"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 92: വരി 92:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കെ.കെ.കു‍ഞ്ഞനന്തന്‍നായര്‍, സി.കെ. മാലതികെ.കെ.ദേവകിക്കു‍ഞ്ഞമ്മഎം.വി.അബ്ദുസമദ്, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍സി.വി.രുഗ്മിണിഎന്‍.സി.ചാക്കോ,
കെ.കെ.കു‍ഞ്ഞനന്തന്‍നായര്‍
ടി. വിലാസിനികെ. വനജ
സി.കെ. മാലതി  
കെ.കെ.ദേവകിക്കു‍ഞ്ഞമ്മ  
എം.വി.അബ്ദുസമദ്
ബാലചന്ദ്രന്‍ പാറച്ചോട്ടില്‍
സി.വി.രുഗ്മിണി
എന്‍.സി.ചാക്കോ,
ടി. വിലാസിനി
കെ. വനജ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

14:21, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ
വിലാസം
ചെറുവണ്ണൂര്‍

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-08-201717093




കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷനില്‍ ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ . ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1930 കളുടെ ആരംഭത്തില്‍ തൊണ്ടിയില്‍ പുതുക്കുടികൊയാലി മുല്ല (ഫാബി ബഷീറിന്‍റെ വല്യപ്പ്പ) സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഈ വിദ്യലയത്തിന്‍റെ പൂര്‍വ്വ രൂപം. 1957 ലാണ് ഗവണമെന്‍റ് ഏറ്റടുത്തത്. 1974-ല് ഹൈസ്ക്കൂള് ആയി ഉയര്‍ന്നു. 1990-ല് വോക്കേഷണല് ഹയര്‍സെക്കന്‍ററി ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 കോടി രൂപയുടെ എം.പി. ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു. കോര്‍പ്പറേഷന്റെ സാമ്പത്തികസഹായത്തോടെ സ്ക്കൂള്‍ ഗ്രൗണ്ട് നവീകരണം നടത്തി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര് റെയ് ക്റോസ്
  • ബാന്റ് ട്രൂപ്പ്.
  • ജാലകം വാര്ത്താപത്റിക
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നേട്ടങ്ങള്‍

2015-16 വര്‍ഷത്തില്‍ റവന്യുജില്ലയില്‍ മികച്ച പി.ടി.എ.യ്ക്ക് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും നേടി. NCERT യുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടത്തപ്പെട്ട നാഷണല്‍ റോള്‍ പ്ലേ മല്‍സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചൂ പന്കെടുത്തു പ്രത്യേക ജൂറി പരാമര്‍ശം നേടി. RMSA കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ നാടന്‍ പാട്ടിന് രണ്ടാം സ്ഥാനം നേടി.

സംസ്ഥാനശാസ്ത്രമേളയില്‍ പ്രവര്‍ത്തനമാതൃകയ്ക് എ ഗ്രേ‍ഡ് .

പ്രത്യേകപരിശീലനങ്ങള്‍

Spoken English, Abacus പ്രവൃത്തിപരിചയ,ഗാന്ധിദര്‍ശന്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ചോക്ക് നിര്‍മ്മാണം, കുട നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം എന്നിവയില്‍ പരിശീലനം എട്ടാം ക്ലാസ്സിലെ 100 കുട്ടികള്‍ക്ക് VKC Charitable Trust ന്റെ ആഭിമുഖ്യത്തില്‍ ഉന്നതപരീക്ഷകള്‍ക്കുള്ള പരിശീലനം

9-ാം ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് എറണാകുളത്തുള്ള Letters എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പരിശീലനം

10-ാം ക്ലാസ്സിലെ A+ ക്ലബ്ബിലെ അംഗങ്ങളായ 60 കുട്ടികള്‍ക്ക് വയനാട്ടിലെ Vset എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസ്

                                                                പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
         പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയുടെ സ്ക്കൂള്‍തല ഉദ്ഘാടനം 27-01-2017 ന് രാവിലെ സ്ക്കൂള്‍ അങ്കണത്തില്‍ വെച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പി. സി. രാജന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ മായിന്‍. കെ ആധ്യക്ഷം വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീ . സി എ കുര്യാക്കോസ് സ്വാഗതം പറ‍ഞ്ഞു. വി എച്ച് എസ് സി  പ്രിന്‍സിപ്പല്‍ ശ്രീമതി ധന്യ, മുന്‍ വാര്‍ഡ് മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ടി. ശിവദാസന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 
           പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദ്ധീകരിച്ചുകൊണ്ട് സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കെ പ്രേമദാസന്‍ സംസാരിക്കുകയും പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രക്ഷിതാക്കളും സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പ്രമുഖരും സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തക്കുന്നവരും യോഗത്തില്‍ സംബന്ധിച്ചു.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.കെ.കു‍ഞ്ഞനന്തന്‍നായര്‍ സി.കെ. മാലതി കെ.കെ.ദേവകിക്കു‍ഞ്ഞമ്മ എം.വി.അബ്ദുസമദ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സി.വി.രുഗ്മിണി എന്‍.സി.ചാക്കോ, ടി. വിലാസിനി കെ. വനജ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.1945104" lon="75.8241374" zoom="11" width="350" height="350" selector="no" controls="none"> 11.1945104, 75.8241374, MMET HS Melmuri 11.190527, 75.826263 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.