"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
പൊതുവിവരങ്ങള്‍ | പൊതുവിവരങ്ങള്‍ | ||
സ്ഥാപിതം : 1951 | സ്ഥാപിതം : 1951 | ||
സ്ക്കൂള്‍ കോഡ് | സ്ക്കൂള്‍ കോഡ് : 29038 | ||
സ്ഥലം | സ്ഥലം : വെള്ളത്തൂവല്‍ | ||
സ്ക്കൂള്‍ വിലാസം | സ്ക്കൂള്‍ വിലാസം : ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ | ||
വെള്ളത്തൂവല്‍, P O വെള്ളത്തൂവല്‍ | |||
പിന്‍കോഡ് | പിന്‍കോഡ് : 685563 | ||
സ്ക്കൂള്‍ ഫോണ്‍ | സ്ക്കൂള്‍ ഫോണ്‍ : 04864 276213 | ||
സ്ക്കൂള്‍ ഇ-മെയില്‍ | സ്ക്കൂള്‍ ഇ-മെയില്‍ : 29038ghsvellathooval@gmail.com | ||
സ്ക്കൂള്‍ വെബ് സൈറ്റ് | സ്ക്കൂള്‍ വെബ് സൈറ്റ് : | ||
വിദ്യാഭ്യാസജില്ല | വിദ്യാഭ്യാസജില്ല : തൊടുപുഴ | ||
റവന്യൂ ജില്ല | റവന്യൂ ജില്ല : ഇടുക്കി | ||
ഉപജില്ല | ഉപജില്ല : അടിമാലി | ||
ഭരണ വിഭാഗം | ഭരണ വിഭാഗം : ഗവണ്‍മെന്റ് | ||
സ്ക്കൂള്‍ വിഭാഗം | സ്ക്കൂള്‍ വിഭാഗം : ഗവണ്‍മെന്റ് | ||
പഠന വിഭാഗം | പഠന വിഭാഗം : UP, HS,HSS | ||
മാദ്ധ്യമം | മാദ്ധ്യമം : മലയാളം | ||
ആകെ കുട്ടികളുടെ എണ്ണം : 700 | ആകെ കുട്ടികളുടെ എണ്ണം : 700 | ||
അദ്ധ്യാപകരുടെ എണ്ണം | അദ്ധ്യാപകരുടെ എണ്ണം : 30 | ||
പ്രീന്‍സിപ്പാള്‍ | പ്രീന്‍സിപ്പാള്‍ : കെ കെ രാജു | ||
പ്രധാന അദ്ധ്യാപിക | പ്രധാന അദ്ധ്യാപിക : എം വി എ വല്‍സലകുമാരി | ||
P T A പ്രസിഡണ്ട് | P T A പ്രസിഡണ്ട് : കെ ടി മോഹനന്‍ | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
21:28, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. എച്ച്. എസ്.എസ് വെളളത്തൂവൽ | |
|---|---|
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-12-2009 | Ghssvellathooval |
ചരിത്രം
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അര്‍ഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ് ജി എച്ച് എസ്സ് എസ്സ് വെള്ളത്തൂവല്‍ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവര്‍ ഹൗസിന്റെ നിര്‍മാണസമയത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത് . പിന്നീട് അവര്‍ ഈ വിദ്യാലയം സര്‍ക്കാരിന് വിട്ട് കൊടുക്കുകയായിരുന്നു .
1951-ല്‍ L P സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എല്‍ പി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷന്‍ നല്‍കികൊണ്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് തുടക്കത്തില്‍ പതിന്നൊന്ന് വിദ്യാര്‍ത്ഥികളാ ണുണ്ടായിരുന്നത് . K K വേലായുധന്‍ സാര്‍ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകന്‍ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയതോടെ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിച്ചു. തുടര്‍ന്ന് 1954 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 1957 ല്‍ ഈ സ്കൂള്‍ ഹൈ സ്കൂളായി സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്നുള്ള കാലം ഈ സ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. നായനാന്‍, കരുണാകരന്‍ നായര്‍ എന്നീ മുഖ്യ അദ്ധ്യാപകര്‍ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരില്‍ ചിലരാണ്.
ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസല്‍ട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചത്. റാങ്കുകള്‍ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തില്‍ ഏറെ സമ്മാനങ്ങള്‍ നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളില്‍ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാര്‍ദ്ദനന്‍ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇടക്കാലത്ത് സ്ക്കൂള്‍ വികസനസമിതിയുടെ നേത്രത്യത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ഒരു കമ്പ്യൂട്ടര്‍ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയില്‍ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവകാശപ്പെട്ടതാണ് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആര്‍ട്ട്സ്, സ്പോര്‍ട്ട്സ് തുടങ്ങിയ പാഠ്യതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂള്‍ ഇന്ന് മുന്നില്‍ തന്നെയാണ്.
പൊതുവിവരങ്ങള്‍ സ്ഥാപിതം : 1951 സ്ക്കൂള്‍ കോഡ് : 29038 സ്ഥലം : വെള്ളത്തൂവല്‍ സ്ക്കൂള്‍ വിലാസം : ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍
വെള്ളത്തൂവല്‍, P O വെള്ളത്തൂവല്‍
പിന്‍കോഡ് : 685563 സ്ക്കൂള്‍ ഫോണ്‍ : 04864 276213 സ്ക്കൂള്‍ ഇ-മെയില്‍ : 29038ghsvellathooval@gmail.com സ്ക്കൂള്‍ വെബ് സൈറ്റ് : വിദ്യാഭ്യാസജില്ല : തൊടുപുഴ റവന്യൂ ജില്ല : ഇടുക്കി ഉപജില്ല : അടിമാലി ഭരണ വിഭാഗം : ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗം : ഗവണ്‍മെന്റ് പഠന വിഭാഗം : UP, HS,HSS മാദ്ധ്യമം : മലയാളം ആകെ കുട്ടികളുടെ എണ്ണം : 700 അദ്ധ്യാപകരുടെ എണ്ണം : 30 പ്രീന്‍സിപ്പാള്‍ : കെ കെ രാജു പ്രധാന അദ്ധ്യാപിക : എം വി എ വല്‍സലകുമാരി P T A പ്രസിഡണ്ട് : കെ ടി മോഹനന്‍
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.