"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
==== ASAP (Additional Skill Acquisition Programme) ==== | ==== ASAP (Additional Skill Acquisition Programme) ==== | ||
2012 മുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ 35 വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി., ആരോഗ്യ വ്യവസായ സേവന രംഗത്ത് ഒരു മേഖലയിൽ വിദഗ്ദ്ധ പരിശീലനം എന്നിവ നൽകുന്നു. നൂതനമായ സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. | 2012 മുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ 35 വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി., ആരോഗ്യ വ്യവസായ സേവന രംഗത്ത് ഒരു മേഖലയിൽ വിദഗ്ദ്ധ പരിശീലനം എന്നിവ നൽകുന്നു. നൂതനമായ സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. | ||
<center> | |||
| | [[ചിത്രം:20019vadanam224.jpg| 300px]] | ||
</center> | |||
==== സൗഹൃദ ക്ലബ് ==== | ==== സൗഹൃദ ക്ലബ് ==== |
21:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ
1998-ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത്. നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും ഉണ്ട്. രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ്സ് മുറികളിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലായി 500 കുട്ടികൾ പഠിക്കുന്നു. 21 സ്ഥിരം അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ജീവനക്കാരായുണ്ട്. 2018-19 അദ്ധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.
പ്രവർത്തനങ്ങൾ
ASAP (Additional Skill Acquisition Programme)
2012 മുതൽ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തോടെ 35 വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി., ആരോഗ്യ വ്യവസായ സേവന രംഗത്ത് ഒരു മേഖലയിൽ വിദഗ്ദ്ധ പരിശീലനം എന്നിവ നൽകുന്നു. നൂതനമായ സാങ്കേതിക വിദ്യ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
സൗഹൃദ ക്ലബ്
കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി മാനസിക ശാരീരിക സാമൂഹിക പ്രശ്നങ്ങളെ ലഘൂകരിച്ച് അവരെ നേരായ പാതയിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ 2010 മുതൽ പ്രവർത്തിച്ചു വരുന്നു. ബോട്ടണി അദ്ധ്യാപിക ശ്രീമതി.ഷെൽജ.പി.ബി, സൗഹൃദ കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
അമ്മ അറിയാൻ
കൗമാരക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിന് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'അമ്മ അറിയാൻ' എന്ന പേരിൽ പരിപാടി നടത്തി വരുന്നു.
കരിയർ ഗൈഡൻസ് യൂണിറ്റ്
പഠനത്തിനോടൊപ്പം നല്ലൊരു പ്രവർത്തനമേഖല രൂപപ്പെടുത്തുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2007-08 മുതൽ പ്രവർത്തിച്ചു വരുന്നു. എക്കണോമിക്സ് അദ്ധ്യാപിക ശ്രീമതി.ദേവി.പി.എസ്, കരിയർ ഗൈഡൻസ് യൂണിറ്റിന് നേതൃത്വം നൽകുന്നു.