"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
വിദ്യാഭ്യാസ ജില്ല= തിരുരങ്ങാടി|
വിദ്യാഭ്യാസ ജില്ല= തിരുരങ്ങാടി|
റവന്യൂ ജില്ല= മലപ്പുറം|
റവന്യൂ ജില്ല= മലപ്പുറം|
സ്കൂള്‍ കോഡ്=19867 |
സ്കൂള്‍ കോഡ്=50067 |
ഹൈസ്‌കൂള്‍ കോഡ്=50067|
സ്ഥാപിതദിവസം=01  |
സ്ഥാപിതദിവസം=01  |
സ്ഥാപിതമാസം=ജൂണ്‍  |
സ്ഥാപിതമാസം=ജൂണ്‍  |

14:52, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. കൊളപ്പുറം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-ജൂണ്‍-1924
സ്കൂള്‍ കോഡ് 50067
സ്ഥലം കൊളപ്പുറം
സ്കൂള്‍ വിലാസം ഏ അര്‍ നഗര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673605
സ്കൂള്‍ ഫോണ്‍ 04942468271
സ്കൂള്‍ ഇമെയില്‍ gmupskolappuram@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരുരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 413
പെണ്‍ കുട്ടികളുടെ എണ്ണം 431
വിദ്യാര്‍ത്ഥികളുടെ എണ്ണം 844
അദ്ധ്യാപകരുടെ എണ്ണം 35
പ്രധാന അദ്ധ്യാപകന്‍ അബ്‌ദുല്‍ ഗഫൂര്‍
പി.ടി.ഏ. പ്രസിഡണ്ട് അബ്‌ദുല്‍ റഷീദ് കല്ലന്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 08/ 2017 ന് 50067
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രത്തിന്റെ നാള്‍വഴികള്‍

         1927-ല്‍ പൂള്ളിശ്ശേരി മൊയ്‌തീന്‍ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടര്‍ന്ന് കൊടുവായൂര്‍ വില്ലേജില്‍ (ഇന്നത്ത അബ്‌ദുറഹിമാന്‍ നഗര്‍ വില്ലേജ്) മലബാര്‍ ഡീസ്‌ട്രിക്‌ട് ബോര്‍ഡിന്റെ കീഴില്‍ മൂന്ന് സ്‍‌ക്ക‌ൂള‌ുകള്‍ക്ക്  അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തില്‍ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയില്‍ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തല്‍ ഒരു സമൂഹത്തിന് മുഴുവന്‍ ദിശാബോധം നല്‍കിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടര്‍ന്നു.
        ഒരു ലോവര്‍ പ്രെെമറി സ്കൂളായിരുന്ന ഇൗ നൗകയുടെ ചുക്കാന്‍ പിടിച്ചവരായിരുന്നു പിലാകടവത്ത് മുഹമ്മദ് മാസ്റ്റര്‍, മലയില്‍ മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍. ഇവരുടെ കാലഘട്ടത്തില്‍  ഗണിതപഠനം, കോപ്പിയെഴുത്ത് എന്നിവയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. 1960-ല്‍ സര്‍ക്കാര്‍ പ്രസ്‌തുത കെട്ടിടം വേണ്ടത്ര സുരക്ഷിത മല്ലെന്ന്   കണ്ടെത്തിയതോടെ ആ കാലഘട്ടത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ മഹത് വ്യക്തികളായിരുന്ന പി.എ. ആസാദ് സാഹിബ്, മൂസ സാഹിബ് തുടങിയവര്‍ പുതിയൊരു കെട്ടിടത്തെക്കുറിച്ച് ചിന്തക്കുകയും ഗ്രാമപഞ്ചായത്ത് ബോര്‍ഡിന്റെ ശ്രമഫലമായി കൊളക്കാട്ടില്‍ മുഹമ്മദ്കുട്ടിയുടെ പേരി‌ല‌ുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയ‌ും ചെയ്‌ത‌ു. 15 വര്‍ഷത്തോളം   ഏറ്റെടുക്കപ്പെട്ടു കിടന്ന സ്ഥലത്ത്  1978ലാണ്  കെട്ടിടനിര്‍മാണം ആരംഭിച്ചത്.  1980 ല്‍ അന്നത്തെ വനംവകുപ്പ്  മന്ത്രിയായിരുന്ന ശ്രീ.ആര്യാടന്‍ മുഹമ്മദ് പുതിയകെട്ടിടം  ഉദ്ഘാടനം  ചെയ്യതില‌ൂടെ കൊളപ്പുറം പ്രദേശത്തിന്‍െ ഒരു ചിരകാലാഭിലാഷം  പൂവണിയുകയും ചെയ്‌ത‌ു.  തുടര്‍ന്ന് തങ്ങള്‍ക്ക് കിട്ടിയ വിജ്ഞാനകേന്ദ്രത്തെ ലോവര്‍ പ്രൈമറിതലത്തില്‍നിന്നും അപ്പര്‍ പ്രൈമറിതലത്തിലേക്ക് ഉയര്‍ത്താന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയും സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തുകയും ചെയ്‌തു.  മൂന്ന് മുറികളുള്ള പി.ടി.എ കെട്ടിടവും  ഇവര‌ുടെ നേത‌ൃത്വത്തില്‍ നിര്‍മിച്ചു. 
        ശങ്കരന്‍ മാസ്റ്റര്‍, അച്ച‌ുതന്‍ മാസ്റ്റര്‍, ബാവ മാസ്റ്റര്‍, പോക്കര്‍ മാസ്റ്റര്‍, സി.സരോജിനിയമ്മ ടീച്ചര്‍, എ.പി. മ‌ുഹമ്മദ് അബ്ദുറഹിമാന്‍ മാസ്റ്റര്‍ ത‌ുടങ്ങിയ പ്രമുഖരായ അധ്യാപകര്‍ ഇവിടെ സേവനമന‌ുഷ്ടിച്ചവരാണ്. ദീര്‍ഘകാലം പ്രധാനാധ്യപികയായി സേവനമന‌ുഷ്ടിച്ച ശ്രീമതി. പാഞ്ചാലി ടീച്ചര്‍ കൊളപ്പ‌ുറത്തിന്റെ വിദ്യാഭ്യാസ-സാമ‌ൂഹിക വളര്‍ച്ചയില്‍ ചെറ‌ുതല്ലാത്ത പങ്ക് വഹിച്ചിട്ട‌ുണ്ട്. ശ്രീമതി ഗ്രേസി ടീച്ചര്‍, കദീജാബീവി ടീച്ചര്‍ എന്നീ പ്രധാനാധ്യപികമാര‌ും അടുത്തകാലത്തായി നമ്മുടെ വിദ്യാലയത്തില്‍ സേവനമന‌ുഷ്ഠിച്ചവരാണ്. 
         2013-ല്‍ നമ്മുടെ വിദ്യാലയം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) പദ്ധതിപ്രകാരം ഹൈസ്കൂളുകളായി ഉയര്‍ത്തുകയും  2013 സെപ്റ്റംബര്‍ 31-ാം തിയ്യതി കേരളാവ്യവസായ എെ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. എസ്.എസ്.എല്‍.സി  100% വിജയം നേടിയെടുക്കാന്‍ ഈ വിദ്യാലയത്തിലെ ആദ്യ ബാച്ചിനായതും വലിയ നേട്ടമായി കരുതുന്നു.
          അടുത്തകാലത്തായി മലപ്പുറം ജില്ലാ പ‌ഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്‌മ‌ുറികള‌ുള്ള കെട്ടിടനിര്‍മ്മാണം പ‌ൂര്‍ത്തിയാക്കിയത് വലിയ നേട്ടമായി കരുത‌ുന്ന‌ു. കമ്പ്യ‌ൂട്ടര്‍ ലാബ്, സ്‌മാര്‍ട്ട് ക്ലാസ്‌റ‌ൂമുകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയെല്ലാം ത്രിതല പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.
           ഇപ്പോള്‍ ശ്രീ. അബ്‌ദുല്‍ ഗഫ‌ൂര്‍ മാസ്റ്ററ‌ുടെ കീഴില്‍ 34 അധ്യാപകര‌ും 2 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതല്‍ 10 വരെ ക്ലാസ‌ുകളിലായി 814 ക‌ുട്ടികള്‍ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കര്‍മ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകര്‍ത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാര്‍ന്ന രീതിയില്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ട‌ുപോകാന്‍ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്ന‌ു.

ഭൗതിക സൗകര്യങ്ങള്‍

ഒന്നേക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളില്‍ 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് *ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • ലാബറട്ടറി|ശാസ്ത്രലാബ്
  • ലൈബ്രറി
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  • കമ്പ്യ‌ൂട്ടര്‍ ലാബ്
  • സ്‌മാര്‍ട്ട് ക്ലാസ്റ‌ൂം
  • വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]

പഠനമികവുകള്‍

[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഹിന്ദി/മികവുകള്‍
  6. സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ഗണിതശാസ്ത്രം/മികവുകള്‍
  9. പ്രവൃത്തിപരിചയം/മികവുകള്‍
  10. കലാകായികം/മികവുകള്‍
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദര്‍ശന്‍ക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. എസ് എസ് എല്‍ സി
  15. സ്കൂള്‍ പി.ടി.എ

വഴികാട്ടി

{{#multimaps: 11.056429, 75.935074 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും 700 മീറ്റര്‍ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 14 കി.മി. അകലം
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 20 കി.മി. അകലം.
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._കൊളപ്പുറം&oldid=381781" എന്ന താളിൽനിന്ന് ശേഖരിച്ചത്