"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit)
(edit)
വരി 75: വരി 75:
*വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
*വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്


==വഴികാട്ടി==
==<b><font color=blue>വഴികാട്ടി</font></b>==





21:29, 1 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി. എം. വൈ.എച്.എസ്.എടപ്പലം
വിലാസം
എടപ്പലം

എടപ്പലം(പി.ഒ)
നടുവട്ടം(വഴി)
,
679038
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1995
വിവരങ്ങൾ
ഫോൺ04662315720
ഇമെയിൽptmyhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷറഫ്.പി.പി.
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ചങ്ങണക്കാട്ടിൽ
അവസാനം തിരുത്തിയത്
01-12-201720014


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്കൂൾ അസംബ്ലി
     പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം.  എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.  കൃഷ്ണകുമാർ ആയിരുന്നു. 2003 -ൽ  ഹെഡ് മാസ്റ്റർ ആയി ശ്രീ.സി . കുഞ്ഞിക്കമ്മ   ചുമതലയേറ്റുു. നിലവിൽ ഹൈസ്കുൾ, ഹയർ സെന്ററി ക്ലാസുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഊ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. 1998-ൽ ആണ് സ്കുളിൽ ഹയർ സെക്കന്ററി ക്ലാസുകൾ അനുവദിക്കപ്പെട്ടത്. പാഠ്യ- പാഠ്യേതര രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഉയർന്ന നിലവാരം നിലനിർത്തുന്നതിനാൽ വളരെ ദൂരെ നിന്ന് പോലും കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നുണ്ട്. നിലവിൽ പ്രിൻസിപ്പാൾ പി.പി.മുഹമ്മദ് അഷറഫും പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിലും പി.ടി.എ. പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണനുമാണ് .സ്കൂൾ പ്രവർത്തനമാരംഭിച്ച കാലഘട്ടങ്ങളിൽ - അതായത് തൊണ്ണൂറുകളിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ വെച്ചു തന്നെ വിവാഹിതരാകുകയും അത് മൂലം പഠനം അവസാനിപ്പിക്കുകയും ചെയ്യുന്നവർ ഏറെ ഉണ്ടായിരുന്നു. ഇത്തരം സാമൂഹിക അവസ്ഥക്ക് മാറ്റം വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇന്ന് പന്ത്രണ്ടാം ക്ലാസ്സ് വരെയെങ്കിലും പഠനം തുടരാത്തവർ ഇവിടെ കുറവാണ്.
  ആദ്യ കാലം മുതൽ തന്നെ മികച്ച പഠന നിലവാരം ഉറപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെ സമയം ഇടവിട്ട് ട്രിപ്പുകൾ നടത്തുന്ന ജീപ്പുകളും, തോണിയും മറ്റുമായിരുന്നു അന്നുള്ള യാത്രാമാർഗ്ഗം. കാലവർഷം കനത്താൽ, തൂതപ്പുഴ നിറഞ്ഞാൽ ആശങ്കയാർന്ന മനസ്സോടെയാണ് അന്ന് തോണിയിൽ വരുന്ന കുട്ടികളെ വീട്ടുകാർ അയച്ചിരുന്നത്. മഴകനത്താൽ ഹാജർ കുറയുന്ന അവസ്ഥ. എങ്കിലും സ്കൂളിന്റെ SSLC വിജയ ശതമാനവും മറ്റും രക്ഷിതാക്കൾ ഈ സ്കൂളിന് പ്രഥമ പരിഗണന നൽകി.
    ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുമ്പ് SSLC പരീക്ഷക്ക് രണ്ട് പത്താം റാങ്കുകൾ ഈ സ്കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് മിടുക്കന്മാർ നേടിയെടുത്തു. ഈ കാലഘട്ടത്തിലെല്ലാം പട്ടാമ്പി സബ് ജില്ലയിൽ ഉയർന്ന വിജയ ശതമാനവും ഈ സ്കൂളിനായിരുന്നു, മലപ്പുറം പാലക്കാട് ജില്ലയുടെ അതിർത്തിയിൽ കിടക്കുന്നതിനാൽ രണ്ട് ജില്ലയിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നു. ഇന്ന് സ്കൂളിനു തന്നെ ഏഴോളം ബസ്സുകൾ ഉണ്ട്. അരമണിക്കൂർ ഇടവിട്ടെങ്കിലും ബസ്സ് സർവ്വീസുമുണ്ട്'. തൂതപ്പുഴയിൽ പാലം വന്നതോടെ തോണിയാത്ര പഴങ്കഥയായി.,
 ചിട്ടയാർന്ന അക്കാഡമിക് പ്രവർത്തനം, കലാ-കായികരംഗത്ത് കൈവരിച്ച നേട്ടങ്ങൾ, എന്നിവ മൂവായിരത്തി ഇരുന്നുറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇതിനെ വളർത്തി. 105അധ്യാപരും, 7 അനധ്യാപകരും  ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി ഉണ്ട്. മലയാളം, സംസ്കൃതം, അറബിക്, ഉറുദു എന്നിവ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കാനുളള സാഹചര്യമുണ്ട്.രണ്ട് വർഷം മുമ്പ് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.പൊതു സമൂഹവുമായി ഇടപെടുന്ന കാര്യത്തിലും സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണ്. സഹപാഠിക്കൊരു വീട്, ദത്ത് ഗ്രാമം, വൈദ്യുതിയില്ലാത്ത കുട്ടികളുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്ന ജ്യോതിർഗമയ, സാന്ത്വന ചികിത്സ എന്നിങ്ങനെ നിരവധി പദ്ധതികൾ സ്കൂളിൽ നടത്തിവരുന്നു.സ്കൂളിന്റെ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിച്ചു പോരുന്ന പി.ടി.എ. പ്രാദേശിക ഭരണകൂടം എന്നിവരെ കൂടി ഈ അവസരത്തിൽ ഓർക്കാതിരുന്നുകൂടാ.. അക്കാദമിക് രംഗത്തെ മികവാണ് വളരെ ദൂരെ നിന്നു പോലും ഈ സ്കൂളിൽ വന്ന് ചേരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്.  രാവിലെയും വൈകുന്നേരവും പത്താം ക്ലാസിലെ slow ലേണേഴ്‌സിനായുള്ള 'ജയസരണി ക്ലാസ്സുകൾ, SSLC പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന രണ്ട് ആഴ്ച്ചയിലധികം നീണ്ടു നിൽക്കുന്ന രാത്രികാല പഠന ക്യാമ്പുകൾ, എട്ട്, ഒമ്പത് ക്ലാസ്സുകളിൽ ശനിയാഴ്ച്ച തോറും നടക്കുന്ന സ്പന്ദനം ക്ലാസ്സുകൾ തുടങ്ങി അക്കാഡമിക്ക് രംഗത്ത് സജീവമായ ഇടപെലുകൾ ഞങ്ങൾ നടത്തി വരുന്നു. ഹയർ സക്കന്ററിയിൽ പഠന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കായി  പഠന ക്യാമ്പുകൾ നടത്തി വരുന്നു.പത്ത് മുതൽ എട്ട് വരെ 45 ഡിവിഷനുകളും 16 ബാച്ചുകളായി +1, +2 ക്ലാസ്സുകളും ഞങ്ങൾക്കുണ്ട്.
സ്കൂൾ ഒരു ആകാശകാഴ്‌ച്ച

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

   വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു.  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.


തലോടൽ

  2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ.  സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്. 

ലിറ്റിൽ മൈ‍ന്റ്സ്

   നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ  ലോകം മാറ്റിമറിച്ചേക്കാം.  നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്‌തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ.  
   ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

10-11-1995 TO 31-10-2003 ശ്രീ. കെ. കൃഷ്ണകുമാർ
01-11-2003 TO 31-05-2017 ശ്രീ.സി . കുഞ്ഞിക്കമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

വഴികാട്ടി