"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. | അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611 | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611 | ||
<center>[[പ്രമാണം:Smhs 1.jpg| | <center>[[പ്രമാണം:Smhs 1.jpg|1200px]]</center> | ||
<center>[[പ്രമാണം:Smhs 2.jpg| | |||
<center>[[പ്രമാണം:Smhs 2.jpg|1200px]]</center> | |||
==വളർന്നു വളർന്ന് നന്മമരങ്ങൾ== | ==വളർന്നു വളർന്ന് നന്മമരങ്ങൾ== |
20:34, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കായികപരിശീലനം തുടങ്ങി
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611
വളർന്നു വളർന്ന് നന്മമരങ്ങൾ
...👈👈👈👈👈ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്. നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്. മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്. പരിസരം ശുചിയാക്കിയും വൃക്ഷങ്ങളെ പരിചരിച്ചും 'നന്മമരച്ചോട്ടിൽ രണ്ടാംവർഷം' വിദ്യാർഥികൾ ആഘോഷമാക്കി.
ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം
അങ്ങാടിപ്പുറം: ചിക്കൻ ബിരിയാണി വിളമ്പി ചീരട്ടാമല ആദിവാസി കോളനിയിൽ വിദ്യാർഥികളുടെ റമസാൻ ആഘോഷം. വീട്ടിലെയും നാട്ടിലെയും ആഘോഷങ്ങൾക്ക് ഇടവേള നൽകി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം,വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ അധ്യാപകർക്കൊപ്പമാണ് പെരുന്നാളിന്റെ ആഹ്ലാദവുമായി കോളനിയിലെത്തിയത്.കയ്യിൽ കരുതിയ 'സ്നേഹപ്പൊതി'കളും കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും പെരുന്നാൾ സമ്മാനമായി കൈമാറി. പന്ത്രണ്ടുവർഷം മുൻപ് കോളനിയിലെ രണ്ടു കുടുംബങ്ങൾക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടു നിർമിച്ചു നൽകിയതു മുതൽ തുടങ്ങിയതാണ് ഈ സ്നേഹസൗഹൃദം.
വരച്ചും വായിച്ചും വൈകല്യങ്ങളെ തോൽപ്പിച്ച ജസ്ഫർ വിദ്യാർഥികൾക്കൊപ്പം
ബ്രഷ് പല്ലുകൾക്കിടയിൽ കടിച്ചു പിടിച്ച് ജസ്ഫർ വരച്ചു തുടങ്ങി. വിടർന്ന കണ്ണുകളോടെ വിദ്യാർഥികൾ. പുസ്തകം വായിക്കുന്ന കുട്ടിയുടെ ബഹുവർണചിത്രം പൂർത്തിയായപ്പോൾ നിറഞ്ഞ കയ്യടി .വിധിയേയും സ്വന്തം ശരീരത്തെയും തോൽപ്പിച്ച് വരച്ചും വായിച്ചും ആത്മവിശ്വാസത്തിന്റെ ആൾരൂപമായ ചിത്രകാരൻ ജസ്ഫർ കോട്ടക്കുന്ന് കുട്ടികൾക്ക് കൂട്ടുകാരനായി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജസ്ഫർ നിർവഹിച്ചു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വരയ്ക്കുന്നതിനിടയിൽ പെൻസിൽ ഊർന്നുവീണു. കഴുത്തിനു മുകളിൽ മാത്രം ചലനശേഷി അവശേഷിപ്പിച്ച രോഗത്തിന്റെ വരവായിരുന്നു. മസിലുകൾ അയഞ്ഞ് അവയവങ്ങൾ നിശ്ചലമാകുന്ന അപൂർവരോഗം - മസ്കുലർ ഡിസ്ട്രോഫി. അങ്ങനെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലേക്കുള്ള വഴിയടഞ്ഞു. പക്ഷേ പഠനം ഉപേക്ഷിച്ചില്ല.ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങൾ വായിച്ചു.വര ശാസ്ത്രീയമായി പഠിച്ചു. എഴുപത്തഞ്ചോളം രാജ്യങ്ങളിൽ ചിത്രപ്രദർശനം നടത്തി. ലോകവ്യാപകമായി ആശംസാകാർഡുകളിലും കലണ്ടറുകളിലും ചിത്രങ്ങൾ സ്ഥാനം പിടിച്ചു. നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട്. നിങ്ങളും കഴിവുകൾ വളർത്തണം. വായിച്ചും വരച്ചും മിടുക്കരാകണം. ജീവിതത്തിൽ തോറ്റു പിന്മാറരുത്." ജസ്ഫറിന്റെ വാക്കുകൾ വിദ്യാർഥികൾ ഹൃദയത്തോടു ചേർത്തു. ചിത്രകാരൻ ഡി.സുരേഷ് ബാബുവും ചിത്രം വരച്ചു.പ്രധാനാധ്യാപിക ജോജി വർഗീസ്,വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.ജസ്ഫറിന്റെ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായി.
പുസ്തകയാത്ര,പുസ്തകോത്സവം, എഴുത്തുകാരുമായി കൂടിക്കാഴ്ച, പഠനയാത്ര, കൈയെഴുത്തു മാസിക നിർമാണം, പ്രിന്റഡ് പത്രം തുടങ്ങി ഒട്ടേറെ പദ്ധതികൾ വായനാവാരത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കുന്നുണ്ട്.
ലോകകപ്പ് ആവേശത്തിൽ പരിയാപുരം സ്കൂളിലെ കുട്ടികൾ
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഹൈസ്കൂളിലെ ഓരോ ഡിവിഷനും അവർക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാൽ ടീം സ്പിരിറ്റോടെ ക്ലാസ് മുറികൾ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വർണബലൂണുകളും നിറഞ്ഞപ്പോൾ ആവേശം മൂത്തു.
നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്.
പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ടി.എ അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടിയ പി.വിഷ്ണുവിനും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 32 വിദ്യാർഥികൾക്കും എം.എൽ.എ പുരസ്കാരങ്ങൾ നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ആധ്യക്ഷ്യം വഹിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ്, പി.ടി.എ പ്രസിഡന്റ് ജോണി പുതുപ്പറമ്പിൽ, പ്രധാനാധ്യാപിക ജോജി വർഗീസ്, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, വിൽസൺ ജോസഫ്, ഷോൺഷാ സഖറിയ, മിലിൻഡ റോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി ജോയ്സി തോമസ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, സുനിൽ ദേവസ്യ തകിടിയേൽ എന്നിവർ പ്രസംഗിച്ചു.പി.വിഷ്ണു, ഇ.ജെ ആഗ്നസ് ,എം.കെ ഫാത്തിമ ഉനൈസ, എം.ഫൗമിന ഷെറിൻ, ടി.പി നിനിത, ആൽവിൻ ആൻറണി, അമൽസൺ ആൻറണി, വി.മുഹമ്മദ് മുസ്തഫ, അലീന ആന്റണി, ആഷ്ന തെരേസ, പി.പി.ഫാത്തിമ നിഷിദ, എം.കെ ഫാത്തിമത്ത് ഷഹന, വി.ഗീതു, ജിൻഷ, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, മിലിൻഡ റോസ് ജോർജ്, കെ. നിമിഷ, കെ.റിൻസിയ, റോസ് മരിയ സണ്ണി, സി.ഷിബ്ന ഷെറിൻ, അഖിൽ ആന്റണി, ആൽവിൻ സ്കറിയ ഷെല്ലി ,മുഹമ്മദ് ഹാഷിം, കെ.മുഹമ്മദ് ഷിബിൻ, എ. രോഹിത്, ഷോൺഷാ സഖറിയ, സിദ്ദാർഥ് ഹരി, എ.കെ നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സി.പി മുഹമ്മദ് മുഹ്സിൻ, ഡെന്നി ജോസഫ്, സാന്ദ്ര ഫിലിപ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '
😀😀😀😀😀😀😀😀😃😃😀😀😀😀😀😀😀😃
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്.