"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വിജയഭേരി) |
|||
വരി 51: | വരി 51: | ||
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. | സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
==== ജെ.ആർ.സി ==== | ==== ജെ.ആർ.സി ==== | ||
വരി 76: | വരി 76: | ||
==== ഒ.ആർ.സി. ==== | ==== ഒ.ആർ.സി. ==== | ||
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. [http://ghsirumbuzhi.blogspot.in/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. വിശദമായ റിപ്പോർട്ട് ഇവിടെ] വായിക്കാം. | മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. [http://ghsirumbuzhi.blogspot.in/search/label/%E0%B4%93.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. വിശദമായ റിപ്പോർട്ട് ഇവിടെ] വായിക്കാം. | ||
== വിജയഭേരി == | == വിജയഭേരി == |
12:39, 23 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-07-2017 | CKLatheef |
ചരിത്രം
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡില്‍ തിരൂര്‍-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നില്‍ ഇരുമ്പുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളില്‍ നിന്നും അപ്പര്‍ പ്രൈമറി തലം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങല്‍, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളില്‍ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികള്‍ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങള്‍ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകള്‍ അവരുടെ കുട്ടികള്‍ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാര്‍ത്ഥമതികളായ ഒരു പറ്റം ആളുകള്‍ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ല്‍ ഇരുമ്പുഴിയില്‍ ഗവ. ഹൈസ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂള്‍ ക്ലാസുകള്‍ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍. പിന്നീട് മൂന്ന് ഏക്കര്‍ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നല്‍കുകയും സര്‍ക്കാര്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ല്‍ സയന്‍സ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജെ.ആർ.സി
വിദ്യാര്‍ഥികളിൽ കരുണയും സേവനമനോഭാവവും വളര്‍ത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവര്‍ത്തനങ്ങൾ ഈ വര്‍ഷവും ജെ.ആര്‍.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവര്‍ഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആര്‍.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാര്‍ഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാര്‍ഥികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ഉദ്ദേശിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.
- എസ്.എസ് ക്ലബ്
- ഹെൽത്ത് ക്ലബ്ബ്
- നാച്ചൊറൽ ക്ലബ്ബ്
- ഒറേറ്ററി ക്ലബ്ബ്
- ഗാന്ധിദർശൻ ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- അറബി ക്ലബ്ബ്
- ഉർദു ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ് (ഹായ് സ്കൂൾ കുട്ടിക്കൂട്ടം)
എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ നടപ്പു അധ്യായന വർഷത്തിലെ പ്രവർത്തന സംഗ്രഹം സൈഡ് ബാറിൽ ചേർത്തിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിലെ വിശദമായ പ്രവർത്തനറിപ്പോർട്ട് ചിത്രസഹിതം സ്കൂൾ ബ്ലോഗിലും ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്ത് അത് വായിക്കാവുന്നതാണ്.
ഒ.ആർ.സി.
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.
വിജയഭേരി
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ ഇവിടെ വായിക്കാം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ക്ര.ന. | പേര് | മുതൽ | വരെ |
---|---|---|---|
1 | കെ.പി.ശ്രീനിവാസൻ | 28/08/1974 | 16/06/1976 |
2 | എൻ.കെ. രാഘവൻ | 16/06/1976 | 24/05/1978 |
3 | വി. നാരായണൻ നായർ | 07/06/1978 | 03/06/1980 |
4 | വി.കെ.സി. നാരായണൻ | 01/08/1980 | 10/10/1980 |
5 | വി.കെ. ശ്രീധരൻ ഉണ്ണി | 10/10/1980 | 27/07/1981 |
6 | കെ. ഇന്ദിര | 27/07/1981 | 30/05/1982 |
7 | ഗ്രേസി മാത്യു | 12/08/1982 | 28/08/1982 |
8 | കെ.ഇ. ഏലിയാമ്മ | 24/10/1984 | 07/06/1985 |
9 | വി.സി. രുദ്രാണി | 07/06/1985 | 31/03/1986 |
10 | പി.ആർ. രാജമ്മ | 29/05/1986 | 09/06/1987 |
11 | ജോർജ് കെ. മത്തായി | 27/07/1987 | 27/05/1989 |
12 | പി.വാണികാന്തൻ | 01/06/1989 | 31/03/1990 |
13 | എൻ.പി.പത്മനാഭൻ നായർ | 23/05/1990 | 25/06/1991 |
14 | പി. അന്നമ്മ | 25/06/1991 | 31/05/1991 |
15 | കെ.സി. വിക്ടോറിയാമ്മ | 26/06/1993 | 19/07/1993 |
16 | പി.ജി. റോസാമ്മ | 20/07/1993 | 22/11/1993 |
17 | കെ.ടി. കല്ല്യാണിക്കുട്ടി | 31/01/1994 | 22/05/1995 |
18 | രാധ കണ്ണേരി | 29/07/1995 | 20/05/1996 |
19 | പി. മുഹമ്മദ് ഹസ്സൻ | 31/05/1996 | 12/05/1997 |
20 | പി. അസൈനാർ | 12/05/1997 | 01/06/1998 |
21 | വി. ചന്ദ്രമതി | 04/06/1998 | 31/03/1999 |
22 | പി. അസൈനാർ | 20/05/1999 | 31/03/2000 |
23 | എ. സരോജിനി | 05/05/2000 | 01/06/2002 |
24 | വി.പി. രത്നകുമാരി | 01/06/2002 | 05/06/2004 |
25 | കെ. യൂസുഫ് | 05/06/2004 | 07/06/2004 |
26 | കെ. കൃഷ്ണകുമാരി | 07/06/2006 | 04/06/2008 |
27 | കെ. ഗോപാലകൃഷ്ണൻ | 04/06/2008 | 22/05/2010 |
28 | പി. വേണുഗോപാലൻ | 22/05/2010 | 31/03/2013 |
29 | കെ. രാധാമണി അമ്മ | 04/06/2013 | 31/03/2015 |
30 | എ.പി. കരുണാകരൻ | 03/06/2015 | 31/03/2017 |
31 | എൻ. ഗിരിജ | 01/06/2017 | ഇന്നുവരെ |
വഴികാട്ടി
{{#multimaps: 11.081145, 76.105926 | zoom=12 }}
- മലപ്പുറം നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി മഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്നു.