"ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

01:16, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വേങ്ങാട് സ്കൂൾ ഓണപ്പുലരിയിൽ‌

 വേങ്ങാട് ; മാവേലിമന്നനെ  വരവേറ്റ്  ഇ‍‍‍‍‍ കെ നായനാർ സ്മാരക ഗവ ; ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും . വ്യത്യസ്തങ്ങളായ   പൂക്കളങ്ങൾ  ഒരുക്കി കൊണ്ട്  ഓരോക്ലാസിലേയും വിദ്യാർത്ഥിനികൾ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും  സംഘടിപ്പിച്ചു . 8 , 9 . 10  ക്ലാസുകൾ വേർതിരിച്ചാണ് മത്സരം നടത്തിയത് .ഹയർ സെക്കൻഡറി വിഭാഗത്തിലെ  N.S.S UNIT ആണ് മത്സരങ്ങൾ  സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആർ സി  സന്നദ്ദസംഘടനകളും  സഹകരണവുമായി       രംഗത്തെത്തി . ആർപ്പുവിളിയും  ചെണ്ടകൊട്ടുകളുമായി എത്തിയ  മാവേലിയും  ആഘോഷങ്ങൾക്ക്  കരുത്തു പകർന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികൾക്ക്  സമാപനമായി .

സ്കൂൾ സന്തോഷലഹരിയിൽ

വേങ്ങാട് ;ഇ കെ നായനാർ സ്മാരക ഗവ ; ഹയർസെക്കൻഡ‍റി സ്കൂൾ വേങ്ങാട്. സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. സ്വാഗതം മനോജ് മാസ്റ്റർ നിർവഹിച്ചു . ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ് ഹേമലത ടീച്ചർ നിർവഹിച്ചു . ആശംസ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ അർപ്പിച്ചു . വിവിധങ്ങളായ ക്ലബ്ബുകളിലെ അംഗങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു . വളരെ മനോഹരവും വിപുലവുമായിരുന്നു മേള .