"Champakulam St. Thomas UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 72: വരി 72:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
{{#multimaps: 9.410949, 76.410254 | width=800px | zoom=16 }}

14:48, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


Champakulam St. Thomas UPS
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-10-2017Bijiraj






ആലപ്പുഴ നഗരത്തില്‍ മങ്കൊമ്പ് സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പക്കുളം സെന്‍റ് തോമസ് യു. പി. സ്കൂള്‍ ആദ്യം പെണ്‍ പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേ‍‍‍ഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യന്‍ മാര്‍തോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേ‍‍‍‍ഷിത മേഖലയില്‍ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂള്‍. (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിമുതല്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തില്‍ പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും ഗുണീകരിക്കുകയും ചെയ്യുവാന്‍ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവില്‍ രൂഢമൂലമായിരുന്നു. 1909 ഫെബ്രുവരി 20 ന് തോണിപ്പുരക്കലെ താല്‍ക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം. വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം. വി. തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന് നല്‍കിയത്. ഒന്നുമുതൽ ആറു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന സാഹചര്യത്തിൽ സപീപവാസികൾക്ക് ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ്‌ . ആധ്യാത്മികയുടെ ആഴങ്ങൾ തേടി ഇന്നും കുട്ടികളും, മുതിർന്നവരും, അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്‌സ് ഓർശ്ലേ౦ പള്ളിയുടെ വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി 50 അടി നീളത്തിലും 18 അടി വീതിയിലുമായി ഓരോ ആകൃതിയിൽ രണ്ടു കെട്ടിടങ്ങൾ സ്കൂളിനായി അദ്ദേഹം പണിതീർത്തു .1910 ജൂൺ 14 ന് തോണിപ്പുരക്കലെ സെൻറ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു . ഏഴാം ക്ലാസ് ആരംഭിച്ചപ്പോൾ V. കൃഷ്ണകുറുപ്പ് സാറിനെ പ്രഥമ അധ്യാപകനായി നിയമിക്കുകയും ചെയ്തു കാലക്രമേണ ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി.ആരാധന സഭയുടെ ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും ഇതിന്റെ ഉന്നമനത്തിന് അക്ഷീണം യത്നിച്ചു . 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി. റ്റി.എ .യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ് തോമസ് സ്കൂൾ 2009 ഫെബ്രുവരിയിൽ ശതാബ്‌ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാന്നിദ്ധ്യത്തിന്റെ ശതാബ്‌ദി ആഘോഷം കൂടിയായിരുന്നു. 2013 അധ്യയനവർഷത്തിൽ LKG , UKG ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്കു സാധിച്ചു. മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു. കോർപറേറ്റ് മാനേജ്‌മെന്റിന്റെ മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4 തവണയും , മികച്ച PTA അവാർഡും ഈ സ്കൂൾ നേടുകയുണ്ടായി. 21 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. '

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി. ഓസിയ
  2. സി.തെയോണില
  3. സി.മേ​ഴ്സി കൊച്ചുപുര
  4. സി. മാവൂരുസ്
  5. സി.മരിയ ചുളയില്ലാപ്ലാക്കല്‍
  6. സി. ജാന്‍സി കെ. സി
  7. സി. സെലീനാമ്മ ജോസഫ്

നേട്ടങ്ങള്‍

......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.410949, 76.410254 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Champakulam_St._Thomas_UPS&oldid=414606" എന്ന താളിൽനിന്ന് ശേഖരിച്ചത്