"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 81: | വരി 81: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
സംസ്കൃത മഹാകവി മുതുകുളം ശ്രീധര്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== |
21:13, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം | |
---|---|
വിലാസം | |
മുതുകുളം ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-09-2017 | Skt1920 |
2016 ല്‍ 96 വര്‍ഷം പൂര്‍ത്തീകരിച്ച ഈ സ്ക്കള്‍ 85 സാംസ്കാരിക പരിപാടികള്‍ നടത്തിയാണ് അത് ആഘോഷിച്ചത്. എം.എഡ്, ബി.എഡ്, റ്റി.റ്റി.സി. കോഴ്സുകള്‍ ഈ സ്ക്കൂളിനു സമീപം പ്രവര്‍ത്തിക്കുന്നതിനാല്‍ തികച്ചും ഉന്നത നിലവാരമുള്ള ഒരു കലാലയ അന്തരീക്ഷമാണ് ഈ സ്ക്കൂളിന്റേത്.
ചരിത്രം
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരം മാവേലിക്കര എം എല്‍ സി ആയിരുന്ന കൊച്ചിക്കല്‍ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തില്‍ ഒരു സംസ്കൃത സ്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം 1920 ല്‍ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കര്‍ക്ക് നല്‍കി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാര്‍ക്ക് 7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാന്‍അപൂര്‍വ്വം ആളുകള്‍ക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകര്‍ ആത്മാര്‍ത്ഥതയോടെ അദ്ധ്യാപനം നടത്തി.മുതുകുളത്ത് നിന്നും അര കിലോമീറ്റര്‍ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1937 ല്‍ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കര്‍ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കര്‍ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച് ഈ സ്ക്കൂള്‍ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയര്‍ത്തി.1964 ല്‍ ആ൪. ശങ്കര്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഈ മിഡില്‍ സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ എന്‍. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കര്‍ മാനേജരായി ചുമതലയേറ്റു. 2000 ല്‍ ഈ സ്ക്കൂള്‍ ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട് ബാച്ച് സയന്‍സും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകള്‍. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
ഏഴ് ഏക്കറിലാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയര്‍സെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളില്‍ മറ്റ് കോളേജ് ക്ളാസ്സുകള്‍ നടക്കുന്നു.കോളേജി ലെ കാര്യങ്ങളില്‍ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധര്‍മ്മ യാണ്.വിശാലമായ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്ന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് യൂണിറ്റ്: 2009-2010 സ്കൂള്‍ വര്‍ഷത്തിന്റെ അവസാനം പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എല്‍. ആര്‍. മധുജന്‍ അവര്‍കളുടെ കൗണ്‍സലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ രക്ഷകര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
ചിത്രങ്ങള്‍: ചിത്രങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- 2007 അധ്യായന വര്‍ഷം സ്ക്കൂള്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂര്‍വ ഇനം സസ്യജാലങ്ങള്‍ ഈ തോട്ടത്തില്‍ വളരുന്നു. ചന്ദനം
കുമ്പിള്‍, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങള്‍ ഇവിടെ വളരുന്നു.
- കണ്ടല്‍ കാടുകളിലേക്കൊരു പഠന യാത്രയുടേതാണു താഴെ കാണുന്ന ചിത്രം
- കൂടുതല്‍ ചിത്രങ്ങള്‍: കണ്ടല്‍ കാടുകള്‍
മാനേജ്മെന്റ്
1976 ല്‍ എന്‍. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കര്‍ മാനേജരായി ചുമതലയേറ്റു..സ്ക്കൂളിലെ കാര്യങ്ങളില്‍ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധര്‍മ്മ യാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. അനുജന്‍ കുഞ്ഞ്
സ്കൂളിന്‍റെ മുന്‍ പ്രിന്‍സിപ്പല്‍
ഡോ.ആര്‍.സുരേഷ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സംസ്കൃത മഹാകവി മുതുകുളം ശ്രീധര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.