"ഗവൺമെന്റ് എച്ച്.എസ്സ്.മാഞ്ഞുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 15: വരി 15:


ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍ നമ്മുടെ സ്ക്കൂളില്‍ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്.
ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍ നമ്മുടെ സ്ക്കൂളില്‍ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്.
മാഞ്ഞൂര്‍ സ്കൂളിന്റെ ചരിത്രാന്വേഷണം നടത്തുമ്പോള്‍ പ്രാദേശികമായി "കോതകുളങ്ങര സ്കൂള്‍" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെപ്പറ്റിയുള്ള അന്വേഷണം, ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്ന കോതയും അവരുടെ കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുരോഗമന ചിന്താഗതിക്കാരനായ വെച്ചൂര്‍ കരയിലെ കൈതാരമഠത്തിലെ പരമേശ്വരന്‍ ഭട്ടതിരി ഏതാണ്ട് 2 നൂറ്റാണ്ടുകള്ക്കു മുന്പ് തന്റെ സ്വതന്ത്ര ചിന്താഗതിയും മറ്റു സമുദായങ്ങളോടുള്ള ആഭിമുഖ്യം മൂലവും സമുദായത്തില്‍ നിന്ന് ഭൃഷ്ടനാവുകയും സ്വദേശം വിട്ട് "മാഞ്ഞൂര്" വന്നെത്തുകയും ചെയ്തു. മാഞ്ഞൂര് അക്കാലത്ത് "ഓലക്കുട" നിര്‍മ്മാണത്തില് പ്രശസ്തിയാര്‍ജ്ജിച്ചതും ബ്രാഹ്മണരുടെ അധിവാസകേന്ദ്രവും ആയിരുന്നു. ഇദ്ദേഹത്തിന്, മാഞ്ഞൂരിലെ മുടിചൂടാമന്നനായി വാണിരുന്ന നെടുമ്പള്ളി നായര്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായ ഭട്ടതിരി മറ്റ് മതങ്ങളോട് ആദരവും ആഭിമുഖ്യവും കാണിക്കുകയും ക്രിസ്തുമത വിശ്വാസത്തില്‍ ആകൃഷ്ടനാവുകയും ഇത് ക്രിസ്തുമത സ്വീകരണത്തിന് ഇടയാക്കുകയും ചെയ്തു. ഇത് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കുന്നതിനു ഇടയാക്കി.ക്ഷേത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട ഭട്ടതിരി, തന്റെ താങ്ങും തണലുമായ നെടുമ്പള്ളി തറവാട്ടിലെ കുട്ടച്ചാരെ സമീപിക്കുകയും, കുട്ടച്ചാര്‍ ഒരു പുരയിടത്തില് പുര വച്ചു താമസിപ്പിച്ചു. ഭട്ടതിരി താമസിച്ചിരുന്നതുകൊണ്ട് ആ പുരയിടത്തിനു "പട്ടേരി പറമ്പ് " എന്ന് പേരിടുകയും ചെയ്തു.പട്ടേരിയില്‍ താമസിച്ചിരുന്നതിനു ശേഷം അദ്ദേഹം ശൂദ്ര കുടുംബത്തില്‍ നിന്ന് സുന്ദരിയും സുശീലയുമായ "കോതയമ്മ" എന്ന സ്ത്രീയെ വിവാഹം ചെയ്തു.
ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ഭട്ടതിരിക്കും ഭാര്യക്കും ക്ഷേത്രം വക ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അമ്പലക്കുളത്തിലെ കുളി നിരോധിക്കുകയും ചെയ്തു. തന്‍നിമിത്തം ഭട്ടതിരി തന്റെ വീടിന്റെ വടക്കു വശത്തായി സ്വന്തമായി 1/4 ചതുരശ്ര ഹെക്ടര്‍ വിസ്തീര്‍ണ്ണവും 8 മീറ്റര്‍ ആഴവുമുള്ള ഒരു കുളം കുഴിപ്പിക്കുകയും അത് കേതകുളം എന്നറിയപ്പെടുകയും ചെയ്തു. ഈ കുളത്തിന്റെ കരയിലാണു 1908 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്രകാരം കോതകുളത്തിന്റെ കരയിലുള്ള സ്കൂള്‍ എന്ന നിലയിലാണ് കോതകുളങ്ങര സകൂള്‍ എന്ന് അറിയപ്പെടുന്നത്. പിന്നീട് 1947 ല് ഈ കുളം നികത്തപ്പെട്ടു. വിശാലസുന്ദരമായ ഈ കുളത്തിനു തെക്കു വശത്തായി ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഇത് നികന്നു പോവുകയും ചെയ്തു. ഇന്നും കോതകുളത്തിന്റെ 3 വശങ്ങളിലുമായിട്ടാണ് നമ്മുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഭട്ടതിരിയുടെയും കോതയമ്മയുടെയും രണ്ടു പുത്രന്മാരുടെ സന്തതിപരമ്പരകളാണു ഇന്നും സ്കൂളിന്റെ സമീപത്തായി താമസിക്കുന്നത്.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3639" എന്ന താളിൽനിന്ന് ശേഖരിച്ചത്