"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:
|-
|-
|<font color=green size=3>*[[{{PAGENAME}} / വിദ്യാരംഗം‌ |‍. വിദ്യാരംഗം‌ ]]
|<font color=green size=3>*[[{{PAGENAME}} / വിദ്യാരംഗം‌ |‍. വിദ്യാരംഗം‌ ]]
|-
|<font color=green size=3>*[[{{PAGENAME}} / തൊഴിൽ മാർഗോപദേശ കൂട്ടായ്മ  |‍. തൊഴിൽ മാർഗോപദേശ കൂട്ടായ്മ  ]]
‌‌‌‌‌‌'''
‌‌‌‌‌‌'''
|}
|}

01:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്
വിലാസം
കുറ്റൂർ നോർത്ത്

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് ,കുറ്റൂർ നോർത്ത് (പി ഓ), മലപ്പുറം , കേരളം . പിൻകോഡ് -676305
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04942491291
ഇമെയിൽheadmasterkmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്50022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപങ്കജാക്ഷി വികെ
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ. പി.ബി.
അവസാനം തിരുത്തിയത്
10-09-201819061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാലയത്തിന്റെ സാരഥികൾ


ചരിത്രം

പഴയ കണ്ണാട്ട് ചെന എന്ന പ്രദേശത്തു ബീരാൻ മൊല്ലാക്ക എന്ന വ്യക്തിയുടെ ഒരു ഓത്തു പള്ളിക്കൂടമാണ് ഇന്നത്തെ കുറ്റൂർ നോർത്ത് കുഞ്ഞി മൊയ്തു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളായി മാറിയത് .ഈ പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ചെന (ഉറവ ) യായിരുന്നത്രെ കണ്ണാട്ട് ചെന . 1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1956 ൽ യു പി സ്ക്കൂളായും , 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യുപി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു സ്മാർട്ട് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

*‍. സ്കൗട്ട് & ഗൈഡ്സ്
*‍. ഇംഗ്ലീഷ് ക്ലബ്
*‍. ഐ.ടി ക്ലബ്ബ്
*‍. സാമൂഹ്യ ശാസ്ത്ര ക്ലബ്
*‍. ജൂനിയർ റെഡ് ക്രോസ്
*‍. പരിസ്ഥിതി ക്ലബ്ബ്
*‍. നാഷണൽ സർവിസ് സ്‌കീം
*‍. വിദ്യാരംഗം
*‍. യോഗ ക്ലബ്ബ്
*‍. വിദ്യാരംഗം‌
*‍. തൊഴിൽ മാർഗോപദേശ കൂട്ടായ്മ

‌‌‌‌‌‌

മാനേജ്മെന്റ്

  • കുഞിമൊയ്തു കെ പി
  • മൊയ്തീങ്കുട്ടി ഹാജി കെ പി
  • അബ്ദുറഹിമാൻ കുട്ടി കെ.പി
  • കുഞ്ഞിമൊയ്തീൻ കുട്ടി കെ.പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ

1969 - 1978 വെങ്കിട്ട് രാമൻ
1979 - 1996 ‍ഡി.രാജ ഗോപാൽ
1997 - 2003 ജി.ലീല
2003-2008 വൽസമ്മ മാത്യു
2008 - 2014 എം.വിജയചന്ദ്രൻ നായർ

സ്‌കൂൾ കെട്ടിടവും മൊബൈൽ ആപ്ലിക്കേഷനും ഉദ്‌ഘാടനം ചെയ്തു

കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് ലെ പുതിയ കെട്ടിടവും , സ്‌കൂൾ മൊബൈൽ ആപ്ലിക്കേഷന്റെ ഉത്ഘാടനവും ബഹു :പി കെ കുഞ്ഞാലിക്കുട്ടി എം പി നിർവഹിച്ചു .ജില്ലാ പഞ്ചായത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു .

സ്മാർട്ട് വിഷൻ കെ എം എച്ച് എസ് എസ് ഉദ്ഖാടനം ബഹു : കുഞ്ഞാലിക്കുട്ടി സാഹിബ് എം പി നിർവഹിക്കുന്നു


സ്മാർട്ട് വിഷൻ പദ്ധതി ബഹു : കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു


സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു


സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ബഹു :തിരൂരങ്ങാടി ഡി ഈ ഓ അജിത കുമാരി ഹെഡ്മാസ്റ്റർക്ക് നൽകി നിർവഹിക്കുന്നു

സ്‌കൂൾ കലാ കായിക ശാസ്ത്രോത്സവം

കഴിഞ്ഞ വർഷം ( 2017 ൽ )പുതുപ്പറമ്പ നടന്ന ജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം നടത്താനായത് ഈ വർഷത്തെ മുന്നൊരുക്കങ്ങൾക്ക് ആവേശം പകർന്നിട്ടുണ്ട് .ഈ വർഷത്തെ ശാസ്ത്ര മേളകൾ ഉപജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് ഒരുക്കാനുള്ളത് .

മെഹന്തി ഫെസ്റ്റ്

യു പി , ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തുകയുണ്ടായി . വിജയികൾക്ക് സമ്മാന വിതരണവും നടത്തി .

കായിക മാമാങ്കം 2018 സെപ്തംബർ 7 - 8

ഈ വർഷത്തെ സ്പോർട്സ് ഫെസ്റ്റ് 2018 സെപ്തംബർ ഏഴു , എട്ടു തീയതികളിലായി വിദ്യാലയത്തിന്റെ കളിക്കളത്തിൽ അരങ്ങേറി . മികച്ച പങ്കാളിത്തം ഉറപ്പാക്കാനായി ഗ്രൂപ് അടിസ്ഥാനത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത് . കായിക മാമാങ്കം മാനേജർ ബഹുമാന്യനായ കുഞ്ഞി മൊയ്ദു അവർകൾ ഫ്‌ളാഗ് ഓഫ് ചെയ്തു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആലുങ്ങൽ മുഹമ്മദ് - അൽ അബീർ ഗ്രൂപ്പ്
  • എ പി ഉണ്ണികൃഷ്ണൻ - മലപ്പുറം പഞ്ചായത്ത് പ്രെസിഡന്റ്
  • കെ പി എ മജീദ് - കെ പി സി സി സെക്രട്ടറി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ

"സ്‌നേഹപ്രളയം " പദ്ധതിയുമായി കുട്ടികൾ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സമ്പാദ്യക്കുടുക്കകളുമായി വിദ്യാർത്ഥികൾ .രണ്ടായിരത്തഞ്ഞൂറു കുട്ടികൾക്ക് ഫണ്ട് സ്വരൂപിക്കാനാണ് സമ്പാദ്യക്കുടുക്കകൾ വിതരണം ചെയ്തു .വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പോക്കറ്റ് മണിയും മാറ്റ് ചെറിയ സമ്പാദ്യങ്ങളും ഇതിൽ നിക്ഷേപിക്കാനാണ് പദ്ധതി .ഇങ്ങനെ സമാഹരിക്കുന്ന തുക അടുത്ത പുതുവര്ഷപ്പുലരിയിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും . ആഘോഷങ്ങൾ ചുരുക്കിയും , മിട്ടായികൾക്കുംമറ്റും ചെലവഴിക്കുന്ന തുകകൾ മിച്ചം പിടിച്ചുമാണ് സമ്പാദ്യക്കുടുക്ക നിറക്കുക . എൻ എസ എസ് യൂണിറ്റും . സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജെ ആർ സി വളണ്ടിയർമാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് .നൽകുന്ന വഞ്ചികൾ റീസൈക്ലിങ് ചെയ്യാനായി റീസൈക്ലിങ് പ്രൊജക്ടുമായി കൈകോർത്താണ് പ്രവർത്തനം.

അധ്യാപക ദിനം സമുചിതമായി ആചരിച്ചു

സെപ്തംബർ അഞ്ചിന് സ്കൂൾ അസ്സംബ്ലിയിൽ അധ്യാപക ദിനാചരണത്തിന്റെ കെ എം എച്ച് എസ് എസ്സിലെ പദ്ധതികൾ ഓരോന്നായി വിവരിച്ചും , ദിനാചരണത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചും ബഹുമാന്യനായ മാനേജർ കെ പി കുഞ്ഞിമൊയ്തു അവർകൾ ഉദ്‌ഘാടനം നിർവഹിച്ചു .പൂർവ വിദ്യാർത്ഥികളായ വിദ്യാലയത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന തങ്ങളുടെ ഗുരുക്കന്മാരെ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിച്ചാണ് ആശംസാ വാചകങ്ങൾ പറഞ്ഞു തുടങ്ങിയത് .വിദ്യാലയത്തിലെ എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾ അസ്സംബ്ലിയിൽ വെച്ച് ബാഡ്ജ് നൽകി ആദരവ് അറിയിച്ചു . അസ്സംബ്ലിയിൽ പ്രാർത്ഥനയും ,ദേശീയഗാനവും ആലപിച്ചു അധ്യാപകരും ക്ലാസ്സ് മുറികളിൽ അധ്യാപകർ വിദ്യാർത്ഥികളിൽ ഒരാളായിരിക്കെ ക്ളാസ്സുകളെടുത്തു വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെ നടത്തിയത് അധ്യാപക ദിനം അവിസ്മരണീയമാണ് വിധം എല്ലാവരിലേക്കും എത്തിക്കാൻ സഹായകമായി .

അധ്യാപക ദിനത്തിന്റെ ബാഡ്ജ് ധരിപ്പിക്കൽ ചടങ്ങിന്റെ ആശംസ വേളയിൽ നിന്ന്
പൂർവ വിദ്യാർത്ഥിയും ഹയർസെക്കണ്ടറി അധ്യാപകനുമായ അസ്‌ലം മാഷ് തന്റെ കെമിസ്ട്രി അധ്യാപകനും നിലവിലെ പ്രധാനാധ്യാപകനുമായ അനിൽ കുമാർ സാറിനു ആശംസാ ബാഡ്ജ് ധരിപ്പിക്കുന്നു
അസ്സംബ്ലിയിൽ എല്ലാ അധ്യാപകർക്കും കുട്ടികൾ അധ്യാപക ദിന ആശംസാ ബാഡ്ജ് ധരിപ്പിക്കുന്നു
അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരോട് ചോദ്യങ്ങൾ ചോദിക്കുന്നു
അധ്യാപക ദിനത്തിൽ കുട്ടികളിലൊരാളായി അദ്ധ്യാപകൻ













































സിംഫണി മ്യൂസിക് ബാൻഡ്

അധ്യാപരുടെ സേവനനിമിഷങ്ങളെ ആയാസ രഹിതമാക്കാൻ ആരംഭിച്ച സിംഫണി എന്ന മ്യൂസിക് ബാൻഡ് . സ്‌കൂളിലെ വിശേഷ അവസരങ്ങളിലും ,അധ്യാപക ദിനം ഉൾപ്പെടെയുള്ള അധ്യാപകരുടെ സംഗീത സംബന്ധിയായ എല്ലാ സഹകരണ മേഖലകളിലും സേവനവുമായി രംഗത്തുണ്ട് .മാനേജർ ബഹുമാന്യനായ കെ പി കുഞ്ഞി മൊയ്തു വിദ്യാലയത്തിന്റെ സ്മാർട്ട് വിഷൻ മായി ബന്ധപ്പെട്ടു 2018 ഫെബ്രവരി 17 നു ഉദ്ഘാടനം ചെയ്തു

അധ്യാപകരുടെ ഗാനമേള ട്രൂപ്പായ സിംഫണിയുടെ ഉദ്ഘാടന വേളയിൽ
അധ്യാപക ദിനം നോടനുബന്ധിച്ചു ദേശീയഗാനം ആലപിക്കുമ്പോൾ

















വഴികാട്ടി

Phone for Contact: 0494 2491291 HM: 9142023027


.