"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 96: | വരി 96: | ||
* [[{{PAGENAME}} / പി.ടി.എ അവാർഡ് .|പി.ടി.എ അവാർഡ് ]] | * [[{{PAGENAME}} / പി.ടി.എ അവാർഡ് .|പി.ടി.എ അവാർഡ് ]] | ||
* [[{{PAGENAME}} / എല്.എസ്.എസ്.വിജയികൾ .| എല്.എസ്.എസ്.വിജയികൾ]] | * [[{{PAGENAME}} / എല്.എസ്.എസ്.വിജയികൾ .| എല്.എസ്.എസ്.വിജയികൾ]] | ||
* [[{{PAGENAME}} / ന്യൂമാത്സ്.വിജയി .| ന്യൂമാത്സ്.വിജയി .]] | |||
[[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]] | [[പ്രമാണം:Gupskkv1820.jpeg|thumb|100px|വിദ്യാലയത്തിന്റെ മുൻ സാരഥികൾ]] | ||
11:51, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.യു.പി.എസ് കാളികാവ് ബസാർ | |
|---|---|
| വിലാസം | |
കാളികാവ് കാളികാവ് പി.ഒ, , മലപ്പുറംജില്ല 676525 | |
| സ്ഥാപിതം | 1 - ജനുവരി - 1915 |
| വിവരങ്ങൾ | |
| ഫോൺ | 04931 259300 |
| ഇമെയിൽ | gupskkv@gmail.com |
| വെബ്‍സൈറ്റ് | http://gupskkv.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48553 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുരേഷ്കുമാർ.എൻ.ബി. |
| പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ.എൻ.ബി. |
| അവസാനം തിരുത്തിയത് | |
| 09-08-2018 | Babufrancisk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ
ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു
ചരിത്രം
1915-ലാണ് കാളികാവ് ബസാർ ഗവൺമെൻറ് യു.പി.സ്കൂളിൻറ തുടക്കം.കാളികാവ് അങ്ങാടിയിൽ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിൻറ പരിസരത്ത്, കൂനൻ മാസ്റ്റർ എന്നപേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു മാനേജ് മെൻറ് സ്കൂൾ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയിൽ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പൂന്താനത്ത് മൊയ്തീൻകുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നൽകിയ കെട്ടിടത്തിലാണ് നിരവധി വർഷം സ്കൂൾ പ്രവർത്തിച്ചത്.1930-ആയപ്പോൾ കാളികാവിൽ ഒരു പെണ്ണ് സ്കൂൾ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകൾ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നിൽക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടർന്നു.മലബാർ ഡിസ്ട്രിക്റ്റ് ബോഡിൻറ കീഴിലായിരുന്നു ഈ സ്കൂളിൻറ പ്രവർത്തനം.1956-ൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോർഡുകൾ ഇല്ലാതാകുകയും സ്കൂളിൻറ ഭരണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാണിമാരും അധ്യാപകരും ഭരണ കർത്താക്കളും കൂടി സംസാരിച്ചതിൻറെ ശ്രമഫലമായി കാളികാവ് പാലം മുതൽ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെൻറ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകൽ തറ നിർമ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലിൽ നിന്ന് മരം ഊർന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളിൽ കെട്ടിയ കൽതൂണുകളിൽ മേൽക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തിൽ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണൻ നമ്പൂതിരിയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാൾ ഗ്രൗണ്ടിൽ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയിൽ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേർന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. അതിനുശേഷം 1990-ൽ സർക്കാർ നിർമിച്ചു നൽകിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകൾ മുഴുവൻ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവർത്തനം നടന്ന് പോരുന്നു.
ഭൗതിക സൗകര്യങ്ങൾ
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[

- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- റീഡിങ്ങ് റൂം
- സ്കൂൾ ബസ്സ്
- പ്രീ-പ്രൈമറി ക്ലാസ്സുകൾ
- വിശാലമായ കളിസ്ഥലം
അക്കാദമികം
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാർസ്കൂൾ.2004-ൽ 315 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് ,2018-19 അധ്യയന നർഷം 1196 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.
അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വർഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വർഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.
- അക്കാദമിക് മാസ്റ്റർ പ്ലാൻ

ഗ്രന്ഥശാല
മാനേജ്‌മെന്റ്
മാതൃകാപ്രവർത്തനങ്ങൾ

കഴിഞ്ഞ മൂന്ന് വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി നാലാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പ്രവർത്തനം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കണ്ട് അവന്റെ/അവളുടെ സവിശേഷ കഴിവിനെ വളർത്തുന്നതിന് സഹായകമായ പരിശീലന പരിപാടികളാണ് വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്....
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി രൂപകൽപ്പന ചെയ്തതാണ്ഉറവ പദ്ധതി

പാഠ്യേതരപ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.

ആഘോഷങ്ങൾ - ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൊതുപ്രവർത്തനങ്ങൾ.

ധനമന്ത്രിയോടൊപ്പം - കലാകായിക പ്രവർത്തനങ്ങൾ.
- ഔഷധത്തോട്ടം
- പൂന്തോട്ട നിർമ്മാണം

സാമൂഹ്യ പങ്കാളിത്തം
പത്തു വർഷങ്ങൾക്കു മുമ്പ് അതിശക്തമായൊരു സാമൂഹിക കൂട്ടായ്മയിലൂടെയാണ് കാളികാവ് ബസാർ ജി. യു.പി.സ്കൂൾ ഉയിർത്തെഴുന്നേറ്റത്. ഇപ്പോഴും സ്കൂളിന്റെ ശക്തി, അതിശക്തമായ പി.ടി.എ.യും എസ്.എം.സി.യും നാട്ടുകാരുടെ നിർലോഭമായ പിന്തുണയുമാണ്.അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
മികവുകൾ നേട്ടങ്ങൾ
- വീണ്ടും അംഗീകാരം.
- സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി .
- ഹരിത വിദ്യാലയം റിയാലിറ്റി ഷോ.
- ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്
- പി.ടി.എ അവാർഡ്
- എല്.എസ്.എസ്.വിജയികൾ
- ന്യൂമാത്സ്.വിജയി .

വിദ്യാലയവിശേഷങ്ങൾ
പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്, വിദ്യാലയത്തിൽ ഈ അധ്യയനവർഷം നടന്ന പ്രധാന പ്രവർത്തനങ്ങൾ ഇവിടെ കാണാം.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർഥികൾ
പ്രോജക്ടുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നിലമ്പൂര് പെരുംപിലാവ് ഹൈവേയിൽ നിലമ്പൂര് 20 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- നിലമ്പൂര് നിന്ന് 20 കി.മി. അകലം.
- മഞ്ചേരി നിന്ന് 33 കി.മി. അകലം.
{{#multimaps: 11.1658, 76.3185| width=800px | zoom=14 }}