"ജി.എച്ച്.എസ്.എസ്. അരീക്കോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Areacode}} | {{prettyurl|G.H.S.S.Areacode}} | ||
{{PHSSchoolFrame/Pages}} | |||
<FONT SIZE = 6><center>നാടോടി വിജ്ഞാനകോശം</center></FONT> | <FONT SIZE = 6><center>നാടോടി വിജ്ഞാനകോശം</center></FONT> | ||
[[പ്രമാണം:Nannangadi.png|right|300px]] | [[പ്രമാണം:Nannangadi.png|right|300px]] |
15:25, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊടക്കല്ലുകൾ
മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല.
ഗതാഗതം
അരീക്കോടിന്റെ ചരിത്രത്തിന്റെ ഗതിവിഗതികളെ ചാലിയാർ നിയന്ത്രിച്ചിട്ടുണ്ട്. പുഴമാർഗമായിരുന്നു കാര്യമായ ഗതാഗതം മുഴുവൻ. മലയോരങ്ങളിൽ നിന്നും തേക്ക്, ഈട്ടി, ഇരുൾ, മുള തുടങ്ങിയവ വെട്ടിയെടുത്തു പുഴയിലേക്ക് തോണി, തോണിത്തൂക്ക്, തിരപ്പം മുതലായവയിൽ എത്തിക്കുന്ന പണി ധാരാളം ആളുകൾക്ക് ലഭിച്ചു. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, അടക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ തോണിമാർഗം കോഴിക്കോട്ടെത്തിക്കുകയും ചെയ്തുവന്നു.
ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ
പെരുമ്പറമ്പിൽ പല സ്ഥലങ്ങളിലും ഭൂമിക്കടിയിൽ പല കാലങ്ങളിലായി ചെങ്കല്ലിൽ വെട്ടിയെടുത്ത അറകൾ കാണപ്പെട്ടിട്ടുണ്ട്. അവിടെ രണ്ട് അറകളോട് കൂടിയ ഒരു ഗുഹയും കണ്ടെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ വിലപിടിപ്പുള്ളതും നിരോധിക്കപ്പെട്ടതുമായ സാധനങ്ങൾ ഒളിപ്പിച്ചുവെക്കാനുള്ളവയായിരുന്നു ഈ കല്ലറകൾ എന്നു കേൾക്കുന്നു.
നന്നങ്ങാടി
അരീക്കോട് ഉഗ്രപുരത്തുനിന്ന് കണ്ടെത്തിയ രണ്ടായിരത്തോളം വർഷം പഴക്കമുള്ള നന്നങ്ങാടി.ചാലിയാർ പുഴയുടെ തീരത്തായി ജനാർദനൻ കോട്ടപ്പുറത്ത് എന്നയാളുടെ പറമ്പിൽനിന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഈ നന്നങ്ങാടി ലഭിച്ചത്. വസ്തുക്കൾ തൂക്കിയിടാൻ മണ്ണിൽ നിർമിച്ച കൊളുത്തുകളാണ് ഇവയുടെ പ്രത്യേകത. മധ്യഭാഗത്ത് 85 സെന്റീമീറ്ററാണ് വ്യാസം. കൊത്തിക്കിളച്ചെടുക്കുന്നതിനിടെ ഇവ പൊട്ടിത്തകർന്നിട്ടുണ്ട്. മരിച്ചയാളുടെ അസ്ഥിക്കഷ്ണങ്ങൾ, മൺപാത്രങ്ങൾ എന്നിവയും ഇതിനകത്തുണ്ടായിരുന്നു.ഇളയിടത്തുപറമ്പ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് മഹാശിലായുഗകാലത്തെ മനുഷ്യർ താമസിച്ചിരുന്നു. ഇവരുടെ ശവസംസ്‌കാരത്തിനുള്ളതാണ് നന്നങ്ങാടി. മരണാനന്തര ജീവിതത്തിലേക്ക് ഉപകരിക്കുന്നതെന്നുകരുതുന്ന വസ്തുക്കളാണ് നന്നങ്ങാടിയിൽ അടക്കംചെയ്യുക പതിവ്.
നമ്പൂതിരി ഇല്ലങ്ങൾ
ചാലിയാറിന്റെ ഇരുകരകളിലും നമ്പൂതിരി ഇല്ലങ്ങളുണ്ടായിരുന്നതിന്റെ തെളിവ് ചില അവശിഷ്ടങ്ങളിൽ നിന്നും മനസ്സിലാക്കാം. ഊർങ്ങാട്ടിരിയിലെ മൂർക്കനാട് എന്ന സ്ഥലത്ത് വല്യോലോത്ത് (വലിയകോവിലകത്ത്), ചെറിയോലോത്ത് (ചെറിയ കോവിലകത്ത്) എന്നീ പേരുകളുള്ള വീടുകളുണ്ട്. എളയേടത്ത്, തിരുമംഗലത്ത് എന്നീ പേരുകളിലുള്ള സ്ഥലങ്ങളുമുണ്ട്.
പട്ടാളക്യാമ്പ്
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ മലബാർ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഗ്രാമത്തിന്റെ നെറുകയിൽ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു.ഈ ക്യാമ്പിന്റെ ഗ്രൗണ്ടിൽ വച്ച് ബ്രട്ടീഷ് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറിയിരുന്നു.ഇങ്ങനെയാന് ഫുട്ബോൾ ലഹരി അരീക്കോട്ടേയ്ക്ക് എത്തുന്നതും കേരളത്തിലെ ഫുട്ബോളിന്റെ മെക്കയായി അരീക്കോട് അറിയപ്പെടുന്നതും
സ്ഥലനമോൽപത്തി
ഇവിടെ താമസിച്ചിരുന്ന ഒരു ജന്മികുടുംബം സൗജന്യമായി അരി വിതരണം നടത്തിയിരുന്നു എന്നും അങ്ങനെ അരീക്കോട് എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പണ്ടുകാലത്ത് അടക്കകൃഷി കൂടുതലായുണ്ടായിരുന്ന പ്രദേശമായതിനാൽ ബ്രിട്ടീഷുകാരാൽ അരിക്കനട്ട് ൽ നിന്നും അരീക്കോട് എന്ന് നാമകരണം വന്നുവെന്നും പറയപ്പെടുന്നു. അരിമണൽ രൂപത്തിലുള്ള അയിരിൽ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്നും പറയപ്പെടുന്നു. ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
അരീക്കോട്ടെ കുംഭാര കോളനി
അരീക്കോട് താഴത്തങ്ങാടിക്ക് കൊണ്ടോട്ടി നേർച്ചയുമായി അഭേദ്യമായ ബന്ധമുണ്ട്.ഇവിടെത്തെ തങ്ങൾകടുംബത്തിനും മറ്റും മൺപാത്ര നിർമാണത്തിനായി എത്തിയവരാണ് അരീക്കോട് ഹയർ സെക്കൻഡറിക് സമീപം, കുടിയേറി പാർക്കുന്ന ഉഗ്രപുരം കലിയംകുളം കുംഭാര കോളനി നിവാസികൾ. ആദി ആന്ധ്രക്കാരായിട്ടാണ് ഇവർ അറിയപ്പെടുന്നത്.പ്രത്യേക ഭാഷയും സംസ്ക്കാരവും ഇവരുടെതായിട്ടുണ്ട്.ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാല, കുലാല നായർ, ആന്ധ്രാ നായർ, ആന്ദുരു നായർ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ് ഇത് .
- പ്രത്യേകതകൾ
ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് ഇവര് എന്നു കരുതുന്നു. തെലുങ്കിനോട് സാമ്യമുള്ള ലിപിയില്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കുംഭം ഉണ്ടാക്കുന്നത് കൊണ്ടാണ് കുംഭാരൻ എന്നറിയപെട്ടത് . കു :- ശിവൻ എന്ന വാക്കിൽ നിന്നാണ് കുശവൻ എന്ന പേർ വന്നത് . ഇതു മറ്റൊരു പേരാണ്. ജീവിതരീതിയും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെടുന്ന തരത്തിലാണ് ഇക്കൂട്ടർ കെട്ടിപടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരു വ്യത്യസ്തമായ ശൈലിയുള്ളവരാണ് . ഏഴു വ്യത്യസ്ത വിഭാഗങ്ങൾ (ഗോത്രങ്ങൾ ) കുംഭാരന്മാരിൽ ഉണ്ട്. അതിൽ രണ്ടു വിഭാഗം വേരറ്റുപോയിരിക്കുന്നു.
- ഐതിഹ്യം
ദേവലോകത്ത് ദേവന്മാരുടെ പൂജനടക്കുന്ന സമയത്ത് കർമ്മങ്ങൾക്കായുള്ള കുടങ്ങളും മറ്റു പാത്രങ്ങളും ഇല്ലാതായപ്പോൾ ദേവന്മാരെല്ലാം അസ്വസ്ഥരായി . ഉടൻ തന്നെ ദേവന്മാരെല്ലാം ശിവനെ കണ്ട് സങ്കടമുണർത്തിച്ചു. ശിവൻ അതിനുള്ള പരിഹാരമായി മുടിപറിച്ചു തന്റെ തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു . അയാൾക്ക് മണ്ണ് കൊണ്ട് കുടങ്ങൾ ഉണ്ടാക്കാനുള്ള വരം കൊടുത്തു . കുംഭം ഉണ്ടാക്കുന്നതിനുവേണ്ടി , മണ്ണിനും വെള്ളത്തിനുമായി പരമശിവന്റെ വിയർപ്പും ചളിയും , ചക്രത്തിനായി മഹാവിഷ്ണുവിന്റെ സുദർശന ചക്രവും അത് തിരിക്കുവാനായി ശിവന്റെ ത്രിശൂലവും ചക്രത്തിൽ നിന്ന് കുംഭം വേർപ്പെടുത്തുന്നതിനു പൂണൂലും ഉപയോഗിച്ചു . ശിവൻ തുപ്പി കൈ നനച്ച് കുംഭത്തിന്റെ അടിഭാഗം മൂട്ടി . തുപ്പി അശുദ്ധിയായ പാത്രത്തിന്റെ അശുദ്ധി മാറ്റുന്നതിന് വേണ്ടി ശിവൻ പറഞ്ഞു “ചുടു കുശവ ” . ഉടനെതന്നെ കുംഭം ചുളയ്ക്ക് വെച്ച് ചുട്ടെടുത്തു . അങ്ങനെയാണ് കുശവൻ എന്നറിയപ്പെട്ടത്
- സവിഷേതകൾ
ചക്രംകുംഭാര സമുദായത്തിന്റെ ജീവിതത്തിൽ ഒരു കുട്ടി ജനിക്കുന്നതും ആ കുട്ടിക്ക് വേണ്ട കർമ്മങ്ങൾ ചെയുന്നതും , കല്യാണ നിശ്ചയ്മായാലും , കല്ല്യാണമായാലും , മരണാനന്തര ചടങ്ങുകളായാലും , എല്ലാം മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെയ്യുന്നവരാണ് ഇവർ.
നാടൻ പദകോശം.
മലപ്പുറം | കോഴിക്കോട് | തൃശൂർ |
---|---|---|
🙎🏻ഉമ്മ - ഇമ്മ |
നീ -- ഇഞ്ഞി |
ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത് |