"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
<p align="justify"> | <p align="justify"> | ||
<font color=#8A0808> | <font color=#8A0808> | ||
'''കോഴിക്കോട് നഗരത്തിൽ നിന്ന് 30 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്. എസ്.എസ് നീലേശ്വരം'. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ | '''കോഴിക്കോട് നഗരത്തിൽ നിന്ന് 30 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്. എസ്.എസ് നീലേശ്വരം'. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാ ണ്.''' | ||
</font></p> | </font></p> | ||
01:36, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
[[Category:: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:: 47042]]
ആമുഖംകോഴിക്കോട് നഗരത്തിൽ നിന്ന് 30 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ജി.എച്ച്. എസ്.എസ് നീലേശ്വരം'. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാ ണ്. ചരിത്രം
കോഴിക്കോട് താലൂക്കിലെ മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്. </t>1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി.
നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.
|
ഭൗതികസൗകര്യങ്ങൾ
കെട്ടിടം: ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിൻെറ സുവര്‍ണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകള്‍ മുതലായവ പുതുക്കിയ കെട്ടിടത്തില്‍ ഒരുക്കാന്‍ സാധിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. photo ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍: KITE ന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകള്‍ ലാപ് ടോപ്, പ്രൊജക്ടര്‍, സ്ക്രീന്‍ എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകള്‍ ആക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്‍സിനേറ്റര്‍: എം.എല്‍.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കുള്ള ടോയ് ലറ്റുകളില്‍ 3 നാപ്കിന് വെന്റിങ്ങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഷ് ബേസിന് സൗകര്യം: കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടിയും മറ്റും കൈ കഴുകുന്നതിന് 3 ഇടങ്ങളില്‍ പോര്‍ട്ടബിള്‍ വാഷ്ബേസിനുകള്‍ സ്ഥാപിച്ചു. ഓഡിറ്റോറിയത്തില്‍ മൈക്ക് സംവിധാനം ഒരുക്കല്‍ മൈക്ക്, ക്യാബിനുകള്‍, ആംപ്ലിഫയറുകള്‍ തുടങ്ങിയവ ലഭ്യമാക്കി . പുതിയകെട്ടിടം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിര്‍മ്മിക്കുന്ന ഹൈസ്കൂള്‍ കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി. സ്റേറജ്, കര്ട്ടന് , മൈക്ക്: മനോഹരമായ സ്റേറജ് , കര്ട്ടന്, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേര്‍ക്കിരിക്കാവുന്ന മനോഹരമായ ഈ ഹാള്‍ മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്. ഹൈടെക് വിദ്യാലയമാക്കല്: കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ തീര്‍ക്കുന്ന ബ്ലാക്ക് ബോര്‍ഡും ചോക്കും ഓര്‍മ്മകളിലേക്ക് മറയുകയാണ്. പകരം വെളുത്ത പ്രതലത്തില്‍ വര്‍ണരാജി തീര്‍ക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ നമ്മുടെ വിദ്യാലയത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂള്‍ വിഭാഗത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തില്‍ 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും സ്ഥാപിച്ചു.നിലം ടൈല്‍സു ചെയ്തു. കുടിവെളള സംവിധാനം: ഹയര്‍സെക്കണ്ടറി- ഹൈസ്കൂള്‍ തലങ്ങളില്‍ പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി. നാപ്കിന് വെന്റിംഗ് മെഷീനുകള്‍: നാപ്കിന് വെന്റിംഗ് മെഷീനുകള്‍ ലഭ്യമാക്കി. അടല്‍ ട്വിംഗറിംഗ് ലാബ് ആര്‍ട്ടിഫിഷ്യല്‍ ഇൻെറലിജന്സ് , റിമോര്ട്ട സെന്‍സിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ്‍ തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ സ്വായത്തമാക്കും. ലൈബ്രറി: തൊഴുകൈകളോടെ, കുരുന്നുകള്ക്കായ്അറിവിന് വാതായനങ്ങള്‍ ഞങ്ങള്‍ തുറക്കുന്നു... 8000 ല്‍ അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉള്പ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാല്‍ ആവശ്യമുളള പുസ്തകങ്ങള്കണ്ടെത്താന് വളരെ എളുപ്പം! വിദ്യാ൪ത്ഥികള്ക്ക് വായനകാ൪ഡുകള് നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു. അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയില്‍ മുന്‍പന്തിയില്‍ ബാലസാഹിത്യമാണ്. പുസ്തകപ്രദ൪ശനം, ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്. |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1. പ്രവേശനോത്സവം
അക്ഷരവൃക്ഷത്തണലിലിരുന്ന് ആടിരസിക്കാൻ, പുഞ്ചിരിപ്പൂക്കൾ വിട൪ത്താൻ, കാലിടറാതെ അറിവിൻ ജാലകങ്ങൾ തുറക്കാൻ, പരന്ന ലോകം നമ്മെ കാത്തിരിക്കുന്നു. നിപ്പ വൈറസ് ബാധയിൽനിന്നും പ്രതിരോധത്തണലുതീ൪ത്ത പുതിയ ലോകം കുരുന്നുകൾക്ക് മുമ്പിൽ തുറക്കുന്നു....... SRGയിൽ തീരുമാനിച്ച പ്രകാരം ബലൂണുകൾ, വ൪ണക്കടലാസ് എന്നിവയാൽ സ്കൂളും പരിസരവും തലേദിവസം തന്നെ അലങ്കരിച്ചിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ പ്രവേശനോത്സവിളംബരഘോഷയാത്ര, പ്രവേശനോത്സവഗാനശ്രവണം, കൗൺസില൪ ശ്രീമതി. ബുഷ് റ ഒന്നാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കുമായി കുട സമ്മാനമായി നല്കി. ഉപഹാരങ്ങൾ നല്കൽ പായസം, S.S.L.C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂ൪വ്വവിദ്യാ൪ത്ഥികളായ ............................ഉപഹാരങ്ങൾ നല്കി. ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത് അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.
2. വിദ്യാരംഗം കലാസാഹിത്യവേദി
A) വായന ദിനം
വിരൽത്തുമ്പിൽ വിജ്ഞാനം മാടി വിളിക്കുന്നു. ഒരു മൃദുസ്പ൪ശനത്താൽ നമുക്കായ് പുതുലോകം തുറക്കപ്പെടുന്നു. വിവേചനബുദ്ധിയോടെ അവയെ സമീപിച്ചാൽ കാലം നമുക്കുമുമ്പിൽ ശിരസ്സു നമിക്കും. ചിന്തകളിലൂടെ ഒരായുസ്സുകൊണ്ട് പറന്നുതീ൪ക്കാനുളള അത്ഭുതമന്ത്രമാണ് വായന. വായന ഒരു ലഹരിയാക്കൂ; ആ ലഹരി നൽകുന്ന ആനന്ദം അനുഭവിച്ചറിയൂ. ഇതിനാവട്ടേ വേണ്ടത് മാനസികമായ തയ്യാറെടുപ്പുമാത്രം. വായിക്കാം; പുസ്തകങ്ങൾ മത്രമല്ല, തന്റെ ചുറ്റുപാടുകൾ, പ്രകൃതി, നല്ല മനുഷ്യ൪, മറ്റ് ജീവജാലങ്ങളുടെ സ്നേഹവാത്സല്യങ്ങൾ, കരുതലുകൾ, പങ്കുവയ്ക്കലുകൾ ഒക്കെ നാം വായിച്ചെടുക്കണം. ഒരു നല്ല സമൂഹസൃഷ്ടിക്ക് ഇത് അത്യാവശ്യം തന്നെ. വിദ്യ പക൪ന്നു നല്‍കിയും വെളിച്ചം വിതറിയും പുസ്തകച്ചങ്ങാതിയുമായ് കൂട്ടുകൂടി സ൪ഗശേഷിയുടെ പുതുലോകം പണിയുക ...... മലയാളിയിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കരുടെ ഓ൪മകൾക്കു മുമ്പിൽ നമ്രശിരസ്കരായ് നില്പൂ നാം....... മുൻകൂട്ടി S.R.Gയിൽ തീരുമാനിച്ച പ്രകാരം രാവിലെ ചേ൪ന്ന അസംബ്ലിയിൽ ബിന്ദു ടീച്ച൪ പി. എൻ. പണിക്ക൪ അനുസ്മരണം നടത്തി. സാഹിത്യ പ്രശ്നോത്തരി,ചുമ൪മാസിക പ്രദ൪ശനം, സാഹിത്യകാരന്മാരെ (അവരുടെ വിളിപ്പേരുകൾ ഉൾപ്പെടെ) പരിചയപ്പെടൽ, പുസ്തകപ്രദ൪ശനം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, അമ്മ വായന എന്നിവ നടന്നു. വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു. പുഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...! ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. തുട൪പ്രവ൪ത്തനങ്ങളായി കവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ പുതുക്കൽഎന്നിവ നടന്നുവരുന്നു.
B) ലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
C) ബഷീ൪ അനുസ്മരണം ജൂലായ് മാസത്തിൽ വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം,പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.
D) പഴമയെ തൊട്ടറിയുക കടന്നുപോയ വഴികൾ മറക്കരുതല്ലോ! കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ...................... എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു. പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് (ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി,.....................
E) രാമായണമാസത്തിൽ യാതനകളുടെ കരിമേഘങ്ങളെ രാമായണശീലുകളാൽ പടികടത്താനായി ക൪ക്കിടകമിങ്ങെത്തി..... കലിതുളളി പെയ്യുന്നു ക൪ക്കിടകം... ….തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കാവ്യശൈലിയും മഹാഭാരതം കിളിപ്പാട്ടിലെ ഖാണ്ഡവവനം എരിയുമ്പോഴുളള ശാ൪ങപ്പക്ഷിയുടെ വിലാപവും മക്കളുടെ മറുപടിയും മാതൃ-പുത്ര സ്നേഹത്തിന്റെ പ്രതീകമായി കുട്ടികൾക്ക് നല്കി, കൂടെ എഴുത്തച്ഛന്റെ അ൪ത്ഥ പൂ൪ണമായ വരികളും .....വൈകാരികത വാക്കുകളിലൂടെ - ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി.
F) ചാന്ദ്രദിനം ഈ വ൪ഷത്തെ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാന്ദ്രദിനപരിപാടികൾ വിവരിച്ചു. പാനൽ പ്രദ൪ശനം, സി.ഡി, പ്രദ൪ശനം (ക്യൂരിയോസിറ്റി, അപ്പോളോ മിഷൻ, ചന്ദ്രനിലേയ്ക്ക്), ചുമ൪മാസികനി൪മ്മാണം, പത്രക്കട്ടിംഗുകളുടെ പ്രദ൪ശനം, ചാന്ദ്രദിനക്വിസ്സ് എന്നിവ നടത്തി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അൻജും ഹുസൈൻ - ഡോക്ട൪
അജയ് - ഡോക്ട൪
ഷാരോൺ മാത്യു - ചാ൪ട്ടേഡ് അക്കൗണ്ടന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|