളിന്റെ വികസനത്തിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ വിവരിച്ചു. “സ്കൂളിലെ കെട്ടിട നിർമ്മാണ കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്നു. വർഷം ഓർമ്മയില്ല. ഹൈസ്കൂൾ കെട്ടിടമാണോ? യു പി ആക്കിയപ്പോഴാണോ? ഓർക്കുന്നില്ല. നാല് റൂമ് ഓടിട്ട കെട്ടിടം മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും പണിതു. മൂന്ന് വർഷം കൊണ്ടാണ് പണി പൂർത്തിയായത്. ഒരേക്കർ സ്ഥലം പോരായ്മ വന്നപ്പം വാങ്ങി. 27000 രൂപ വർക്കിച്ചേട്ടന് കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയത്. അത് ഒര് കൊല്ലത്തെ അവധി പറഞ്ഞിട്ടാണ്. പിന്നെ പൈസ കിട്ടണ്ടെ? എനിക്ക് നല്ലൊരു ചെലവ് വന്നിട്ടുണ്ട്. കൊറെയൊക്കെ കയ്യീന്ന് മുടക്കി“. ഇത്രയും കാര്യങ്ങളാണ് എൻ സി ഗോപിനാഥൻ പറഞ്ഞത്. അക്കാലത്ത് ശ്രീ എം എസ് കൃഷ്ണൻ ആയിരുന്നു വാർഡ് മെമ്പർ എന്നും മാമ്പള്ളി രവി ആയിരുന്നു കെട്ടിടം കമ്മറ്റിയുടെ സെക്രട്ടറി എന്നും ഇദ്ദേഹം പറഞ്ഞു.

വാകേരി സ്കൂൾ - ആദ്യകാലഫോട്ടോ

ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. 2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വിലയ്ക്കു വാങ്ങി 2008ൽ 60 ലക്ഷം രൂപയുടെ പുതിയ കെട്ടിടം 6 ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമ്മാണത്തിലാണ്. ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും. കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%, 2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017124/109 - 87%, 2018 88/83 93% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, ഗോത്രബന്ധു, ഗോത്രസാരഥി എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

നേട്ടങ്ങൾ

  • 2012-13 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2013-14 വർഷത്തെ വയനാട് ജില്ലയിലെ മികച്ച പി.ടിഎ ക്കുള്ള അവാർഡ് (ഒന്നാം സ്ഥാനം)
  • 2015-16 വർഷം മികച്ച പി.ടിഎ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2013-14 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2014-15 മലയാളമനോരമയുടെ നല്ലപാഠം അവാർഡ് (രണ്ടാം സ്ഥാനം)
  • 2015-16 മലയാളമനോരമയുടെ നല്ലപാഠം പ്രോത്സാഹനസമ്മാനം.
  • 2014-15 മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം)
  • 2015–16 വനം–വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • സ്കൂളിൽ എൽ.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
  • മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മുഴുവൻ ഹൈസ്കൂൾ ക്ലാസുകളും ഹൈടെക്കായി മാറി
കമ്പ്യൂട്ടർ ലാബ്
സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും
കമ്പ്യൂട്ടർ‌ ലാബ്


പ്രീപ്രൈമറി

hപ്രീപ്രൈമറി കെട്ടിടം
പ്രീപ്രൈമറി ക്ലാസ്റൂം അകം

സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.

സ്കൂൾ ബസ്

സ്കൂൾ ബസ്

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്ന്തതിന് പരിഹാരമാകും.

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

സ്കൂൾ സ്ഥാപകനേതാക്കൾ

  • സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയ്യെടുത്തവർ.

അദ്ധ്യാപകർ

അധ്യാപകരുടെ ചുമതലകൾ - 2018 - 19

  • അക്കാദമിക്, അക്കാദമികേതര ചുമതലകൾ.

ഓഫീസ് ജീവനക്കാർ‍

മുൻ സാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

50ാം വാർഷികം

വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, സുൽത്താൻ ബത്തേരി എം എൽ എ. ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. കെ. എൽ പൗലോസ്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പി.എം സുധാകരൻ, പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഐ. ബി. മൃണാളിനി, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി തങ്കമ്മടീച്ചർ, ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ശ്രീമതി എൻ ഐ. തങ്കമണി, എ.ഇ. ഒ, ബ്ലോക്കു പഞ്ചായത്തു മെമ്പർമാർ, വാർഡുമെമ്പർമാർ, തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.


പൂർവ്വ വിദ്യാർത്ഥി സംഗമം 2017

പൂർവ്വ വിദ്യാർത്ഥി സംഗമം സ്നേഹസംഗമം 2017 ഉദ്ഘാടനം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. 2018 മെയ്മാസം 23 ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം 2017 എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.






കലാകായിക രംഗത്തെ പ്രതിഭകൾ

 
 
ആനന്ദ്. ഇ. ആർ

2016 ഡിസംബറിൽ ഹൈദരാബാദിൽ വച്ചുനടന്ന ദേശീയ ജൂനിയർ സ്പോർട്ട്സ് മീറ്റിൽ പങ്കെടുത്തു.
2016-17 വർഷംപത്താം ക്ലാസ് വിദ്യാർത്ഥി. മൂടക്കൊല്ലി ഇരുമ്പുകുത്തിയിൽ രാധാകൃഷ്ണന്റേയും (അപ്പു)ബിന്ദുവിന്റേയും മകൻ
അഞ്ജലി പി. എസ്.

ദേശീയ യൂത്ത് വോളീബോൾ താരം. തായ്‍ലണ്ടിൽ വച്ചുനടന്ന ഏഷ്യൻ യൂത്ത് വുമൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി കളിച്ചു.
  • ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ്(ബീഹാർ),
  • ദേശീയ സ്കൂൾ വോളീബോൾ ചാമ്പ്യൻഷിപ്പ് (വില്ലുപുരം),
  • ദേശീയ വിവേകാനന്ദ പൈക്ക വോളീബോൾ ചാമ്പ്യൻഷിപ്പ് (ആന്ധ്രാപ്രദേശ്),
  • ദേശീയ സബ്ജൂനിയർജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് (,ന്യൂഡൽഹി),
  • ദേശീയ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് (ചെന്നെ),
  • ദേശീയ മിനിവോളീബോൾ ചാമ്പ്യൻഷിപ്പ് (ചെന്നെ),എന്നിവയിൽ പങ്കെടുത്തു.
    മൂടക്കൊല്ലി പുത്തൻപുരക്കൽ സുരേന്ദ്രന്റേയും ഷൈലയുടേയും മകൾ
അനിൽ വി.ജി.

വാകേരി സ്കൂളിൽനിന്ന് ആദ്യമായി സംസഥാന സ്കൂൾ സ്പോർട്ട്സ് മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിയ വിദ്യാർത്ഥി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
 
അഗസ്റ്റിൻ

മലയാളചലച്ചിത്രനടനും, നിർമ്മാതാവുമായിരുന്നു.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കുന്നുംപുറത്ത് മാത്യുവിന്റെയും റോസിയുടെയും മകനായി ജനിച്ചു . ഹാൻസിയാണ് ഭാര്യ. ചലച്ചിത്രനടി ആൻ അഗസ്റ്റിൻ, ജീത്തു എന്നിവരാണ് മക്കൾ. ഇദ്ദേഹം നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1986ൽ ആവനാഴി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു. 2013 നവംബർ 14ന് കോഴിക്കോട് ബോബി മെമ്മോറിയൽ ആശുപത്രിയിൽവച്ച് അന്തരിച്ചു.
ഗിരീഷ് ഏ എസ്.

മല്ലികാ മിത്രമണ്ഡപം, ജ്വാലാമുഖി (നോവൽ) മൗനമെഴുതിയ മിഴികൾ (കഥകൾ) മുറിവുകൾക്കുമുണ്ട് അതിന്റേതായ ന്യായങ്ങൾ (കവിതാ സമാഹാരം) നിശബ്ദതീരത്തെ ശബ്ദയാനങ്ങൾ (നാടകം, പി രാമദാസ് പുരസ്കാരം ലഭിച്ചു) വീക്ഷണം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫാണ്. വാകേരി ആണ്ടുവീട്ടീൽ ശ്രീധരന്റേയും ഗിരിജയുടേയും മകൻ
പൗലോസ് ജോൺസൺ

സംഗീത സംവിധായകൻ. നിരവധി സിനിമകൾക്കും, നാടകത്തിനും സംഗീത സംവിധാനം നിർവ്വഹിച്ചു. 2012 ൽ മികച്ച ഗാന സംവിധായകനുള്ള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ചു. വാകേരി കാഞ്ഞിരക്കുന്നേൽ ജോണിന്റെ മകൻ

ചിത്രശാല

വഴികാട്ടി

{{#multimaps:11.695934, 76.206011|zoom=14}}


  1. സ്കൂൾ റിപ്പോർട്ട് 2013
"https://schoolwiki.in/index.php?title=ഗവ._വി_എച്ച്_എസ്_എസ്_വാകേരി&oldid=554901" എന്ന താളിൽനിന്ന് ശേഖരിച്ചത്