"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ു)
(ര)
വരി 64: വരി 64:
  ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


=== സ്കൗട്ട് & ഗൈഡ് യൂണിറ്റ് ===
== സ്കൗട്ട് & ഗൈഡ് യൂണിറ്റ് ==
   ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
   ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
=== ജൂണിയര്‍ റെഡ് ക്രോസ് ===  
=== ജൂണിയര്‍ റെഡ് ക്രോസ് ===  
  ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
  ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.

12:10, 11 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ
വിലാസം
കൂമ്പ൯പാറ

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-09-2017Sr.shijimol sebastian


ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്ക൯ഡറി സ്ക്കൂള്‍ കൂമ്പ൯പാറ


ദര്‍ശനം

സമഗ്ര വളര്‍ച്ച ആര്‍ജ്ജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാര്‍ത്തെടുക്കുക

ദൗത്യം

ബൗദ്ധീകവും ആത്മീയവുമായ വിജ്ഞാനം പകര്‍ന്ന്, പക്വതയുള്ള വ്യക്തികളാക്കി, സത്യത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് നടക്കുവാന്‍ കുരുന്നുകളെ പ്രാപ്തരാക്കുക

ആപ്ത വാക്യം

ദൈവത്തിനുവേണ്ടി ഹൃദയങ്ങളെ രൂപപ്പെടുത്തുക

ചരിത്രം

സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂള്‍ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളര്‍ച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകള്‍ അവര്‍ണ്ണനീയവും. ദൈവത്തില്‍ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1963 മാര്‍ച്ച് 3 – ന് എല്‍. പി സ്കൂള്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ സിസ്റ്ററിന്റെ നേതൃത്വവും ദീര്‍ഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതല്‍ കൂട്ടായി. 1982 ജൂണ്‍ 26 ന് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹൈസ്കൂള്‍ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ല്‍ 39 വിദ്യാര്‍ത്ഥിനികളുമായി ആദ്യ ബാച്ച് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതല്‍ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാര്‍ഹമായ നേട്ടങ്ങള്‍ കൂമ്പന്‍പാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ല്‍ ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. 1999 ല്‍ സി. ലിനറ്റ് റിട്ടയര്‍ ചെയ്തപ്പോള്‍ സി. തോമസ് മൂറും തുടര്‍ന്ന് സി. വിമല്‍ റോസും സി. ഷേര്‍ലി ജോസഫും സി. ലാലി മാണിയും പ്രധാനാദ്ധ്യാപികമാരായി. സി. ലാലി മാണി ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 2800ലധികം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു. 80 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഇപ്പോള്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്റെ പാവനമായ സംരക്ഷണത്തിന്‍ 1963 ല്‍ തളിരിട്ട ഫാത്തിമ മാതാ സ്കൂള്‍ ആ വിശ്വൈക മാതാവിന്റെ കാപ്പയിന്‍ തണലില്‍ വളര്‍ന്ന് ഇന്ന് ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയിമാറിയിരിക്കുന്നു. 1952 – ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് ഒരുപറ്റം ആളുകള്‍ ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ, അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതേയില്ല. കുടിയേറ്റ ജനതയുടെ ആവശ്യ പ്രകാരം വി. ചാവറയച്ചന്‍ സ്ഥാപിച്ച സി. എം. സി സന്ന്യാസിനി സമൂഹം കൂമ്പന്‍പാറയുടെ മടിത്തട്ടില്‍ പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു. പള്ളിമുറ്റത്തെ മാവിന്‍ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോണ്‍ തന്നെ.

ദൈവ പരിപാലനയുടെ കരങ്ങളില്‍

1962 – ല്‍ സര്‍ക്കാര്‍ ഒരു പ്രൈമറി സ്കൂളായി താല്‍ക്കാലിക സ്കൂളിന് അംഗീകാരം നല്‍കി. തേക്കിന്‍കാട്ടില്‍ മാത്തന്‍ എന്ന ഉപകാരി കരിങ്കല്ലില്‍ തീര്‍ത്തുകൊടുത്ത കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റില്‍ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങള്‍. 1963 – ല്‍ പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവണ്‍മെന്‍റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എല്‍. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എല്‍. എ ആയിരുന്ന സര്‍വ്വശ്രീ. കെ. എം ജോര്‍ജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എല്‍. പി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ അനുവദിച്ചുകൊണ്ട് 1963 ഫെബ്രുവരി 28-ാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂണ്‍ 4-ാം തീയതി ഒന്നാം ക്ലാസില്‍ 103 കുട്ടികളും രണ്ടാം ക്ലാസില്‍ 23 കുട്ടികളുമായി ക്ലാസുകള്‍ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കര്‍ സ്ഥലം ഇലഞ്ഞിയ്ക്കല്‍ കുരുവിള മാത്തന്‍ ചേട്ടനും ഒരേക്കര്‍ സ്ഥലം തേക്കിന്‍കാട്ടില്‍ മാത്തന്‍ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാര്‍ച്ച് 18 -ാം തീയതി സ്കൂള്‍ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. 1966 യുപിസ്കൂളായി. 1982 ല്‍ ഹൈസ്കൂളായി. 1997 ല്‍ ഹയര്‍സെക്കന്‍ഡറി ആയി. ഇന്ന് സര്‍വ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍ കോംപ്ലക്സിന്റെ എളിയ തുടക്കം.......

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലൈബ്രറി & റീഡിംഗ് റൂം

വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികള്‍ക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു.

ലാബുകള്‍

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഇന്‍റര്‍നെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുകള്‍

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൗട്ട് & ഗൈഡ് യൂണിറ്റ്

 ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.

ജൂണിയര്‍ റെഡ് ക്രോസ്

ഈ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവര്‍ത്തിക്കുന്നു.

വിശാലമായ കളി സ്ഥലം

കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.

പ്രാര്‍ത്ഥനാലയം

 കുട്ടികളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാര്‍ത്ഥനാലയവും സ്കൂളിനോട് ചേര്‍ന്ന്ഒരുക്കിയിരിക്കുന്നു.

ബോര്‍ഡിംഗ്

സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോര്‍ഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.. ചുരുക്കത്തില്‍ കുട്ടികളുടെ സര്‍വ്വതോമുഖ വളര്‍ച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു.

യാത്രാസൗകര്യങ്ങള്‍

സ്കൂള്‍ ബസുകള്‍, വാനുകള്‍, ജീപ്പുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ട്രിപ്പ് സര്‍വ്വീസുകള്‍ നടത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്
  • ജൈവ വൈവിധ്യ പാര്‍ക്ക്
  • ശലഭ പാര്‍ക്ക്
  • ഐ ടി ക്ലബ്ബ്
  • കുട്ടിക്കൂട്ടം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • എക്കോ ക്ലബ്
  • നേച്ചര്‍ ക്ലബ്
  • കുട്ടിവനം
  • കൈത്താങ്ങ്
  • ജൂണിയര്‍ റെഡ്ക്രോസ്
  • പച്ചക്കറി കൃഷി
  • ഔഷധത്തോട്ട നിര്‍മ്മാണം.
  • കെ.സി.എസ്. എല്‍

മാനേജ്മെന്റ്

സി.എം.സി സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. റവ. ഡോ. സി. ആലീസ് മരിയ ആണ് മാനേജര്‍.

മുന്‍ സാരഥികള്‍

  • സി. ദീസ്‌മാസ്
  • സി. ലിനററ്
  • സി. തോമസ്‌മൂര്‍
  • സി. വിമല്‍ റോസ്
  • സി. ഷെര്‍ലി ജോസഫ്

സ്കൂളിലെ റാങ്ക് ഹോള്‍ഡേഴ്സ്

വര്‍ഷം കുട്ടിയുടെ പേര് മാര്‍ക്ക്
1985 റൂബി മാത്യു 491
1986 ഷീജ ജോസ്, സുധ കെ.റ്റി 521
1987 ദി‍ഷ വി. ജെ 1027
1988 ഷംന സി. എച്ച് 473
1989 ഷിജി സ്കറിയ 488
1990 ബിന്ദുമതി എം റ്റി 529
1991 ബിന്‍സിമോള്‍ പി. റ്റി 511
1992 ദീപ കെ തങ്കപ്പന്‍ 521
1993 ജീന കെ എസ് 522
1994 മായാ സുധീന്ദ്രന്‍ 560
1995 സല്‍മ പി എം 527
1996 മജ്ഞു കൃഷ്ണ 544
1997 മിത്ര ബി 529
1998 പര്‍വിന്‍ എബ്രാഹം 537
1999 ഷേമ വര്‍ഗീസ് 550
2000 കിച്ചു ജോണ്‍, രാജി ബാബു, അനുഷ ജോസ്, ഡയന പോള്‍ 564
2001 അനുഷ സലി 550
2002 ഹര്‍ഷ പോള്‍ 550
2003 അര്‍ച്ചന പാര്‍ത്ഥസാരഥി, ആര്യ വിജയന്‍, ജോസ്മി റ്റി. ജോസ്, ബ്ലസ്സി ജോണ്‍, റിജില്‍ എല്‍ദോസ് 550
2004 ഗ്രേസ്മി റ്റി. ജോസ് 550

A+ വിജയികള്‍

വര്‍ഷം കുട്ടിയുടെ പേര്
2006 ആര്യശ്രീ കെ എസ്, അനിഷ തോമസ്
2008 ആതിര പൊന്നപ്പന്‍, ഗീതു ജോയി, റിനു തങ്കപ്പന്‍, നീരജ ചാക്കോ, ഫെബിന്‍ എ പി, ആതിര ജനാര്‍ദ്ദനന്‍, ഗ്രീഷ്മ സലി, അനുഷ ജോസ്, നീനു സൂസന്‍ പോള്‍, റിനു ആന്‍ ബേബി, സൂര്യപ്രഭ എം സാജു, ഗ്രേസ് കൂഞ്ഞുമോന്‍, വിഷ്ണുപ്രിയ എസ് എസ്, സനുമോള്‍ എന്‍ പി
2009 സ്നേഹ മാത്യു, അഖില ജോസ്, നാദിഷ പി എന്‍, മീര ചന്ദ്രന്‍, മീര അഫ്സാന പി കെ, അല്‍മാസ് എം എ, ജോഷ്മ ജോര്‍ജ്, ആര്യ സുരേന്ദ്രന്‍, പൊന്നി കെ തോമസ്
2010 അഞ്ജു ജോയി, ഫെബിന്‍ വര്‍ഗീസ്, ശ്രൂതി ഷാജി
2011 ഫസീന ഇബ്രാഹിം, അലീനമോള്‍ സി എം, അമിയ റഷീദ്, സുവര്‍ണ ബാബു, സുരമ്യ ബാബു
2012 ആതിരമോള്‍ ജെ, അഞ്ജിത റോയി, അശ്വതി എം എ
2013 അജിഷ്മ നായര്‍, ആല്‍ബിയ സജീവ്, അസ്ന പി ബി, നതാഷ എ, നിസാമോള്‍ ഷാഫി, ഷഹനാസ് മീരാന്‍, സ്റ്റെനി പി മാത്യു
2014 അപര്‍ണ മാത്യു, ബീമാമോള്‍ ഷാജി, ആദില യൂസഫ്, അഫ്ന സുലയ്മാന്‍, അഫ്സിയ അഷറഫ്, അര്‍ഷ എല്‍ദോ, ജില്‍സി സേവ്യര്‍, കൃഷ്ണ ചന്ദ്രന്‍, റോസ്മോള്‍ റോയി, സാന്ദ്ര സിബി, അലീഷ മുഹമ്മദ്, അഞ്ജലി ജോര്‍ജ്ജ്
2015 അമി ക്ലെയര്‍ റ്റി, അനില ജോസഫ്, ആന്‍ മരിയ ബെന്നി, ബെനിറ്റ ഇ ബി, മെറിന്‍മോള്‍ പ്രസാദ്, കാതറിന്‍ സണ്ണി, അമൃത എം അജയന്‍, ദിയ തോമസ്, അഭിരാമി പി എസ്, അനഘലക്ഷ്മി എസ് കെ.
2016 അപര്‍ണ റെജികുമാര്‍, അപര്‍ണ സുഭാഷ്, അറാന്റ റ്റി. റെജി, ദേവിക സജീവ്, റ്റാനിയ ഷെജി, അനഘ ജോയി, അഞ്ജലി കെ ആര്‍, അപര്‍ണ രാജ്, റിയാമോള്‍ ബെന്നി, അയ്ഞ്ചല്‍ സാറാ പയസ്, മഞ്ചു ജോയി, അനിറ്റ ജോസ്, അല്‍ഫിയ നവാസ്, അര്‍ച്ചന അഗസ്റ്റിന്‍
2017 അഭികാമ്യ കെ., ആദില താഹ, ആദിത്യ ഡി കുമാര്‍, ഐശ്വര്യ ബാബു, അലീന റോയി, അല്‍നാമോള്‍ മോനച്ചന്‍, അമല സോയി, അമലു കെ ബെന്നി, എയ്ഞ്ചല റോയി, ആന്‍ മരിയ ബിജു, ബിസ്മിത സലാം, അപര്‍ണ എല്, ആര്‍ദ്ര ചന്ദ്രന്‍, ആഷ്നാമോള്‍ വി എസ്, ബിന്ധിയ സി. ഫിലിപ്പ്, ഹര്‍ഷ ബീവി എം എ, കിറ്റി ജോസഫൈന്‍ പോള്‍, ബ്ലെസ്സി എല്‍ദോസ്, ദിയ തെരേസ് ജോയിസണ്‍, ഡോണ മൈക്കിള്‍, കൃഷ്ണേന്ദു പി.ബി, മേരി സോണി കെ എ, ശ്രീലക്ഷ്മി സജി, സിയ എ റഷീദ്, യമുനേന്ദു ചന്ദ്രന്‍, അനീന പോള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. ഫാ. ലാല്‍ കൂനംപാറയില്‍
  • ഡോ. ഷീല (ബി എ എം എസ്)
  • റവ. ഫാ. അഗസ്ററി൯ പൂണേലി൯
  • റവ. ഫാ. എല്‍ദോസ് കൂറ്റപ്പാല (കോര്‍ എപ്പിസ്കോപ്പ)
  • റവ. ഫാ. ജോസഫ് പാപ്പാടി
  • ഡോ. ബാബു കൂനംപാറയി൯ ( ബി ഡി എസ് )
  • ഡോ. മധു സുധീന്ദ്രന്‍
  • ഡോ. മീരാ സുധീന്ദ്രന്‍
  • ഡോ.മായാ സുധീന്ദ്ര൯ ( എം ബി ബി എസ് )
  • ഡോ. എല്‍ദോസ് മാത്യു ( ബി ഡി എസ് )
  • ഡോ. റിനു തങ്കപ്പന്‍ ( എം ബി ബി എസ് )
  • ഡോ. ഐശ്വര്യാ ശശിധരന്‍ (ബി എ എം എസ്)
  • ഡോ.നീനു സൂസന്‍ പോള്‍ ( എം ബി ബി എസ് )
  • ഡോ. ആര്യശ്രീ എസ് ( എം ബി ബി എസ് )
  • ഡോ. ആന്‍ സാറാ പോള്‍ (ഡി എച്ച് എം എസ്)
  • മി. ദിപു രാജ്(പോലീസ് കോണ്‍സ്റ്റബിള്‍)
  • റിനു ആന്‍ ബേബി (എം ടെക് ഓസ്ട്രേലിയ)
  • നീനു തെരേസ് ആന്റണി (എം ടെക് ദുബൈ)
  • ഫാ. ബോബി തെങ്ങുംതോട്ടത്തില്‍
  • അഞ്ജിതാ നായര്‍ (എം ടെക് )
  • ഫാ. എബിന്‍ മുണ്ടയ്ക്കല്‍
  • ഡോ. എമിലി എല്‍ദോസ് (ബി ഡി എസ്)
  • സ്നേഹമാത്യു (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
  • ജോണ്‍ മാത്യു (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
  • നിതിന്‍ ജോര്‍ജ്ജ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
  • ഹിമ ഉണ്ണി (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
  • മീരാ ചന്ദ്രന്‍ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍)
  • മനീഷ മോഹന്‍ (ഫെഡറല്‍ ബാങ്ക്)
  • നെല്‍ജോസ് പൂണേലില്‍ (ഐ ടി ബാംഗ്ലൂര്‍)
  • ടിന്റു കെ ജെ(എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് ന്യൂയോര്‍ക്ക്)
  • നീതു ജോസ് (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ അമേരിക്ക)
  • അനീഷ ബാബു (, ബെര്‍മിംഗ്ഹാം, യു കെ)
  • ഫാ. മാത്യു തണ്ട്യേക്കുടി (ഒ എഫ് എം കപ്പൂച്ചിന്‍)
  • ഫാ. സെബാസ്റ്റ്യന്‍ പോള്‍ ഉദയംപാറയില്‍ (ബാംഗ്ലൂര്‍)
  • ഫാ. മാത്യു കണ്ടോത്രയില്‍
  • ജിഷ്ണു ശശി ( സിവില്‍ എഞ്ചിനീയര്‍)
  • ദീപ കെ തങ്കപ്പന്‍(ടീച്ചര്‍)
  • അര്‍ച്ചന പാര്‍ത്ഥസാരഥി ( പി എച്ച് ഡി, മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തീക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി)
  • അനുഷ സലി(വെറ്റിനറി ഡോക്ടര്‍)
  • ശ്രീ. അലന്റ് ജേക്കബ്ബ് (അഡ്വേക്കേറ്റ്, എറണാകുളം)
  • ഫാ. ജോണ്‍ കല്ലൂര്‍
  • ഫാ. മാത്യു നെല്ലിക്കത്തെരുവില്‍
  • സി. പവിത്ര സിഎംസി
  • സി. ശാന്ത മരിയ
  • സി. നൈസ് മരിയ
  • സി. ജെയിസ് മരിയ(കാനഡ)
  • സി. ആല്‍ഫിന്‍
  • സി. റോസ്മിത
  • സി. ലിസ്മരിയ (ജര്‍മനി)
  • സി. ഡെയ്സ് മരിയ
  • സി. നിവ്യ
  • സി. ദിവ്യ
  • സി. അല്‍ഫോന്‍സ് മരിയ
  • സി. ആഗ്നസ് മരിയ
  • സി. റോസിന്‍
  • സി. എമിലിന്‍
  • സി. നവീന
  • ശ്രീമതി. ഷിജി പി പി (ടീച്ചര്‍ ജി എച്ച് എസ് കുഞ്ചിത്തണ്ണി)

വഴികാട്ടി

{{#multimaps: 10.007457, 76.967075| width=600px | zoom=13 }} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 49 റോഡ് അടിമാലി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കൂമ്പ൯പാറ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • മൂന്നാ൪ ടൗണില് നിന്നും 40 കി.മി. അകലം

|} <googlemap version="0.9" lat="10.009974" lon="76.977202" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, FMGHSS KOOMPANPARA 10.015172, 76.998539 </googlemap> </googlemap>