"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
റവന്യൂ ജില്ല=തൃശ്ശൂര്‍‌‌‌|
റവന്യൂ ജില്ല=തൃശ്ശൂര്‍‌‌‌|
സ്കൂള്‍ കോഡ്=22009|
സ്കൂള്‍ കോഡ്=22009|
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് 22009|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|

14:26, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ ജി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

തൃശ്ശൂര്‍‌‌‌ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍‌‌‌
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-09-201722009




തൃശ്ശൂര്‍ താലൂക്കില്‍ കണിമംഗലം വില്ലേജില്‍ കണിമംഗലം ദേശത്ത് സര്‍ വ്വേ നമ്പര്‍ 15ല്‍ 2ഏക്കര്‍ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തൃശ്ശൂര്‍ താലൂക്കില്‍ കണിമംഗലം ദേശത്ത് ബ്രഹ്മശ്രീ.രാമാനന്ദസ്വാമികളുടെ ആത്മീയസാന്നിദ്ധ്യം കൊണ്ട് പരിപാവനമാണ് എസ്.എന്‍.ഗേള്‍സ് സ്കൂളും പരിസരവും. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബ്രഹ്മശ്രീ. രാമാനന്ദസ്വാമികള്‍ 1931-ല്‍ സംസ്കൃതം പാഠശാലയായാണ് ഈ സ്കൂള്‍ ആരംഭിച്ചത്. ശ്രീ. വി.ശിവശങ്കരപ്പിള്ളയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍. പിന്നീട് സംസ്കൃതം മിഡില്‍ സ്കൂളായി പരിവര്‍ത്തനം ചെയ്തു. 1954-ല്‍ സംസ്കൃതം ഹൈസ്കൂളായി ഉയര്‍ത്തി. ശ്രീമതി.വി.രാധടീച്ചറെ പ്രധാനദ്ധ്യാപികയായി നിയമിച്ചു. 1956 ജൂണില്‍ പത്താം ക്ലാസ്സ് തുടങ്ങിയപ്പോള്‍ ശ്രീ. ഐ.എം.വേലായുധന്‍ മാസ്റ്റര്‍ പ്രധാനദ്ധ്യാപകനായി നിയമിതനായി. 1960-ല്‍ ശ്രീനാരായണഗുരുകുലം സംസ്കൃതഹൈസ്കൂള്‍ സാധാരണ ഹൈസ്കൂള്‍ ആക്കി പരിവര്‍ത്തനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായിരത്തിനോടടുത്തപ്പോള്‍ 1976-ല്‍ സ്കൂളിനെ ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്തു. ശ്രീമതി.വി.രാധടീച്ചര്‍ വീണ്ടും ഗേള്‍സ് ഹൈസ്കൂള്‍ പ്രധാനദ്ധ്യാപികയായി നിയമിതയായി.2002-ല്‍ ഗേള്‍സ് ഹൈസ്കൂളിന് അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സയന്‍സ് ഗ്രൂപ്പും കോമേഴ്സ് ഗ്രൂപ്പും അനുവദിച്ചു കിട്ടി.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേള്‍സ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടര്‍ ലാബ് , സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികള്‍ ആണ് ഇപ്പോഴത്തെ മാനേജര്‍. 

മാനേജ്മെന്‍റ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കിവരുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എന്‍. കെ. ഷീജടീച്ചര്‍ ആണ്.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌|2003-04
1976-87 ശ്രീമതി.വി.രാധടീച്ചര്‍
1987-1992 ശ്രീമതി.വി.എം.സുശീലടീച്ചര്‍
1992-93 ശ്രീമതി. സി.എ.അന്നം ടീച്ചര്‍
1993-95 ശ്രീ. എം. ഗുരുദാസന്‍ മാസ്റ്റര്‍
1995-97 ശ്രീമതി.കെ.വി.ചന്ദ്രമതി ടീച്ചര്‍
1997-2000 ശ്രീമതി.കെ.കെ.മല്ലിക ടീച്ചര്‍
2000-01 ശ്രീമതി.ടി.എന്‍.ജയശ്രി ടീച്ചര്‍
2001-03 ശ്രീമതി. സി.ഇന്ദിര ടീച്ചര്‍
ശ്രീ.എ.കെ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍
2004-06 ശ്രീമതി.പി.ബി.ബേബിജയശ്രി ടീച്ചര്‍
2006-07 ശ്രീമതി.വി.എ.മേരി ടീച്ചര്‍
2007-08 ശ്രീമതി.ടി.വി.ദമയന്തി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.496257" lon="76.214991" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.496098, 76.214744, SNGHS KANIMANGALAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.