"മാധവനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] ''' | ||
</div> | </div> | ||
{{Infobox person | {{Infobox person | ||
| name = മാധവൻ ആശാൻ | | name = മാധവൻ ആശാൻ |
13:03, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മാധവൻ ആശാൻ | |
---|---|
ജനനം | പേരാമ്പ്ര |
മരണം | 2015 വാകേരി |
വാകേരിയിൽ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. 1951 ൽ കോഴിക്കോട് ജില്ലയിലെ പേരമ്പ്രയിൽനിന്നും വാകേരിയിലെത്തിയ ആളാണ് മാധവനാശാൻ. ആശാൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് കല്ലൂർകുന്നിൽ സ്ഥിരതാമസം ആക്കി.1951 മുതൽ 2002 വരെ ഇദ്ദേഹം കല്ലൂർകുന്നിൽ കളരി നടത്തി. വാകേരിയിൽ സ്കൂൾ സ്ഥാപിച്ച ആശാൻ തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്.
“ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണൻ നമ്പ്യാർ) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലൻ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി വാകയിൽ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമൻ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു".
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമൻ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്.
“ അസനാർ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂർകുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു. കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമൻ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയൽ ചന്തു ചെട്ടി, കല്ലൂര് മത്തൻ, മത്തന്റെ കാർന്നോര്, പുൽത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലൻ, വാകയിൽ ഭാസ്കരൻ, ഓടക്കുറ്റി ഗോപാലൻ ചെട്ടി, പെരുമ്പാട്ടിൽ രാമൻകുട്ടി, കൂടല്ലൂർ രാമയ്യൻ, അരയഞ്ചേരി കാലായിൽ കുട്ടപ്പൻ, തൊമ്മൻചേട്ടൻ, കാഞ്ഞിരത്തിങ്കൽ കുര്യൻ, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്. വാകേരിയിൽ സർക്കാർ സ്കൂൾ ആരംഭിച്ചതോടെ പിന്നീട് കല്ലൂർകുന്നിലാണ് ആശാൻ കളരി നടത്തിയത്. 1998 വരെ കളരി പ്രവർത്തിച്ചിട്ടുണ്ട്. കല്ലൂർകുന്നിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2015 ൽ ആശാൻ മരണപ്പെട്ടു.