"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{ | {{GNBHS KODAKARAl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
15:40, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര | |
---|---|
വിലാസം | |
കൊടകര തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-12-2009 | Ratnam |
ഹിസ്റ്ററി ഓഫ് ജി.എന്‍.ബി.എച്ച്.എസ് .കൊടകര
ഇന്നത്തെ പി.ജി.സി. ബില്‍ഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പില്‍ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠന് നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ല്‍ ഗവ.ലോവര്‍ പ്രൈമറി സ്ക്കുള് ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠന് നാരായണന് നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്.
പ്രബുദ്ധരായ നാട്ടുകാര്‍ സംഘടിച്ചു ഇന്നത്തെ പ്രൈമറിസ്കൂള്‍ സ്ഥിതിചെയ്യുന്ന കെട്ടിടം പണകഴിപ്പിച്ചു ഇന്‍ഫെന്ററി ക്ലാസ്സുമുതല്‍ തേഡ് ഫോറം (ഏഴാം ക്ലാസ്സ്) വരെയുള്ള ദേവീ വിലാസം ലോവര്‍ സെക്കന്ററി സ്കൂള്‍ 1916 -ല്‍ ആരംഭിച്ചു. അതുവരെ പുലയച്ചുടലയായിരുന്നു ആ സ്ഥലം. കൊട്ടും വാദ്യവുമായിട്ടുള്ള ശവസംസ്കാരം കാണാന്‍ സര്‍ക്കാര്‍ പ്രൈമറിയിലെ കുട്ടികള്‍ ചുടലയുടെ പടിഞ്ഞാറെ ഭാഗത്ത് നോക്കിനില്ക്കാറുണ്ട്. അന്ധവിശ്വാസം കൊണ്ട് പത്തുമുപ്പതു വര്‍ഷം വരെ ഇവിടെ ചുഴലികാറ്റ് വീശുന്നതും അവിചാരിതമായി ഇല അനങ്ങുന്നതും കുട്ടികള്‍ക്ക് മോഹലാസ്യമാകുന്നതും വീണ് പൊട്ടുന്നതുമെല്ലാം പിശാചിന്റെ വിദ്യയായി കരുതിയിരുന്നു.
ദേവീവിലാസം സ്കൂളീല്‍ ഇംഗ്ലീഷ് ആദ്യക്ലാസ്സുമുതല് നിറ്ബന്ധമായരുന്നു. ഗവ. പ്രൈമറി കുട്ടികള്‍ നാലാം ക്ലാസ്സ് പാസ്സായിവന്നാല് ഒരു വര്‍ഷം പ്രീപ്രൈമറി ക്ലാസ്സില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുശേഷം ഒന്നാം ഫോമില്‍ (5-ക്ലാസ്സില്‍) ചേര്‍ന്നിരുന്നു. അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ സ്കൂളും സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുകയും പ്രൈമറി ക്ലാസ്സുകള്‍ എല്ലാംചേര്‍ത്ത് ഗവ. ലേവര്‍ പ്രൈമറി സകൂളായി പ്രീപ്രൈമറി ക്ലാസ്സുതൊട്ട് തേഡ് ഫോറം (7-ാംക്ലാസ്സ് ) വരെ ചേര്‍ത്ത് ഗവ. ലോവര്‍ സെക്കന്ററി സ്കൂളായി നടത്തി. പിന്നീടാണ് ലോവര്‍ സെക്കന്ററി സ്ക്കൂള് നാഷ്ണല്‍ സ്കൂളിന് വിട്ടുകൊടുത്തതും പ്രൈമറിസ്കൂള്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും രണ്ടായി തിരിച്ചതും.
ഗേള്‍സ് ഹൈസ്ക്കൂളിന്റെ പഴയ കെട്ടിടത്തില്‍ ഗവ. ഗേള്‍സ്, ലോവര്‍ പ്രൈമറി സ്ക്കൂളും ഗവ. ബോയ്സ് ലോവര്‍ പ്രൈമറി സ്ക്കൂളും ഗവ.ബോയ്സ് ലോവര്‍ പ്രൈമറി സ്ക്കൂള് ഇന്നത്തെ പ്രൈമറിസ്കൂള്‍ കെട്ടിടത്തിലുമാണ് നടത്തിപ്പോന്നത്. 1962-ല്‍ അവ വീണ്ടും സംയോജിപ്പിക്കുകയും ചെയ്തു.
കൊടകര സെക്കന്ററി ലോവര്‍ സെക്കന്ററി (ഏഴാം ക്ലാസ്സ് അല്ലെങ്കില്‍ തേര്ഡ്ഫോം) വരെ എത്തികഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം ഉള്‍നാട്ടിലേക്കും കടന്നുചെന്നു. അവിടുത്തെ ഉദാരമതികളുടെസേവനസന്നദ്ധതയുടെ ഫലമായി 1924-25 -ല്‍ പേരാന്പ്രയില്‍ സെ. ആന്റണീസ് എല്‍.പി.എസ്സും, 1940 -41 - ല്‍ തേശ്ശേരിയില്‍ എ.എല്‍.പി.എസ്സും , മനക്കുളങ്ങര കെ. വി. എല്‍. പി. എസ്സും 1958-ല്‍ പുലിപ്പാറക്കുന്നില്‍ ഗവ. ലോവര്‍ പ്രൈമറി സ്ക്കൂളും സ്ഥാപിച്ചതോടെ കൊടകരയുടെ മുക്കിലും മൂലയിലും പ്രകാശത്തിന്റെ കൈത്തിരികള്‍ എത്തി തുടങ്ങി. 1964 -ല്‍ കെ. വി. എല്‍. പി. എസും തുടര്‍ന്ന് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇങ്ങനെ കൊടകയില് അനേകം സ്ക്കൂളുകള്‍ ഉണ്ടായിട്ടും ലോവര്‍ സെക്കന്‍ഡറിയില്‍ തേഡ് ഫോം പാസ്സായാല്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിനു അന്യനാട്ടില്‍ പോകാന്‍ അധികം പേര്‍ക്കും കഴിഞ്ഞിരുന്നില്ല.
അങ്ങനെ കാല്‍നൂറ്റാണ്ടുകള്‍ക്കുശേഷം കൊടകരയിലെ പ്രതിഭശാലിയായിരുന്നു അരിക്കാട്ട് വേലായുധന് മേനോന് 1944 -ല്‍ മാതൃകാ പഞ്ചായത്ത് കെട്ടിടത്തില്‍ ഫോര്‍ത്ത് ഫോം, ഫിഫ്ത്ത് ഫോം, സിക്ത് ഫോം (8, 9, 10) ഒന്നായി തുടങ്ങി. ഇത് "നാഷ്ണല്‍ ഹൈസ്കൂള്‍" സ്ഥാപിച്ചു. ഇതായിരുന്നു ഞങ്ങളുടെ സ്ക്കൂളിന്റെ ആദ്യ നാമധേയം.
സാമൂഹ്യരംഗത്ത് തലയെടുപ്പുള്ള ഏകവ്യക്തിയായിരുന്നു ആ മഹാന്. ഹൈസ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ഗവ. ലോവര്‍ സെക്കന്ററി സ്കൂളിലെ സ്റ്റാഫിനെ മാറ്റി ആ സ്ഥാനം ഒരു രൂപ വാടകയ്ക്ക് അന്നത്തെ കൊച്ചി വിദ്യാഭ്യാസ മന്ത്രിയായ അജയ്യനായ പനമ്പിള്ളി ഗോവിന്ദമേനോന് നാഷ്ണല്‍ ഹൈസ്ക്കൂളിന് വിട്ടുകൊടുത്തു. അങ്ങനെ പ്രിപ്രൈമറി ക്ലാസ്സ് തൊട്ട് സിക്സ്ത് ഫോം വരെ അനേകം കുട്ടികള്‍ക്ക് ഇവിടെ വിദ്യ പകരാനായി സാധിച്ചു.
" ഗുണികളൂഴിയില്‍ നീണ്ടുവാഴാ" എന്ന ചൊല്ല് എത്രയും സത്യമാണ്. 1947 ജൂണില്‍ പൗരമുഖ്യനായ വേലായുധമേനോന്‍ തന്റെ വീട്ടുപറമ്പില്‍ നടത്തിയിരുന്ന പി.എസ്.എന്‍. സിനിമ ടാക്കീസിന്റെ രണ്ടാം ദിവസത്തെ സിനിമ തുടങ്ങിയപ്പോള്‍ ഉണ്ടായ വാക്കേറ്റം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിധിയുടെ കരാള ഹസ്തങ്ങളില്‍പ്പെട്ട് മരണമടഞ്ഞു. സ്മരണീയനായ അദ്ദേഹത്തിന്റെ നാമം നിലനിര്‍ത്താന്‍ പിന്നീട് സ്ക്കൂള് ഭരണം നടത്തിയ കമ്മറ്റി സ്കൂളിന്റെ പേര് " അരിക്കാട്ട് വേലായുധമേനോന്‍ മെമ്മോറിയല്‍ ഹൈസ്ക്കൂള്" എന്നാക്കിമാറ്റി. അദ്ദേഹത്തിന്റെ സ്മരണയുടെ മുന്പില് ഇന്നും ഞങ്ങള്‍ രാവിലെ 11 മണിക്ക് 1 മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തുന്നു.
സ്കൂളിന്റെ ഭരണം കമ്മറ്റിക്ക് തുടര്‍ന്നുപോകാന്‍ സാധിച്ചില്ല. തൃശ്ശൂര്‍ എന്‍.എസ്.എസ്. ഇടപ്പെട്ട് കുറെനാളുകള്‍ നീങ്ങി. വൈകാതെ അദ്ധ്യാപരുടെ ഒരു ഗില്‍ഡും അതിന്റെ അദ്ധ്യക്ഷനായി എക്സ് എം.എല്‍.എ. പൊലിയേടത്ത് കേശവമേനോനും ചേര്‍ന്ന് സ്കൂള്‍ ഭരണം നടത്തിയപ്പോള്‍ സ്ക്കൂളിന്റെ പേര് നാഷ്ണല്ഹൈസ്ക്കൂള് എന്നുതന്നെയായി. 02.06.58 - ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ ഇവിടെ പ്രശസ്തമായി സേവനം അനുഷ്ഠിച്ച ഹെഡ്മാസ്റ്റര്‍മാരാണ് സര്‍വ്വശ്രീ. എന്‍.വി.കൃഷ്ണവാര്യര്‍, വൈദ്യെശ്വരയ്യര്, ടി. ഭാസ്കരമേനോന്‍. 18 ഭാഷകള്‍ അറിയാവുന്ന ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു ശ്രീ. എന്‍. വി. കൃഷ്ണവാര്യര്‍. നല്ലൊരു കവിയും കൂടിയായിരുന്നു അദ്ദേഹം. മദിരാശി യൂണിവേഴ്സിറ്റിയില്‍ അദ്ദേഹത്തിന്റെ "നീണ്ടകവിതകള്‍ " എന്ന പുസ്തകം പ്രത്യേകം മലയാളം പഠനവിഷയമായി കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്നു.
സുപ്രസിദ്ധനായിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യര്‍ ഹെഡ് മാസ്റ്ററായി ഇരുന്നപ്പോള്‍ 1947 -ല്‍ 100 % വിജയം എസ്.എസ്. എല്‍.സി. പരീക്ഷയില്‍ കരസ്ഥമാക്കി "സറ്റേറ്റ് ഫസ്റ്റ് " എന്ന വിജയ പ്രശസ്തിയും ഈ സ്ക്കൂളില്‍ ലഭിക്കുകയുണ്ടായി.
സ്കൂള്‍ സര്‍ക്കാരിലേക്ക് നടത്തിയപ്പോഴത്തെ ഹെഡ്മാസ്റ്റര് ശ്രീ. ഭാസ്കരമേനോന്‍ പടിപടിയായി ഉയര്‍ന്ന് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ഇതുപോലെ ഈ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ച ചില പൂര്‍വ്വകാല അദ്ധ്യാപകരാണ് ഡോ. എം.എസ്. മേനോന്, പ്രൊഫ. പി.ജി പുരുഷോത്തമന്‍പിള്ള, എ.സുന്ദരിയമ്മ, കെ. സരോജിനി, കെ.ജെ. ബാലകൃഷ്ണ മാസ്റ്റര്‍ എന്നിവര്‍. കൂടാതെ പ്രശസ്തരായി സേവനമനുഷ്ഠിക്കുന്നവര്‍ നിരവധിയാണ്. അവരെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
അനേകം അദ്ധ്യാപകരേയും ഡോക്ടര്‍മാരേയും വക്കീലന്മാരേയും സംഭാവന ചെയ്ത ഈ സ്ക്കൂളില്‍ പഠിച്ച് ഉന്നത നിലയിലെത്തിയ മറ്റു പ്രമുഖരില്‍ രാമചന്ദ്രന് വാര്യയത്ത് ഐ.എ.എസ് വത്സലകുമാരിവാരിയത്ത് ഐ.എ.എസ്, ( സെക്രട്ടറി ഓഫ് റൂറല്‍ ഡവലപ്പ്മെന്റ്, കേന്ദ്രഗവണ്മെന്റ് ) മന്ത്രി ലോനപ്പന് നമ്പാടന് എന്നിവരും ഉള് പ്പെടുന്നു. പേജുകളില്‍ പേരുകള്‍ ഒതുങ്ങില്ലെങ്കിലും സ്ക്കൂളിന്റെ അഭിമാനമായ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ എല്ലാം ഈ അവസരത്തില്‍ അനുസ്മരിക്കുന്നു.
1957 -ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഒരു വിമോചന സമരകാലത്തെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ സ്കൂളിലെ ഗ്രൗണ്ടില്‍ എത്തുകയുണ്ടായി. അതിനായി പ്രത്യേകം സജ്ജമാക്കിയ ഒരു ഇരിപ്പിടം ഉണ്ടാക്കുകയും അത് ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു.
1959 -ല്‍ ഹൈസ്ക്കൂള് ഗവ. ഏറ്റെടുക്കുകയും ചെയ്തു. ആദ്യത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി. കെ. ഗൗരിയമ്മയായിരുന്നു. പിന്നീട് ശ്രീമാന്മാര് കെ.കെ. കൃഷ്ണമേനോനും ടി.ഐ. ലൂയിസ് മാസ്റ്ററും വന്നു. മുവായിരത്തില്താഴെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും നൂറോളം അദ്ധ്യാപകരും, രണ്ട് ക്ലര്‍ക്കുമാരും മറ്റു നാലു ഉദ്യോഗസ്ഥരും ഈ സ്ക്കൂളില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ എ....എച്ച്, ഐ. എന്നിങ്ങനെ ഒന്‍പത് ഡിവിഷന് വരെ ഉണ്ടായിരുന്നു. കുട്ടികളുടെ അമിതമായവര്ദ്ധനവ് മൂലം സ്ക്കൂള് രണ്ടായി തിരിച്ചു. അങ്ങനെ 1967 -ല്‍ ഗവ. നാഷ്ണല്‍ ബോയ്സ് സ്ക്കൂള് എന്നറിയപ്പെടുന്ന ഈ സ്ക്കൂള് സ്ഥാപിതമായി. ആദ്യത്തെഹെഡ്മിസ്ട്രസ് മാരായി കെ. അമ്മിണിയമ്മയും, എന്‍. ശാരദാമ്മയും സേവനമനുഷ്ഠിച്ചു.
ആദ്യകാലത്ത് അദ്ധ്യാപക കേന്ദ്രീകൃത പഠന രീതിയായിരുന്നു എങ്കിലും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. പത്താം ക്ലാസ്സിന് രാവിലെ 10 മുതല്‍ 4 വരെയും ആയിരുന്നു ക്ലാസ്സ് സമയം. എന്നാല്‍ യു. പി.ക്ക് രാവിലെ 10 മുതല്‍ പന്ത്രണ്ടര വരെയും മറ്റ് ഹൈസ്ക്കൂള് ക്ലാസ്സുകള്‍ക്ക് ഒന്നരമുതല്‍ നാലരവരെയും ആയിരുന്നു പഠനസമയം.
1944- മുതല്‍ ഈ സ്ക്കൂളില്‍ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകരെ പട്ടികപ്പെടുത്തുന്നു.
1. എന്‍. വി. കൃഷ്ണവാര്യര്‍ 2. വൈദ്യേശ്വര അയ്യര്‍ 3. സി. പി. സുബ്രഹ്മണ്യയ്യര്‍ 4. ടി. ഭാസ്കരമേനോന്‍ 5. ശ്രീമതി. കെ. ഗൗരിയമ്മ 6. ശ്രീ. കെ.കെ. കൃഷ്ണമേനോന് 7. ടി. ഐ. ലൂയിസ് 8. ശ്രീമതി. കെ. അമ്മിണിയമ്മ 9. ശ്രീമതി. എന്‍. ശാരദാമ്മ 10. ടി. ശാരദ പുതുവാരസ്യാര്‍ 11. ശ്രീ. പി. വി. ലൂയിസ് 12. ശ്രീ. സി.വി. കൃഷ്ണകുട്ടി വാര്യര്‍ 13. ശ്രീ. എ. നാരായണന് 14. ശ്രീ. കൃഷ്ണന്കുട്ടിനായര് 15. ഭാസ്കകര മേനോന് 16. കെ. കെ. ശിവരാമന് 17. ശ്രീമതി. പി. രാധാമണി 18. ശ്രീമതി. ബി. രാധ 19. ശ്രീമതി. പി.എസ്. ആനി 20. ശ്രീമതി. നസിം കട്ടകത്ത് 21. ശ്രീമതി. രാധക്കുട്ടി 22. ശ്രീ. ബേബി കെ.പി. 23. ശ്രീമതി. ആഗ്നസ്സ് കെ.ജെ. 24. ശ്രീ. രാമന് ഒ.ജി. 25. ശ്രീമതി. മാര്‍ഗരറ്റ് പോള്‍ 26. ശ്രീമതി. പി.ഒ. ത്രേസ്യാമ്മ 27. ശ്രീമതി. ഗ്രേസി ഫിലിപ് 28. ശ്രീമതി. എം. വിജയലക്ഷ്മി.
1944 -ല്‍ എസ്.എല്‍.സി. ബാച്ചില്‍പെട്ട ഏതാനും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവരം
രജിസ്റ്റര്‍ നമ്പ൪ ക്രമ നമ്പര്‍ പേര് 5461 1 കൊച്ചുമോന് പി.എം. 5478 2 രവി കെ.കെ. (എസ്സ്. സി) 5496 3 കൃഷ്ണന്‍ക്കുട്ടി എം. 5411 4 വേലു എസി.ട്ട് 5592 5 രവി. വി 5609 6 രാധാകൃഷ്ണന് കെ.കെ. 7350 7 ശശീധരന് സി.
ആദ്യ അഡ്മിഷന് രജിസ്റ്ററില്‍ പേരുചേര്‍ത്ത ഏതാനും വിദ്യാര്‍ത്ഥികളുടെ വിവരം.
1. നമ്പ്യത്താന്‍ കെ. പി. 28.09.1103 23.10.1119 (കൊല്ലവര്‍ഷം) 2. ഭാരതി പി. 16.11.1105 23.10.1119 3. രാധ. കെ.പി. 14.05.1106 23.10.1119 4. ഗൗരി പി. വി. 18.09.1106 23.10.1119 5. ആന്റണി സി.എ. 15.06.1103 23.10.1119 6. ബാലന് സി.പി. (എസ്സ്. സി.) 14.06.1104 23.10.1119 7 മാധവന് പി.എം. 11.01.1102 23.10.1119 8. മാധവി എം.ആര് (എസ്സ്. സി.) 05.03.1100 23.10.1119 9. സരസ്വതി. പി. 19.05.1102 23.10.1119 10. സരോജിനി പി 14.02.1100 23.10.1119
ഓലമേഞ്ഞ കെട്ടിടത്തില്‍ നിന്നും ആരംഭിച്ച സ്ക്കൂള് ഇന്ന് 6 ബ്ലോക്കുകളുള്ള വിദ്യാലയമായി മാറിയിരിക്കുന്നു. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലാബോറട്ടറിയും ഇരുനില കെട്ടിടത്തോടുകൂടിയ ഒരു കമ്പ്യൂട്ട൪ ലാബും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 900 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്. 2003 ജൂണ്‍ മുതല്‍ ശ്രീമതി. പി. ഒ. ത്രേസ്യാമ്മ ടീച്ചറാണ് പ്രധാനാദ്ധ്യാപിക. ഫസ്റ്റ് അസിസ്റ്റന്റായി ശ്രീമതി. ടി. കെ. ലളിത ടീച്ചര്‍ സേവനമനുഷ്ഠിക്കുന്നു.
1952 -ല്‍ നാഷ്ണല്‍ ഹൈസ്ക്കൂളില്‍ ശ്രീ. കെ.കെ. ബാലമേനോന്‍ സ്കൗട്ട് മാസ്റ്ററായും ശ്രീ. എന്‍.വി. ഈശ്വരവാര്യര്‍ അസി. മാസ്റ്ററായും ഒരു ഒന്നാന്തരം സ്കൗട്ട് ഗ്രൂപ്പ് രൂപീകരിച്ചു. പിന്നീട് ടി.ഐ. മാണി മാസ്റ്റര്‍ ട്രൂപ്പ് നടത്തിപ്പോന്നു. തുടര്‍ന്നും സ്കൗട്ട് മാസ്റ്റര്‍ കെ.ജെ. ബാലകൃഷ്ണന് ചുമതല വഹിച്ചു. ഇപ്പോള്‍ സ്കൗട്ടിന് നേതൃത്വം വഹിക്കുന്നത് ശ്രീ. വര്‍ക്കി മാസ്റ്ററാണ്.
ശ്രീ. ഇ. കെ. ലോനപ്പന് മാസ്റ്റര്‍ ആരംഭിച്ച എന്‍.സി.സി. 1961 -ല്‍ അദ്ദേഹം എന്‍.സി.സി. ഓഫീസറായി പോയപ്പോള്‍ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റര്‍ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പന് മാസ്റ്റര്‍ എന്‍.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എന്‍.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എന്‍.എന്‍.സി.സി തൃശ്ശൂരിന്റെ കീഴില്‍ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോള്‍ എന്‍. സി.സി. മാസ്റ്ററായി ശ്രീ. ജോസ് ജെ. കാളന് മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവര്‍ഷമായി തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കൊടകരയിലെ ഗവ. നാഷ്ണല്‍ ബോയ്സ് സ്ക്കളിലെ ചുണകുട്ടന്മാര് പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എന്‍.സി.സി. ഓഫീസര്‍ എന്നതിനുള്ള അവാര്‍ഡും ശ്രീ. ജോസ് മാഷ് 2003 -ല്‍നേടുകയുണ്ടായി. എന്‍. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപോരുന്നു.
1966 കാലഘട്ടത്തില്‍ കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് ഔസേപ്പ് മാഷയിരുന്നു സ്പോര്‍ട്സിന്റെ ചുമതല വഹിച്ചിരുന്നത്. ഇപ്പോള്‍ ഈ സ്ക്കൂളില്‍ കായികാദ്ധ്യാപകനായി ജോലി നോക്കുന്നത് വത്സമ്മ ടീച്ചറാണ്. ഈ സ്കൂളില്‍നിന്നും സ്റ്റേറ്റ് ലെവല്‍ വരെ കുട്ടികളെ അയക്കുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിക്കുന്നു. ജില്ലാക്രിക്കറ്റ് ടീമില്‍ അംഗമായ കാളിരാജ് കെ. ഈ സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
അദ്ധ്യാപക രക്ഷാകര്‍ത്തൃ സംഘടനയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ പി. ടി. ഐ. പ്രസിഡണ്ടായി ശ്രീ. ശിവശങ്കരന് മാസ്റ്റര്‍ പ്രവര്‍ത്തിക്കുന്നു. മാതൃസംഗമം പ്രസിഡണ്ടായി ശ്രീമതി. അജിത രാധാകൃഷ്ണന് പ്രവര്‍ത്തിക്കുന്നു.
സ്ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പി.ടി.ഐ. യും മാതൃസംഗമവും, നിസ്തുല സേവനം അര്‍പ്പിച്ചുപോരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
ചിത്രം=ncc23035.jpg|
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.