"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=='''കുറവിലങ്ങാട്'''== | =='''കുറവിലങ്ങാട്'''== | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് കുറവിലങ്ങാട്ഗ്രാമപഞ്ചായത്ത്. ഭരണപരമായി തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ൽ വേണാട്ടു രാജാക്കൻമാർ ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരുവിതാംകൂർ രാജ്യഭരണത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഒരു തീർത്ഥാടനകേന്ദ്രമാണ് ഇവിടുത്തെ മാർത്ത മറിയം ഫെറോനാ ചർച്ച്. എ.ഡി 345 ൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്നുനോയമ്പു തിരുനാൾ വളരെയേറെ പ്രസിദ്ധമാണ്. ഈ തിരുനാൾ ആഘോഷത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രം വക ആനകളെ വിട്ടു കൊടുത്തിരുന്നത് മലയാള സംസ്ക്കാരത്തിനും മതസൗഹാർദ്ദത്തിനും ഉത്തമമായ മാതൃകയാണ്. ഈ പള്ളിയിലെ വികാരിയായിരുന്ന റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ എന്ന മഹത് വ്യക്തിയാണ് ‘നസ്രാണി ദീപിക’ എന്ന മലയാള ദിനപത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റർ. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും വിലയേറിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാടിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ എന്നെന്നും അവിസ്മരണീയനാണ്. ഏകദേശം 2000 കൊല്ലത്തിനു മേൽ പഴക്കം ചെന്ന കാളികാവ് ദേവീക്ഷേത്രം, അതിപുരാതനമായ കോഴാ നരസിംഹസ്വാമിക്ഷേത്രം, കോഴാ മല്ലപ്പള്ളിൽ കാവ്, വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാദേവർ ക്ഷേത്രം, ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരീയ്ക്കൽ മഹാദേവക്ഷേത്രം കളത്തൂർ, ക്രിസ്തുരാജ ചർച്ച് ജയ്ഗിരി, നസ്രത്തുഹിൽ പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. കുറവിലങ്ങാട്പഞ്ചായത്തിലെ അമനാകുഴി എന്ന സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ‘മുനിയറ ‘ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗുഹയുണ്ട്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള ക്രൈസ്തവ സമൂഹത്തിന് ഈ നാടിന്റെ ചിത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. മാർത്തോമാ ശ്ളീഹായിൽനിന്നും ക്രസ്തുമതം സ്വീകരിച്ച പാലയൂർ ഗ്രാമീണരായ കള്ളി, കാളികാവ്, പകലോമറ്റം, ശങ്കരപുരി എന്നീ ബ്രാഹ്മണ കുടുംബക്കാർ എ.ഡി. ആദ്യ ശതകത്തിൽ കുറവിലങ്ങാട് എത്തിചേർന്നുവെന്നും അന്ന് ഏറ്റുമാനൂർ ദേവസ്വം വകയായിരുന്ന ഈ സ്ഥലത്ത് വീടുവച്ച് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനും ദേവസ്വത്തിൽ നിന്നും സ്ഥലം അനുവദിച്ചു കൊടിത്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. ഈ കുടുംബക്കാർ മുൻകൈയ്യെടുത്ത് എ.ഡി. 105 ൽ ഒരു ആരാധനാലയം സ്ഥാപിച്ചു എന്ന് ‘കാത്തലിക് ഡയറക്ടറി ഓഫ് കേരളാ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഏറ്റുമാനൂർ ദേവസ്വത്തിന്റെയും ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ബ്രഹ്മസ്വങ്ങളുടെയും ഇടപ്രഭുക്കന്മാരുടെയും സഹായസഹകരണത്തോടെ കാർഷിക മേഖലകളിൽ നസ്രാണികൾക്ക് വളരെ പുരോഗതിയുണ്ടായി. സമുദായ സൗഹാർദ്ദത്തിന്റെയും കൂട്ടായ്മയുടെയും ഒരുത്തമ ഉദാഹരണമായിരുന്നു ആദിമ നൂറ്റാണ്ടുകളിലെ ഈ പ്രദേശത്തെ ജനജീവിതം. ഹൈന്ദവ നസ്രാണി സമുദായങ്ങൾ തുടർന്നു വന്നിരുന്ന മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമാണ് കുറവിലങ്ങാട് മാർത്തമറിയം പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയിൽനിന്നും മുത്തുകുടകൾ കൊടുത്തയക്കുകയും ചെയ്തിരുന്നു എന്നുള്ളത്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ് പ്രധാന മതവിഭാഗങ്ങൾ. കുറവിലങ്ങാടു പഞ്ചായത്തിൽ ആദ്യത്തെ മലയാളം സ്കൂൾ ആരംഭിച്ചത് കോഴായിലുള്ള നിധിയിരീക്കൽ കുടുംബവക ആറായ്ക്കൽ കെട്ടിടത്തിലാണ്. പുരാതന കേരളത്തിന്റെ ഈണങ്ങളായ കൊയ്ത്തു പാട്ട്, തോറ്റം പാട്ട്, മാർഗ്ഗം കളിപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകളുടെ ഈരടികൾ മനസ്സിൽ സൂക്ഷിക്കുന്നവരും കോൽകളി, കടുവാകളി, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങൾ അഭ്യസിച്ചവരും ഈ ഗ്രാമത്തിലുണ്ട്. റ്റി.ഡി. ദേവസ്യാ മെമ്മോറിയൽ കുറവിലങ്ങാട് പഞ്ചായത്ത് ലൈബ്രറി, കളത്തൂരിൽ പ്രവർത്തിക്കുന്ന പഞ്ചായത്തു സാംസ്കാരിക നിലയം എന്നീ രണ്ടു സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്. ക്ഷേത്രങ്ങളിലും മറ്റു ദേവാലയങ്ങളിലെല്ലാം തന്നെ ഉത്സവങ്ങളും മറ്റു തിരുനാളുകളും വളരെ ആഘോഷമായി നടത്താറുണ്ട്. സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാനകലകളും കാവടിയാട്ടവും വളരെയേറെ ആകർഷകമാണ്. ഈ പഞ്ചായത്തിൽ അഞ്ചോളം പബ്ളിക് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജേസീസ് ക്ലബ്ബ്, വൈസ്‌മെൻസ് ക്ലബ്ബ്, കുറവിലങ്ങാട് ക്ലബ്ബ് എന്നീ സംഘടനകൾ സജീവമായിത്തന്നെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ വിവിധ സാമുദായിക സംഘടനകളും സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചു വരുന്നു. വി.വി.നാരായണൻ നമ്പൂതിരി, വെള്ളായിപ്പറമ്പിൽ വി.എം.മാണി, കെ.ടി.മാണി, കാരാംവേലിൽ ഉലഹന്നൻ ചാമനാക്കലഭാരം, ചെറിയാൻ ആശാരിപ്പറമ്പിൽ, ജെ.വേമ്പന്ന, കെ.ഗോവിന്ദൻ എളുക്കുന്നൻ, കെ.സി.കുമാർ കാരയ്ക്കൽ തുടങ്ങിയവർ ഈ പ്രദേശത്തുള്ള ആദ്യകാല സ്വാതന്ത്ര്യസമരസേനാനികളാണ്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം സാൻഫ്രാൻസിസ്കോയിൽ സമ്മേളിച്ച ഐക്യനാടുസഭയിൽ ഭാരതത്തെ പ്രതിനിധീകരിച്ച പ്രതിനിധി പി.ജെ.തോമസ് ഈ ഗ്രാമത്തിലുള്ള പാറേക്കുന്നേൽ കുടുംബാംഗമാണ്. 1953 ൽ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായി സ്ഥാനമേറ്റ വെള്ളായിപ്പറമ്പിൽ വി.യു.ഉതുപ്പ് ഈ നാടിന്റെ വികസന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയാണ്. | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കുറവിലങ്ങാട് വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് കുറവിലങ്ങാട്ഗ്രാമപഞ്ചായത്ത്. ഭരണപരമായി തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം 1749 ൽ വേണാട്ടു രാജാക്കൻമാർ ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരുവിതാംകൂർ രാജ്യഭരണത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഒരു തീർത്ഥാടനകേന്ദ്രമാണ് ഇവിടുത്തെ മാർത്ത മറിയം ഫെറോനാ ചർച്ച്. എ.ഡി 345 ൽ സ്ഥാപിതമായ ഈ പള്ളിയിലെ മൂന്നുനോയമ്പു തിരുനാൾ വളരെയേറെ പ്രസിദ്ധമാണ്. ഈ തിരുനാൾ ആഘോഷത്തിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രം വക ആനകളെ വിട്ടു കൊടുത്തിരുന്നത് മലയാള സംസ്ക്കാരത്തിനും മതസൗഹാർദ്ദത്തിനും ഉത്തമമായ മാതൃകയാണ്. ഈ പള്ളിയിലെ വികാരിയായിരുന്ന റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ എന്ന മഹത് വ്യക്തിയാണ് ‘നസ്രാണി ദീപിക’ എന്ന മലയാള ദിനപത്രത്തിന്റെ ആദ്യത്തെ ചീഫ് എഡിറ്റർ. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും വിലയേറിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റവ:ഫാദർ നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാടിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ എന്നെന്നും അവിസ്മരണീയനാണ്. ഏകദേശം 2000 കൊല്ലത്തിനു മേൽ പഴക്കം ചെന്ന കാളികാവ് ദേവീക്ഷേത്രം, അതിപുരാതനമായ കോഴാ നരസിംഹസ്വാമിക്ഷേത്രം, കോഴാ മല്ലപ്പള്ളിൽ കാവ്, വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാദേവർ ക്ഷേത്രം, ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരീയ്ക്കൽ മഹാദേവക്ഷേത്രം കളത്തൂർ, ക്രിസ്തുരാജ ചർച്ച് ജയ്ഗിരി, നസ്രത്തുഹിൽ പള്ളി എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്. കുറവിലങ്ങാട്പഞ്ചായത്തിലെ അമനാകുഴി എന്ന സ്ഥലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ‘മുനിയറ ‘ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗുഹയുണ്ട്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷമുള്ള ക്രൈസ്തവ സമൂഹത്തിന് ഈ നാടിന്റെ ചിത്രത്തിൽ പ്രമുഖ സ്ഥാനമാണുള്ളത്. മാർത്തോമാ ശ്ളീഹായിൽനിന്നും ക്രസ്തുമതം സ്വീകരിച്ച പാലയൂർ ഗ്രാമീണരായ കള്ളി, കാളികാവ്, പകലോമറ്റം, ശങ്കരപുരി എന്നീ ബ്രാഹ്മണ കുടുംബക്കാർ എ.ഡി. ആദ്യ ശതകത്തിൽ കുറവിലങ്ങാട് എത്തിചേർന്നുവെന്നും അന്ന് ഏറ്റുമാനൂർ ദേവസ്വം വകയായിരുന്ന ഈ സ്ഥലത്ത് വീടുവച്ച് താമസിക്കുന്നതിനും കൃഷിചെയ്യുന്നതിനും ദേവസ്വത്തിൽ നിന്നും സ്ഥലം അനുവദിച്ചു കൊടിത്തിരുന്നുവെന്നും ഐതിഹ്യമുണ്ട്. ഈ കുടുംബക്കാർ മുൻകൈയ്യെടുത്ത് എ.ഡി. 105 ൽ ഒരു ആരാധനാലയം സ്ഥാപിച്ചു എന്ന് ‘കാത്തലിക് ഡയറക്ടറി ഓഫ് കേരളാ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഏറ്റുമാനൂർ ദേവസ്വത്തിന്റെയും ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ബ്രഹ്മസ്വങ്ങളുടെയും ഇടപ്രഭുക്കന്മാരുടെയും സഹായസഹകരണത്തോടെ കാർഷിക മേഖലകളിൽ നസ്രാണികൾക്ക് വളരെ പുരോഗതിയുണ്ടായി. സമുദായ സൗഹാർദ്ദത്തിന്റെയും കൂട്ടായ്മയുടെയും ഒരുത്തമ ഉദാഹരണമായിരുന്നു ആദിമ നൂറ്റാണ്ടുകളിലെ ഈ പ്രദേശത്തെ ജനജീവിതം. ഹൈന്ദവ നസ്രാണി സമുദായങ്ങൾ തുടർന്നു വന്നിരുന്ന മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമാണ് കുറവിലങ്ങാട് മാർത്തമറിയം പള്ളിയിലെ മൂന്നു നോയമ്പ് തിരുനാളിന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്ന് ആനയെ പ്രദക്ഷിണത്തിനയക്കുകയും, ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിയിൽനിന്നും മുത്തുകുടകൾ കൊടുത്തയക്കുകയും ചെയ്തിരുന്നു എന്നുള്ളത്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമാണ് പ്രധാന മതവിഭാഗങ്ങൾ. കുറവിലങ്ങാടു പഞ്ചായത്തിൽ ആദ്യത്തെ മലയാളം സ്കൂൾ ആരംഭിച്ചത് കോഴായിലുള്ള നിധിയിരീക്കൽ കുടുംബവക ആറായ്ക്കൽ കെട്ടിടത്തിലാണ്. പുരാതന കേരളത്തിന്റെ ഈണങ്ങളായ കൊയ്ത്തു പാട്ട്, തോറ്റം പാട്ട്, മാർഗ്ഗം കളിപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകളുടെ ഈരടികൾ മനസ്സിൽ സൂക്ഷിക്കുന്നവരും കോൽകളി, കടുവാകളി, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങൾ അഭ്യസിച്ചവരും ഈ ഗ്രാമത്തിലുണ്ട്. റ്റി.ഡി. ദേവസ്യാ മെമ്മോറിയൽ കുറവിലങ്ങാട് പഞ്ചായത്ത് ലൈബ്രറി, കളത്തൂരിൽ പ്രവർത്തിക്കുന്ന പഞ്ചായത്തു സാംസ്കാരിക നിലയം എന്നീ രണ്ടു സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്. ക്ഷേത്രങ്ങളിലും മറ്റു ദേവാലയങ്ങളിലെല്ലാം തന്നെ ഉത്സവങ്ങളും മറ്റു തിരുനാളുകളും വളരെ ആഘോഷമായി നടത്താറുണ്ട്. സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാനകലകളും കാവടിയാട്ടവും വളരെയേറെ ആകർഷകമാണ്. ഈ പഞ്ചായത്തിൽ അഞ്ചോളം പബ്ളിക് ലൈബ്രറികൾ പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജേസീസ് ക്ലബ്ബ്, വൈസ്‌മെൻസ് ക്ലബ്ബ്, കുറവിലങ്ങാട് ക്ലബ്ബ് എന്നീ സംഘടനകൾ സജീവമായിത്തന്നെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ വിവിധ സാമുദായിക സംഘടനകളും സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സാമൂഹ്യരംഗത്ത് പ്രവർത്തിച്ചു വരുന്നു. വി.വി.നാരായണൻ നമ്പൂതിരി, വെള്ളായിപ്പറമ്പിൽ വി.എം.മാണി, കെ.ടി.മാണി, കാരാംവേലിൽ ഉലഹന്നൻ ചാമനാക്കലഭാരം, ചെറിയാൻ ആശാരിപ്പറമ്പിൽ, ജെ.വേമ്പന്ന, കെ.ഗോവിന്ദൻ എളുക്കുന്നൻ, കെ.സി.കുമാർ കാരയ്ക്കൽ തുടങ്ങിയവർ ഈ പ്രദേശത്തുള്ള ആദ്യകാല സ്വാതന്ത്ര്യസമരസേനാനികളാണ്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം സാൻഫ്രാൻസിസ്കോയിൽ സമ്മേളിച്ച ഐക്യനാടുസഭയിൽ ഭാരതത്തെ പ്രതിനിധീകരിച്ച പ്രതിനിധി പി.ജെ.തോമസ് ഈ ഗ്രാമത്തിലുള്ള പാറേക്കുന്നേൽ കുടുംബാംഗമാണ്. 1953 ൽ ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റായി സ്ഥാനമേറ്റ വെള്ളായിപ്പറമ്പിൽ വി.യു.ഉതുപ്പ് ഈ നാടിന്റെ വികസന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിയാണ്. | ||
[[പ്രമാണം:45051 kuruvilangad map.jpg|ലഘുചിത്രം|നടുവിൽ]] | |||
===പ്രധാന ആരാധനാലയങ്ങൾ=== | ===പ്രധാന ആരാധനാലയങ്ങൾ=== | ||