"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==എസ് പി സി ക്യമ്പ്==
==എസ് പി സി ക്യമ്പ്==
കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ  എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ്  ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു.

==എൻ എസ് എസ് ക്യമ്പ്==
==എൻ എസ് എസ് ക്യമ്പ്==

23:17, 2 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി സി ക്യമ്പ്

കടയ്ക്കൽ:24ഡിസം.2016സ്ക്കൂൾ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതൽ സ്ക്കൂളിൽ ആരംഭിച്ചു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ശ്രീമതി. ഡൈസി ജോർജ് ഭരണഘടനാമൂല്യങ്ങൾ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടർന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ ശ്രീ. ഹരികുമാർ സോപ്പുനിർമ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവിൽദാർ അരുൺ ബാറ്റിൽ ഫീൽഡ് ക്രാഫ്റ്റ് ഫീൽഡ് എന്നവിഷയത്തിൽ ക്ലസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് സ്ക്കൂൾ വി എച്ച് എസ് എസ് വിഭാഗം മുൻ അദ്ധ്യാപകൻ കൂടിയായ ശ്രീ.അരുൺ കുമാർ.നേത്രത്വ പാടവം എന്നവിഷയത്തിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.മൂന്നാം ദിവസം ആരോഗ്യം ആഹാരരീതികൾ വ്യക്തിശുചിത്വം കുട്ടികൾക്കെതിരെയുള്ളഅതിക്രമങ്ങൾ എന്നിവയെക്കുറിച്ച് ചൈൽഡ് ലൈൻ കൊ ഓഡിനേറ്റർ ബിജു ജോർജ്ജ് ക്ലസ്സുകൾ കൈകാര്യം ചെയ്തു.ഉച്ചയ്ക്ക് ക്യാമ്പ് അവലോകനം വിവിധ കലാപരിപാടികൾ എന്നിവയോടുകൂടി സമാപിച്ചു.

എൻ എസ് എസ് ക്യമ്പ്

കടയ്ക്കൽ:24ഡിസം.2016.സ്ക്കൂൾ ഹയർസെക്കന്ററി വിഭാഗം സപ്തദിന വാർഷിക സേവന ക്യമ്പ്24-12-2016ശനിയാഴ്ച മുതൽ കടയ്ക്കൽ എസ് എച്ച് എം എൻജിനീയറിംഗ് കോളേജ്കേന്ദ്രീകരിച്ച് ആരംഭിച്ചു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം സപ്തദിന വാർഷിക സേവന ക്യമ്പ് 25-12-2016 ഞായറാഴ്ച കടയ്ക്കൽ ഠൗൺ എൽ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാർത്തകൾ പിന്നാലെ.

റവന്യൂ ജില്ലാ കലോത്സവം 2017

ശനിയാഴ്ച(07/01/2017) അവസാനിച്ച കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 122 പോയിന്റോടെ കടയ്ക്കൽ ഗവ.ഹൈസ്ക്കൂൾ ഒന്നാം സ്ഥാനത്തെത്തി.തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്ക്കൂളിനെ പിൻതള്ളിയാണ് ഈ സർക്കാർ വിദ്യാലയം ഈ ചരിത്രനേട്ടം കൈവരിച്ചത്. നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്

കടയ്ക്കൽ ഫെസ്റ്റ് ഇന്ന് സമാപനം‍

കടയ്ക്കൽ: നാടിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് കടയ്ക്കൽ ഫെസ്റ്റിന് സമാപനം.വെെദ്യുതദീപാലങ്കാരം കടയ്ക്കൽ ഠൗണിനെ വർണ്ണശബ- ലമാക്കിയിരിക്കുന്നു.കടയ്ക്കലിൻെ്റ ദേശിയ ഉത്സവങ്ങളിൽ ഒന്നായി- മാറിയിരിക്കുന്നു കടയ്ക്കൽ ഫെസ്റ്റ് ഇന്ന്(2017).കടയ്ക്കൽ ഗ്രാമ പഞ്ചാ- യത്തും കടയ്ക്കൽ സാംസ്കാരിക സമിതിയും അണിയിച്ചൊര‌ുക്കുന്ന കടയ്ക്കൽ ഫെസ്റ്റ് 2017 ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 8 വരെ കടയ്ക്കൽ ഠൗണിൽ അരങ്ങേറുന്നത്.മേള ,കലാപരിപ്പാടി ,മത്സര ശിങ്കാരിമേളം , പൊതു സമ്മേളനം, നാടക മത്സരം, മെഗാ തിരുവാതിരക്കാളി , സമാപന സമ്മേളനം, എന്നിവ കടയ്ക്കൽ ഠൗണിൽ നടക്കുന്നു. കടയ്ക്കൽ ജനങ്ങളെ അകർഷിക്കുവാൻ കടയ്ക്കൽ ഫെസ്റ്റ് മേള തുടങ്ങിരിക്കുകയാണ്. അമ്യുസ- മെന്റ് പാർക്ക്, കാർഷികമേള,കുടുംബശ്രീ മേള, വാഹനമേള, വ്യാപാര- വിപണനമേള ,വാഹനമേള,പുഷ്പമേള, എന്നിവയാണ് മേളയിൽ ഉള്ളത്. ആഗസ്റ്റ് 30 തിന് മത്സര ശിങ്കാരിമേളം കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനത്തിൽ അണിനിരന്നു കഴിഞ്ഞു. മന്ത്രി. കെ.ടി ജലിൽ ആണ് കടയ്ക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. സെപ്റ്റംബർ 8,4മണിക്ക് ആർ. എസ്സ്. ബിജു അദ്ധ്യക്ഷമാവുന്ന സമാപന സമ്മേളനം കെ.മന്ത്രി പി.തിലോത്തമാൻ ഉദ്ഘടനം ചെയ്യും. പി.പ്രതപൻ സ്വാഗതംപറയും. നാടക മത്സര അവാർഡ്ദാനം ചടയമംഗലം എം.എൽ.എ. മുല്ലക്കര രത്നകരൻ സമ്മാനിക്കും.

റോൾ പ്ലേ മത്സരം ജില്ലയിൽ വീണ്ടും ഒന്നാമത്

കടയ്ക്കൽ: സർക്കർ വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി എസ് സി ഇ ആർ റ്റി നടത്തുന്ന 2017 വർഷത്തെ നാഷണൽ റോൾപ്ലേ മത്സരത്തിൽ ഈ നിദ്യാലയം ഇത്തവണയും ഒന്നാമതെത്തി.കൊട്ടാരക്കര ‍‍ഡയറ്റിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനത്തെത്തിയ ടീം തുടർന്ന് തിരുവനന്തപുരത്ത് വച്ചുനടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.വിജയികളെ സ്ക്കൂൾ പി.റ്റി.എ-യും സ്റ്റാഫ് കൗൺസിളും അനുമോദിച്ചു.

അത് ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്

കടയ്ക്കൽ:ചടയമംഗലം സബ് ജില്ല അത് ലറ്റിക് മീറ്റിൽ കടയ്ക്കൽ ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ വീണ്ടും ചാമ്പ്യൻമാർ. ഇട്ടിവയിൽ നടന്ന മത്സരത്തിൽ ജൂനിയർ സബ് ജൂനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ 226 പോയിൻറുകളോടെ രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് വീണ്ടും കടയ്ക്കൽ ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

ശാസ്ത്രമേളയിൽ മികച്ചനേട്ടം

കടയ്ക്കൽ:ചടയമംഗലം സബ് ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐറ്റി മേളകളിൽ മികച്ച വിജയങ്ങളുമായി സ്ക്കൂൾ ഇത്തവണയും ഒന്നാം സ്ഥാനത്ത്.നവംബർ 8 9 തീയതികളിലായി കുറ്റിക്കാട് സി പി എച്ച് എസ്സ് എസ്സിൽ നടന്ന മേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ സയൻസ് സോഷ്യൽ സയൻസ് ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്ര വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടിയപ്പോൾ സയൻസ് ഒന്നാം സ്ഥാനവും ഐറ്റി വിഭാഗത്തിൽ രണ്ടാം സ്ഥാനവുംനേടി ഹയർസെക്കന്ററി വിഭാഗവും മികവു പുലർത്തി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

ഐറ്റി മേളയിൽ വീണ്ടും ചാമ്പ്യൻമാർ

കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ ഐറ്റി മേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. മേളയിൽ 46 പോയിന്റുകൾ കരസ്ഥമാക്കിയ സ്കൂൾ മലയാളം ടൈപ്പിംഗ്

(പ്രജിത്ത്.പി,എച്ച്.എസ്.എസ് വിഭാഗത്തിൽ ശ്രീക്കുട്ടി.എസ്)ഡിജിറ്റൽ പെയിന്റിംഗ്(അനുരൂപ്), മൾട്ടിമീഡിയ പ്രസന്റേഷൻ(അജ്മൽ നജിം),വെബ്പേജ് ഡിസൈനിംഗ്(ദേവിക.ആർ),ഐറ്റി ക്വിസ്(അഭിനവ്) എന്നിവയിൽ ജില്ലാതല മത്സരത്തിന് അർഹതനേടി.

ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്

കടയ്ക്കൽ: ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

ജില്ലാ കലാമേളയിൽ മികച്ചപ്രകടനം

കടയ്ക്കൽ: കൊല്ലം റവന്യൂജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.കൊല്ലം കൃസ്തുരാജ് സ്ക്കൂളിലും സമീപ വിദ്യാലയങ്ങളിലുമായി നടന്ന മേളയിൽ വിദ്യാലയം ഹൈസ്ക്കൂൾ വിഭാഗത്തിൽ 33 ഇനങ്ങളിൽ മത്സരിക്കുകയും മൂന്ന് ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയതോടൊപ്പം ഹൈസ്ക്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ്നേടുന്ന രണ്ടാമത്തെ വിദ്യാലയമായി മാറുകയും ചെയ്തു.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

സംസ്ഥാന കലാമേളയിൽ മികച്ചപ്രകടനം

കടയ്ക്കൽ: സംസ്ഥാന കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.ഓടക്കുഴൽ പദ്യം ചൊല്ലൽ ഇംഗ്ലീഷ് മോണോ ആക്ട് ആൺ കുട്ടികൾ എന്നീ മത്സര ഇനങ്ങളിൽ പങ്കെടുത്ത ജീനുഫാത്തിമ പ്രിജിൻ ജേക്കബ് ഏന്നീവിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി മികവുതെളിയിച്ചു.അപ്പീലോടെ സംസ്ഥാന കലാമേളയിൽ സംഘനൃത്തത്തിൽ പങ്കെടുത്ത നന്ദയും കൂട്ടുകാരും എ ഗ്രേഡ് കരസ്ഥമാക്കിയത് സ്ക്കൂളിന് ഇരട്ടിമധുരമായി.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

ഹരിത വിദ്യാലയം റിയാലിറ്റിഷോയിൽ മികവാർന്നപ്രകടനം

കടയ്ക്കൽ:പൊതുവിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോയിൽ കൊല്ലം ജില്ലയിൽ നിന്നും പങ്കെടുത്ത ഏക സർക്കാർ വിദ്യാലയമായ കടയ്ക്കൽ ഗവ.ഹെെസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോ ടീം സ്ക്കൂൾ സന്ദർശിച്ച വേളയിലും തുടർന്ന് സ്ക്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി അധ്യാപക രക്ഷകർത്തൃ സംഘത്തിന്റെ റിയാലിറ്റി ഷോ ജൂറി പാനലിന്റെ മുൻപിലും നടത്തിയ മികവാർന്ന പ്രകടനമാണ് സ്ക്കൂളിന് 90/100 മാർക്ക് കരസ്ഥമാക്കാൻ പര്യാപ്തമാക്കിയത്.ജൂറിയുടെ തന്നെ അഭിപ്രായത്തിൽ വായിക്കാനും സംസാരിയ്ക്കാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ചുണക്കുട്ടികൾ ഹരിത വിദ്യാലയം 2 റിയാലിറ്റി ഷോയിൽ മിന്നുന്ന പ്രകടനം തന്നെ കാഴ്ചനച്ചു.ഇതുവരെയുള്ള അവതരണങ്ങളിൽ രണ്ടാമത്തെ ഉയർന്ന സ്കോർ കരസ്ഥമാക്കാൻ കഴിഞ്ഞതിലൂടെ അടുത്ത ഘട്ടം മത്സരത്തിന് യോഗ്യതനേടാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും സ്കൂളിനെ സ്നേഹിക്കുന്ന കടയ്ക്കൽ നിവാസികളും.

പൂർവ്വ വിദ്യാർത്ഥി സംഗമവും ആദരിയ്ക്കലും

കടയ്ക്കൽ: കടയ്ക്കൽ ഗവ.ഹെെസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.