"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്കൂൾ വിദ്യാഭ്യാസ പ്രോഗക്ട് ചേർത്തു.)
വരി 116: വരി 116:
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക.
6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക.
7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.
7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.
==അനുബന്ധ പ്രവർത്തനങ്ങൾ==
1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക. 2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക. 3.സബ്ബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്യുക. 4.സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കുക. ഇതിൽ കുട്ടികളേയും പങ്കാളികളാക്കുക.അതുവഴി മാനസികോല്ലാസവും, സ്ക്കൂളിനെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാം. 5.കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള സമഗ്രമായ പരിശീല നങ്ങൾ. 6.സ്ക്കൂൾ ചുറ്റുപാടുകൾ, സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുമായുള്ള സൗഹൃദാന്തരീക്ഷം വിപുലപ്പെടുത്തുക. 7.ആധുനിക അടുക്കളയും, ഡൈനിംഗ് ഹാളും 8.കമ്പ്യൂട്ടർ ലാബിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക 9.സാനിട്ടേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 10.ക്ളാസ് റൂമുകളുടെ പരിമിതികൾ പരിഹരിക്കുക, സ്മാർട്ട് ക്ളാസ് റൂമുകൾ സംവിധാനം ചെയ്യുക. 11.ഇതിലെ രൂപരേഖയ്ക്ക് അനുസൃതമായ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ കൃത്യമായ തുടർച്ച ഉറപ്പു വരുത്താനും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഒരു ഉപസമിതിയെ നിയോഗിക്കുക. 12.“ശുചിത്വവിദ്യാലയം, ശുചിത്വഭവനം". കുട്ടികളുടേയും, അദ്ധ്യാപക രുടേയും, രക്ഷാകർ ത്താക്കളുടേയും കൂട്ടായ ഇടപെടലുകളിലൂടെ ഉറവിടമാലിന്യ സംസ്ക്കരണം, വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയവ യാഥാർത്ഥ്യമാക്കുക. 13.“ സാന്ത്വന പരിചരണം" മുതിർന്ന കുട്ടികളും, രക്ഷാകർത്താക്കളും മറ്റ് സന്നദ്ധ പ്രവർ ത്തകരും ചേർന്ന കൂട്ടായ്മയിലൂടെ സാന്ത്വന പരിചരണം (paliative care) യാഥാർത്ഥ്യ മാക്കാം. അതുവഴി സാമൂഹ്യസേവന, ജീവകാരുണ്യ സന്നദ്ധത വളർത്തിയെടുക്കാം. 14.പരീക്ഷകളിൽ പ്രശസ്ത വിജയം നേടുന്നതോടൊപ്പം കഴിയുന്നത്ര ഉത്തമരായ മനുഷ്യരെ രൂപപ്പെടുത്താനും കഴിയും 15. പെൺകുട്ടികളിലെ കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം രൂപപ്പെടുത്തുക. 16.കുട്ടികൾ തുറന്നു പറയാൻ സാധാരണ മടിക്കുന്നതടക്കം അവർക്കുള്ള പ്രശ്നങ്ങളും, പ്രയാസങ്ങളും, പരാതികളും സ്വീകരിക്കാനും, അവ അതീവരഹസ്യമായി തന്നെ കൈകാര്യം ചെയ്യുവാനുമുള്ള സംവിധാനം രൂപപ്പെടുത്തും. കൂടാതെ കൗൺസിലിംഗ് നടത്തും. അദ്ധ്യാപകരുടെ അദ്ധ്യാപനം, പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സംവിധാനം.
8.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക.
8.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക.
9.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.
9.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.

23:16, 7 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
വിലാസം
കരുനാഗാപ്പള്ളി

കരുനാഗാപ്പളളി പി.ഒ,
കൊല്ലം
,
690518
,
കൊല്ലം ജില്ല
സ്ഥാപിതം01 - 10 - 1962
വിവരങ്ങൾ
ഫോൺ04762620073
ഇമെയിൽ41032kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൽ ‍ശ്രീലത
അവസാനം തിരുത്തിയത്
07-10-2017Mohanji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി‍. ഗേൾസ് ഹൈസ്കൂൾ‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാർക്ക് ഒരുസ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് കരുനാഗാപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ` ഈ സ്കൂൾ ആരംഭിച്ച്ത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു. കരുനാഗാപ്പള്ളി,കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പ‍‍ഞ്ചായത്തുകളിൽ നിന്നുളളകുട്ടികൾ ഇവിടെ പഠിക്കുന്നു.വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ടു വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങി സ്കൂൾ ജില്ലയിൽ ഒന്നാമതെത്തി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയ‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ അ‍ഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി

മാനേജ്മെന്റ്

കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പ‍‍ഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു.ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. കേരള മത്സഫെഡ് ചെയർമാൻ പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.

ഭരണസമിതി അംഗങ്ങള്

  1. ശ്രീ. എകെ.രാധാകൃഷ്ണൻപിളള
  2. ശ്രീ. എം.സുഗതൻ
  3. ശ്രീ. വി.രാജൻപിളള
  4. ശ്രീ. കെ.അനിൽകുമാർ
  5. ശ്രീ. നദീർ അഹമ്മദ്
  6. ശ്രീ. എൻ.ചന്ദ്രശേഖരൻ
ശ്രീ.   ആർ.രാധാകൃഷ്ണപിളള
ശ്രീ.   ബി.രാമചന്ദ്രൻപിളള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജ൪മാ൪ : ശ്രീ.എസ്.എന്.കൃഷ്ണ പിളള,ശ്രീ.എസ്.ഗോപാലപിളള,ശ്രീ.വിജയ ഭവനത് കൃഷ്ണനുണ്ണിത്താന്.ശ്രീ.കണ്ണമ്പളളീ പരമേശ്വരന് പിളള,ശ്രീ.പി.ഉണ്ണികൃഷ്ണപിളള.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. രാമവര്മ തമ്പാന്------------------------------------ 1962 - 1976
  • ശ്രീമതി. ഈശ്വരിപിളള---------------------------------- 1976 - 1985
  • ശ്രീ. ശ്രീനിവാസന് -------------------------------------- 1985 ( ഏപ്രില് - മയ് )
  • ശ്രീ. മുരളി------------------------------------------------- 1985 - 1986
  • ശ്രീ. കോശി ---------------------------------------------- 1986 - 1989
  • ശ്രീമതി. എം.ആര്. രാധമ്മ ------------------------------ 1989 - 1991
  • ശ്രീ. കെ. ഗോപാലകൃഷ്ണന് നായര് ---------------------- 1991 - 1992
  • ശ്രീ. രാമചന്ദ്രന് ഉണ്ണിത്താന്----------------------------- 1992 - 1993
  • ശ്രീമതി. വിലാസിനികുട്ടി അമ്മ------------------------- 1993 - 1994
  • ശ്രീമതി. ബി. ഇന്ദിരാദേവി ----------------------------- 1994 - 1998
  • ശ്രീമതി. സരോജ അമ്മാള് ----------------------------- 1998 - 1999
  • ശ്രീമതി. മേരീ മാത്യൂ----------------------------------- 1999 -2000
  • ശ്രീമതി. സി.പി.വിജയലക്ഷ്മി അമ്മ-------------------- 2000 -2001
  • ശ്രീമതി. എന്.കെ.ശ്രീദേവിയമ്മ ---------------------- 2001 - 2003
  • ശ്രീമതി. ആ൪.കമലാദേവി പിളള---------------------- 2003 - 2008
  • ശ്രീ. പി.ബി.രാജു --------------------------------------- 2008 - 2009

Academic Project

ALILA ( A LEAP IN LEARNING ASSISTANCE)

	പഠന പ്രവർത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളിലും അഭിമാനാർഹമായ തലത്തിൽ നിൽക്കുന്ന ശതാബ്ദിയുടെ നിറവിൽ വിളങ്ങുന്ന ഈ പാഠശാല അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചത്. ഇതിനുപിന്നിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും പി.റ്റി.എയുടേയും രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സ്തുത്യർഹമായ പ്രവർത്തനങ്ങളുണ്ട്. 99% വിജയം നേടാൻ കഴിഞ്ഞ ഈ സ്കൂളിന് നൂറുമേനിയിലെത്താൻ ഇനി ഒരു ചുവട് മാത്രം. നമ്മുടെ വിദ്യാലയം നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാ അർത്ഥത്തിലും നൂറിന്റെ നിറവിലേക്ക്

കഴിഞ്ഞ ഏതാനം വർഷങ്ങളായി പത്താം ക്ളാസ്സിലെ കുട്ടികളെ അവരുടെ നിലവാരം അനുസരിച്ച് വിവിധ ഡിവിഷനുകളാക്കി മാറ്റുകയും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നിലവാരത്തിൽ പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിക്കുന്നത്. രണ്ടാം ടേം തുടങ്ങുമ്പോഴേക്കും, ശ്രദ്ധ കൂടുതൽ ആവശ്യമുള്ളവരെ വീണ്ടും വിഭജിച്ചുകൊണ്ട് അവരേയും പരീക്ഷ ജയിക്കാൻ പ്രാപ്തരാക്കുമാറ് വേണ്ട നിർദേശങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതുപോലെ അഞ്ചു മുതൽ ഒമ്പത് വരെ ക്ളാസ്സുകളിൽ നിന്നുകൂടി ഇത്തരക്കാരെ കണ്ടെത്തി പ്രത്യേക പരിഗണന നൽകണം. നേരത്തേ തന്നെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തുകൊണ്ട് കൂടുതൽ ചോദ്യ മാതൃകകൾ പരിചയപ്പെടുത്തിയും ഉത്തരസൂചികകൾ നൽകിയും ഫലപ്രദമായ രീതിയിൽ ഉത്തരമെഴുതാൻ പ്രാപ്തരാക്കുന്നു. പരീക്ഷാപേടി അകറ്റാനുള്ള കൗൺസിലിംഗ് മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് കൊടുത്തിരുന്നത്. ഇനി മുതൽ മുൻകൂട്ടി കൗൺസിലിംഗ് നടത്തണം. മാതൃകാപരമായ അദ്ധ്യാപക – വിദ്യാർത്ഥി ബന്ധം നല്ല വിദ്യാലയത്തിന്റെ മുഖമുദ്രയാണ്. കുട്ടിയേ സംബന്ധി ക്കുന്ന എന്ത് പ്രശ്നങ്ങളിലും അദ്ധ്യാപകർ കൂടെയുണ്ട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാകുമാറ് ഒരു നല്ല ബന്ധം ഇപ്പോൾ തന്നെ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ ബന്ധം വീണ്ടും ദൃഢമാക്കാനുള്ള പെരുമാറ്റ രീതി കൂടുതൽ വികസിപ്പിക്കാവു ന്നതാണ്. ഒരു കുട്ടിയെ രൂപപ്പെടുത്തുന്നതിൽ വിദ്യാലയത്തിനു പുറമേ കുട്ടിയുടെ ഗാർഹിക സാഹചര്യങ്ങളും, ചുറ്റുപാടു കളും വലിയ പങ്ക് വഹിക്കുന്നു എന്ന വസ്തുത അവരെ ക്കുറിച്ച് കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അദ്ധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുകയും രക്ഷകർത്താക്കളുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നത് ഗുണകരമായിരിക്കും. ഓരോ വിഷയങ്ങൾക്കും പഠന പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് അനുയോജ്യ മായ ഒരുപാട് കാര്യങ്ങൾ കണ്ടെത്തി ചെയ്തു തീർക്കാനുണ്ട്. അതിനുതകുന്ന വിഷയാടിസ്ഥാ നത്തിലുള്ള വിശകലന കുറിപ്പുകൾ ഇതോടൊപ്പം തയ്യാറാക്കിയിരിക്കുന്നു. ലക്ഷ്യങ്ങൾ 1.മൂല്യബോധവും, ആത്മവിശ്വാസവും, പ്രതികരണശേഷിയും, സാമൂഹികമായ കാഴ്ചപ്പാടും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തുക. 2.മുഴുവൻ കുട്ടികളുടേയും പരീക്ഷാ വിജയം ഉറപ്പാക്കുക. 3.വായനാശീലം വളർത്തുക. 4.സർഗ്ഗാത്മക സാധ്യതകൾ ഉപയോഗപ്പെടുത്തുക. 5.ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താൽ സ്വയം പഠനത്തിന് പ്രാപ്തരാക്കുക. 6.വിവരസാങ്കേതിക വിദ്യയുടെ നന്മ തിന്മകളെക്കുറിച്ച് ബോധവത്ക്കരിക്കുക. 7.കുട്ടികളുടെ എല്ലാവിധപ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ട് പരിഹാരത്തിനായി പിന്തുണക്കുക.

അനുബന്ധ പ്രവർത്തനങ്ങൾ

1.വിവിധ ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുകയും എല്ലാകുട്ടി കളേയും അതിൽ അംഗങ്ങളാക്കുകയും ചെയ്യുക. 2. ലൈബ്രറി സൗകര്യങ്ങൾ വിപുലപ്പെടുത്തുകയും, വായനയും സർഗ്ഗാത്മകത യുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ നിരന്തരം നടത്തുകയും ചെയ്യുക. 3.സബ്ബ് ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രാപ്തരാക്കുകയും ചെയ്യുക. 4.സ്കൂൾ പരിസരം വൃത്തിയുള്ളതും മനോഹരവുമാക്കുക. ഇതിൽ കുട്ടികളേയും പങ്കാളികളാക്കുക.അതുവഴി മാനസികോല്ലാസവും, സ്ക്കൂളിനെക്കുറിച്ച് അഭിമാനവും സൃഷ്ടിക്കാം. 5.കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള സമഗ്രമായ പരിശീല നങ്ങൾ. 6.സ്ക്കൂൾ ചുറ്റുപാടുകൾ, സാമൂഹിക സാംസ്ക്കാരിക സംഘടനകൾ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുമായുള്ള സൗഹൃദാന്തരീക്ഷം വിപുലപ്പെടുത്തുക. 7.ആധുനിക അടുക്കളയും, ഡൈനിംഗ് ഹാളും 8.കമ്പ്യൂട്ടർ ലാബിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക 9.സാനിട്ടേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. 10.ക്ളാസ് റൂമുകളുടെ പരിമിതികൾ പരിഹരിക്കുക, സ്മാർട്ട് ക്ളാസ് റൂമുകൾ സംവിധാനം ചെയ്യുക. 11.ഇതിലെ രൂപരേഖയ്ക്ക് അനുസൃതമായ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ കൃത്യമായ തുടർച്ച ഉറപ്പു വരുത്താനും, കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനും ഒരു ഉപസമിതിയെ നിയോഗിക്കുക. 12.“ശുചിത്വവിദ്യാലയം, ശുചിത്വഭവനം". കുട്ടികളുടേയും, അദ്ധ്യാപക രുടേയും, രക്ഷാകർ ത്താക്കളുടേയും കൂട്ടായ ഇടപെടലുകളിലൂടെ ഉറവിടമാലിന്യ സംസ്ക്കരണം, വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വം തുടങ്ങിയവ യാഥാർത്ഥ്യമാക്കുക. 13.“ സാന്ത്വന പരിചരണം" മുതിർന്ന കുട്ടികളും, രക്ഷാകർത്താക്കളും മറ്റ് സന്നദ്ധ പ്രവർ ത്തകരും ചേർന്ന കൂട്ടായ്മയിലൂടെ സാന്ത്വന പരിചരണം (paliative care) യാഥാർത്ഥ്യ മാക്കാം. അതുവഴി സാമൂഹ്യസേവന, ജീവകാരുണ്യ സന്നദ്ധത വളർത്തിയെടുക്കാം. 14.പരീക്ഷകളിൽ പ്രശസ്ത വിജയം നേടുന്നതോടൊപ്പം കഴിയുന്നത്ര ഉത്തമരായ മനുഷ്യരെ രൂപപ്പെടുത്താനും കഴിയും 15. പെൺകുട്ടികളിലെ കൗമാര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം രൂപപ്പെടുത്തുക. 16.കുട്ടികൾ തുറന്നു പറയാൻ സാധാരണ മടിക്കുന്നതടക്കം അവർക്കുള്ള പ്രശ്നങ്ങളും, പ്രയാസങ്ങളും, പരാതികളും സ്വീകരിക്കാനും, അവ അതീവരഹസ്യമായി തന്നെ കൈകാര്യം ചെയ്യുവാനുമുള്ള സംവിധാനം രൂപപ്പെടുത്തും. കൂടാതെ കൗൺസിലിംഗ് നടത്തും. അദ്ധ്യാപകരുടെ അദ്ധ്യാപനം, പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായങ്ങൾ തേടാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനുമുള്ള സംവിധാനം. 8.വിദ്യാലയത്തെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുക. 9.പരിസ്ഥിതി ബോധമുള്ള ഒരുവിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക. 10.കൃഷിയുടെ പ്രാധാന്യവും അതുവഴി സ്വയം പര്യാപ്തതയിലേക്ക് വരേണ്ടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക.11.കലാപരവും, കായികവുമായ എല്ലാ കഴിവുകളെയും കണ്ടെത്തു കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 12.സമൂഹത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള അവകാശ ങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുക. 13.കുട്ടികളെ ചിന്താശേഷിയിലേക്കും, കർമ്മോത്സുകതയിലേക്കും നയിക്കുക. 14.A+ കളുടെ എണ്ണം ഉയർത്തുക.

വഴികാട്ടി

  • NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടി‍‍‍ഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്