"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വ്യത്യാസം ഇല്ല)
|
06:55, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള | |
---|---|
വിലാസം | |
പുല്ലൂവിള പുല്ലൂവിള പി.ഒ, , പുല്ലൂവിള 695526 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1888 |
വിവരങ്ങൾ | |
ഫോൺ | 04712260229 |
ഇമെയിൽ | leopulluvila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ആന്റണി മൊറായിസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മേരി മാർഗ്രറ്റ് ആർ |
അവസാനം തിരുത്തിയത് | |
07-09-2018 | Leopulluvila |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്
.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ
സംഭാവനകളാണ് മാനേജർ : റവ.ഫാ.ജോസഫ് ബാസ്റ്റിൻ ടീച്ചർ ഇൻ ചാർജ് : ശ്രീമതി മേരി മാർഗരറ്റ്'
ചരിത്രം
ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ പുല്ലുവിളയിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ പഴക്കമുണ്ട്.ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മൻതുറ പ്രദേശത്ത്,പീറ്റർ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവർ ഗവണ്മെന്റിന്റെ സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട് ഒരു ഓലഷെഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും പള്ളിക്ക് വടക്ക്മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നുംപില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1888ഓഗസ്റ്റിൽ ഈ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു. ഗവൺമെന്റിന്റെ സഹായത്താൽ
പ്രവർത്തിക്കുന്ന ആദ്യത്തെ സ്ക്കൂളായതിനാൽ എയ്ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു.1948-ൽ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീഡിയംസ്ക്കൂൾവെർണാക്കുലർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ പീറ്റർ ഡിക്കോസ്റ്റ മാനേജർ പുല്ലുവിള സെന്റ് ജേക്കബ് ഫെറോനദേവാലയത്തിന്സ്ക്കൂൾകൈമാറി.പുല്ലുവിളയിൽ ഒരുഹൈസ്ക്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന റവ.ഫാദർ ഫോർജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ്ഹൈസ്ക്കൂൾ ആക്കുന്നതിന്സഹായകമായത്. തുടർന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെമാറ്റി വൈദികൻ കൂടിയായ ഫാദർ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.1991-92 കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ജൂലിയൻ ഫർണാണ്ടസിന്റെ നേതൃത്വത്തിൽഈ സ്ക്കൂൾ ഹയർ സെക്കന്ററി സ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രൻസിപ്പലായി ശ്രീമതിതങ്കം ജൂലിയനെ നിയമിക്കുകയും ചെയ്തു. കോവളം നിയോജക മണ്ഡലം എം.എൽ.എ.ആയും പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്.ഇപ്പോൾ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി മേരി മാർഗരറ്റ് സേവനമനുഷ്ഠിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകൾ ഉൾക്കൊള്ളുന്ന നാല് കെട്ടിടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ സമുച്ചയം. വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ ,ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് ,എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,സ്ക്കൂൾ ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
1 എൻ.സി.സി 2 ബാന്റ് ട്രൂപ്പ്. 3 ക്ലാസ് മാഗസിൻ. 4 വിദ്യാരംഗം കലാ സാഹിത്യ വേദി. 5 ക്ലബ്ബ് പ്രവർത്തനങ്ങൾ. a. സാഹിത്യ ക്ല ബ്ബ്. b. ഗണിത ക്ലബ്ബ് c സോഷ്യൽ സയൻസ് ക്ലബ്ബ് 6. Junior Red Cross
1. N C.C
1998-ൽ മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ് N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ N C C Officerആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer.Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്.
2. ക്ലാസ് മാഗസിൻ
കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായകൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.
3. വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ
കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി 168 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു'.
4. ക്ലബ്ബ് പ്രവർത്തനങ്ങൾ
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ
a. സാഹിത്യ ക്ലബ്ബ്. അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.
b. ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .എല്ലാദിവസവും മൽസരം നടത്തി സമ്മാനം നൽകി വരുന്നു. 5. Junior Red Cross
തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
2018-19 ലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് പ്രവേശനോൽസവംസംഘടിപ്പിക്കുകയുണ്ടായി. '
പരിസ്ഥിതി ദിനാഘോഷം
നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥ സുനിത,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിസന്ദേശവും പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി.
ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം
എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് മൽസരം നടത്തി സമ്മാനം നൽകുകയും ചെയ്തു.
വായനയെ ഓർമ്മപ്പെടുത്തി വായനാദിനം
മലയാളിയെ വായനയുടെയും അക്ഷരത്തിന്റെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട അക്ഷരങ്ങളുടെ തോഴനായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വിവിധ മൽസരങ്ങളിലൂടെയും പുസ്തകപ്രദർശനത്തിലൂടെയും കുട്ടികളെ വായനയുടെ ലോകത്ത് കൈപിടിച്ചുയർത്തി.
ലഹരി വിരുദ്ധദിനം
സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി.
പൗൾട്രി ക്ലബ്ബ്
മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.ടി.എ.പ്രസിഡന്റ് സ്മിത ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയകുമാർ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
നല്ലപാഠം പ്രവർത്തനങ്ങൾ
കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു തുടങ്ങിയിട്ടു നാലു വർഷമായി. സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. ജീവിതയാത്രയിൽ ഇടറിവീഴുന്ന മനുഷ്യന്റെ സന്താപം ഒരു വായനാനുഭവം മാത്രമല്ല ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികൾക്ക്. അനുതാപത്തിന്റെ കൈത്താങ്ങ് നീട്ടി അവർ നാടിനു മുമ്പേ നടക്കുകയാണ്. കുട്ടികളിൽ സ്നേഹം, കാരുണ്യം, നൻമ എന്നിവ നിറയ്ക്കുന്നതിനുവേണ്ടി തുടങ്ങിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാനും പ്രാപ്തരാക്കുന്നു. സഹജീവികളുടെ സന്തോഷവും സന്താപവും പങ്കിടുക മാത്രമല്ല മണ്ണിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, ഭാഷയ്ക്കുവേണ്ടിയൊക്കെ നല്ലപാഠത്തിലൂടെ മുന്നേറുന്ന കാഴ്ച വിദ്യാർത്ഥികൾക്ക് പുതിയൊരു ഉൻമേഷം പകർന്നു നൽകന്നു.പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാൻ, നന്മയുള്ളവരാകാൻ, സാമൂഹ്യപ്രതിബദ്ധതയുള്ളവരാകാൻ ഒക്കെ പ്രാപ്തരാക്കുകയാണ് നല്ലപാഠത്തിലൂടെ ചെയ്യുന്നതെന്ന ചിന്ത കുട്ടികളിൽ ഒരു പ്രത്യേക ഊർജ്ജം നിറയ്ക്കുകയാണ്. ത്യാഗത്തിലാണ് സുഖം, ഭോഗത്തിലല്ല എന്ന ഭാരതീയ ദർശനം അല്പമെങ്കിലും വളർത്താൻ ഇത്തരം പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. വായിച്ചുമാത്രം മലസ്സിലാക്കിയ പല കാര്യങ്ങളും കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുകയാണ്. സ്നേഹം, കാരുണ്യം, പരോപകാരം ഇതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അവ അല്പമെങ്കിലും വീണ്ടെടുക്കുന്നതിന് നല്ലപാഠത്തിലൂടെ കഴിയുന്നു. ഇതിലൂടെ കുട്ടികൾക്ക് ജീവിതം പഠിക്കുന്നതിനുള്ള വഴി തുറക്കുകയാണ്.... അതിനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ 100 കുട്ടികളടങ്ങുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് മൂന്നാം തവണയും A + grade ഉം പുരസ്ക്കാരവും 5000 രൂപയും നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ നന്മ പ്രവർത്തനങ്ങൾക്ക് നാലാം സ്ഥാനവും പുരസ്ക്കാരവും ലഭിച്ചു.
ഇതുവരെ ചെയ്ത നല്ലപാഠം പ്രവർത്തനങ്ങൾ * നിരവധി കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക * സാമൂഹ്യപ്രവർത്തനങ്ങൾ കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക * കൃഷി കൂടുതൽ ചിത്രങ്ങൾ കാണാം * ജൈവവൈവിധ്യോദ്യാനം കൂടുതൽ വിവരങ്ങളറിയാൻ * ജലസംരക്ഷണ പ്രവർത്തനങ്ങൾ ഇവിടെ നോക്കൂ * ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യൂ * ലഹരി വിരുദ്ധപ്രവർത്തനങ്ങൾ കൂടുതൽ അറിവിലേയ്ക്ക് * പ്ലാസ്റ്റിക് ശേഖരണം കൂടുതലായി അറിയാൻ * ശുചിത്വം ,ആരോഗ്യം കൂടുതൽ അറിവിലേയ്ക്കായി * പൈതൃകം (ഭാഷാസ്നേഹം വളർത്തുന്ന പ്രവർത്തനങ്ങൾ) * ബോധവൽക്കരണക്ലാസുകൾ * . ഡിജിറ്റൽ പത്രം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലിറ്റിൽ കൈറ്റ്സ്
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു.
ഗാന്ധിദർശൻ
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
എക്കോ ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു..ജനി എം.ഇസഡ് നേതൃത്വം നൽകുന്നു..
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു.
. നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം
ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി.
വിദ്യാജ്യോതി
പത്താം സ്റ്റാന്റേർഡിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,മാത്സ്,സോഷ്യൽ സ്റ്റഡീസ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലായി മൂന്നു വർഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈകുുന്നേരങ്ങളിൽ പ്രത്യേകം ക്ലാസ്സ് സജ്ജീകരിച്ച് നടന്നുവരുന്ന വിദ്യാജ്യോതി വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.മറ്റ് കുട്ടികൾക്കും ക്ലാസ്സ് റൂം പ്രവർത്തനങ്ങളോടൊപ്പം വിദ്യാജ്യോതി പ്രയോജനപ്പെടുത്തുന്നു.ആർ നിഷടീച്ചറാണ് നേതൃത്വം നൽകുന്നത്.
. ഹൈടെക് ക്ലാസ്സ് മുറികൾ
പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി ഹൈസ്ക്കൂളിലെ പതിനാല് ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.
ഹലോ ഇംഗ്ലീഷ്
വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഗവൺമെന്റ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ വളരെ സജീവമായി നടന്നുവരുന്നു.ഈ പ്രോഗ്രാമിന്റെ മികവ് രക്ഷാകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു .
പത്രവാർത്തകൾ
മറ്റ് പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ബസ്സ് സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നൂൺ ഫീഡിങ്ങ് കമ്മിറ്റി, ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റോർ എന്നിവയും സ്കൂളിന്റെ മേന്മകളാണ് മികവുകൾ
2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 15 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 9 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. 99% വിജയം കൈവരിച്ചു.
മാനേജ്മെന്റ്
റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ടീച്ചർ ഇൻ ചാർജ് ശ്രീമതി ലില്ലിയും ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ശ്രീ ആൻറണി മൊറായിസുമാണ്. ശ്രീമതി ജൂഡി ആന്റണി ഹെഡ്മിസ്ട്രസ് ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
റവ.ഫാ.സിറിൽ ഡിക്കോസ്ററ
റവ.ഫാ.പീറ്റർ പുത്തൻപുരയ്ക്കൽ റവ.ഫാ.ഫോർജിയ പീറ്റർ റവ.ഫാ.പോൾ വിക്ടർ റവ.ഫാ.എം.ജോസഫ് റവ.ഫാ.ആൻറണി സേവ്യർ റവ.ഫാ.റിച്ചാർഡ് ഡിക്രൂസ് റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ് റവ.ഫാ.ജോസഫ് ആറാട്ടുകുളം റവ.ഫാ.റോബിൻസൺ റവ.ഫാ.വിൽഫ്രഡ് റവ.ഫാ.ജോർജ്പോൾ റവ.ഫാ.സിൽവസ്റ്റർ മൊറായിസ് റവ.ഫാ.സേവ്യർ അലക്സാണ്ടർ റവ.ഫാ.സനു ഔസേഫ് റവ.ഫാ.നിക്കൊളാസ് റവ.ഫാ ആന്റണി സിൽവസ്റ്ററ്‍ റവ.ഫാ. ജറോം അൽഫോൺസ്
റവ.ഫാദർ ജോസഫ് ബാസ്റ്റിൻ
റവ.ഫാദർ ജോർജ്ജ് ഗോമസ്സ്,
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാളിപ്പിള്ള,
മിശിഹാദാസ്,
മേയമ്മ ചെറിയാൻ, ഫാ.മോസസ് പെരേര, ഡാനിയൽ, ജൂലിയൻ ഫർണാണ്ടസ്, തങ്കം ജൂലിയൻ, പ്രസന്നകുമാരി, ഉഷാ ലൂയിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ റവ. ഫാദർ സിൽവസ്റ്റർ മൊറായിസ്, സെന്റ് ജുഡ് കോളേജ്,തുത്തൂർ
റവ.ഫാദർ ലൂയിസ് റോച്ച് (late) ഫാ. സി ജോസഫ് മുൻ ചാൻസിലർ ബിഷപ്പ് ഹൗസ് ജുഡീഷ്യൽ വികാരി കാനൻ സൊസൈറ്റി ഔഫ് ഇൻഡ്യ പ്രസിഡൻഡ്) റവ.ഫാ.മോൺ.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ,ബിഷപ്പ് ഹൗസ് വെള്ളയമ്പലം) ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി) ഡോ.തങ്കപ്പൻ (എം,ബി.ബി.എസ്,അർച്ചന ഹോസ്പിറ്റൽ,ശംഖുമുഖം) ഡോ.ജോസഫ് സിൽവസ്റ്റർ (റിട്ട.പ്രിൻസിപ്പൽ,മലേഷ്യ ൻ സ്ക്കൂൾ) ഫാ.ആൻറണി സിൽവസ്റ്റർ (ഇടവക വികാരി,കഴക്കൂട്ടം.) എസ്.കാസ്പർ (മേജർ) പീറ്റർ ജോൺ കുലാസ് (റിട്ട.കമ്മിഷണർ ഓഫ് പോലീസ്) ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടർ ,ഫിഷറീസ്) സ്റ്റാൻലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയർമാൻ,മുൻ പിന്നോക്കവികസന സമിതി ഡയറക്ടർ ) റോബർട്ട് ലോപ്പസ് (ചിത്രകാരൻ ദേശീയ അവാർഡ് ജേതാവ് ) സുദർശൻ (ചിത്രകാരൻ ) ബാലചന്ദ്രൻ (യുവകവി) ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോൾ പ്ളേയർ,സന്തോഷ് ട്രോഫി )
== കുട്ടികളുടെ രചനകൾ ==
കഥകൾ
കവിതകൾ
വഴികാട്ടി
{{#multimaps: 8.3459166,77.0328941| zoom=10}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 24 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|