"കടമ്പൂർ എച്ച് എസ് എസ്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''മാത്‌സ് ക്ലബ്ബ്''' ==
[[പ്രമാണം:Khssslider.jpg| 1070px| center]]
<br>
=== <font size=6 ><center>മാത്‌സ് ക്ലബ്ബ്</center></font> ===
 
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.



18:17, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


മാത്‌സ് ക്ലബ്ബ്

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

സ്ക്കൂൾ തലത്തിൽ വിവിധറൗണ്ടുകളിലായി മത്സരം നടത്തയാണ് ഉപജില്ലാ ഗണിതക്വിസിന് വിദ്യാർത്ഥികളെതിരഞ്ഞെടുക്കുന്നത്. ഞങ്ങളുടെക്ലബ്ബിന്റെ ശേഖരത്തിൽ ഉപജില്ലാജില്ലാസംസ്ഥാന മത്സങ്ങളിൽ ഉപയോഗിച്ച ഗണിതക്വിസ് ചോദ്യങ്ങൾ ഉണ്ട്. അവ സ്ക്കൂൾ തലത്തിൽ വിജയികളായവർക്കു നൽകി ഉയർന്ന തലത്തിലുള്ള മത്സരത്തിനായി പരിശീലിപ്പിക്കുന്നു. പോയ വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തന്നെ സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും യോഗ്യത നേടുകയുണ്ടായി. എൽ.പി, യു.പി വിഭാഗത്തിൽ മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. അതോടൊപ്പം തന്നെ ഭാസ്കരാചാര്യ സെമിനാർ നടത്തുകയും മികച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇവർക്കു പരിശീലനം നൽകിക്കൊണ്ട് സബ്ജില്ലാ ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയെടുത്തു. സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത്. സ്ക്കൂൾ തലത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക പരിശീലനം നൽകി ഉപജില്ലാമത്സരത്തിനു തയ്യാറാക്കുന്നു. സ്ക്കൂൾ തലത്തിൽ വിവിധ സെമിനാറുകൾ നടത്തിയാണ് ഉപജില്ലാ സെമിനാറുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. സെമിനാറുകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ എല്ലാ വർഷവും വിജയികളാകുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിലുള്ള വിരമിച്ച ഗണിത അധ്യാപകനായ കെ. പി. സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ജ്യോമെട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പരിശീലനം സംഘടിപ്പിച്ചു. സ്കൂൾ തല ശാസ്ത്രമേള നടത്തുകയും വിജയികളെ സബ്ജില്ലാ തലത്തിലേക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്ന് വർഷം ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും, എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.‌ കണ്ണൂർ സൗത്ത് ബി.ആർ.സിയു‌ടെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ്സിൽ ഗണിതശാസ്ത്ര പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം നടന്ന ദ്വിദിന ഗണിതശാസ്ത്ര ക്യാമ്പ് കുട്ടികളിൽ ആവേശം ഉണർത്തി.ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്തല ബുള്ളറ്റിൻ ബോർഡിൽ ക്വിസ് ചോദ്യങ്ങളും പസ്സിൽ ചോദ്യങ്ങളും ഉൾപ്പെടുത്തി വിജയികളെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്തു.പൊതുവിൽ ഗണിത ആഭിമുഖ്യം വളർത്താനുള്ള എല്ലാവിധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്താൻ ഗണിത ശാസ്ത്ര ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.



സബ്‌ജില്ല ചാമ്പ്യൻഷിപ്പ്
ഗണിതശാസ്ത്രമേള വിജയികൾ
വിജയികൾക്ക് അനുമോദനം