"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു. | ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു. | ||
== മാവേലിക്കരയുടെ കലാപാരമ്പര്യം == | |||
മാവേലിക്കരയുടെ കലാപാരമ്പര്യത്തിന്റെ മികവാർന്ന ദൃശ്യമാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ച. എത്രപേരുടെ വിദഗ്‌ദ്ധമായ കലാചാതുര്യമാണ് ഓരോ കെട്ടുകാഴ്ചയിലും പ്രകടമാകുന്നത്. | |||
വിവിധ കലാരൂപങ്ങളിലൂടെ പ്രശസ്തി നേടിയ പ്രദേശമാണ് മാവേലിക്കര. സംഗീതപാരമ്പര്യം ഏറെ പ്രശംസ നേടിയിട്ടുണ്ട്. കണ്ടിയൂർ അയ്യപ്പഭാഗവതർ, ജാനകിക്കുട്ടിയമ്മ, ജാനകിക്കുഞ്ഞമ്മ എന്നിവർ കർണ്ണാടകസംഗീതത്തിലെ പ്രശസ്തരായിരുന്നു. കാട്ടുവള്ളിൽ വീരമണിഅയ്യർ സംഗീതത്തിലെ ഗുരുസ്ഥാനീയയായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു മുള്ളിക്കുളം കൊച്ചമ്മണ്ണി ഭാഗവതരും, മാവേലിക്കര പ്രഭാവർമ്മയും എൽ.പി.ആർ വർമ്മയും. | |||
മാവേലിക്കര രാമനാഥൻ ചെമ്പൈ സംഗീതകോളേജിലെ പ്രിൻസിപ്പലായിരുന്നു. മാവേലിക്കര ആർ. പ്രഭാകരവർമ്മ തൃപ്പൂണിത്തറ മ്യൂസിക് കോളേജ് പ്രിൻസിപ്പലായിരുന്നു. | |||
സംഗീതജ്ഞനായ മാവേലിക്കര ഗോപിനാഥ് നാടകനടനും കഥാപ്രസംഗകനുമായിരുന്നു. മാവേലിക്കര പി. സുബ്രഹ്മണ്യവും മാവേലിക്കര എൻ. പൊന്നമ്മാളും സംഗീതപാരമ്പര്യത്തിന്റെ പിൻതുടർച്ചക്കാരാണ്. | |||
കണ്ടിയൂർ ശിവശങ്കരപ്പിള്ള നാദസ്വരവായനയിൽ പ്രഗത്ഭനായിരുന്നു. കുഞ്ഞാരുതമ്പുരാൻ വീണവായനയിൽ ശ്രദ്ധേയനായിരുന്നു. മൃദംഗവായനയിൽ അതിപ്രശസ്തരായിരുന്നു മാവേലിക്കര കൃഷ്ണൻകുട്ടിനായരും മാവേലിക്കര ശങ്കരൻകുട്ടിനായരും മാവേലിക്കര വേലുക്കുട്ടിനായരും. ഇവരുടെ പിൻതുടർച്ചയാണ് മാവേലിക്കര എസ്.ആർ രാജുവും മാവേലിക്കര രാജേഷും മാവേലിക്കര രാജീവും മാവേലിക്കര ബാലചന്ദ്രനും. | |||
കഥകളിയുടെ ആചാര്യനായി അറിയപ്പെടുന്ന ചെങ്ങന്നൂർ രാമൻപിള്ള രാമൻപിള്ള മാവേലിക്കരക്കാരനായിരുന്നു. കഥകളി ഗായകരായ ഇറവൻകര ഉണ്ണിത്താന്മാർ, മേളക്കാരായ ചെണ്ട ഗോവിന്ദപ്പണിക്കർ, മദ്ദളം മാധവപ്പണിക്കർ എന്നിവരേയും ഓർമ്മിക്കേണ്ടതുണ്ട്. ഭാവാഭിനയ ചക്രവർത്തിയായ കണ്ടിയൂർ പാച്ചുപിള്ളയും, നടനപ്രതിഭയായ ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരും, ചെന്നിത്തല ചെല്ലപ്പൻപിള്ളയും മാവേലിക്കരയുടെ കലാപാരമ്പര്യത്തിന്റെ ഭാഗമാണ്. | |||
ചെണ്ടവാദനത്തിൽ പ്രശസ്തരായവരാണ് വാരണാസി മാധവൻ നമ്പൂതിരിയും കലാമണ്ഡലം നാരായണൻ വാരണാസിയും. | |||
മൂന്നു നൂറ്റാണ്ടിന്റെ ചിത്രകലാ പാരമ്പര്യം മാവേലിക്കരയ്ക്കുണ്ട്. അനുഷ്ഠാന കലാരൂപങ്ങളായ നാഗക്കളമെഴുത്ത്, ഭദ്രകാളി കളമെഴുത്ത് എന്നിവ പ്രത്യേകം പരാമർശം അർഹിക്കുന്നു. കാള, തേര്, കുതിര എന്നിവ മനോഹരമായി നിർമ്മിക്കുന്ന കലാകാരന്മാർ ഈ നാടിന്റെ സമ്പത്താണ്. | |||
രാജാ രവിവർമ്മയും മുകുന്ദൻ തമ്പിയും ചിത്രമെഴുത്ത് കെ.എം.വറുഗീസും ചിത്രകലാ പാരമ്പര്യത്തിന്റെ പ്രതീകങ്ങളാകുന്നുവെങ്കിൽ കാർട്ടൂണിലെ പ്രശസ്തരായ വ്യക്തികളാണ് അബു എബ്രഹാമും യേശുദാസും. | |||
കഥാപ്രസംഗത്തിലൂടെ പ്രശസ്തരായരാണ് മാവേലിക്കര എസ്.എസ്.ഉണ്ണിത്താനും വെട്ടിയാർ പി.കെ യും, മാവേലിക്കര ഗോപിനാഥും, മാവേലിക്കര മൊഹനനും. | |||
മാവേലിക്കരയുടെ നൃത്തപാരമ്പര്യത്തിനറെ പിൻതുടർച്ചയാണ് കെ.പി.ഭാസ്കറും ഭാര്യ ശാന്താ ഭാസ്കറും. ഇപ്പോൾ ഇവർ മലയപൗരത്വം സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തിൽ നൃത്തസന്ധ്യകളൊരുക്കുന്നു. മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന എണ്ണയ്‌ക്കാട് നാരായണൻകുട്ടി മാവേലിക്കരയിൽ നൃത്തവിദ്യാലയം നടത്തിവരുന്നു. | |||
മജീഷ്യൻ സാമ്രാജ്, നാടകകൃത്ത് മാവേലിക്കര ഫ്രാൻസിസ്, കഥാകാരൻ കെ.കെ.സുധാകരൻ തുടങ്ങിയവരും പ്രശസ്തരാണ്. | |||
മാവേലിക്കരയുടെ നാടകപാരമ്പര്യം അഭിമാനിക്കത്തക്കതാണ്. പോളച്ചിറയ്‌ക്കൽ കൊച്ചീപ്പൻ തരകൻ ആദ്യത്തെ സ്വതന്ത്രനാടകത്തിലൂടെ അംഗീകാരം നേടി. എ.ആറിന്റെ വിവർത്തന നാടകങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. എൻ.പി.ചെല്ലപ്പൻനായരുടെ നാടകങ്ങൾ കൊട്ടാരക്കെട്ടുകളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ അരങ്ങേറിയിരുന്നു. ഫ്രാൻസിസ് ടി.മാവേലിക്കരയുടെ നാടകങ്ങൾ ഏതെങ്കിലും ഒരു വേദിയിൽ എല്ലാദിവസവും അരങ്ങേറുന്നുണ്ടെന്നാണ് കണക്ക്. സി.കെ.രാജം, മാവേലിക്കര എൽ.പൊന്നമ്മ, കണ്ടിയൂർ പരമേശ്വരൻകുട്ടി, കെ.പി.എ.സി സുലോചന, കാമ്പിശ്ശേരിൽ കരുണാകരൻ, ഒ.മാധവൻ, തോപ്പിൽ ഭാസി, ആർ നരേന്ദ്രപ്രസാദ് തുടങ്ങിയുള്ള ഒരു വലിയ നിര മാവേലിക്കരയിൽ നിന്നും നാടകവുമായി ബന്ധപ്പെട്ട പ്രശസ്തരാണ്. | |||
== മാവേലിക്കരയുടെ ഭൂപ്രകൃതി == | |||
പൊതുവേ സമതലപ്രദേശമാണ് മാവേലിക്കര. ഗ്രാമങ്ങളെ തമ്മിൽ വേർതിരിക്കുന്നത് വയലുകളും തോടുകളും വഴികളുമാണ്. പ്രകൃതിയുടെ കനിവ് ഏറെ ലഭിച്ച ദേശമാണിത്. | |||
മാവേലിക്കര താലൂക്ക് അതിവിശാലമായ ഭൂപ്രദേശമാണ്. 12.65 സക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള , മാവേലിക്കര നഗരസഭ ഉൾപ്പെടുന്ന പ്രദേശം. വടക്ക് 9 ഡിഗ്രി 15 അക്ഷാംശത്തിലും കിഴക്ക് 76 ഡിഗ്രി 32 രേഖാംശത്തിലുമായി മാവേലിക്കര സ്ഥിതി ചെയ്യുന്നു. | |||
മാവേലിക്കര നഗരം സമുദ്രനിരപ്പിൽ നിന്നും ഇരുപ്പത്തിയഞ്ച് അടി ഉയർന്നു നിൽക്കുന്നു. മാവേലിക്കരയിലെ ശരാശരി ഊഷ്മാവ് 27.2 ഡിഗ്രിയാണ്. | |||
കാലവർഷവും തുലാവർഷവും ലഭിക്കുന്നതിനാൽ ആവശ്യത്തിനുള്ള ജലം ഇവിടുത്തെ തോടുകളിലും കിണറുകളിലും കുളങ്ങളിലും ഉണ്ട്. | |||
അച്ചൻകോവിൽ ആറ്, കാപ്പിൽ ചാല്, നീരൊഴുക്ക് തോട്, തൊടിയൂർ ആറാട്ടുകടവ് കനാൽ, അതിൽനിന്നും വന്നുചേരുന്ന ചെറു തോടുകളും ചോലകളും, തെരീക്കുളം, കാപ്പക്കുളം, വെള്ളൂർ കുളം, കാട്ടുകുളം, കണ്ടിയൂർ മാവേലിക്കര കൃഷ്ണസ്വാമി ക്ഷേത്രക്കുളം എന്നിവ പ്രകൃതിദത്തമായ ഈ ദേശത്തെ ജലസംഭരണികളാണ്. | |||
ഇതോക്കെയുണ്ടെങ്കിലും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ചു നിർത്താനുള്ള ഭൂമിയുടെ സവിശേഷതയുടെ കുറവ് വേനൽക്കാലങ്ങളിൽ ജലദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്. | |||
ചെളിചേർന്ന മണലാണ് മാവേലിക്കരയിൽ പൊതുവേ കാണാൻ കഴിയുന്നത്. ചില ഭാഗങ്ങളിൽ ചെങ്കല്ലുചേർന്ന ചെളിമണ്ണും കണ്ടു വരുന്നു. ഇതിനെല്ലാം ഉപരിയായി ആറ്റിറമ്പുകളിലും തോട്ടിറമ്പുകളിലും ജലാംശം നിലനിൽക്കാത്ത പൂഴിമണലും കാണപ്പെടുന്നു. | |||
മാവേലിക്കരയുടെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമാണ്. ഒരു കാലത്ത് ജനസംഖ്യയിൽ ഭൂരിഭാഗവും കൃഷിയെ അടിസ്ഥാനജീവിത മാർഗ്ഗമായി കണ്ടിരുന്നവരാണ്. മാവേലിക്കരയുടെ കാർഷികസമ്പത്ത് വളരെ പ്രസിദ്ധമായിരുന്നു. നാലു തരത്തിലുള്ള കൃഷിഭൂമിയാണ് ഇവിടെ കണ്ടുവരുന്നത്. ഏറ്റവും താഴ്‌ന്ന പ്രദേശം പുഞ്ചനിലങ്ങളാണ്. അതിൽനിന്ന് ഉയർന്നത് ഇരിപ്പുനിലങ്ങളാണ്. അതിലും ഉയർന്ന തര (കൊടി) പ്രദേശമാണ്. ഏറ്റവും ഉയർന്ന പ്രദേശം തട്ടു പുരയിടങ്ങളാണ്. മാവേലിക്കര നഗഗരസഭാപ്രദേശത്തിനുള്ളിൽ കുന്നിൻ പ്രദേശം ഇല്ലതന്നെ. ഓരോ പ്രദേശങ്ങളിലെയും കൃഷിരീതി വേറേവേറെയായിരുന്നു. ഇരുപ്പുനിലങ്ങളിൽ പൂവനെല്ലും, ഒരു പൂവ് എള്ളും കൃഷി ചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ പച്ചക്കറിയും ഏറ്റവും ഉയർന്ന തട്ടിൽ തെങ്ങ്, മാവ്, പ്ളാവ്, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ നെല്ലുവിത്തുപാകുന്നതിനു ഉപയോഗിച്ചിരുന്നു. ഇവിടുത്തെ കൃഷിക്കായി മറ്റു സമീപപ്രദേശങ്ങളിലെ കർകരേയും തൊഴിലാളികളേയും ഇവിടേക്ക് ആകർഷിച്ചിരുന്നു. മാവേലിക്കരയുടെ കാർഷിക സമ്പത്ത് വ്യാപാര വ്യവസായത്തിന്റെ വളർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. | |||
അതിവിശാലമായ ഓണാട്ടുകരയുടെ ഭാഗമാണ് മാവേലിക്കര. മധ്യതിരുവതാംകൂറിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമാണ് മാവേലിക്കര. | |||
1981 -ൽ 26598 ഉം, 1991 ൽ 28299 ഉം, 2001ൽ 28439 ഉം ആയിരുന്നു നഗരസഭയിലെ ജനസംഖ്യ. 2011 ലെ ഒടുവിലത്തെ സെൻസസ് പ്രകാരം ജനസംഖ്യ 27556 ആയിരുന്നു. ജനസംഖ്യയിൽ കുറവ് സംഭവിച്ചു. പുതിയ സാഹചര്യത്തിൽ തൊഴിൽ തേടി പോയവരും, അവരുടെ മാറിപ്പാർക്കലും ജനസംഖ്യയുടെ കുറവിന് കാരണമായിട്ടുണ്ട്. | |||
ഗ്രാമീണസ്വഭാവത്തിൽ നിന്നും നാഗരികതയിലേക്കുള്ള വളർച്ചയുടെ ഭാഗമായി പാടശേഖരങ്ങൾക്ക് കുറവ് സംഭവിച്ചു. ജലസംഭരണികൾ പലതും ഉപയോഗ്യമല്ലാതെയായി. | |||
2011ലെ സെൻസസ് പ്രകാരം ആകെ 12229 പുരുഷന്മാരും 15327 സ്ത്രീകളുമാണുള്ളത്. പട്ടികജാതി ജനസംഖ്യ 2007 പുരുഷന്മാരും 2098 സ്ത്രീകളും ഉൾപ്പടെ 4105 ആണ്. | |||
നഗരസ്വഭാവമാണ് പൊതുവേ പ്രകടമാകുന്നതെങ്കിലും സ്വന്തമായി വീടും സ്ഥലും ഇല്ലാത്തവരും ഇവിടെയുണ്ട്. ജനറൽ വിഭാഗത്തിൽ അവരുടെ എണ്ണം 172 ഉം പട്ടികജാതി വിഭാഗത്തിൽ 107മാണ്. | |||
പ്രകൃതി അനുഗ്രഹിച്ച കാലാവസ്ഥയാണ് മാവേലിക്കരയുടെ പ്രത്യേകത. പ്രകൃതിയോട് ചേർന്നുള്ള ജീവിത ശൈലിയിൽനിന്നും കുറെയൊക്കെ മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും അടിസ്ഥാനപരമായി ഭൂപ്രക്യതിക്ക് മാറ്റങ്ങൾ സംഭവിച്ചുവെങ്കിലും അടിസ്ഥാനപരമായി ഭൂപ്രകൃതിക്ക് വലിയ മാറ്റം സംഭവിച്ചിട്ടില്ല. | |||
== സ്ഥലനാമോത്പത്തി == | == സ്ഥലനാമോത്പത്തി == | ||