"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശദാബ്ദത്തി സ്മാരകമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആണ് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ നടക്കുന്നത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികള്‍ക്കുവേണ്ടി ബസ് സര്‍വീസ് നടത്തുന്നു. | ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികള്‍ക്കുവേണ്ടി ബസ് സര്‍വീസ് നടത്തുന്നു. |
10:26, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്. മാമലശ്ശേരി | |
---|---|
വിലാസം | |
മാമ്മലശ്ശേരി മുവാററുപുഴ ജില്ല | |
സ്ഥാപിതം | 05 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മുവാററുപുഴ |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-07-2017 | 28046 |
രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിക്കുസമീപം സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1913-ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 1949-ല്‍ അപ്പര്‍ പ്രൈമറിയായും 1980-ല്‍ ഹൈസ്‌കൂള്‍ ആയും 2004-ല്‍ ഹയര്‍ സെക്കന്ററിയായും പടവുകള്‍ താണ്ടി പൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്.ഒരു പ്രദേശത്തിന്റെ സമഗ്ര പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ സ്നേഹികളുടെ നിസ്വാര്‍ഥമായ സഹകരണം തുടക്കം മുതല്‍ ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.സസ്യജാലങ്ങല്‍ ഹരിതാഭ ചൊരിയുന്ന തികഞ്ഞ ഗ്രാമിണതയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന്ന് ഉതകുന്ന ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ചരിത്രം
ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ് മാമ്മലശ്ശേരി. കൊച്ചിയേയും തിരുവീതാംകൂറിനേയും വേര്‍തിരിക്കുന്ന കോട്ട കടന്നുപോകുന്നത് മാമ്മലശ്ശേരിയിലൂടെയാണ്. രാമായണത്തില്‍ പരാമര്‍ശിക്കുന്ന മാന്‍ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക് അവകാശപ്പെടാവുന്നതാണ്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവര്‍ത്തിച്ച എ.റ്റി. മര്‍ക്കോസ് ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ചിത്രലേഖ കെ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയും ശ്രീ.വിഷ്ണുകുമാര്‍ സി എന്‍ പ്രിന്‍സിപ്പാള്‍ ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശദാബ്ദത്തി സ്മാരകമായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആണ് ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ നടക്കുന്നത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് സ്വന്തമായി ബസ് ഉണ്ട്.രാവിലെയും വൈകുന്നേരവും കുട്ടികള്‍ക്കുവേണ്ടി ബസ് സര്‍വീസ് നടത്തുന്നു.
ഹയര്‍ സെക്കൻഡറി വിഭാഗം
2004 - 05 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഈ മേഖലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവര്‍ത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ കെട്ടിടങ്ങളും വിവിധ വിഷയങ്ങള്‍ക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
1. നാഷണല്‍ സര്‍വ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തില്‍ ധാരാളം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
2. അസാപ്
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകള്‍ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
സൗകര്യങ്ങള്‍
* ലൈബ്രറി
പാഠ്യപദ്ധതി വിനിമയം കാര്യക്ഷമമാക്കുന്നതിനും വായനയുടെ വിശാലമായ ഭൂമികയിലേക് കുട്ടികളെ നയിക്കുന്നതിനും ലൈബ്രറികൾക്ക് നിർണായകമായ പങ്കാണ് വഹിക്കാനുള്ളത്. 5437 പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും നിറഞ്ഞ സ്കൂൾ ലൈബ്രറി കുട്ടികൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ശ്രീമതി ജിഷ കെ.വി അഭിനന്ദനാർഹമായ വിധത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്.
* സൗഹൃദ ക്ലബ്
കൗമാര പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി സൗഹൃദ ക്ലബ് നല്ല വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്മമാർക്കായി സൗഹൃദക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ശ്രീമതി ആർ ഷിബിമോൾ ടീച്ചർ കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു.
സയൻസ് ലാബ്
കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. ശ്രീമതി സൗമിനി സി സി ഇതിന് നേതൃത്വം നൽകുന്നു.
* ജൂനിയർ റെഡ് ക്രോസ്സ്
JRC യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും JRC ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു.
*സീഡ് ക്ലബ്
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ പ്രവർത്തനങ്ങൾ ആണ് സീഡ് ക്ലബ് നിർവഹിക്കുന്നത്. പ്‌ളാസ്റ്റിക് വിമുക്ത ക്യാമ്പസ്, പോസ്റ്റർ കാമ്പെയ്ൻ, വൃക്ഷ തൈകളുടെ വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു.
നക്ഷത്രവനം
കുട്ടികളിൽ വൃക്ഷലതാതികളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനും അവയെ പരിപാലിക്കുന്നതിനുമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു അവയുടെ പരിപാലനം നടത്തുന്നു .
*വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
- സ്പോർട്സ് ക്ലബ്
- തായ്‌കൊണ്ട ക്ലാസ്സ്
- വർക്ക് എക്സ്പീരിയൻസ് ക്ലാസ്
- ചിത്രരചന ക്ലാസ്
- കംപ്യൂട്ടര്‍ ലാബ്
- സ്മാര്ട്ട് ക്ളാസ് റൂം
- മാത്തമാറ്റിക്സ് ലാബ്
- സോഷ്യൽ സയൻസ് ക്ലബ്
- റീഡിംഗ് റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- കലാമണ്ഡപം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഓണാഘോഷം 2016
ഓണാഘോഷം 9/9/2016 ന് വിപുലമായ പരിപാടികളോടെ നടന്നു.അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമുള്ള മല്‍സരങ്ങള്‍,ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.രക്ഷിതാക്കളും നാട്ടുകാരും പരിപാടിയില്‍ സഹകരിച്ചു.
- ചിങ്ങം 1
ചിങ്ങം 1 കര്‍ഷകദിനത്തില്‍ സ്കൂളില്‍ പച്ചക്കറികൃഷി ആരംഭിച്ചു
നേട്ടങ്ങള്‍
കഴിഞ്ഞ പത്തു വർഷം തുടർച്ചയായി എസ്.എസ്.എല്‍.സി പരീക്ഷക്കു് നൂറുശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു കുട്ടികള്‍ നിര്‍മ്മിച്ച മാമ്മലശ്ശേരിയെ കുറിച്ച് "എന്റെ ഗ്രമം എത്ര സുന്ദരം" എന്ന ഡോകുമെന്ററി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി കെ അയ്യപ്പന്‍, കെ.എന്‍. മല്ലികകുമരി, എം.എസ്.വിമല, ജി ഗോപിനാഥന്‍ , സഹദേവന്‍ മിന്നി, പവിത്രൻ, അനിത കുമാരി, ശ്രീകുമാർ, രാധാകൃഷ്ണൻ കെ പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എ.റ്റി. മര്‍ക്കോസ്-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപന്‍
- എ.റ്റി. പ ത്രൊസ്-മുന്‍ എം.എല്‍.എ.
- കെ.എൻ.സുഗതൻ -എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വഴികാട്ടി
- പിറവം പട്ടണത്തില്‍ നിന്നും 6കി.മി. അകലത്തായി പിറവം-പാമ്പാക്കുട റോഡില്‍ സ്ഥിതിചെയ്യുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ നിര്‍മ്മിച്ച 101 ഇംഗ്ളീഷ് പസ്സില്‍സ്സ് പുസ്തകം
മേല്‍വിലാസം
ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,മാമ്മലശ്ശേരി