"വിദ്യാരംഗം കലാസാഹിത്യ വേദി ജി എച്ച് എസ് എസ് കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 16: വരി 16:
=== കഥകൾ ===  
=== കഥകൾ ===  
---------------------
---------------------
''''''പെയ്തു തോരാത്ത മഴമേഘങ്ങൾ''
രാഘവേട്ടാനമ്മൾഎത്രകഷ്ടപ്പെട്ടുവെച്ച വീടാല്ലേ
ഇപ്പൊ കണ്ടില്ലെ തകർന്ന്തരിപ്പണമായിട്ട്....
രാഘവേട്ടന്റെ കണ്ണുകണ്ടാൽ സഹിക്കില്ല.
എത്രകാലം മറുനാട്ടിൽ ചോര നീരാക്കി കിട്ടിയ പണംകൊണ്ടു വച്ച വീടാ..
സങ്കടാവാതിരിക്ക്വോ?
"വാ,പോകാം.ഇവിടെ നിന്നിട്ടെന്താ"?രാഘവേട്ടൻ മുന്നിൽ നടന്നു.
അവൾ പിന്നാലെയും.
കൂടെ അടുത്ത വീട്ടിലെ സുകുമാരൻ ചേട്ടനും കുടുംമ്പവും ഉണ്ട്.
"എടാ രാഘവാ,കഴി‍ഞ്ഞകൊല്ലം വരൾച്ച ഉണ്ടായത് ഓർമ്മയില്ലേ"!?
"ഇക്കൊല്ലം കണ്ടില്ലെ തകർത്ത് പെയ്യ്ണ്! ദൈവത്തിന്റെ ഓരോകളികൾ!" അവർ ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.
റോഡും പാടവും എവിടെയാണെന്ന തിരിച്ചറിയാൻപോലും പറ്റുന്നില്ല.
അരയോളം വെള്ളമുണ്ട്. ക്യാമ്പിൽ ആകെ ബഹളമാണ്.
കുട്ടികൾ കരയുന്നു. ആളുകളുടെ സംസാരം, പത്രക്കാരും, ടീവിക്കാരും,
അതിനുപുറമെ ക്യാമ്പ് സന്ദർശിക്കാൻ എത്തിയവരും.
അച്ചുവും അപ്പുവും ഓടിവന്നു. വീടു മുങ്ങുന്നതിന്നു മുൻമ്പ് സാധനങ്ങൾ എടുക്കാൻ പോയപ്പോൾ അവരും പോരാൻ വാശിപിടിച്ചതാണ്.
ക്യാമ്പിൽ ഭക്ഷണം ശരിക്കുകിട്ടാനില്ല. കുടിവെള്ളവും ഇല്ല. എങ്ങനെ ജീവിച്ചിരുന്നവരാണ്!
ഇന്നുവെറും അഭയാർത്ഥികൾ! മക്കൾ പഠിക്കുന്ന ഗവൺമെന്റ് സ്കൂളുകളാണ് ക്യാമ്പ്.
ജാതി മത വർഗ്ഗ ഭേതമില്ലാതെ ഇപ്പോൾ എല്ലാവരും ഒന്നാണ്.
"അമ്മേ മി‌ുത്തശ്ശി വിളിക്കുന്നു"അച്ചുവന്ന് പറഞ്ഞപ്പോൾഅവൾ മുറിയിലേക്ക് കയറി.
ഒന്നരമാസമായി കിടപ്പിലായ അമ്മയെ ബഞ്ചുകൾ അടുപ്പിച്ചിട്ട് കിടത്തിയിരിക്കുകയാണ്.
"എന്താ അമ്മേ"...."മോളേ എനിക്കെന്തോ വയ്യാ"
"അച്ചു,മുത്തശ്ശിക്ക് കുറച്ച് വെലള്ളമെടുത്ത് കൊടുക്ക് ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം"
ക്യാമ്പിലുള്ള ഡോക്ടർ വന്ന് അമ്മയേ ഉടൻ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പറഞ്ഞു.
ആംമ്പുലൻസ് വന്ന് അമ്മയെ കയറ്റിപ്പോയപ്പോൾ അവളും പോവാനാഞ്ഞതാണ്. രാഘവേട്ടൻ പോവാമെന്ന് പറഞ്ഞു.
സ്കൂളിന്റെ വരാന്തയിൽ അവർ പോവുന്നതും നോക്കി അവൾ നിന്നു.
അപ്പോഴും മഴ കലിതുള്ളിപ്പെയ്യുകയാണ്!!!
അമൃത 10 A
=== കവിതകൾ ===  
=== കവിതകൾ ===  
<big>'''ബസ് സ്റ്റോപ്പുകൾ'''</big>
<big>'''ബസ് സ്റ്റോപ്പുകൾ'''</big>
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/494088" എന്ന താളിൽനിന്ന് ശേഖരിച്ചത്