"കടമ്പൂർ എച്ച് എസ് എസ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
<small>'''<big>ക</big>'''ണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്തിച്ചേരുവാൻ ബസ് സൗകര്യം ലഭ്യമാണ്. അൻപതോളം ബസ്സുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നു. തികഞ്ഞ അച്ചടക്കത്തോട് കൂടി കുട്ടികൾ സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നു.</small> | <small>'''<big>ക</big>'''ണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്തിച്ചേരുവാൻ ബസ് സൗകര്യം ലഭ്യമാണ്. അൻപതോളം ബസ്സുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നു. തികഞ്ഞ അച്ചടക്കത്തോട് കൂടി കുട്ടികൾ സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നു.</small> | ||
[[പ്രമാണം:Bussdfhk,.jpg|500px|Bussdfhk,]] | |||
[[പ്രമാണം:Bus1sdfjhghb.jpg|500px|Bus1sdfjhghb]] | |||
[[പ്രമാണം:Schoolwaesdgj.jpg|450px|Schoolwaesdgj]] | |||
<font color=red>വീഡിയോ കാണുക</font> | <font color=red>വീഡിയോ കാണുക</font> |
11:27, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികസൗകര്യങ്ങൾ
- അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ
- വിശാലമായ ക്യാംപസ്
- നാനൂറിലധികം ടോയ്‌ലറ്റുകൾ
- സുസജ്ജമായ ലാബുകൾ, ലൈബ്രറി
- വ്യത്യസ്തമായ ബ്ലോക്കുകളിലായി വിശാലമായ നാല് സ്റ്റാഫ് റൂമുകൾ
- ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40ഓളം സ്‌കൂൾ ബസ്
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ് ഓരോ കുട്ടിയുടെയും ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിശാലവും വായു സഞ്ചാരമുള്ളതുമായ ക്ളാസ് മുറികളാണ് എല്ലാം. നാല് നിലകളിലുള്ള മൂന്നു ബ്ലോക്കുകളിലായിട്ടാണ് സ്കൂൾ കെട്ടിടം. വിശാലമായ ക്യാംപസ്, കളിസ്ഥലം,ലൈബ്രറി,നാല് സ്റ്റാഫ് റൂമുകൾ, നാനൂറിലധികം ടോയ്ലറ്റ്കൾ , സ്മാർട്ട് ക്ളാസ് റൂമുകൾ കമ്പ്യൂട്ടർ ലാബുകൾ, സുസജ്ജമായ സയൻസ് ലാബുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് കടമ്പൂർ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.
കളിസ്ഥലം
മികച്ച വിദ്യാഭ്യാസംപോലെ തന്നെ കായിക വിനോദത്തിനും മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വിസ്താരമേറിയ കളിസ്ഥലം സ്‌കൂളിൽ നിന്നും 100 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നത് . കുട്ടികൾക്ക് ആവശ്യമായ കളി ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് കളി സ്ഥലത്തു തന്നെ കെട്ടിടം ഉണ്ട്. കൈ കാലുകൾ കഴുകുന്നതിനാവശ്യമായ ജല സംവിധാനവും, പ്രഥമ ശുശ്രുഷ കിറ്റുകളും കളിസ്ഥലത്ത് തന്നെ ലഭ്യമാണ്.. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള നിർമാണത്തിന് വേണ്ടിയുള്ള ആലോചനകൾ നടന്നു വരുന്നു.
സ്കൂൾ ലൈബ്രറി
പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു.
പിറന്നാൾ മധുരം ഒരു പുസ്തകം
പിറന്നാൾ മധുരം ഒരു പുസ്തകം എന്ന പദ്ധതി സ്‌കൂൾ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ടാണ്. പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും സ്‌കൂൾ ലൈബ്രറിയിൽ നൽകുന്ന ഒരു പുസ്തകം തനിക്കും തന്റെ കൂട്ടുകാർക്കും അറിവിന്റെ പുത്തൻ ജാലകം തുറന്നു നൽകുന്നതാണ്. ജന്മദിനം വായനസൗഹൃദ ദിനമായി ആചരിക്കണമെന്ന സന്ദേശം സ്‌കൂൾ മുന്നോട്ടു വെക്കുന്നു. 2015 -16 വർഷം തുടങ്ങിയ ഈ പദ്ധതി വിദ്യാർത്ഥികൾ വൻ വിജയമാക്കിക്കൊണ്ടിരിക്കയാണ്. വിശ്രമവേളകളിൽ ഈ പുസ്തകങ്ങൾ അറിയാനും വായിക്കാനും വിശാലമായ റീഡിങ് ഏറിയയും ഒരുക്കിയിട്ടുണ്ട്.
വീഡിയോ കാണുക
https://www.facebook.com/KHSS2832546/videos/1921973724783547/ https://www.facebook.com/KHSS2832546/videos/1921974638116789/ https://www.facebook.com/KHSS2832546/videos/1921973061450280/ https://www.facebook.com/KHSS2832546/videos/1921972178117035/
ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് എത്തിച്ചേരുവാൻ ബസ് സൗകര്യം ലഭ്യമാണ്. അൻപതോളം ബസ്സുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നു. തികഞ്ഞ അച്ചടക്കത്തോട് കൂടി കുട്ടികൾ സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നു.
വീഡിയോ കാണുക
https://www.facebook.com/KHSS2832546/videos/1928895287424724/