"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | {{#multimaps: 9.278407, 76.446562| width=60% | zoom=12 }} |
15:19, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി. | |
---|---|
വിലാസം | |
കാർത്തികപ്പള്ളി കാർത്തികപ്പള്ളി, , ആലപ്പുഴ 690516 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04792485488 |
ഇമെയിൽ | 35034alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ഹരിപ്പാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഷാജി വര്ഗീസ് |
അവസാനം തിരുത്തിയത് | |
30-10-2017 | Bijiraj |
കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്തുസ്‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി പഞ്ചായത്തി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . സെൻറ് തോമസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെൻറ് തോമസ് പള്ളിയൂടെ അനുബന്ധമായി 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ൽ കോർപ്പറേറ്റ് മാനേജ്മെൻൽ ലയിപ്പീച്ചു.
ചരിത്രം
1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴങ്ങ കമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയര്ത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 യിൽ റവ.ഫാദർ.W .C .വർഗീസിന്റെ കാലത്തു ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരു ഹൈർസെക്കന്ഡറി സ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി.യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് മുറിയൂടെ സൗകര്യവൂമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എം.ജി.ഒ.സീ.എസ്.എം
- ജെ.ആർ.സി.
- എൻ.എസ്.എസ്
മാനേജ്മെന്റ്
എം. ഡീ. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസായി ശ്രീമതി. എലിസബേത്ത് ജോസഫ് സേവനമനുഷ്ഠീക്കുന്നു..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ വർഗിസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അശോകൻ (നടൻ)
വഴികാട്ടി
{{#multimaps: 9.278407, 76.446562| width=60% | zoom=12 }}