"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(വ്യത്യാസം ഇല്ല)

01:15, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
വിലാസം
അരുവിത്തറ

അരുവിത്തറ
കോട്ടയം
,
686122
വിവരങ്ങൾ
ഇമെയിൽaruvithurastmarys@gmail.com
കോഡുകൾ
സ്കൂൾ കോഡ്32203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്‌റ്റർ.സിന്ധു ജോർജ്
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കിഴക്കൻ മലകളെ തഴുകിത്തലോടി ഒഴുകുന്ന രണ്ടു നദികളുടെ സംഗമസ്ഥാനമായ അരുവിത്തുറയുടെ ഹൃദയഭാഗത്തു അറിവിന്റെ പൊന്കിരണങ്ങൾ വീശി പ്രശോഭിച്ചു നിൽക്കുന്ന അക്ഷര ദീപം,അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ .1964 ൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണജൂബിലി ആഘോഷിച്ചത് 2014 ൽ ആണ് .അരുവിത്തുറ പള്ളിവക ഒരു എൽ . പി. സ്കൂൾ ആരംഭിക്കണമെന്ന് മാനേജ്മെന്റും നാട്ടുകാരും ആഗ്രഹിച്ചതിന്റെ ഫലമായി താഴത്തേൽ ടി .സി ജോസെഫച്ചൻ സ്കൂൾ അനുവദിക്കണം എന്ന് ഗവണ്മന്റിലേക്കു അപേക്ഷ അയച്ചു.വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പാറ എൽ പി സ്കൂൾ മാറിയ സ്ഥാനത്തു സ്കൂൾ അനുവദിക്കുകയും ചെയ്തു .1964 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.അന്ന് കോർപറേറ്റ് സെക്രട്ടറി ആയിരുന്ന ടി സി അച്ഛൻ ക്ലാരമഠാത്തിന്റെ ജനറലായിരുന്ന ബഹു.ലയോമ്മയുടെ അനുമതിയോടെ സി .മേരി ആനീറ്റിനെ ഹെഡ്മിസ്റ്സ് ആയി നിയമിച്ചു.ബഹു.ടി.സി.ജോസഫ് താഴത്തേലച്ചൻ ,മണക്കാട് ബഹു.തോമസച്ചൻ,അരയത്തിനാൽ ബഹു.തോമാച്ചൻ ,വേലംകുന്നേൽ ബഹു.കുര്യാക്കോസച്ചൻ ,പുത്തൻവീട്ടിൽ പാപ്പച്ചി എന്നിവരും കൈക്കാരൻമാരും വളരെയധികം കഷ്ടപെട്ടിട്ടുണ്ട്.പുത്തൻവീട്ടിൽ പാപ്പച്ചി നൽകിയ സ്ഥലത്താണ് സ്കൂൾ പണിതത്. 1964 ജൂൺ മാസത്തിൽ മൂന്ന് ഡിവിഷനോടുകൂടി ഒന്നാം സ്റ്റാൻഡേർഡും ഒരു ഡിവിഷനോടുകൂടി രണ്ടാം ക്ലാസും ആരംഭിച്ചു .പ്രഥമ ഹെഡ്മിസ്‌റേസ്സായി ബഹു.സി.മേരി ആനീറ്റും സഹാദ്ധ്യാപകരായി സി.ഇന്നസെന്റ് മേരി .സി.ഫെർഡിനൻറ് ,സി.ഡേവിഡ് എന്നിവരും ആദ്യ വർഷം നിയമിതരായി.പിന്നീടുള്ള കാലഘട്ടങ്ങളിൽ റവ.സി.നോർബെർട് എഫ് .സി.സി ,റവ.സി.മരിയാ അധികാരത്തു എഫ്.സി.സി.,റവ.സി.ലൂയിസ് മേരി എഫ്.സി.സി.,റവ.സി.ആൻസി വള്ളിയാത്തടംഎഫ്.സി.സി.എന്നിവരുടെ നേതൃത്വത്തിൻകീഴിൽ ഈ സ്കൂൾ പുരോഗതിയുടെ പടവുകൾ ഒന്നായി ചവിട്ടിക്കയറി .ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് റെവ.സി. സൗമ്യ എഫ്.സി.സി. സ്കൂളിന്റെ പാഠ്യപഠ്യേതര പ്രെവർത്തനങ്ങളിൽ നവംനവങ്ങളായ പരിഷ്‌കാരങ്ങളുമായി സ്കൂളിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

===ലൈബ്രറി===അദ്ധ്യാപകപ്രതിനിധി :മാഗി ചെറിയാൻ

-1500 ൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. കൂടാതെ ക്ലാസ് ലൈബ്രറികളിൽ ഓരോ ക്ലാസ്സിലും 40 പുസ്തകങ്ങൾ വീതo ഉണ്ട്. എല്ലാ ക്ലാസ്സിനും ആഴ്ചയിൽ ഒരു മണിക്കൂർ ലൈബ്രറി വർക്കിനുണ്ട് ..വായനക്കായി കുട്ടികൾക്ക് ഒരു ആധുനിക വായനമൂല ഉണ്ട്.ഉച്ച സമയത്തു എല്ലാ കുട്ടികളും പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്നു.

വായനാ മുറി

40 കുട്ടികൾക്ക് ഒരേ സമയം വായിക്കാൻ ആധുനിക രീതിയിലുള്ള ഒരു വായന മൂല സ്കൂളിൽ ഉണ്ട്.ആനുകാലികങ്ങളും കുട്ടികളുടെ മാസികകളും പത്രങ്ങളും എവിടെ കുട്ടികൾക്ക് ലഫ്യമാക്കുന്നുണ്ട്. ഉച്ച സമയത്തെ ഇടവേളയിൽ കുട്ടികൾ വായനമൂലയിൽ എത്തുന്നു .കുട്ടികളുടെ തന്നെ ലീഡേഴ്‌സ് ഇതിനു നേതൃത്വം നൽകുന്നു.

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രസംഗിക്കാൻ കഴിവുള്ളവന് പ്രസംഗിക്കാനും പാടാൻ കഴിവുള്ളവൾക്കു പാട്ടുകാരിയാകാനും ഓടാൻ കഴിവുള്ളവന് ഓട്ടക്കാരനാകാനും ചാടാൻ കഴിവുള്ളവന് ചാട്ടക്കാരനാകാനും ഈ സ്കൂളിൽ അവസരം നൽകുന്നു.ഡാൻസ്,പാട്ട്,ചെണ്ട,കരാട്ടെ ,ചിത്രരചനാ,സ്പോർട്സ്,തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നു.ഓരോ ദിനാചരണങ്ങളിലും അതാതു വിഷയവുമായി ബന്ധപ്പെട്ട പാട്ടുകൾ ,പ്രസംഗങ്ങൾ,സ്‌കിറ്റുകൾ,പ്രദർശനങ്ങൾ എന്നിവ കുട്ടികൾ തന്നെ അവതരിപ്പിക്കുന്നു.ശാസ്ത്രമേള,കായികമേള,പ്രവൃത്തിപരിചയമേള,കൈഎഴുത്തുമാസിക,മാസ്ഡ്രിൽ,സേവനവാരം എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുകയും വിജയത്തിൽ എത്തുകയും ചെയ്യുന്നു.

sisudinam
kalolsavam
vinodayathra

ജൈവ കൃഷി

jaivakrushy

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

അദ്ധ്യാപകപ്രതിനിധി :ശ്രീമതി നിജോമി പി.ജോസ് പ്രസിഡന്റ് :ജെസ്‌വിൻ ജോസ് വൈസ് പ്രസിഡന്റ് :ആഷ്‌ന കരിം കോ-ഓർഡിനേറ്റേഴ്‌സ് :ആദിൽ വി.ഫൈസൽ ,ഐശ്വര്യ എം.സ്.

2016 ജൂൺ 20 നു ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ ജോസ് മാത്യു ഉത്‌ഘാടനം ചെയ്തു .എല്ലാ ദിവസവും ഉച്ചക്ക് ഓരോ ക്ലാസ്സുകാർ പരിപാടികൾ അവതരിപ്പിക്കുന്നു .(തിങ്കൾ - 4 ,ചൊവ്വ - 3 ,ബുധൻ - 2 ,വ്യാഴം - 1 ,) വെള്ളിയാഴ്ച 3 മണിക്ക് എല്ലാ ക്ലാസ്സുകളിലും കലാപരിപാടികൾ അവതരിപ്പിക്കുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

വായന ക്ലബ്

അദ്ധ്യാപക പ്രതിനിധി :ശ്രീമതി .സാലമ്മ മാത്യു പ്രസിഡന്റ് :മുഹമ്മദ് ആസിം വൈസ്പ്രസിഡന്റ് :സാന്ദ്ര സാബു സെക്രട്ട്രറി :ജോയൽ ജോയി

സ്കൂളിലെ മുഴുവൻ കുട്ടികളും വായനക്ലബ്ബിൽ അംഗങ്ങളാണ്.ഓരോ ക്ലാസ്സിലും രണ്ടു കുട്ടികൾ വീതം ഇതിനു നേതൃത്വം നൽകുന്നു.ഓരോ ക്ലാസ്സിലും വായനമൂല സജ്ജീകരിച്ചിട്ടുണ്ട് .പൊതുവായ ഒരു വായന കളരിയും ഉണ്ട്.ആഴ്ചയിൽ ഒരു മണിക്കൂർ എല്ലാക്ലാസ്സിനും വായനക്കളരിയിൽ പോകാൻ അവസരം ലഭിക്കുന്നുണ്ട് .വായനാവാരം ഈ വർഷം വളരെ വിപുലമായ രീതിയിൽ ആചരിച്ചു.പ്രസംഗമത്സരം,ക്വിസ്,വായനക്കുറിപ്പു തയ്യാറാക്കൽ ,വായനപ്പതിപ്പ്,ചുവർപത്രിക നിർമ്മാണം ,റാലി എന്നിവ വായനാവാരം പ്രവർത്തനങ്ങളിൽ ചിലതാണ്.എല്ലാദിവസവും അസെംബ്ലിയിൽ വാർത്താവായനയും സന്ദേശവും ഉണ്ട്.ഉച്ചസമയത്തെ ഇന്റെർവെലിൽ വായനക്കായി കുട്ടികൾ സമയം ചിലവഴിക്കുന്നു വായനക്കാർഡുകൾ ക്ലാസ്സുകളിൽ നിർമ്മിക്കുന്നു.

ശാസ്ത്രക്ലബ്

അദ്ധ്യാപകപ്രതിനിധി :ശ്രീമതി.ലിസമ്മ എബ്രഹാം പ്രസിഡന്റ് :ഇമ്മാനുവേൽ ജോൺ വൈസ് പ്രസിഡന്റ് :മുഹമ്മദ് ആസിം സെക്രട്ടറി :നേഹ ഫാത്തിമ

കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതോടൊപ്പം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ നന്നായി ഗ്രഹിക്കുവാനും വേണ്ടി സയൻസ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ ഡിവിഷനിൽ നിന്നും അഞ്ചു കുട്ടികൾ വീതം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.സയൻസ് ഫെയറിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.


ഗണിതശാസ്ത്രക്ലബ്

അധ്യാപകപ്രധിനിധി  : -ശ്രീമതി പൗളിൻ കെ. ജോർജ് പ്രസിഡന്റ്  : -സിദാൻ പി.എഛ് വൈസ് പ്രസിഡന്റ്  : -ആഷ്‌ന കരിം സെക്രട്ടറി :നേഹ ഫാത്തിമ

ഗണിതത്തോടു കൂടുതൽ താല്പര്യമുള്ള 50 കുട്ടികൾ ഉൾപ്പെടുന്ന ഗണിതക്ലബ്‌ രൂപീകരിച്ചു.കുട്ടികളെ 10 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് അവർക്കു ഓരോ ലീഡേഴ്സിനെയും തിരഞ്ഞെടുത്തു .ഗ്രൂപ്പുകാർ ഒന്നിച്ചുകൂടി ഗണിതസംബന്ധമായ പുസ്തകങ്ങൾ വായിക്കുകയും ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ഗണിത ക്വിസുകൾ നടത്തുകയും ചെയ്തുവരുന്നു .ജ്യാമിതീയ ചാർട്ട്, പസിൽസ് ,ജ്യാമിതീയ രൂപ നിർമിതി ഇവയിൽ മത്സരങ്ങൾ നടത്തി.മികവ് തെളിയിച്ചവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുംചെയ്തു. ഗണിത ക്വിസ് ,മോഡൽ വിഭാഗങ്ങളിൽ യഥാക്രമം ഇമ്മാനുവേൽ ജോൺ,ദേവിക ദീപക് എന്നിവർ രണ്ടാം സ്ഥാനവും ജ്യാമിതീയചാർട്ട്, പസിൽസ് ഇവയിൽ നേഹ ഫാത്തിമ ,നെജാദ് എന്നിവർ ബി ഗ്രേഡും കരസ്ഥമാക്കി .

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപകപ്രതിനിധി  :- നീനു ബേബി പ്രസിഡന്റ്  :- ഹന്നാ ബിജിലി വൈസ് പ്രസിഡന്റ്  :- ഷിയാസ് .എസ് സെക്രട്ടറി  :- ആസിഫ് ജലീൽ

കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സോഷ്യൽസയൻസ്‌ക്ലബ്‌സഹായിക്കുന്നു .40 കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു.ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു.ലോകജനസംഖ്യദിനം,വയോജനദിനം ,യുവജനദിനം,ഓണം ,ക്രിസ്മസ്,തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു.

ലഹരി വിരുദ്ധ ക്ലബ്

അധ്യാപകപ്രധിനിധി :ശ്രീമതി.ഷേർലി മാത്യു പ്രസിഡന്റ് :ആഷ്‌ന കരിം വൈസ്പ്രസിഡന്റ് :ജെസ്‌വിൻ ജോസ് സെക്രട്ടറി

           :അമൽ നാസർ 

കുട്ടികളെ വഴിതെറ്റിക്കുന്ന വിവിധതരം പാൻമസാലകൾ,പാൻപരാഗ് ,കഞ്ചാവ് ,തുടങ്ങിയ ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് വരും തലമുറയെ മോചിപ്പിക്കുന്നതിനുവേണ്ട ബോധവത്കരണം നടത്തുന്നു.ജൂൺ 26 ലഹരിവിരുദ്ധദിനം സമുചിതമായി ആചരിച്ചു.പോസ്റ്ററുകൾ നിർമിക്കുകയും റാലി നടത്തുകയും ചെയ്തു .

പരിസ്ഥിതി ക്ലബ്ബ്

അദ്ധ്യാപക പ്രതിനിധി  :- ശ്രീമതി .ബിജിമോൾ മാത്യു പ്രസിഡന്റ്  :- ജോയൽ ജോയി വൈസ്പ്രസിഡന്റ്  :- നെജാദ് സലിം സെക്രട്ട്രറി  :- ഹന്നാ ബിജിലി

2016 - 17 സ്കൂൾ വർഷത്തിൽ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷത്തൈകൾ നട്ടു.ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.ഡിസംബർ 8 ന്ഹരിതകേരളം മിഷൻറെ സ്കൂൾതല ഉത്‌ഘാടനം ഹരിത ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്തി.അന്നേ ദിവസം കുട്ടികൾ സമീപത്തുള്ള വില്ലേജാഫീസ് പരിസരം വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു അത് പ്രതീകാത്മകമായി ശവമഞ്ചത്തിലാക്കി വിലാപയാത്രയായി കൊണ്ടുവന്നു സംസ്കരിച്ചു.കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

harithakeralam
paperbag nirmanam

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

യോഗക്ലബ്‌

അദ്ധ്യാപക പ്രതിനിധി :ശ്രീമതി .ഡെയ്സി മാത്യു പ്രസിഡന്റ് :മുഹമ്മദ് അൻസിൽ വൈസ്പ്രസിഡന്റ് :സായി അന്വിത സെക്രട്ട്രറി :ദിയ ഫാത്തിമ കുട്ടികളിൽ മാനസിക ശാരീരിക ഉണർവ് നേടുക എന്ന ലക്ഷ്യത്തോടെയാണ് യോഗ ക്ലബ് ആരംഭിച്ചത് .45 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞു യോഗ പരിശീലനം നൽകിവരുന്നു.ശ്രീമതി.പ്രീതിയാണ് യോഗാധ്യാപിക.

ശുചിത്വസേന &ഹെൽത്ത് ക്ലബ്

അദ്ധ്യാപക പ്രതിനിധി :ശ്രീമതി .മാഗ്ഗി ചെറിയാൻ ,ശ്രീമതി.ലിസമ്മ എബ്രഹാം പ്രസിഡന്റ് ;ഇമ്മാനുവേൽ ജോൺ വൈസ്പ്രസിഡന്റ് :മുഹമ്മദ് ആസിം സെക്രട്ട്രറി :നേഹ ഫാത്തിമ

ഓരോ ക്ലാസ്സിൽ നിന്നും ആറ് കുട്ടികൾ വീതം ക്ലബ്ബിൽ അംഗങ്ങൾ ആണ്.കുട്ടികളുടെ ആരോഗ്യം പരിപോഷിപ്പിക്കുക,രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ് എന്ന തത്വം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുവാൻ ഹെൽത്ക്ലബ്‌ ശ്രമിക്കുന്നു.ക്ലാസ്റൂമും സ്കൂൾപരിസരവും എല്ലാദിവസവും വൃത്തിയാക്കുന്നു.വീടുകളിൽ ശുചിത്വസേനയുടെ അംഗങ്ങൾ സന്ദർശനം നടത്തുകയും വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.സ്കൂളിൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതോടൊപ്പം തിളപ്പിച്ചാറിച്ച വെള്ളവും കുട്ടികൾക്ക് ലഫ്യമാക്കുന്നു.

പരിസ്ഥിതി ദിനം വായനാദിനം ലഹരിവിരുദ്ധദിനം ലോകജനസംഖ്യാദിനം സ്വാതന്ത്ര്യദിനം ഓണാഘോഷം IMG-20170825-WA0073.jpg

അദ്ധ്യാപകദിനം

ജീവനക്കാർ

അധ്യാപകർ

 1.ശ്രീമതി.പൗളിൻ കെ.ജോർജ് ചെങ്ങഴശ്ശേരിൽ 
 2.ശ്രീമതി.ഷേർലി മാത്യു മൂഴിപ്ലാക്കൽ 
 3.സി.സ്മിത ഡി.എസ്.ടി.
 4.ശ്രീമതി.ലിസമ്മ എബ്രഹാം കിഴക്കേതുരുത്തിയിൽ 
 5.ശ്രീമതി.സാലിമ്മ മാത്യു മണ്ണാറത്തു 
 6ശ്രീമതി.മാഗ്ഗി ചെറിയാൻ തെക്കേക്കുറ്റ്‌ 
 7ശ്രീമതി.ഡെയ്സി മാത്യു പുതിയാത്തു
 8.ശ്രീമതി.ബിജിമോൾ മാത്യു മഴുവന്നൂർ
 9 ശ്രീ . തോമസ് സെബാസ്റ്റ്യൻ 
 10.സി.ടീന എഫ്.സി.സി.
 11.ശ്രീമതി.നിജോമി പി.ജോസ് മൂലേച്ചാലിൽ.
 12.മിസ് .നീനു ബേബി
teachers tour
teachers tour

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • (1964 - 74 )റെവ.സി.മേരി ആനീറ്റ് എഫ്.സി.സി.

(1974 - 77 )റെവ.സി.നോർബെർട് എഫ്.സി.സി. (1977 -94 )റെവ.സി.മരിയ അധികാരത്തു എഫ്.സി.സി. (1994 - 2006 )റെവ.സി.ലൂയിസ് മേരി എഫ്.സി.സി. (2006 - 2012 )റെവ .സി.ആൻസി വള്ളിയാംതടം എഫ്.സി.സി. (2012 - )റെവ .സി.സൗമ്യ എഫ്.സി.സി.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

സെന്റ് മേരീസ് എൽ പി എസ് അരുവിത്തറ

                                          പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്
                                           അരുവിത്തുറ സെൻറ്‌ . മേരീസ് എൽ.പി.സ്കൂളിൽ  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പരിപാടികൾ 2017 ജനുവരി 27 -നു രാവിലെ 10 മണിക്ക് അസ്സെംബ്ളിയോടെ ആരംഭിച്ചു .തുടർന്ന് "ഇന്നുമുതൽ ഈ സ്കൂളിൽ ഗ്രീൻപ്രോട്ടോക്കോൾ നിലവിൽ വന്നു " എന്ന് ബഹു.ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ്  പ്രഖ്യാപിച്ചു .ഗ്രീൻപ്രോട്ടോക്കോൾ എന്താണെന്നുള്ള വിശദീകരണംഹെഡ്മിസ്ട്രസ് നൽകി.ഈരാറ്റുപേട്ട എ.ഇ.ഓ.ശ്രീ.അബ്‌ദുൾ റസാഖ് സന്നിഹിതനായിരുന്നു  പൊതുവിദ്യാഭ്യാസത്തിൻറെ മേന്മകൾ വിളിച്ചോതുന്ന കുട്ടികളുടെ സ്കിറ്റ് അസ്സെംബ്ളിക്ക് കൊഴുപ്പേകി .

അസ്സെംബ്ളിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ് . സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.

pothuvidyabyasayajnam
greenprotokkol