"ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
| സ്കൂൾ വിലാസം= P.O ചേലേരി
(Via)കണ്ണാടിപറമ്പ
കണ്ണൂർ
| സ്കൂൾ വിലാസം= P.O ചേലേരി
(Via)കണ്ണാടിപറമ്പ
കണ്ണൂർ
| പിൻ കോഡ്= 670604
| പിൻ കോഡ്= 670604
| സ്കൂൾ ഫോൺ=
| സ്കൂൾ ഫോൺ=  9446521302
| സ്കൂൾ ഇമെയിൽ= chelerimalps@gmail .com
| സ്കൂൾ ഇമെയിൽ= chelerimalps@gmail .com
| സ്കൂൾ വെബ് സൈറ്റ്=http://chelerimoplaalps.blogspot.in/
https://www.facebook.com/groups/325756214247050/
| സ്കൂൾ വെബ് സൈറ്റ്=http://chelerimoplaalps.blogspot.in/
https://www.facebook.com/groups/325756214247050/

16:02, 27 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ
വിലാസം
ചേലേരി , കണ്ണൂർ

P.O ചേലേരി
(Via)കണ്ണാടിപറമ്പ
കണ്ണൂർ

670604
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9446521302
ഇമെയിൽchelerimalps@gmail .com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13830 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി സി നാരായണൻ
അവസാനം തിരുത്തിയത്
27-10-2017Ppnskutti

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1908 ൽ നലവടത്ത് കുറ്റ്യാട്ട് എ ൻ കെ നാരായണൻ നമ്പ്യാർ ആരംഭിച്ച ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ തുടർച്ചയായി 1913 ൽ ഇദ്ദേഹത്തിന്റെയും അളവൂര് ഗോവിന്ദൻ നമ്പ്യാരുടെയും പരിശ്രമഫലമായി 'ആദിദ്രാവിഡ വിദ്യാലയം ' എന്ന പേരിലാണ് വിദ്യാലയം ആരംഭിച്ചത് .അദ്ധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 1917 ൽ കെട്ടിടം തീ വെച്ച് നശിപ്പിക്കപ്പെട്ടു . തുടർന്ന് എൻ കെ നാരായണൻ നമ്പ്യാർ തന്റെ കൈവശമുള്ള ചിറക്കര വീടിനടുത്ത് ഒരു താൽകാലിക ഷെഡ് കെട്ടി 1918 ൽ സ്കൂൾ വീണ്ടും ആരംഭിച്ചു . 98 ലെ വെള്ളപ്പൊക്കത്തിൽ (1923 ൽ )ചിറക്കരപ്പറമ്പ വെള്ളത്തിൽ മുങ്ങി. സ്കൂൾ ഷെഡ് മുഴുവനായി ഒലിച്ചു പോയി. 1924 ൽ ചെങ്കല്ലു ചെത്തികെട്ടിയ ചുമരോടുകൂടി ജനാലകളും വാതിലുകളും വെച്ച ഓലമേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. 'ചേലേരി മാപ്പിള ലോവർ എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് വിദ്യാലയം പിന്നീട് അറിയപ്പെട്ടത് .
1935 ൽ അന്നത്തെ മദിരാശി ഗവണ്മെന്റിന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു. 1940 ൽ മലബാർ നോർത്ത് ഡി ഇ ഒ വിന്റെ അനുമതിയോടെ (Ref.No.Dis 129/40/DEO Malabar North)  സ്കൂളിൽ അഞ്ചാം തരം ആരംഭിച്ചു. 1959 ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ കെ എം കുഞ്ഞിരാമൻ നമ്പ്യാർ  ൽ ഇന്ന് സ്ഥിതിചെയ്യുന്ന കപ്പണപറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.ആ വർഷം മുതലാണ് സ്കൂളിന് ചേലേരി മാപ്പിള എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
മാനേജർ സ്ഥാനം വഹിച്ച ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ തന്നെയായിരുന്നു ഏറെക്കാലം സ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചുവന്നത്. അദ്ദേഹത്തിന് ശേഷം വി വി നാരായണ മാരാർ ,കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,എൻ ഉണ്ണികൃഷ്ണൻ ,ഇ പി വാണീ വിലാസിനി എന്നിവർ വിവിധ കാലങ്ങളിലായി ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചു. 2012 ജൂൺ മുതൽ ശ്രീ വി സി നാരായണൻമാസ്റ്ററാണ് ഹെഡ്മാസ്റ്റർ പദവിയിലിരിക്കുന്നത്. കെ എം കുഞ്ഞിരാമൻ നമ്പ്യാർക്കു ശേഷം മാനേജർആയി വന്ന അദ്ദേഹത്തിന്റെ മകൾ  ഇ പി ശാന്ത കുമാരി 2012 മാർച്ചിൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്ക് നൽകി.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
ചേലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നെടുംതൂണായി നില്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ കഴിഞ്ഞിരുന്ന ഒരു പ്രദേശത്ത് അറിവിന്റെ വെട്ടം പകർന്നു നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു.പി ടി എ ,മദർ പി ടി എ ,പൂർവ വിദ്യാത്ഥികൾ എന്നിവരുടെ സജീവ ഇടപെടലുകൾ കാരണം കുറെയേറെ വികസന കാര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനടുത്തായി പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

• വിദ്യാരംഗം കലാസാഹിത്യവേദി
• ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

2012 മാർച്ചുമുതൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്കാണ്.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ചേലേരി മാപ്പിള എ ൽ പി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാഷുമായ കെ എം കുഞ്ഞിരാമൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ശ്രീ കെ ഭാസ്കരൻ ,കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കലക്ടറായി വിരമിച്ച ശ്രീ രവീന്ദ്രനാഥ് ചേലേരി (പഠിക്കുന്ന വേളയിൽ ലീഡറായി പ്രവർത്തിച്ചിട്ടുണ്ട് ) ,ഇന്ത്യൻ മുസ്ലിം ലീഗിന്റെ കണ്ണൂർ ജില്ലാ സിക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ശ്രീ അബ്ദുൽ ഖരീം ചേലേരി ,ഇപ്പോൾ ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ശ്രീ ജയപ്രകാശ മദനനൻ (കണ്ണൂർ ജില്ലാ ഉപഭോക്‌തൃ ഏകോപന സമിതിയുടെ സ്ഥാപക സിക്രട്ടറി ആണ്),ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നവേറ്റീവ് മീഡിയ ഗ്രൂപ്പ് ഡയറക്ടറായും '100 മലയാളീസ് ഇൻ യു എ ഇ ' പ്രോജക്ട് ഹെഡായും പ്രവർത്തിച്ചു വരുന്ന ശ്രീ ടി വി സൈനുദ്ധീൻ,സിറാജ് പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിരുന്ന അശ്രഫ് ചേലേരി,ഡോക്ടർമാരായ ശ്രീമതി ശരീഫ ഇബ്രാഹിം വി കെ,ശ്രീമതി ബിജിന,ശ്രീ ബിനീഷ് ഇ പി എന്നിവർക്കു പുറമെ ശ്രീ കെ ജലീൽ,ശ്രീ മിഖ്ദാദ് ഖാദർ,സ്വപ്ന ഇ പി തുടങ്ങി ഏറെ എൻജിനീയർമാരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .
ഇതിനൊക്കെ പുറമെ അദ്ധ്യാപകർ, മെക്കാനിക്കുകൾ, സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരായവരെ സൃഷ്ടിച്ചെടുക്കാൻ  ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 11.948232, 75.424938 | width=1095px | zoom=12}}