"കോട്ടം ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 78: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
https://www.google.com/maps/place/Kottam+East+L.P+School/@11.8276066,75.4943092,17z/data=!3m1!4b1!4m5!3m4!1s0x3ba425a6fb04ba17:0xa02b2362cbb91219!8m2!3d11.8276014!4d75.4964979
@11.8276014,75.4943092,17z/data=!3m1!4b1!4m5!3m4!1s0x3ba425a6fb04ba17:0xa02b2362cbb91219!8m2!3d11.8276014!4d75.4964979

19:58, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടം ഈസ്റ്റ് എൽ പി എസ്
വിലാസം
കോട്ടം

കോട്ടം ഈസ്റ്റ് എൽ.പി.എസ്
,
670622
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04972826338
ഇമെയിൽeastlpskottam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13161 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.എം
അവസാനം തിരുത്തിയത്
14-08-201813161


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സ്കൂളിന്റെ ചരിത്രം

 പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്.
        1916ൽ കുടിപള്ളിക്കൂടമായി  ആരംഭിച്ചതാണ് ഈ വിദ്യാലയം. സാമ്പത്തികപരമായും സാംസ്കാരികപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കോട്ടം. ഭൂരിഭാഗവും ബീഡിത്തൊഴിലാളികളും കയർത്തൊഴിലാളികളും ആയിരുന്നു.  അവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടിയ ഒട്ടനവധി പേര് വ്യത്യസ്തമായമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. പെരളശ്ശേരി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ  സർവീസ് രംഗത്തുള്ളത് കോട്ടം പ്രദേശത്താണ്. ഇന്ന്ഭൂരിഭാഗവും അഭ്യസ്തവിദ്യരും സാമ്പത്തികമായി മുന്നോക്കം നിക്കുന്നവരുമാണ്. 
          അക്കാലത്തെ പ്രശസ്ത ഗുരുക്കന്മാരായിരുന്ന കൊല്ലനാണ്ടി കൃഷ്ണൻ ഗുരുക്കൾ, ആയാടത്തിൽ കുണ്ടൻ  ഗുരുക്കൾ എന്നിവർ ചേർന്നാണ്   ഈ വിദ്യാലയം സ്ഥാപിച്ചത്. 20 വർഷത്തോളം രണ്ടുപേരും ഇവിടുത്തെ അധ്യാപകനായിരുന്നു.   1950ൽ  ശ്രീ: കൃഷ്ണൻ ഗുരുക്കൾ മാനേജ്മെന്റ് കറസ്പോണ്ടൻറ് സ്ഥാനങ്ങൾ മരുമകനും ഇതേ സ്കൂളിലെ അധ്യാപകരുമായ കുണ്ടൻ ഗുരുക്കൾ, രാമു മാസ്റ്റർ എന്നിവർക്ക് സ്കൂൾ അവകാശങ്ങൾ ഏല്പിച്ചുകൊടുത്തു. മാനേജ്മന്റ് കറസ്പോണ്ടൻറെ സ്ഥാനങ്ങൾ കൊല്ലാനാണ്ടി നാണുമാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി: പി എം ലക്ഷ്മി ആയിരുന്നു പിന്നീട് മാനേജർ. അവരുടെ മരണശേഷം മകൾ കാഞ്ചനമാലയാണ് ഇപ്പോഴത്തെ മാനേജർ. പ്രഗത്ഭരായ പല അധ്യാപകരു0 ഈ വിദ്യാലയത്തിൽ  പ്രവർത്തിച്ചിട്ടുണ്ട്. ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ, കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ, പി. ബാപ്പൂട്ടി മാസ്റ്റർ, ആയാടത്തിൽ വാസു മാസ്റ്റർ, എൻ.പി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കൊല്ലാനാണ്ടി നാണു മാസ്റ്റർ, എൻ. റാമുമാസ്റ്റർ, നീലകണ്ഠപൊതുവാൾ മാസ്റ്റർ, കെ. സതി ടീച്ചർ, പി. ശാരദ ടീച്ചർ, എം.കാഞ്ചനമാല ടീച്ചർ, പി.വാസു മാസ്റ്റർ, എൻ.കെ. സ്നേഹപ്രഭ ടീച്ചർ, സി.വി.അനിത ടീച്ചർ ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമാണ്.
            ഇന്ന് പ്രധാനാധ്യാപിക ശ്രീമതി ബീന.എം, ശ്രീമതി.കെ.പ്രജിഷ , ശ്രീ.പ്രവീൺ.സി, ശ്രീമതി ഷജിന. ഐ .വി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു. പഠനരംഗത്തെ പോലെ പഠ്യേതര രംഗത്തും മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.

വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം

ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ 2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്

പഠന പഠ്യേതര നേട്ടങ്ങൾ2016-17

 അക്ഷരമുറ്റം ക്വിസ്, കാർഷിക ക്വിസ്, സബ്ജില്ലാ തല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്വിസ്, വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. മെഗാ ക്വിസ് പ്രോഗ്രാം, കുട്ടി ക്വിസ് എന്നി പദ്ധതികൾ ഈ നേട്ടങ്ങൾ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.  2016-17ൽ സബ് ജില്ലയിലെ രണ്ടു LSS ജേതാക്കൾ .  വിദ്യാരംഗം കഥാരചനയിൽ ജേതാവ് .  ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ്. പരീക്ഷണം, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ എ ഗ്രേഡും.  കലാമേളയിൽ വർഷങ്ങളായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.  മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സീഡ് പദ്ധതിയിൽ കഴിഞ്ഞ വര്ഷം എൽ പി വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം . മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു.  ഗണമേന്മയുള്ള വിദ്യാഭ്യാസംലക്‌ഷ്യം വെച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ മികവ് 2017 പ്രദർശന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം .  2016-17വർഷത്തിൽ 20കുട്ടികൾക്ക് PCM സ്കോളർഷിപ് .  പഠന നേട്ടങ്ങൾ ഉൾക്കൊണ്ടു പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പരിസ്ഥിതി ക്ലബ് .  പിറന്നാൾ ചോക്കലേറ്റുകൾ പൂർണമായും നിരോധിക്കാനും പകരം പിറന്നാളിന് എന്റെ വക ഒരു പുസ്തകം പദ്ധതി ആവിഷ്കരിക്കാനും കഴിഞ്ഞു.  പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ബോധം ഉൾക്കൊണ്ട പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു ശാസ്ത്ര ക്ലബ്(ലിറ്റൽ സയന്റിസ്റ്) .

2017-18

2017-18 വർഷത്തിൽ 3 പേർക്ക് LSS സ്കോളർഷിപ്പ് സീഡ് മുകുളം പുരസ്‌കാരം നല്ലപാഠം എ ഗ്രേഡ് മികവ് EXELENTIA അവാർഡ് ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേള റണ്ണേഴ്‌സ് അപ്പ് 2017-18 വർഷത്തിൽ 20 പേർക്ക് PCM സ്കോളർഷിപ്പ് ജില്ലാ ശാസ്ത്രമേള സ്റ്റിൽ മോഡൽ , EXPERIMENT എ ഗ്രേഡ് ഈ വർഷത്തിൽ സ്കൂളിന്റെ തനതു പ്രവർത്തനമായി ഏറ്റെടുത്തത് ഊർജ സംരക്ഷണ യജ്ഞമാണ്. ഈ പ്രൊജക്റ്റ് പൂർണതയിൽ എത്തിക്കാൻ സ്കൂളിന് സാധിച്ചു.  ലൈബ്രറി കൌൺസിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വായന മത്സരത്തിൽ വര്ഷങ്ങളായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നു.

മാനേജ്‌മെന്റ്

ശ്രീമതി . എം. കാഞ്ചനമാല ടീച്ചർ

മുൻസാരഥികൾ

  • കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ
  • ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ
  • പി. ബാപ്പുട്ടി മാസ്റ്റർ
  • ആയാടത്തിൽ വാസു മാസ്റ്റർ
  • എൻ. വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • കൊല്ലാനാണ്ടി നാണു മാസ്റ്റർ
  • എൻ. രാമു മാസ്റ്റർ
  • നീലകണ്ഠപൊതുവാൾ മാസ്റ്റർ
  • എം. കാഞ്ചനമാല ടീച്ചർ
  • പി. വാസു മാസ്റ്റർ
  • സി. വി. അനിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജില്ലാ ജഡ്ജ് . ശ്രീ. സി.ബാലൻ
  • ഡി.വൈ.എസ് .പി. ശ്രീ.പ്രദീപ്കുമാർ


വഴികാട്ടി

@11.8276014,75.4943092,17z/data=!3m1!4b1!4m5!3m4!1s0x3ba425a6fb04ba17:0xa02b2362cbb91219!8m2!3d11.8276014!4d75.4964979

"https://schoolwiki.in/index.php?title=കോട്ടം_ഈസ്റ്റ്_എൽ_പി_എസ്&oldid=481349" എന്ന താളിൽനിന്ന് ശേഖരിച്ചത്