"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= 2489| | ||
വിദ്യാർത്ഥികളുടെ എണ്ണം=2489 | | വിദ്യാർത്ഥികളുടെ എണ്ണം=2489 | | ||
അദ്ധ്യാപകരുടെ എണ്ണം= 71| | അദ്ധ്യാപകരുടെ എണ്ണം= 71| |
16:14, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ | |
---|---|
വിലാസം | |
മമ്മിയൂർ ഗുരുവായൂർ പി.ഒ, , തൃശൂർ 680101 , തൃശൂർ ജില്ല | |
സ്ഥാപിതം | 21 - 06 - 1943 |
വിവരങ്ങൾ | |
ഫോൺ | 04872554615 |
ഇമെയിൽ | lfcghss24049@gmail.com |
വെബ്‍സൈറ്റ് | lfmammiyoor.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24049 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആനീസ് റ്റി കെ |
പ്രധാന അദ്ധ്യാപകൻ | സി. ബെറ്റി ഇ എം |
അവസാനം തിരുത്തിയത് | |
14-08-2018 | Lf24049 |
കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ.
ചരിത്രം
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്,കോമേഴ്സ്(2 batches),കംപ്യൂട്ട ർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത് ഥികളുടെ പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്.A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 30 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃതക്ലാസ്സ്,സയൻസ് ലാബോറട്ടറി,ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ട ർ ലാബ്,,ലൈബ്രറി, ഓഫീസ് മുറി,സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A,M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യ മാക്കി കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു.കുടിവെളളസൌകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യ കരമായ പ്രാഥമികസൌകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ് ഥാനം സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.
- ഈ വിദ്യാലയത്തിലെയും സമീപപ്രദേശങ്ങളിലെയും ആഘോഷങ്ങൾക്ക് മാററു കൂട്ടുവാൻ ഇവിടത്തെ ബാൻറ് സെററിന്റെ പ്രവർത്തനം ഏറെ സഹായിക്കുന്നു.
- ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി.
- കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ പരിശ്രമിക്കുന്നു. *സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,ഐ.ടി,ഹെൽത്ത്,ഗാന്ധിദർശൻ,റോഡ്സുരക്ഷ,പരിസ്ഥിതി,ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ല ബ്ബുകൾ
മാനേജ്മെന്റ്
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
റവ.സിസ്ററർ വിക്ടോറിയ---------------------1943-1955 റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977 റവ.സിസ്ററർ ജനേസിയ---------------------1977-1980 റവ.സിസ്ററർ ഡൽമേഷ്യ---------------------1980-1990 റവ.സിസ്ററർ തെരേസ് ഐവൻ---------------1990-1993 റവ.സിസ്ററർ മേരി ട്രീസ---------------------1993-1995 റവ.സിസ്ററർ ബാസ്ററിൻ--------------------1995-2003 റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ----------2003-20007 റവ.സിസ്ററർ സരിത പുലിക്കോട്ടിൽ-----------2007-2013 റവ.സിസ്ററർ ബെറ്റി ഇ എം--------- 2013
എൽ. എഫിന്റെ ചരിത്രവഴികളിലൂടെ
- 1942 ജൂൺ 12 - മമ്മിയൂർ ലിറ്റിൽ ഫ്ലവർ സെക്കന്ററി സ്കൂളിന്റെ ശിലാസ്ഥാപനം.
- 1943 ജൂൺ 21 - സെക്കന്ററി സ്കൂളിന്റെ ഒന്നും രണ്ടും ഫോറങ്ങൾ ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ്സ് റവ.സി. വിക്ടോറിയ ബി.എ.എൽ.ടി.
- 1944 ജൂൺ 1 - മൂന്നും നാലും ഫോറങ്ങൾ കൂടി ആരംഭിച്ചുകൊണ്ട് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ തലത്തിലേക്ക് ഉയർന്നു.
- 1950 നവ. 25 - ഈ വിദ്യാലയത്തിന്റെ അനുഗ്രഹ തീർത്ഥമായി പരിലസിക്കുന്ന ഫാത്തിമ മാതാവിന്റെ-ഗോവണിമാതാവിന്റെ- തിരുസ്വരൂപ പ്രതിഷ്ഠാകർമ്മം നടന്നു.
- 1951 ഒക്ടോ. 3 - പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം.
- 1953 ഡിസം. 31 – പുതുക്കി പണിതീർത്ത സ്കൂൾ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റൈറ്റ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ട് നിർവ്വഹിച്ചു.
- 1951 ആഗസ്റ്റ് -വിദ്യാർത്ഥിനികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഒരു വരാന്ത പണിതീർത്തു.
- 1962 ജൂൺ - വിദ്യാർത്ഥിനികളുടെ ഉപയോഗത്തിനായി 20 മുറികളോട് കൂടിയ ഒരു യൂറിനൽ ഷെഡ് പണി കഴിപ്പിച്ചു.
- 1968 ഫെബ്രു. 15 – സ്കൂളിന്റെ സിൽവർ ജൂബിലി ഫെബ്രുവരി 15 മുതൽ 18 വരെയുള്ള തിയതികളിൽ സമുചിതമായി ആഘോഷിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി എക്സിബിഷൻ ഉണ്ടായിരുന്നു.
- 1974 ജനു. 26 – മികച്ച അദ്ധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡിന് ലിറ്റിൽ ഫ്ലവർ സി.ജി.എച്ച്.എസ്സ്. ഹെഡ്മിസ്ട്രസ്സ് റവ. സി. ഫെലിസിറ്റ അർഹയായി.
- 1979 ജനു. 16 – ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ യുവജനോൽസവത്തിൽ ഏറ്റവും അധികം പോയിന്റ് നേടിയ വിദ്യാലയത്തിനുള്ള ട്രോഫി എൽ. എഫ്. കരസ്ഥമാക്കി.
- 1982 മാർച്ച് 30 – ജില്ലാ സയൻസ് ക്ലബ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബെസ്റ്റ് സയൻസ് ക്ലബുകളായി തെരഞ്ഞെടുക്കപ്പെട്ട 18 ക്ലബുകളിൽ ഒന്നായി എൽ. എഫിന് സ്ഥാനം ലഭിച്ചു.
- 1983 മെയ് 27 – എസ്.എസ്.എൽ.സി പരീക്ഷയിൽ എൽ. എഫ്. സി. ജി. എച്ച്. എസ്സ്. ആദ്യമായി 100% വിജയം നേടി.
- 1985 സെപ്തം. 5 – സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡൽമേഷ്യ അദ്ധ്യാപകർക്കുള്ള നാഷനൽ അവാർഡിന് അർഹയായി.
- 1988 ഫെബ്രു. 1 – തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഗൈഡ്സിന്റെ സ്റ്റേറ്റ് റാലിയിൽ പത്താംക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ശശികല നമ്പാലാട്ട് 'ബെസ്റ്റ് കാമ്പർ' ആയി തെരഞ്ഞെടുക്കപ്പെട്ടു.
- 1988 മാർച്ച് - എസ്. എസ്. എൽ. സി. പരീക്ഷയിൽ സ്റ്റേറ്റ് അടിസ്ഥാനത്തിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തുകയും 100% വിജയം കരസ്ഥമാക്കുകയും ചെയ്തു.
- 1991 ഡിസം. 3, 4 – ചാവക്കാട് ഉപവിദ്യാഭ്യാസ ജില്ലയിലെ യൂത്ത് ഫെസ്റ്റിവെൽ ഈ വിദ്യാലയത്തിലാണ് അരങ്ങേറിയിത്. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. തേരേസ് ഐവൻ ആയിരുന്നു ഇതിന്റെ ജനറൽ കൺവീനർ. ഈ വേളയിൽ അമ്പിളി സത്യപാലൻ, ശ്രീദേവി. എം എന്നിവർ ഡബിൾ കലാതിലകപ്പട്ടം ചൂടിയത് സ്കൂൾ ചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാണ്.
- 1992 ജൂലൈ 18 – എൽ. എഫിന്റെ സുവർണജൂബിലി വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കോൺവെന്റ് ചാപ്ലയി൯ റവ. ഫാ. സെബാസ്റ്റ്യൻ അറക്കൽ പതാക ഉയർത്തി. ജൂബിലി സ്മാരകമായി സ്കൂളിന്റെ മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെ തിരുസ്വരൂപം ആശീർവ്വദിച്ച് സ്കൂൾ കെട്ടിടത്തിനു മുകളിൽ പ്രതിഷ്ഠിച്ചു.
- 1993 ജനുവരി - എൽ. എഫ്. സി. ജി. എച്ച്. എസ്സിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ജനുവരി 15,16,17 തീയതികളിലായി നടന്നു.
- 1993 സെപ്റ്റം. 22 – പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദകർമ്മം മോൺ. ചാലിശ്ശേരി അച്ചന്റെ കാർമ്മികത്വത്തിൽ നടന്നു.
- 1998 ജൂൺ 1- സി. ഡൽമേഷ്യ ഹാളിന്റെ മുകളിൽ പണിതീർത്ത പുതിയ കെട്ടിടത്തിന്റെ ആശീർവ്വാദകർമ്മം റവ. ഫാ. അഗസ്റ്റിൻ അക്കര നിർവ്വഹിച്ചു. ഗോവണിമാതാവിന്റെ സമീപം പൊളിച്ചുമാറ്റിയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.
- 2000മാർച്ച് - എൽ. എഫിന്റെ ചരിത്രത്തിലാദ്യമായി 2,3,14എന്നീ മൂന്ന് റാങ്കുകളുടെ തിളക്കത്തോടെ എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയം നേടി.
- 2000 ജൂൺ 12 – എസ്. സി. ഇ. ആർ. ടി കരിക്കുലം, സ്കൂൾ സന്ദർശിച്ച് പ്ലസ് ടു അനുവദിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ നടത്തി. പ്ലസ് ടു കോഴ്സ് ഇവിടെ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭ്യമായി. അതോടെ എൽ. എഫ്. സി. ജി. എച്ച്. എസ് ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർന്നു.
- 2001 ജനു. 1 – കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം, ഗുരുവായൂർ എം. എൽ. എ, പി. ടി. കുഞ്ഞുമുഹമ്മദും ആശീർവ്വാദം കോൺവെന്റ് ചാപ്ലെയിൻ റവ. ഫാ. ജോൺ കിടങ്ങനു൦ നിർവ്വഹിച്ചു.
- 2003 ജൂലൈ 19 – പി. എസ്. ടി. എ-യടെ ആഭിമുഖ്യത്തിൽ എൽ. എഫിൽ വെച്ച് നടന്ന മെറിറ്റ് ഡേ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി ശ്രീ. നാലകത്ത് സൂപ്പി, എൽ. എഫിന് ബെസ്റ്റ് സ്കൂൾ ട്രോഫി നൽകുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
- 2003 ഒക്ടോ. 4 – ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം നിർബന്ധിതമാക്കിയ സാഹചര്യത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോൺ കിടങ്ങൻ നിർവ്വഹിച്ചു.
- 2004 ജൂൺ 2 – പുതിയ അദ്ധ്യയന വർഷം ആരംഭിച്ചു. ഈ പുതിയ അദ്ധ്യയന വർഷാരംഭത്തോടെ സ്കൂളിനോടനുബന്ധിച്ച് കൗൺസിലിങ്ങിൽ പ്രത്യേക പരിശീലനം നേടിയ സി. അമാൻഡയുടെ നേതൃത്വത്തിൽ ഒരു കൗൺസിലിംഗ് സെന്റർ പ്രവർത്തനമാരംഭിച്ചു.
- 2005 ജനു. 5 – ഹയർ സെക്കന്ററി ക്ലാസ്സുകളുടെ സുഗമമായ നടത്തിപ്പിന് വിദ്യാലയത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന +1,+2 ക്ലാസ്സുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ക്ലാസ്സുമുറികൾ പണിത് ഒരു +2 വിങ്ങ് സജ്ജമാക്കാൻ സാധ്യമായത് ഈ വിദ്യാലയത്തിന്റെ പുരോഗമനപാതയിൽ വലിയൊരു നേട്ടമായി മാറി.
- 2006 ജനു. 9 – വിദ്യാലയത്തിന്റെ മട്ടുപ്പാവിൽ ആയിരുന്ന അനുഗ്രഹീത മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം വിദ്യാലയത്തിന്റെ ഹൃദയഭാഗത്ത്, ശില്പഭംഗിയോടെ പണിതുയർത്തിയ തൂണുകളിൽ സ്ഥാപിതമായ പീഠത്തിൽ പുനഃപ്രതിഷ്ഠിച്ചു.
- 2006 ജൂൺ 23 – ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയതായി സജ്ജമാക്കിയ ലൈബ്രറി , റീഡിംഗ് റൂ൦ എന്നിവയുടെ ആശീർവാദ കർമ്മം പാലയൂർ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ജോർജ്ജ് ചിറമ്മൽ നിർവ്വഹിച്ചു. തുടർന്ന് നവീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, റീഡിംഗ് റൂം, ഫിസിക്കൽ സയൻസ് ലാബ്, ബയോളജി സയൻസ് ലാബ്, കോൺഫെറൻസ് ഹാൾ എന്നിവയുടെ ആശീർവാദ കർമ്മവും നിർവ്വഹിക്കപ്പെട്ടു.
- 2006 ആഗസ്റ്റ് 31 – സ്കൂൾ സ്റ്റേജ്', സ്ഥലപരിമിതിമൂലം നമ്മുടെ ആവശ്യങ്ങൾക്ക് അപര്യാപ്തമായി അനുഭവപ്പെട്ടതിനാൽ തൽസ്ഥാനത്ത് മനോഹരമായ പുതിയ ഒരു സ്റ്റേജ് പണിതീർത്തു.
- 2007 ഏപ്രി. 14- ഗുരുവായൂർ എം. എൽ. എ ഫണ്ടിൽനിന്നും അബ്ദുൾഖാദർ എ൦.എൽ.എ. എഡ്യുസാറ്റും, എൽ. സി. ഡി പ്രൊജക്ടറും ഈ വിദ്യാലയത്തിലേക്ക് സംഭാവനയായി നൽകി.
- 2008 ജൂലൈ 28 – ഉച്ചഭക്ഷണം തയ്യറാക്കുന്നതിനായി പുതിയതായി പണി തീർത്ത പാചകപ്പുരയുടെ ആശീർവാദകർമ്മം നിർവഹിച്ചു.
- 2009 മാർച്ച് 30 – ഈ അധ്യയനവർഷത്തിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ 'ഈച്ച് വൺ ലോഞ്ച് വൺ' പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ കുട്ടികൾ കഥയെഴുതി തിരക്കഥയാക്കി സംവിധാനം ചെയ്ത് ഒരു ടെലിഫിലിം 'മിസ്ഡ് കോൾ' നിർമ്മിച്ചു.
- 2013 ജൂൺ 30 – അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ മെറിറ്റ് ഡെ ആഘോഷിക്കുകയും ഐ. എ. എസ് ലഭിച്ച പൂർവ്വ വിദ്യാർത്ഥി ശ്രേയ പി. സിങ്ങിനെ ആദരിക്കുകയും ചെയ്തു. എച്ച്. എസ്. എസ് വിഭാഗത്തിലെ ആരതി. ജി 1200/1200 മാർക്ക് ഈ വർഷം നേടിയെടുത്ത് എൽ. എഫിന്റെ അഭിമാനപാത്രമായി.
- 2014 ജൂൺ 2 – പുതിയ അധ്യന വർഷത്തിലേക്ക് പ്രാർത്ഥനകളോടെ പ്രവേശിക്കുകയും പുതുതായി പണി കഴിപ്പിച്ച പ്രിൻസിപ്പാൾസ് കാബിൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
- 2015 ജനുവരി 7 – എച്ച്. എസ് വിഭാഗത്തിൽ സ്ഥാപിച്ച സി. സി. ടി. വി-യുടെ ഉദ്ഘാടനം നടത്തുകയുണ്ടായി.
- 2016-2017എസ്.എസ്.എൽ.സി. ,+2 വിഭാഗങ്ങൾ 100% വിജയം നേടുകയും,റോസ് മുട്ടത്ത് എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
- 2017-2018 എസ്. എസ്.എൽ സി, +2 വിഭാഗങ്ങൾ 100% വിജയം നേടുകയും, പാർവ്വതി നാരയണൻ എന്ന വിദ്യാ൪ത്ഥിനി 1200/1200 മാ൪ക്ക് വാങ്ങുകയും 46,48 ഫുൾ എപ്ൾസ്-ഉം നൂറോളം വിദ്യാർതിനികൾ എ എപ്ൾസ് നേടി വിദ്യഭ്യാസ സ്ഥാപനത്തിന്റെ യശസ്സുയ൪ത്തുകയൂം സംസ്ഥാനത്തെ മികച്ച സ്ക്കൂളുകളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
- 2018-2019 ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഹൈസ് സ്കൂളിലെ എല്ലാ ക്ലാസ്റൂമുകളുെ ഹൈടക്ക് ആക്കുകയും രണ്ട് കംപ്യൂട്ടർ ലാപ് സഞ്ചീകരിക്കുകയും ചെയ്യതു. എല്ലാടീച്ചേഴ്സിനും ലാപ്ട്ടോപുകൾ വിതരണം ചെയ്യുതു.
ചിത്രശാല
-
എൽ എഫ് സ്ക്കൂൾ
-
പ്രവേശനോത്സവം
-
മെറിറ്റ് ഡെ
-
മാസ്റ്റ൪ പ്ളാ൯ സമ൪പ്പണം
-
ടാലന്റ് ലാബ്
-
പരിസ്ഥിതി ദിനാഘോഷം
-
മിന്നൂം താരങ്ങൾ
-
രാഷ്ട്രപതി ഗൈഡ്സ്
-
സയ൯സ് ലാബ്
-
ഇക്കോ ക്ലബ്ബ്
-
സ്റ്റേറ്റ് എ ഗ്രയ്ഡ് ഗ്രൂപ്പ് ഡാ൯സ്
-
പ്ലാറ്റിനം സ്റ്റാ൪സ്
-
സ൪ഗ്ഗവേള
-
പ്രവ൪ത്തി പരിചയമേള
-
മൈലാഞ്ചി മൊഞ്ച്
-
കാ൪ഷിക ത്തോട്ടം
-
സ്ക്കൂൾ എെടി ഫെസ്റ്റ്
-
നമമുടെ ഭാഷ
-
കളക്ടറോടൊത്ത്
-
ഹലോ ഇംഗ്ളീഷ്
-
പഠനയാത്ര
-
Over All
അക്കാദമിക് മാസ്റ്റ൪ പ്ളാൻ
ലക്ഷ്യങ്ങൾ
അക്കാദമികം
- പരസ്പരമുള്ള അധ്യാപക ശാക്തീകരണവും സംഘാത്മക അധ്യാപനവും കാര്യക്ഷമമാക്കുക.
- ലാബ്, ലൈബ്രററി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക.
- ഭാവിയിലെ ജോലി സാദ്ധ്യതകളും കുട്ടികളുടെ അഭിരുചികളും തിരിച്ചറിഞ്ഞ് Career Guidance കൊടുക്കുക
- ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും മികവുകൾ ഉറപ്പു വരുത്തുക
- ക്ലാസ് ലൈബ്രററികൾ കാര്യക്ഷമമാക്കുക.
- വിവിധ സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാൻ സജ്ജമാക്കുക.
- പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുരോഗതിയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
- വിവിധമാധ്യമങ്ങളിലൂടെ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞും ജ്ഞാനം ആർജ്ജിച്ചെടുക്കാൻ പരിശീലിപ്പിക്കുക.
- സംഘാതമായ ക്ലാസ്സുകളു൦ സെമിനാറുകളും സംഘടിപ്പിക്കുക.
- വർഷത്തിൽഒരുനല്ല ഗായികയെ സമൂഹത്തിനു നൽകുക.
- ടാലന്റ് ലാബുകൾ ഒഴിവുസമയങ്ങളിൽ ഉപയോഗപെടുത്താൻ അവസരം നൽകുക.
- ലൈബ്രററി മണിക്കൂർ മാസത്തിലൊരിക്കൽ നടപ്പിലാക്കുക.
- നല്ല വായന, ആസ്വാദക കുറിപ്പ്,പുസ്തകങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങിയവ ഒഴിവു വേളകളിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുക.
- സംവാദം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കായി കുട്ടിക്കൂട്ടങ്ങൾ രൂപീകരിക്കുക.
ഭൗതികം
- ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളായി നവീകരിക്കുക. അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക.
- 300-ൽ കൂടുതൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്ക് ഭക്ഷണം കഴിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക.
- ലാബ്, ലൈബ്രററി High Tech ആക്കി നവീകരിക്കുക.
- എല്ലാ ക്ലാസിലും ഗ്രീൻബോർഡ് തയ്യാറാക്കുക
- ഓരോ അധ്യാപകർക്കും ലാപ്‌ടോപ്പ് നൽകുക.
- കുട്ടികൾ എപ്പോഴും പെരുമാറുന്ന സ്ഥലങ്ങൾ മഴയും വെയിലും അധികം ഏൽക്കാത്ത തരത്തിൽ നവീകരിക്കുക.
- കായിക പരിശീലനത്തിനായി കളി സ്ഥലം സജ്ജമാക്കുക.
- യോഗ തുടങ്ങിയവയ്ക്കായി ഹാൾ സജ്ജമാക്കുക.
- ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവയ്ക്കായുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക.
- മാലിന്യപ്ലാന്റ്, മാലിന്യ സംസ്കരണം എന്നിവ ഊർജ്ജിതപ്പെടുത്തുക.
- ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം, ജൈവവേലികൾ, ആവാസ വ്യവസ്ഥകൾ ഒരുക്കൽ
- Multi Purpose Seminar Hall ആധുനിക സജ്ജീകരണങ്ങളോടുകൂടി നിർമ്മിക്കുക.
- സൈക്കിൾ ഷെഡ് ക്രമപ്പെടുത്തുക.
സാമൂഹികം
- അമ്മമാർക്ക് ഇടവേളകളിൽ വായിക്കാനുള്ള സൗകര്യം ഒരുക്കുക.
- നാലുമണിക്കുശേഷം കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യമൊരുക്കുക.
- കാർഷിക തോട്ടം നിർമ്മിക്കുക.
- സ്ക്കൂളിലും പരിസരത്തും സിസിടിവി ക്യാമറകൾ.
- വിവിധ ക്ലബുകളുടെ വിപുലീകരണം.
- പി.റ്റി.എ. , സി.പി.റ്റി.എ. ശാക്തീകരണം.
- ബോധവത്കരണ ക്ലാസ്സുകൾ.
- ഒ.എസ്സ്.എ, പൂർവ്വധ്യാപകരെ സംഘടിപ്പിക്കൽ.
- ചെറിയ വനങ്ങൾ, വിവിധ ഉദ്യാനങ്ങൾ.
- കൗൺസലിങ്ങ് സൗകര്യങ്ങൾ ഒരുക്കുക.
- ആഴ്ചതോറുമുള്ള സർഗ്ഗവേളകളിൽ എല്ലാ കുുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുക.
- ക്ലാസ് പത്രങ്ങളും മാഗസിനുകളും പതിപ്പുകളും നിർമിച്ച് കുട്ടികളുടെ സർഗാത്മക രചനയ്ക്കുള്ള അവസരം സൃഷ്ടിക്കുക.
- ക്ളാസ് ലൈബ്രററികളിൽ പത്രങ്ങൾ ,ആഴ്ച പതിപ്പുകൾ, മാസികകൾ എന്നിവ ഉൾപെടുത്തുക.
വിദ്യാലയം മികവിന്റെ കേന്ദ്രം-കാഴ്ചപ്പാട്
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വിദ്യാർത്ഥിനികളുടെ എണ്ണം കൊണ്ടും പാഠ്യ പാഠ്യോത്തര പ്രവർത്തനങ്ങൾകൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂൾ. മൂല്യാധിഷ്ഠിതവും സുശിക്ഷിതവും അച്ചടക്കപരവും സുരക്ഷിതവുമായ ഈ വിദ്യാലയ സാഹചര്യത്താൽ തന്നെ ഒട്ടുമിക്ക രക്ഷിതാക്കളും ഈ വിദ്യാലയത്തിൽ തങ്ങളുടെ പെൺമക്കളെ വിദ്യ അഭ്യസിപ്പിക്കുന്നതിന് വളരെയധികം താൽപര്യം പ്രകടിപ്പിക്കുന്നു. ഓരോ വർഷത്തേയും വിദ്യാർത്ഥിനികളുടെ വർദ്ധന തന്നെ അതിന് മതിയായ തെളിവാണ്.
വിദ്യാർത്ഥിനികളുടെ സർവോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ക്ലാസ്സുകളും സെമിനാറുകളു൦ നൽകിവരുന്നു. വാല്യു ഓറിയന്റേഷൻ ക്ലാസ്സ്, സ്വയാവബോധക്ളാസുകൾ, ലഹരിവിമുക്ത ബോധവത്കരണ ക്ലാസ്സുകൾ, പ്രകൃതി സംരക്ഷണം, റോഡ് സേഫ്റ്റി തുടങ്ങിയവ സംബന്ധിച്ച സെമിനാറുകൾ എന്നിവ ഓരോ അധ്യയനവർഷത്തിലും സംഘടിപ്പിച്ചുവരുന്നു. കൂടാതെ വിദ്യാർത്ഥിനികളിൽ സാമൂഹിക പ്രതിബന്ധത വളർത്തുന്നതിനായി ക്ലാസ്സുകൾ തിരിച്ച് വിവിധ ഔട്ട് റീച്ച് പരിപാടികളും നടത്തുന്നു. ചാവക്കാട് മുൻസിപ്പാലിററിയിൽ ഏറെ ഗതാഗത സൗകര്യമുള്ള കുന്നംകുളം - ചാവക്കാട് റോഡിനോട് ചേർന്ന് ഏവരുടെയും സവിശേഷശ്രദ്ധയെ ആകർഷിക്കുമാറ് ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത് ഏററവും മികവോടെ ഉയർന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂർ. സയൻസ്, കോമേഴ്സ് (2 batches), കംപ്യൂട്ടർസയൻസ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയർ സെക്കണ്ടറി വിഭാഗത്തിലുള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യത്തിനായി വിവിധ ലാബറട്ടറികളും ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്. A,B,C,D ബ്ളോക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഹൈസ്ക്കൂൾ കെട്ടിടത്തിൽ 31 ക്ലാസ്സുകളും,സംഗീതക്ലാസ്സ്,സംസ്കൃത൦ ക്ലാസ്സ്,സയൻസ് ലാബോറട്ടറി, ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബ്,ലൈബ്രററി, ഓഫീസ് മുറി, സ്ററാഫ് മുറി എന്നിവയും ഉണ്ട്. ഇവിടത്തെ P.T.A, M.P.T.A തുടങ്ങിയവ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമാക്കി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുടിവെളള സൗകര്യങ്ങളും സാമാന്യം ഭേദപ്പെട്ട പാചകശാലയും ആരോഗ്യകരമായ പ്രാഥമികസൗകര്യങ്ങളും സ്കൂൾ അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാൻ പര്യാപ്തമായ കളിസഥലവും ഇവിടെയുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾ , സേവനത്തിന്റെ പാഠങ്ങൾ ബാലമനസ്സുകളിൽ വേരുറപ്പിക്കാൻ ഉതകുന്ന ഗൈഡ്സ് പ്രസ്ഥാനം, ജൂനിയ൪ റെഡ് ക്രോസ് എന്നിവ സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റൊരു പ്രസ്ഥാനമാണ് സോഷ്യൽ സർവീസ് ലീഗ്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, യൂണിഫോം, മറ്റു പഠനോപകരണങ്ങൾ എന്നിവ നൽകാനും നിർദ്ധനരായ പൂർവ്വവിദ്യാർത്ഥികളുടെ പഠനം, വിവാഹം, ചികിത്സ, ഭവന നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത സഹായങ്ങൾ നൽകാനും ഇതിലൂടെ സാധിച്ചുവരുന്നു. ഓരോ വിഷയവുമായി ബന്ധപ്പെട്ട കൈയെഴുത്തു മാസികകൾ ഓരോ ക്ലാസ്സുകാരും വളരെ ആകർഷകമായി ഒരുക്കുന്നു. മികച്ചത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മത്സരങ്ങൾ സാഹിത്യാഭിരുചി വർദ്ധിപ്പിക്കാൻ വളരെ ഉതകുന്നതാണെന്ന് കണ്ടെത്തി. കുട്ടികളുടെ സർഗാത്മക കഴിവുകളെ വളർത്താനും വികസിപ്പിക്കാനും അതിലുപരി മാതൃഭാഷയായ മലയാളത്തോട് സ്നേഹവും ആദരവും വളർത്താനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പരിശ്രമിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിനായി ഒരു കമ്മിററിയെ രൂപികരിച്ചിട്ടുണ്ട്. മാസത്തിലെ മൂന്നാമത്തെ വെളളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്സടിസ്ഥാനത്തിലുളള യോഗത്തിനായി മാററിവെച്ചിരിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ചുമർപത്രം, പോസ്ററർ, കവിത, ക്വിസ് എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തിവരുന്നുണ്ട്. ഉപജില്ലാടിസ് ഥാനത്തിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ കുട്ടികൾ മത്സരത്തിന് പങ്കെടുക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. സയൻസ്,ഗണിതം,സോഷ്യൽ സയൻസ്, ഐ.ടി,ഹെൽത്ത്, ഗാന്ധിദർശൻ, റോഡ്സുരക്ഷ, പരിസ്ഥിതി, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ചുളള ക്ലബ്ബുകൾ അതത് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഊർജ്ജസ്വലമായി ഇവിടെ പ്രവർത്തിച്ചുവരുന്നു. ജുൺമാസത്തിൽതന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം , ആ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുന്നു. ഓരോ ക്ലബ്ബിന്റെയും കാര്യക്ഷമമായ നടത്തിപ്പിനായി ജുൺ മാസത്തിൽ തന്നെ വിവിധ കമ്മിററികൾ രൂപീകരിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മിററിയും കൈയെഴുത്ത് മാസികയുടെ രചന സുഗമമാക്കുന്നതിനായി ഒരു പത്രാധിപ സമിതിയും തിരഞ്ഞെടുക്കുന്നു. അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്കായുളള പ്രവർത്തനപരിപാടികൾ രൂപകല്പന ചെയ്യുന്നു. ഓരോ വർഷത്തെയും ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവൃത്തിപരിചയമേളയിൽ ഈ ക്ലബ്ബിൽ നിന്നും ധാരാളം വിദ്യാർത് ഥികൾ പങ്കെടുത്ത് ഉന്നതവിജയികളായി സ്ക്കൂളിനും വിദ്യാഭ്യാസജില്ലക്കും അഭിമാനപാത്ര ങ്ങളായിതീരുന്നു.
കുട്ടികളുടെ മാനസിക അസ്വസ്ഥതകളും മറ്റു ബുദ്ധിമുട്ടുകളു൦ പരിഹരിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്, സേഫ്റ്റി ക്ലബ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനതല കലാമത്സരങ്ങളിലും വിവിധ ശാസ്ത്രമേളകളിലും ഈ ചെറുപുഷ്പ വിദ്യാലയം മറ്റു പ്രമുഖ വിദ്യാലയങ്ങളേക്കാൾ ഒട്ടും പുറകിലല്ല. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിലും ഹയ൪ സെക്കണ്ടറി പരീക്ഷയിലും ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്.
അക്കാദമിക് നിലവാരം തെളിയിക്കുന്ന എൻ.എം.എം.എസ്, സംസ്കൃതം തുടങ്ങിയ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയം കൈവരിച്ചു എന്നത് ഏറെ അഭിമാനത്തോടെ എടുത്തു പറയട്ടെ.
വിദ്യാർത്ഥിനികളുടെ അദ്ധ്യാത്മിക വളർച്ചയെ ലക്ഷ്യം വെച്ചുകൊണ്ട് സ്ഥാപിതമായിരിക്കുന്ന സംഘടനകളാണ് കെ.സി.എസ്.എൽ, അൽഫോൻസാ ഗാർഡൻ, 'ലിറ്റിൽ പ്ലാന്റ്സ്, യൂത്ത് മിനിസ്ട്രി'എന്നിവ. ദൈവിക ചിന്ത മനസ്സിലുണർത്താനും, സത്യത്തിലും സ്നേഹത്തിലും സേവനത്തിലും ജീവിക്കാനും ഇവ വളരെയധികം വിദ്യാർത്ഥിനികളെ സഹായിച്ചുവരുന്നു. കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, NSS, ഗൈഡിംങ് എന്നിവ മികവുറ്റ രീതിയിൽ ഹയർ സെക്കണ്ടറി തലത്തിൽ നടക്കുകയും രണ്ട് വ൪ഷം തുട൪ച്ചയായി ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പിനേഷ൯ അവാ൪ഡ് കരസ്ഥമാക്കി, സംസ്ഥാന Best Guiding Unit ആയി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വ൪ഷവും “Flower Flash” എന്ന പേരിൽ സ്ക്കൂൾ മാഗസി൯ തയ്യാറാക്കി വിദ്യാ൪ത്ഥിനികളുടെ സാഹിത്യാഭിരുചികൾ വള൪ത്തിവരുന്നു.പൊതുവിജ്ഞാനം വള൪ത്തുന്നതിനുവേണ്ടി മാസത്തിലൊരിക്കൽ Sweet Exam, കുട്ടികളുടെ ഇടയിൽ സ്വഭാവ സംസ്ക്കരണവും സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കാ൯ സഹായകമായETC Award (Exellence in Team Spirit & Corporation) നൽകി വരുന്നു.
പദ്ധതി രൂപീകരണ പ്രക്രിയ
ഒന്നാം ഘട്ടം
സമഗ്ര വികസന സമിതി രൂപീകരണ൦ ജൂൺ ഒന്നാം വാരത്തിനു മുമ്പേ നടത്തുകയുണ്ടായി. അദ്ധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുൾപ്പെട്ട സമിതി രൂപീകരിക്കുകയും എപ്രകാരമെല്ലാം വിദ്യാലയ വികസനം നടത്താമെന്ന് ചർച്ച ചെയ്യുകയുമുണ്ടായി. സ്കൂൾ വികസന സമിതി അംഗങ്ങൾ
- ശ്രീ. ഫിലിപ് ചെറുവത്തൂർ - പി.ടി.എ. പ്രസിഡണ്ട്
- ശ്രീ.ബദ്രുതീൻ പി ബി – പി.ടി.എ. വൈസ് പ്രസിഡണ്ട്
- സിസ്റ്റ൪ ആനീസ് ടി കെ - പ്രിൻസിപ്പാൾ
- സിസ്റ്റ൪ ബെറ്റി ഇ എം - ഹെഡ്മിസ്ട്രസ്
- ശ്രീ. ആനന്ദൻ എ സി - മു൯സിപ്പൽ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയ൪മാൻ
- സിസ്റ്റ൪ റോസ് ഫിദേലിയ – കോ൪പ്പറേറ്റ് മാനേജർ
- ശ്രീമതി മേരി വർഗീസ് - റിട്ട.അദ്ധ്യാപക പ്രതിനിധി
- ശ്രീമതി ബേബി ഫ്രാൻസിസ് - മുൻ വാർഡ് കൗൺസിലർ
- സി.ജിസപുലിക്കോട്ടിൽ - ലോക്കൽമാനേജർ
- സി ബീന വർഗീസ് - സ്റ്റാഫ് പ്രതിനിധി HSS
- സി.ഷൈനി ടി. ജെ - സ്റ്റാഫ് പ്രതിനിധി HS
- ശ്രീമതി മിനി ടി.ജെ - സ്റ്റാഫ് പ്രതിനിധി (കായികം)
- സി.ലിജി എ എൽ - സ്റ്റാഫ് പ്രതിനിധി (UP)
- ശ്രീ. അബ്ദുൾ സലാം - രാജാ ഗ്രൂപ്പ്, അഭ്യുദയ കാംക്ഷി
- ശ്രീ. രാമകൃഷ്ണ൯ – രൂഗ്മിണി ഗ്രൂപ്പ്, അഭ്യുദയ കാംക്ഷി
- ശ്രീ.സൈസൺ മാറോക്കി - മുൻ പി.ടി.എ. പ്രസിഡണ്ട്
- കുമാരി ശ്രീലക്ഷ്മി ടി - ഒ. എസ്.എ. പ്രതിനിധി
രണ്ടാം ഘട്ടം
സ്കൂൾ വികസന സമിതി ചർച്ച ചെയ്ത കാര്യങ്ങൾ നടപ്പിൽ വരുത്താൻ വേണ്ട പണം സ്വരൂപിക്കേണ്ടതെങ്ങനെയെന്ന് കൂട്ടായി ആലോചിച്ചു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും പി. ടി. എയുടെ ഭാഗത്തു നിന്നും പരമാവധി സഹകരണം ഉറപ്പുവരുത്തി. പൂർവ്വവിദ്യാർത്ഥികളോടൊപ്പം പൂർവ്വ അദ്ധ്യാപകരേയും ഉൾപ്പെടുത്തുമെന്നും എം. എൽ. എ, എം. പി. ഫണ്ടുകൾ ലഭിക്കുവാൻ പരിശ്രമിക്കാമെന്നും തീരുമാനമെടുത്തു.
നിലവിലെ അവസ്ഥാ വിശകലനം
ഭൗതികം
- ക്ലാസ്സ് മുറികൾ, ചുറ്റുമതിൽ, കളിസ്ഥലം,വിവിധ ലാബുകൾ, പാചകപ്പുര, ഊട്ടുപുര, ജലശുദ്ധീകരണ ഉപാധികൾ, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
- പച്ചക്കറിത്തോട്ടം, പൂന്തോട്ടം, മഴക്കുഴി, പക്ഷിക്കൂട്, വിവിധ ഉദ്യാനങ്ങൾ, ചെറിയ വനം, കുളം തുടങ്ങി പ്രകൃതിക്കിണങ്ങിയ വിദ്യാലയം ലഭിച്ച സാഹചര്യങ്ങൾക്കനുസരിച്ച് ഒരുങ്ങിക്കഴിഞ്ഞു.
- വിദ്യാലയാന്തരീക്ഷവും ചുറ്റുപാടുകളും കൂടുതൽ സുരക്ഷിതമാക്കുന്നതിനു വേണ്ടി ക്യാമറകൾ സ്ഥാപിച്ചു .
- ലഭിച്ച ധനസഹായം ഉപയോഗിച്ച് ഹൈസ്ക്കൂളിൽ 2 ക്ലാസ്സുമുറികളിലും ഹയ൪സെക്കകണ്ടറി വിഭാഗത്തിൽ 2 ക്ലാസ്സുമുറികളിലും എൽ. സി. ഡി. പ്രെജക്ടർ ഘടിപ്പിച്ചു.
- ഐ ടി@സ്കൂളിൽ നിന്ന് ലഭിച്ച 7 റാസ്പ്ബെറി പൈകളും ഇലക്ട്രോണിക്സ് കിറ്റുകളും നിരന്തരം ഉപയോഗിച്ചു വരുന്നു.
- കിണ൪ റീചാ൪ജ്ജ് ചെയ്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തി.
അക്കാദമികം
- വിദ്യാർത്ഥിനികളുടെ വർദ്ധനക്കനുസരിച്ച് പഠന പുരോഗതിയിലും ഒട്ടും പുറകിലല്ല. വിവിധ മത്സരപരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവ ഇവിടുത്തെ വിദ്യാർത്ഥിനികളെ തേടിയെത്തുകയെന്നത് ഈ ചെറുപുഷ്പവിദ്യാലയത്തിന്റെ പാരമ്പര്യ൦ തന്നെയാണ്. അതിനായി അദ്ധ്യാപകരെ നിരന്തരം ശക്തിപ്പെടുത്താൻ എല്ലാ വിധത്തിലും മാനേജ്മെന്റ് സഹായിക്കുന്നു.
- ക്വിസ്സിങ്ങിലൂടെ കുട്ടികളെ എങ്ങനെ വളർത്താമെന്നുള്ള പ്രവർത്തന സെമിനാറുകളിൽ എല്ലാ അദ്ധ്യാപകരും ഉത്സാഹത്തോടെ പങ്കെടുത്തു.
- വിവരസാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്ക് അറിവ് പകർന്നു നൽകുന്നതിനായി വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചുവരുന്നു.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പഠന ക്ലാസ്സുകൾ ഒരുക്കിയിട്ടുണ്ട്.
- സാമൂഹിക പരിജ്ഞാനം കുട്ടികളിൽ വളർന്നു വരുവാനും സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ കുട്ടികളെ ഉയർത്താനുമായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ (ഗൈഡിംഗ് യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ്, പരിസ്ഥിതി ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി, റോഡ് സേഫ്റ്റി, പ്രവൃത്തിപരിചയ ക്ലബ് തുടങ്ങിയവ) പരിശ്രമിക്കുന്നു.
- വിദ്യാർത്ഥിനികൾ വ്യക്തിപരമായും സംഘാതമായും ഒരുങ്ങി കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ പറ്റി സെമിനാർ അവതരിപ്പിച്ച് പരസ്പര൦ ബോധവത്കരണം നടത്തുന്നു.
- എല്ലാ മാസവും ക്ലാസ്സ് പി ടി എ കൾ, വിവിധ മെഡിക്കൽ ക്യാമ്പുകൾ, ബോധ വൽക്കരണ സെമിനാറുകൾ എന്നിവ നടത്തിക്കൊണ്ടിരിക്കുന്നു.
- എല്ലാ ക്ലാസ്സുകളിലും പഠനയാത്രകൾ, നിരന്തരവിലയിരുത്തലുകൾ എന്നിവ നടത്തി പാഠ്യോതരപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു.
- വിവിധ സ്കോളർഷിപ്പുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനം നൽകി മികവിലേക്കുയർത്തുന്നു.
- എല്ലാ ആഴ്ചയിലും ഓരോ ക്ലാസ്സിലും കലാ സാഹിത്യാഭിരുചികൾ വളർത്തുന്നതിനായി സർഗ്ഗവേളകൾ ഒരുക്കിയിട്ടുണ്ട്.
- അദ്ധ്യാപനത്തിൽ കാലത്തിനനുസരിച്ചുള്ള മികവുകൾ നേടാൻ ബദ്ധശ്രദ്ധരായി നീങ്ങുന്നു.
- പൊതു വിജ്ഞാനം വള൪ത്താൻ മാസത്തിലൊരിക്കൽ ക്വിസ്സിംഗ് നടത്തുന്നു.
- എല്ലാവരും Computer, Projector ഉപയോഗിക്കാൻ മികവ് നേടുന്നു.
മികവിനായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ
- എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സ് റൂം ആയി നവീകരിക്കുക.
- ഓരോ ക്ലാസ്സിലും പഠനാനുബന്ധിത സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാൻ വേണ്ട സാഹചര്യമൊരുക്കുക.
- സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ കൂടുതലായി ഒരുക്കുക .
- ഓരോ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ നൽകുക.
- വിവിധ ഭാഷകളിൽ നൈപുണി നേടുന്നതിനായി ഭാഷാ ക്ലാസ്സുകൾ സംഘടിപ്പിക്കുക.
- ഓരോ ക്ലാസ്സിലും സി.സി.ടി.വി സ്ഥാപിക്കുക.
- കൗൺസിലിംഗ് സൗകര്യം കൂടുതൽ ഊർജ്ജിതപ്പെടുത്തുക. അതിനായി പ്രത്യേക സ്ഥലം ഒരുക്കുക.
- സോളാർ സംവിധാനം ഉപയോഗിച്ച് വൈദ്യുതിയുത്പാദിക്കുക.
- ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കേടുകൂടാതെ ഉപയോഗിക്കാൻ ജനറേറ്റർ സൗകര്യം ഉണ്ടാക്കുക.
- പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്സ് സൃഷ്ടിക്കുക.
- ക്യാമ്പസാകുന്ന പാഠപുസ്തകം പഠിക്കാൻ അവസരം സൃഷ്ടിക്കുക.
- കലാ കായിക സാഹിത്യ വർക്ക്ഷോപ്പുകൾ നടത്തുക.
- വിവിധ മാധ്യമങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|