"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 201: വരി 201:


ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.
ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം 2018 ആഗസ്റ്റ് 15ന് സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.00 മണിക്ക് സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദേശീയപതാക ഉയർത്തി. കുട്ടികളോടൊപ്പം മിക്ക രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ സ്മരണയ്ക്കു മുന്നിൽ സ്കൂൾ ഹാളിൽ ചേർന്ന യോഗം ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് സ്വാതന്ത്ര്യദിനസന്ദേശം നല്കി. ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം നാരായണൻ, സീനിയർ സിറ്റിസൺ (മന്ദങ്കാവ് യൂണിറ്റ്) സംഘടനാപ്രതിനിധി ശ്രീ.വി.പി.ഗോപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ സ്വാതന്ത്ര്യദിനപ്രസംഗം നടത്തുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അസംബ്ലിയിൽ കുട്ടികൾക്ക് മധുരവിതരണവും നടത്തി.
== '''ക്ലബ്ബുകൾ''' ==
1.'''മലയാളസമിതി'''
കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി  പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി (2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ '''ശ്രീമതി. മാലതി നമ്പ്യാർ''' നിർവ്വഹിച്ചു
[[പ്രമാണം:Magazines.jpg|ലഘുചിത്രം|നടുവിൽ|'''വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ''']]
2.'''കാർഷിക ക്ലബ്ബ്'''
ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക്  വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്,  പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്.
കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്.
[[പ്രമാണം:msa10.jpg|ലഘുചിത്രം|ഇടത്ത്‌| കാർഷികവിളവെടുപ്പിന്റെ ഉദ്ഘാടനം നടുവണ്ണൂർ കൃഷി ഓഫീസർ ശ്രീ.പി.സി.അബ്ദുൾമജീദ് നിർവ്വഹിക്കുന്നു.]]
[[പ്രമാണം:msa1.jpg|ലഘുചിത്രം|നടുവിൽ| നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ കാർഷികവിളവെടുപ്പിന്റെ വേദിയിൽ]]
[[കൃഷി:ചിത്രരേഖകൾ]]
3.'''ഗണിതശാസ്ത്ര ക്ലബ്ബ്'''
ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ  പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.
[[ഗണിതോത്സവചിത്രങ്ങൾ]]
4.'''ഹെൽത്ത് ക്ലബ്ബ്'''
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ  മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക്  ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്'''  ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി.
5.'''പ്രവൃത്തിപരിശീലന ക്ലബ്ബ്'''
കുട്ടികളുടെ ഭാവനാവികാസം, തൊഴിൽ പരിശീലനം, ബുദ്ധിവളർച്ച എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന പ്രവൃത്തി പരിശീലനക്ലബ് സ്കൂളിൽ സജീവമാണ്. 2017-18ൽ സ്കൂൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണത്തിലും പനയോലകൊണ്ടുള്ള ഉല്പന്നങ്ങളുണ്ടാക്കുന്നതിലും ഏകദിന പ്രവ്യത്തിപരിശീലന ശില്പശാല സംഘടിപ്പിക്കപ്പെട്ടു. ഈ പ്രദേശത്തുകാരനായ ശ്രീ. എൽ.വി.അശോകൻ പ്രസ്തുത തൊഴിലുകളിൽ പരിശീലനം നല്കി.
[[ചിത്രങ്ങൾ]]
6.''' പഠനയാത്രകൾ'''
കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ ഉല്ലാസപ്രദവും വിജ്ഞാനപ്രദവുമായ പഠനയാത്രകൾ ഈ വിദ്യാലയത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം രക്ഷിതാക്കളും രംഗത്തുണ്ട്. കഴിവതും ഏകദിന പഠനയാത്രകളാണ്. കുട്ടികൾക്ക് മാനസികമായ ഉല്ലാസവും അനുഭവജ്ഞാനവും വളർത്തുന്നതോടൊപ്പം യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് യാത്രാവിവരണരചനയിൽ പരിശീലനം നല്കുന്നതിനും ഈ സന്ദർഭം ഞങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്.
[[ഒരു വയനാടൻ യാത്ര]]


== '''ചിത്രശേഖരം''' ==
== '''ചിത്രശേഖരം''' ==
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്