"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 155: വരി 155:


: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
<!--visbot  verified-chils->

22:39, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്
വിലാസം
പേരാമ്പ്ര

പേരാമ്പ്ര പി.ഒ,
കോഴിക്കോട്
,
673525
,
കോ​ഴിക്കോട് ജില്ല
സ്ഥാപിതം04 - 06 - 1948
വിവരങ്ങൾ
ഫോൺ04962610248
ഇമെയിൽphsspba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോ​ഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീ​ഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.എസ്.വി. ശ്രീജൻ
പ്രധാന അദ്ധ്യാപകൻശ്രീ. ബി. രമേശ് ബാബു
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുത്തുക

ചരിത്രം

പത്ര റിപ്പോർട്ട്
 ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തിൽ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂൾ സൊസൈറ്റി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ കല്ലോട് അംശം അധികാരിയായിരുന്ന ശ്രീ. കുന്നുമ്മൽ കെ.ടി. കുഞ്ഞിരാമൻ നായർ സംഭാവനയായി നല്കിയ 15 ഏക്കർ സ്ഥലത്താണ് സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1948 ജൂൺ 4നാണ് MLAയും പ്രമുഖ ഗാന്ധിയനും ആയിരുന്ന ശ്രീ. സീ.കെ. ഗോവിന്ദൻ നായരാണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. Ist ഫോം മുതൽ IIIrd ഫോം വരെ ക്ലാസ്സുകളിലായി 234വിദ്യാർത്ഥികളും 6 അധ്യാപകരും ആയിട്ടായിരുന്നു തുടക്കം. 1991ൽ സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 

ഇന്ന് അ‍ഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ, മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിലായി 2500ൽ അധികം വിദ്യാർത്ഥികളും 100ൽ അധികം അധ്യാപക-അധ്യാപകേതര ജീവനക്കാരും സ്ക്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

      15 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. 200 മീററർ ട്രാക്ക് ചുറ്റി വരയ്ക്കാവുന്ന അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
      ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

100 പേർക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മൾട്ടിമീ‍ഡിയറൂം മറ്റൊരു പ്രത്യേകതയാണ്.

ശാന്തമായ അന്തരീക്ഷത്തിൽ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, പച്ചിലമരങ്ങൾ കുളിർമ്മയേകുന്ന ഓപ്പൺക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

Upper Groundൽ പണിപൂർത്തിയായിവരുന്ന Open Air Stage ഏതു പരിപാടിയും നടത്താവുന്ന വിധം രൂപകല്പന ചെയ്താണ് ഒരുക്കിയിരിക്കുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ == [[

HEAD MASTER

]]

  • സ്ക്കൗട്ട്സ് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി.
  • ബാന്റ് ട്രൂപ്പ്. (സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ).
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ടൂർ ക്ലബ്ബ് (പഠന/വിനോദയാത്ര).
  • പിയർ ഗ്രൂപ്പ് പഠനം.
  • സഹവാസ ക്യാമ്പ്.
  • സ്കൂൾ ലൈബ്രറി.
  • ക്ലാസ് ലൈബ്രറി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മാത് സ് ക്ലബ്ബ്.
  • സയൻസ് ക്ലബ്ബ്.
  • സാമൂഹ്യ ശാസ്ത്രക്ലബ്ബ്.
  • ഇംഗ്ലീഷ് ക്ലബ്ബ്.
  • ഹിന്ദി ക്ലബ്ബ്.
  • ഐ ടി ക്ലബ്ബ്.
  • ആർട്സ് ക്ലബ്ബ്.
  • ഫാർമ്മേഴ്സ് ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ലഹരി വിരുദ്ധ ക്ലബ്ബ്.

കായികവേദി

  • വോളീബോൾ പരിശീലനം
  • ഫുട്ബോൾ പരിശീലനം
  • ആരോഗ്യ പഠന ക്ലാസ്.

മാനേജ്മെന്റ്

മാനേജർ ശ്രീ.ഏ .കെ .കരുണാകരൻ മാസ്റ്റർ, ‍ പ്രസിഡണ്ട് ശ്രീ.വി .രാമചന്ദ്രൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ശ്രീ.മണ്ടോടി രാജൻ, സെക്രട്ടറി ശ്രീ.എം .അജയകുമാർ, ജോ. സെക്രട്ടറി ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർ വൃന്ദാവനം, ട്രഷറർ ശ്രീ.രവീന്ദ്രൻ നളിനാലയം,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. കെ. ആർ. കേരളവർമ്മ, ശ്രീ. എം. രാമൻ നായർ, ശ്രീമതി. ഇ. കെ. സൗമിനി, ശ്രീമതി. പി. പാർവ്വതിക്കുട്ടി അമ്മാൾ, ശ്രീ. വി. രാമചന്ദ്രൻ നായർ, ശ്രീമതി. കെ. പി. ചന്ദ്രിക, ശ്രീ. എ. എം. കുഞ്ഞികൃഷ്ണൻ, ശ്രീമതി. കെ. കമലാക്ഷിഅമ്മ, ശ്രീമതി. കെ. എം. ബാലാമണി, ശ്രീ. പി. ഗോപാലൻ, ശ്രീമതി. പി. കെ. ലീല, ശ്രീമതി. വി. ശാന്തകുമാരി, ശ്രീമതി. പി. ശ്യാമള, ശ്രീമതി. ഇ. ശ്യാമളകുമാരി, ശ്രീമതി. വി. ആലീസ് മാത്യു, ശ്രീമതി. എം. കെ. വനജകുമാരി, ശ്രീമതി. സി. സുലോചന.
പ്രമാണം:Title.png
പച്ചക്കറിത്തോട്ടം
NCC @ Hike
ചിത്രോത്സവം
winners
പ്രമാണം:ദേശീയഅവാർഡ്.JPG
ദേശീയ അദ്ധ്യാപക അവാർഡ് ശ്രീ. അബ്ദുള്ള പാലേരിയ്ക്ക്...
പ്രമാണം:ശ്രീ ജയചന്ദ്രൻ.JPG
ശ്രീ ജയചന്ദ്രൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീ. പി. ശങ്കരൻ (മുൻ ആരോഗ്യ മന്ത്രി)
  • ശ്രീ. കെ. ചന്ദ്രശേഖരൻ നായർ (മുൻ സംസ്ഥാന കൃഷി ഡയറക്ടർ)
  • ശ്രീ. ബിജിൻകൃഷ്ണ IAS (Dpty. Collector.അംരേലി, ഗുജറാത്ത്)
  • ശ്രീ. മനോജ് കുമാർ (സയിന്റിസ്റ്റ്, ഗുജറാത്ത്)
  • ശ്രീ. ബാലചന്ദ്രൻ പാറച്ചോട്ടിൽ ( ദേശീയ അദ്ധ്യാപക അവാർ‍ഡ് ജേതാവ്, സംസ്ഥാന സ്ക്കൗട്ട് കമ്മീഷണർ, ദേശീയ സ്ക്കൗട്ട്സ് SILVER ELEPHANT അവാർഡ് ജേതാവ്))
  • ശ്രീ. ഏ. കെ. കരുണാകരൻ മാസ്റ്റർ (സ്ക്കൂൾ മാനേജർ) സംസ്ഥാന അദ്ധ്യാപക അവാർ‍ഡ് ജേതാവ്
  • ശ്രീ. വി. രാമചന്ദ്രൻ മാസ്റ്റർ (സ്ക്കൂൾ പ്രസിഡന്റ്) സംസ്ഥാന അദ്ധ്യാപക അവാർ‍ഡ് ജേതാവ്

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക