"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 53: | വരി 53: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോര്‍പ്പറേറ്റ് . കോതമംഗലം ഡയോസിസ് | കോര്‍പ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദര്‍ സ്റ്റാന്‍ലി കന്നേല്‍ ആണു്.സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജെയിംസ് വടക്കേക്കുടി ആണു്. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
12:22, 13 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ് | |
---|---|
വിലാസം | |
മേമ്മടങ്ങ് എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-09-2017 | Jois |
ചരിത്രം
ഏതൊരു പ്രദേശത്തിന്റെയും വളര്‍ച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത് ആ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന് അധികം അകലെയല്ലാതൊരു ഹൈസ്‌കൂള്‍ എന്നത് . ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് 1983 ജൂണ്‍ മാസത്തിലാണ്. എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങില്‍ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജര്‍ ഫാ. ജേക്കബ് വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫാ. തോമസ് പിട്ടാപ്പിള്ളി, ഫാ. ജോസഫ് കണ്ടത്തിന്‍കര, ഫാ. ജോസഫ് ഇടപ്പാട്ടുകാവുങ്കല്‍, ഫാ. അഗസ്റ്റിന്‍ പള്ളിക്കുന്നേല്‍, ഫാ. സ്റ്റെന്‍സ്ലാവൂസ് നെടുംപുറം, ഫാ. ജോര്‍ജ് മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യന്‍ കല്ലുങ്കല്‍ എന്നിവര്‍ മാനേജര്‍മാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്, ശ്രീ. വി.എല്‍. ജോര്‍ജ്ജ്, ശ്രീ. വി.സി. ജോസഫ്, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളില്‍ എന്നിവര്‍ ഹെഡ്‌മാസ്റ്റര്‍മാരായും ഈ സ്ഥാപനത്തെ വളര്‍ച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മാനേജര്‍ ഫാ. ജോര്‍ജ്ജ് മുണ്ടക്കലും ഹെഡ്‌മാസ്റ്റര്‍ ശ്രീ. പയസ് ജോസഫുമാണ്. ഇവരുടെ ധീരമായ നേതൃത്വത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്. വളര്‍ച്ചയുടെ നാള്‍വഴിയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന് വിജയങ്ങളുടെ ഒരുപിടി കഥകള്‍ പറയാനുണ്ട്. അനവധി വര്‍ഷങ്ങള്‍ ഈ മഹത്തായ സ്ഥാപനം എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഇന്ന് സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. ഇവരില്‍ എടുത്തുപറയേണ്ട ഒരു പേരാണ് സില്‍ജോ വി.െക. വള്ളോതടത്തിലിന്റേത്. 1996 ല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നിന്ന് 499 മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസ്സായ ഈ മിടുക്കന്‍ ഇന്ന് ഐ.എഫ്.എസ്. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന് നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ എല്ലാ രംഗങ്ങളിലും വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ് ഈ സ്‌കൂള്‍.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോര്‍പ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദര്‍ സ്റ്റാന്‍ലി കന്നേല്‍ ആണു്.സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജെയിംസ് വടക്കേക്കുടി ആണു്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1983 - 89 | ടി ജെ മാത്യു | ||||
1989 - 93 | മാത്യു വി വി | ||||
1993 - 98 | വി എല്‍ ജോര്‍ജ്ജ് | ||||
1998 - 00 | വി സി ജോസഫ് | ||||
2000 - 03 | പി സി ജോസഫ് | ||||
2003 - 05 | എം വി ജോസ് | ||||
2005-10 | പയസ് ജോസഫ് | ||||
2010-14 | ജോര്‍ജ്ജ് ഡാനിയേല്‍ | ||||
2014-15 | സണ്ണി അഗസ്ററിന്‍ | ||||
2015-17 | ഇമ്മാനുവല്‍ കെ.ഐ | ||||
2017- | തങ്കച്ചന്‍ ഒ.ജെ
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്നേട്ടങ്ങള്സൗകര്യങ്ങള്റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) മറ്റു പ്രവര്‍ത്തനങ്ങള്‍സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍) എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
വഴികാട്ടി
മേല്വിലാസംസെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, മേമ്മടങ്ങ് |