"ജി.എൽ.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂര്‍ ദേശത്തെ ഏകസര്‍ക്കാര്‍ വിദ്യാലയമാണ് കുറുവ ജി.എല്‍.പി.സ്കൂള്‍.പ‍‍ഞ്ചായത്തിലെ നാലാം  വാര്‍ഡില്‍ കൂ‍ട്ടിലങ്ങാടി പടപ്പറമ്പ് റോ‍ഡില്‍ തോട്ടക്കരഎന്ന സ്ഥലത്ത്           
കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂര്‍ ദേശത്തെ ഏകസര്‍ക്കാര്‍ വിദ്യാലയമാണ് കുറുവ ജി.എല്‍.പി.സ്കൂള്‍.
  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==

22:56, 19 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. കുറുവ
വിലാസം
വറ്റല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-08-2017Gupspang





കുറുവ ഗ്രാമപ‍‍‍‍‍‍‌‌‍‍‍‍‍‍‍‍‍ഞ്ചായത്തിലുള്ള വറ്റല്ലൂര്‍ ദേശത്തെ ഏകസര്‍ക്കാര്‍ വിദ്യാലയമാണ് കുറുവ ജി.എല്‍.പി.സ്കൂള്‍.

ചരിത്രം

മലപ്പുറം ജില്ലയിലെ കുറുവ ഗ്രാമപഞ്ചായത്തില്‍ കുറുവ ദേശത്ത് വാര്‍ഡ് IV ല്‍ തോട്ടക്കര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കണ്ണങ്കുഴിയില്‍ കൃഷ്‍ണന്‍ നായര്‍ മാനേജറായി വറ്റലൂര്‍ പാലപ്പറമ്പില്‍ ഒരു ഹിന്ദു സ്കൂളും അതേ കാലയളവില്‍ തന്നെ സമാന്തരമായി വറ്റലൂര്‍ തോട്ടക്കരയില്‍ ഒരു മാപ്പിള സ്കൂളും പ്രവര്‍ത്തിച്ച് വന്നിരുന്നു. ഇന്ത്യയിലാകമാനം വളര്‍ന്ന് വന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായ പ്രദേശത്തെ സാമൂഹ്യപരിഷ്‍ക്കര്‍ത്താക്കള്‍ രണ്ട് സ്കൂളുകളും ലയിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അവരുടെ പ്രവര്‍ത്തനഫലമായി 1924 ല്‍ നെച്ചിക്കുത്ത് താവുണ്ണി വൈദ്യരുടെ മാനേജ്മെന്റിന് കീഴില്‍ രണ്ട് സ്കൂളുകളും ഒരേ മാനേജ്മെന്റിന് കീഴിലായി. വിവിധ ജാതി-മത വിഭാഗങ്ങളില്‍ പെട്ട കുട്ടികള്‍ ഒരേ ബെഞ്ചിലിരുന്ന് വിദ്യാഭ്യാസം നേടിയതിന്റെ ഗുണഫലങ്ങള്‍ ഇന്നും ഈ നാട്ടില്‍ നിലനില്‍ക്കുന്ന ഐക്യത്തിന്റെ അടിത്തറയാണ്. താവുണ്ണി വൈദ്യരരുടെ അവകാശികള്‍ വിദ്യാലയം നടത്തികൊണ്ടുപോകുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കണക്കാക്കി അന്നത്തെ പൗരപ്രമുഖനായ പിച്ചന്‍ മു‍‍‍‍ഹമ്മദ് ഹാജിക്ക് വിദ്യാലയവും സ്ഥലവും കൈമാറി. 5-ാം തരം വരെയുണ്ടായിരുന്ന വിദ്യാലയം 1940-ല്‍ 4ാം തരം വരെയുള്ള പ്രൈമറി വിദ്യാലയമായി മാറി. പിന്നീട് വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ മാത്രം പിച്ചന്‍ മു‍‍‍‍ഹമ്മദ് ഹാജി നാമമാത്ര വാടകക്ക് സര്‍ക്കാരിന് കൈമാറി. നാട്ടുകാരില്‍ സ്കൂളിന് സ്വന്തം കെട്ടിടമെന്ന ആശയം ഉയര്‍ന്ന് വരുകയും അവ വാടക ഉടമസ്ഥനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം നാട്ടുകാരുടെ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിച്ച് നാട്ടുകാര്‍ ശേഖരിച്ച തുക കൈപ്പറ്റി 1983-ല്‍ 13.5 സെന്‍റ് സര്‍ക്കാറിന് കൈമാറി. പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ വക ആറു ക്ലാസു മുറികളുള്ള കെട്ടിടം നിര്‍മിക്കുകയുണ്ടായി. തുടര്‍ന്ന് ജില്ലാപ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം മൂന്ന് ക്ലാസ് മുറികള്‍ കൂടി നിര്‍മ്മിച്ച് വാടക കെട്ടിടത്തിലെ ക്ലാസുകള്‍ കൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന് സ്വന്തം കെട്ടിടം​ഉണ്ടെങ്കിലും പൊതുവായ വഴിയോ കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല. അസംബ്ലിയും പൊതുപരിപാടികുളും നടത്തുന്നതു പോലും സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്.

പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ കുട്ടികള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ 2017-18 വര്‍ഷം പിടിഎ പ്രീ പ്രൈമറി ക്ലാസുകള്‍ കൂടി ആരംഭിച്ചു. സര്‍ക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലുകള്‍ സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായകമാകുന്നുണ്ട്. പ്രീ പ്രൈമറിക്കാവശ്യമായ കെട്ടിട നിര്‍മാണവും നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. സ്കൂളിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങി കളിസ്ഥലും ചുറ്റുമതില്‍ നിര്‍മിക്കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂള്‍ വികസന സമിതി രൂപീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക-അക്കാദമീകേതര രംഗത്ത് മികച്ചൊരു വിദ്യാലയം പടുത്തുയര്‍ത്തുന്നതിനാണ് നാം ലക്ഷ്യം വെക്കുന്നത്. അതിനു വേണ്ടിയുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികളും ഒരുമിച്ചിരുന്ന് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ ക്ലാസ്മുറിക‍ള്‍
  • ഐ.ടി.ലാബ്
  • ഹൈടെക് ക്ലാസ് മുറികള്‍
  • സ്റ്റോറൂമോടുകൂടിയ പാചകപുര
*ശുചിമുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

മലപ്പുറത്തു നിന്ന് കൂട്ടിലങ്ങാടി കീരംകുണ്ട് വറ്റലൂര്‍ ചെറുകുളമ്പ വറ്റലൂര്‍

{{#multimaps: 11.0192529,76.0898118 | width=800px | zoom=12 }}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുറുവ&oldid=379960" എന്ന താളിൽനിന്ന് ശേഖരിച്ചത്