"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
| പ്രിൻസിപ്പൽ= <font size="4"><Font color="red"> ടി.കെ ഷെറീന </font> | | പ്രിൻസിപ്പൽ= <font size="4"><Font color="red"> ടി.കെ ഷെറീന </font> | ||
| പ്രധാന അദ്ധ്യാപകൻ= <font size="4"><Font color="red">ടി.കെ. മോഹനാംബിക </font> | | പ്രധാന അദ്ധ്യാപകൻ= <font size="4"><Font color="red">ടി.കെ. മോഹനാംബിക </font> | ||
| പി.ടി.ഏ. പ്രസിഡണ്ട്= <font size="4"><Font color="green"> | | പി.ടി.ഏ. പ്രസിഡണ്ട്= <font size="4"><Font color="green">എം.പി. മൊയ്തീൻ കോയ </font> | ||
|ഗ്രേഡ്=8 | |ഗ്രേഡ്=8 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
07:13, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
തിരുവങ്ങൂർ തിരുവങ്ങൂർ പി. ഒ, , 673304 , കോഴീക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 04962633978 |
ഇമെയിൽ | vadakara16054@gmail.com |
വെബ്‍സൈറ്റ് | http://thiruvangoorhs.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 16054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴീക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി.കെ ഷെറീന |
പ്രധാന അദ്ധ്യാപകൻ | ടി.കെ. മോഹനാംബിക |
അവസാനം തിരുത്തിയത് | |
26-08-2018 | 16054 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ചരിത്ര പ്രസിദ്ധമായ കാപ്പാട് കടൽത്തീരത്തുനിന്ന് ഏകദേശം 2 കിലോമീറ്റർ കിഴക്കുമാറി ദേശീയപാതയോരത്ത് കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയിൽ ചേമഞ്ചേരി പഞ്ചായത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമടങ്ങുന്ന ജനവിഭാഗങ്ങൾ ഏകോദരസഹോദരങ്ങളെപ്പോലെ സഹവർത്തിത്തത്തോടെ കഴിയുന്ന പ്രദേശം. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ദേശാഭിമാനികളായ സ്വാതന്ത്ര്യദാഹികൾ ഐതിഹാസികമായ പോരാട്ടം നടത്തിയതും ഇതേമണ്ണിൽ. എത്രയോ കലാകാരൻമാർക്ക് ജന്മം നൽകിയ പ്രദേശം. ഇവിടെ ഈ മണ്ണിലാണ് ഈ വിദ്യാലയം അറിവ് തേടിയെത്തുന്നവർക്ക് മുന്നിൽ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്.
ചരിത്രം
സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരിൽ ഒരു ലേബർ സ്കൂൾ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദൻ നായരുടെ പിതാവായ ഉണിച്ചാത്തൻ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂർ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടിൽ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് തിരുവങ്ങൂർ മിക്സഡ് എലമന്ററി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡഡ് സ്കൂളിന് രൂപം നൽകി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു. 1958 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി ആയും 1966 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീ. കണ്ണൻ മാസ്റ്ററായിരുന്നു ഈ വിദ്യാലത്തിന്റെ പ്രധമ പ്രധാനാധ്യാപകൻ. നീണ്ട 23 വർഷക്കാലം അദ്ദേഹം ഈ വിദ്യാലത്തിന്റെ പ്രധാനാധ്യാപകനായി തുടർന്നു. 1969 ലായിരുന്നു ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്. 2000 ത്തിൽ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നവീകരിച്ച വിശാലമായ സ്കൂൾ ലൈബ്രറിയിൽ ഏകദേശം 3000 പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- ജെ ആർ സി
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജെ ആർ സി യുടെ എൽ പി, യു പി, ഹൈസ്കൂൾ യൂനിറ്റുകൾ ഈ വിദ്യാലയത്തിലുണ്ട്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
'മാതാ പിതാ എഡുക്കേഷണൽ ട്രസ്റ്റ്' എന്ന ട്രസ്റ്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ശ്രീ. ടി.കെ ജനാർദ്ദനൻ നായരാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. കെ.കണ്ണൻ മാസ്റ്റർ
ശ്രീ. എം.സി.മുഹമ്മദ് കോയമാസ്റ്റർ
ശ്രീ. ഒ.വാസുദേവൻ മാസ്റ്റർ
ശ്രീ. ടി.രാധാകൃഷ്ണൻ മാസ്റ്റർ
ശ്രീ. കെ.മമ്മദ് മാസ്റ്റർ
ശ്രീ. പി.ദാമോദരൻ മാസ്റ്റർ
ശ്രീമതി. കെ.സൗദാമിനി ടീച്ചർ
ശ്രീ. കെ.ചന്ദ്രശേഖരൻ മാസ്റ്റർ
ശ്രീ. ഇ.രാമചന്ദ്രൻ മാസ്റ്റർ
ശ്രീമതി. കെ.പ്രസന്ന ടീച്ചർ
ശ്രീ. ഇ,കെ.അശോകൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എ.എസ്.അനൂപ് കുമാർ
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോക്ടർ എ എസ് അനൂപ് കുമാറാണ് കേരളത്തിലെങ്ങും ഭീതി പടർത്തിയ നിപാ വൈറസ് ബാധ ആദ്യം സ്ഥിരീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
ഉസ്താദ് കോയ കാപ്പാട്
കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവും ദഫ്‌മുട്ട് കുലപതിയും.
മൃദുല വാര്യർ
സിനിമാ പിന്നണി ഗായിക
അതുൽ ശ്രീവ
സിനിമാ, മിനിസ്കീൻ അഭിനേതാവ്
വിജയോത്സവം പദ്ധതി
2014 വർഷത്തിൽ എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[1]
2015 വർഷത്തിൽ എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[2]
2016 വർഷത്തിൽ എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[3]
2017 വർഷത്തിൽ എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[4]
2018 വർഷത്തിൽ എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ.ഇവിടെ ക്ലിക്ക് ചെയ്യുക
[5]
വിദ്യാലയ വികസന സമിതി
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും നവീകരണത്തിന്റെ പാതയിലാണ്. മാനേജ്‌മെന്റിന്റെയും രക്ഷാകർതൃ സമിതിയുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ രൂപീകരിച്ച വിദ്യാലയ വികസന സമിതി അതിന്റെ പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. 2018 ആഗസ്റ്റ് 18 ന് ബഹുമാനപ്പെട്ട കൊയിലാണ്ടി എം.എൽ.എ ശ്രീ. കെ.ദാസൻ 20 ക്ലാസ് മുറികളുള്ള ആധുനിക കെട്ടിടത്തിന് തറക്കല്ലിടും.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.38360,75.73413 | width=1200px | zoom=16 }}
|