"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== കടുങ്ങാത്തുകുണ്ട് എന്ന എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
  [[പ്രമാണം:19022gramam.png|400px|thumb|left|  കല്പകഞ്ചേരി പഞ്ചായത്തിൽ ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനം]]  
  [[പ്രമാണം:19022gramam.png|400px|thumb|left|  കല്പകഞ്ചേരി പഞ്ചായത്തിൽ ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനം]]  
  [[പ്രമാണം:19022ward.jpg|400px|thumb|right| കല്പകഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ]]  
  [[പ്രമാണം:19022ward.jpg|400px|thumb|right| കല്പകഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ]]  
                   എന്റെ സ്ഥലമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക.
                   ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി എന്ന ഞങ്ങളുടെ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന സ്ഥലം. വാർഡുകളുടെ വിവരം - പട്ടിക കാണുക.

                 ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. പ്രാധമികാരോഗ്യകേന്ദ്രം, ഗവൺമെന്റ് ആയൂർവേദാശുപത്രി, പോലീസ് സ്റ്റേഷൻ, ടെലഫോൺ എക്‌സ്‌ചേഞ്ച്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു ഈഗ്രാമത്തിലെ സൗകര്യങ്ങൾ! അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കടുങ്ങാത്തുകുണ്ടിലാണ് ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനമെങ്കിലും ജി.വി.എച്ച്.എസ്. കല്പകഞ്ചേരി എന്നാണ് ഇതറിയപ്പെടുന്നത്. തൊട്ടടുത്തുതന്നെ ഒരു എൽ.പി. സ്‌കൂളുണ്ട്.

15:38, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എന്റെ ഗ്രാമം

കല്പകഞ്ചേരി പഞ്ചായത്തിൽ ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനം
കല്പകഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ
                 ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി എന്ന ഞങ്ങളുടെ സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന സ്ഥലം. വാർഡുകളുടെ വിവരം - പട്ടിക കാണുക.
               ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. പ്രാധമികാരോഗ്യകേന്ദ്രം, ഗവൺമെന്റ് ആയൂർവേദാശുപത്രി, പോലീസ് സ്റ്റേഷൻ, ടെലഫോൺ എക്‌സ്‌ചേഞ്ച്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ പോകുന്നു ഈഗ്രാമത്തിലെ സൗകര്യങ്ങൾ! അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കടുങ്ങാത്തുകുണ്ടിലാണ് ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനമെങ്കിലും ജി.വി.എച്ച്.എസ്. കല്പകഞ്ചേരി എന്നാണ് ഇതറിയപ്പെടുന്നത്. തൊട്ടടുത്തുതന്നെ ഒരു എൽ.പി. സ്‌കൂളുണ്ട്.

പ്രാദേശിക ചരിത്രം

              കൽപ്പകഞ്ചേരി പ്രഭാത സൂര്യന്റെ വരവേൽപ്പിന് കാത്തുനിൽക്കാതെ ആയിരക്കണക്കിന് കച്ചവടക്കാർ ആർപ്പും വിളിയുമായി ഓടിയെത്താൻ തുടങ്ങി. അവർക്ക് ഏറ്റവും വേഗം ചന്തയിൽ എത്തണം വെറ്റിലയും മറ്റു കാർഷികവിളകളും മൺപാത്രങ്ങളും മത്സ്യമാംസാദികളും എന്ന് വേണ്ട എല്ലാ വിഭാഗങ്ങളുടെയും വിപണനം നടക്കുന്ന ചന്തയാണ്. ബുധനാഴ്ച പുലരുംമുമ്പ് തുടങ്ങുന്ന ആരവങ്ങൾ വ്യാഴാഴ്ച പുലർച്ചെയാണ് തീരുന്നത്. അരനൂറ്റാണ്ടു മുൻപുവരെ കൽപ്പകഞ്ചേരി യിലെ ആഴ്ച ചന്തകൾ അങ്ങനെയായിരുന്നു
              ഒരു ഡസനിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമായി പരിലസിക്കുന്ന കടുങ്ങാത്തുകുണ്ട് മുതൽ, പ്രസിദ്ധമായ രണ്ടത്താണി വരെ നീണ്ടുകിടക്കുന്ന കൽപ്പകഞ്ചേരി. 
              കൽപ്പകഞ്ചേരി എന്ന പേർ ലഭിച്ചതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടായിരുന്നു. കൽപ്പവൃക്ഷം തിങ്ങി വളർന്നിരുന്ന പ്രദേശമായതിനാലാണ് കൽപ്പകഞ്ചേരി എന്ന നാമം ലഭിച്ചത് എന്നാണ് വാമൊഴിയും വരമൊഴിയും.
              പണ്ട് കൽപ്പകഞ്ചേരി സമതലങ്ങളും കുന്നുകളും നിറഞ്ഞുനിന്ന ഒരു പ്രദേശമായിരുന്നു. ഇവിടെ ധാരാളമായി കൽപൈൻ എന്ന പിന്നീട് വംശനാശം സംഭവിച്ച ഒരു പ്രത്യേകയിനം ചെടി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു അഭിപ്രായം. അതുകൊണ്ടാണ് കൽപൈൻ ചേരി എന്നു വിളിക്കപ്പെട്ടത്. പിന്നീട് കല്പകഞ്ചേരി എന്നത് ലോപിച്ച് കൽപ്പകഞ്ചേരി എന്നായി മാറി. ഇതാണ് അവരുടെ ഭാഷ്യം.

ചരിത്രപഥങ്ങളിലൂടെ

               കൽപ്പ വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കൽപ്പകഞ്ചേരിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്. പ്രകൃതി രമണിയമായ ഈ ഗ്രാമം കാർഷിക പ്രദേശമായിരുന്നു. ഇവിടത്തെ സ്ഥലനാമങ്ങൾ പോലും കൃഷിയോടോ ചോലയോടോ നീരുറവകളുമായോ ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. മലബാറിലെ അറിയപ്പെട്ട വെറ്റില വിപണി യായിരുന്നു കൽപകഞ്ചേരി ചന്ത. ഇവിടുത്തെ അടയ്ക്ക വ്യവസായങ്ങൾക്കും എണ്ണ ഉൽപാദന ശാലകൾക്കും ചരിത്ര പാരമ്പര്യം ഉള്ളതായി കാണാം. കൃഷി സമ്പത്തും അതിന്റെ വിറ്റഴിക്കാലിന് സഹായകരമായ ചന്തയും ആയിരുന്നു നാടിന്റെ പ്രധാന സാമ്പത്തിക മാർഗം. വെട്ടത്ത് രാജാവിന്റെ പ്രധാനമന്ത്രി മൊയ്തീൻ മൂപ്പനിൽ നിന്നാണ് ആധുനിക കൽപ്പകഞ്ചേരി യുടെ ചരിത്രം തുടങ്ങുന്നത്.

മണ്ടായ് പുറത്ത് മൂപ്പന്മാർ

               കൽപ്പകഞ്ചേരി പ്രദേശം വെട്ടത്തുരാജാവിനെ ഭരണത്തിന് കീഴിലായിരുന്ന കാലത്ത് തമ്പുരാന്റെ പ്രധാനമന്ത്രിയും കാര്യസ്ഥനും ആയിരുന്ന മണ്ടായ പുറത്ത് കൃഷ്ണമേനോന് താമസിക്കാനായി രാജാവിന്റെ സഹായത്താൽ നിർമിച്ച വീട് ആണ് മണ്ടായപ്പുറത്ത് തെക്കേതിൽ തറവാട്. പൊന്നാനി മഖ്ദൂം തങ്ങളുടെ സാന്നിധ്യത്തിൽ വെട്ടത്ത് രാജാവിന്റെ ആശിർവാദത്തോടെ കൃഷ്ണമേനോനും ജേഷ്ഠൻ ഗോവിന്ദൻ മേനോനും ഇസ്ലാം മതം സ്വീകരിച്ചു. രാജാവ് തന്നെയാണ് ഇവർക്ക് മൂപ്പന്മാർ എന്ന സ്ഥാനപ്പേര് നൽകിയത്. വെട്ടത്ത് രാജാവിൻറെ മരണശേഷം ഈ പ്രദേശങ്ങൾ ടിപ്പുസുൽത്താന്റെ അധീനതയിലായി
               വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, പാലക്കാട് തുടങ്ങിയ താലൂക്ക് പ്രദേശങ്ങൾ ഭരിക്കാനും നികുതി പിരിച്ചു നൽകാനും മൊയ്തീൻ മൂപ്പനെ തന്നെയാണ് ടിപ്പുസുൽത്താൻ ചുമതലപ്പെടുത്തിയത്. പിന്നീട് ഏലൂരിൽ നിന്ന് താമസമാക്കിയ മൂപ്പന്മാരിൽ മുഹമ്മദ് മൂപ്പനെ മക്കളായ മൊയ്തു മൂപ്പനും കൽപകഞ്ചേരി യിലേക്ക് തന്നെ മടങ്ങി ഉണ്ടായാപുറത്ത്്തു താമസമാക്കി വണ്ടായ് പുറത്ത് രാവുണ്ണി മൂത്തമകനായ കൊച്ചുണ്ണി മൂപ്പൻ കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല പ്രസിഡൻറ് ഒരാളായിരുന്നു
              മൂപ്പന്മാരുടെ ഭൂമി കൽപ്പകഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിന് നൽകി വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ചത് മൂപ്പൻമാർ ആയിരുന്നു. ഇന്ന് കാണുന്ന സകല പുരോഗതിയിലും മൂപ്പന്മാരുടെ സാന്നിധ്യമുണ്ട്.
              പ്രവാസി ഭാരതീയ പുരസ്കാരം, പത്മശ്രീ പുരസ്കാരം തുടങ്ങിയവ നേടിയ ഡോക്ടർ ആസാദ് മൂപ്പൻ, എഞ്ചിനീയർ എം അഹമ്മദ് മൂപ്പൻ, ഫ്ലോറിഡയിൽ ജോലി ചെയ്യുന്ന ഡോക്ടർ മൂമൊയ്തീൻ മൂപ്പൻ തുടങ്ങിയവർ ഇപ്പോഴും കൽപ്പകഞ്ചേരിയുടെ സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നു. കൽപ്പകഞ്ചേരി ക്കൊരു പ്രതാപം ഉണ്ട്. സ്വാതന്ത്ര്യസമരത്തിലെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെടുന്നതിന് മുമ്പ് തന്നെ നാടുവാഴി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്നു കൽപ്പകഞ്ചേരി. ടിപ്പുസുൽത്താൻ  പടയോട്ടക്കാലത്ത് തന്റെ പരമാധികാരത്തിന് പരിധിയിൽ ഉൾക്കൊള്ളിക്കാൻ ആഗ്രഹിച്ച പ്രദേശം കൂടിയായിരുന്നു ഇത്. ഒന്നൊന്നായി കീഴടക്കി മുന്നേറുന്നതിനിടയിൽ പിതാവ് ഹൈദർ അലിയുടെ മരണവാർത്ത പടയോട്ടം നിർത്തി വെക്കാൻ ടിപ്പുവിനെ പ്രേരിപ്പിച്ചു. ഇല്ലായിരുന്നുവെങ്കിൽ കൽപ്പകഞ്ചേരിയും ടിപ്പുവിന് വഴങ്ങുമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴാകട്ടെ കൽപ്പകഞ്ചേരി ശ്രദ്ധിക്കപ്പെട്ടത് കാർഷിക സമ്പൽസമൃദ്ധി കൊണ്ടാണ്. ബ്രിട്ടീഷുകാർക്ക് ഏറ്റവും കൂടുതൽ കാർഷിക നികുതി അടക്കുന്ന അംശങ്ങളിൽ ഒന്നാംസ്ഥാനം കൽപ്പകഞ്ചേരിക്ക് ആയിരുന്നു. വൈദേശിക വസ്ത്രങ്ങൾ ഉപേക്ഷിച്ച് സ്വന്തമായ വസ്ത്രം നെയ്തെടുക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ നൂൽനൂൽപ്പ് കേന്ദ്രങ്ങൾ ആദ്യം ആരംഭിച്ച പട്ടികയിൽ കൽപ്പകഞ്ചേരി ഉണ്ടായിരുന്നു. രണ്ടത്താണിയിൽ ആയിരുന്നു നൂല് കമ്പനി എന്ന പേരിൽ അറിയപ്പെടുന്ന പ്രസ്തുത സ്ഥാപനം.
              സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തുതോൽപ്പിച്ച ധീരദേശാഭിമാനികളുടെ മണ്ണാണ് കൽപ്പകഞ്ചേരി. നാടിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഇവിടത്തെ പൂർവികർ സഹിച്ച ത്യാഗം അവിസ്മരണീയവും സീമാതീതമാണ് എന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു.

ടി.സി. ഹിച്ച്കോക്ക്

             കൽപ്പകഞ്ചേരിയിൽ പി.എസ്.പിക്കു നേതൃത്വം നൽകിയിരുന്നത് തെയ്യമ്പാട്ടിൽ മുഹമ്മദ് എന്ന ടി.സി. മുഹമ്മദായിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പോലീസ് സ്റ്റേഷനിലെ മേധാവിയായിരുന്നു ഹിച്ച് കോക്ക്. സായിപ്പിന്റെ പ്രതിമ തകർക്കാൻ കൽപ്പകഞ്ചേരിയിൽ നിന്ന് മാർച്ച് ചെയ്തു സംഘത്തിന് നേതൃത്വം കൊടുക്കുകയും പിന്നീട് ഹിച്ച് കോക്ക്എന്ന പേരിൽ അറിയപ്പെടുകയും ചെയ്ത ടി.സി. ഹിച്ച്കോക്ക് കൽപ്പകഞ്ചേരി യുടെ ധീര സേനാനിയാണ്. ഇന്നും അദ്ദേഹത്തിൻറെ ഓർമ്മകൾ മായാതെ നിൽക്കുന്നു. 

ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ്

              ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ പോരാട്ടഭൂമിയിൽ വീരോചിത ചരിത്രം കുറിച്ച ഒ. ചേക്കുട്ടി സാഹിബ്  ജനിച്ചതും കൽപ്പകഞ്ചേരിയിൽ ആണ്. ആനി ബസന്റിന്റെ ഹോംറൂൾ ലീഗിലൂടെ പൊതു രംഗത്ത് പ്രവേശനം ചെയ്ത ചേക്കുട്ടി സാഹിബ് പഴയകാല കൽപ്പകഞ്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പഴയകാല പ്രസിഡന്റാണ്. നാടുമുഴുവനും രഹസ്യയോഗങ്ങളിൽ പ്രസംഗിക്കുക ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് ആയിരുന്നു. 
             1920 ആഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് വരുന്ന വാർത്തയറിഞ്ഞ് സമ്മേളനത്തിന് രഹസ്യമായി അദ്ദേഹവും ചുരുക്കം ചില നാട്ടു കാരണവന്മാരും പോയിരുന്നു.1921 ൽ കോൺഗ്രസ് ഖിലാഫത്ത് കമ്മിറ്റികളുടെ  സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ മഹാ സമ്മേളനം നടന്നു. സമ്മേളനത്തിൽ മുപ്പതിനായിരം ആളുകൾ പങ്കെടുത്തു എന്നാണ് ചരിത്രം. മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു.
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/എന്റെ_ഗ്രാമം&oldid=512780" എന്ന താളിൽനിന്ന് ശേഖരിച്ചത്