"ജി.എച്ച്.എസ്.എസ്. ചവറ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കാറ്റലോഗ് മാതൃക) |
|||
| വരി 27: | വരി 27: | ||
ലൈബ്രറിയുടെ ചുമതല. | ലൈബ്രറിയുടെ ചുമതല. | ||
=== ഗ്രന്ഥശാല കാറ്റലോഗ്=== | === ഗ്രന്ഥശാല കാറ്റലോഗ്=== | ||
ലിബര്‍ ഓഫീസ് റൈറ്റര്‍ ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം. | |||
# നമ്പര്‍ | |||
# ബുക്ക് നമ്പര്‍ | |||
# പുസതകത്തിന്റെ പേര് | |||
# എഴുത്തുകാരന്‍/എഴുത്തുകാര്‍ | |||
# ഭാഷ | |||
# ഇനം | |||
# പ്രസാധകന്‍ | |||
# പ്രസിദ്ധീകൃത വര്‍ഷം | |||
# വില | |||
# ഐ.സ്.ബി.എന്‍ | |||
=== മാതൃക === | === മാതൃക === | ||
12:53, 23 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഞങ്ങളുടെ ഗ്രന്ഥശാല
ഒ.എന്‍.വിയുടെ അക്ഷരമുറ്റത്തു വായനയുടെ പെരുമഴക്കാലം

ചവറ: ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന് അടിത്തറയിട്ട പി.എന്‍.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുമ്പോള്‍ മലയാളത്തെ ജ്‌ഞാനപീഠത്തോളം ഉയര്‍ത്തിയ ചവറയുടെ ഓമനപുത്രന്‍ ഒ.എന്‍.വി കുറുപ്പിന്റെ അക്ഷരമുറ്റം വായനയുടെ ഒരു പെരുമഴക്കാലം സമ്മാനിക്കുന്നു. തീരദേശത്തെ വിദ്യാഭ്യാസ ഉന്നതിക്കും സാംസ്‌ക്കാരിക പുരോഗതിക്കും നിര്‍ണായകമായ പങ്കുവഹിച്ച് 2009ല്‍ ശതാബ്‌ദി ആഘോഷിച്ച ചവറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.കൃഷ്‌ണപിളള സ്‌മാരക ലൈബ്രറി താലൂക്കിലെ സ്‌കൂള്‍ ലൈബ്രറികളില്‍ ഏറ്റവും പഴക്കമുളളതും അരലക്ഷത്തോളം പുസ്‌തകങ്ങളുടെ കലവറയുമാണ്. രണ്ടു നിലകളായാണുളള ലൈബ്രറി കെട്ടിടം. 42 വര്‍ഷങ്ങള്‍ക്കു മുമ്പ് 60,000 രൂപ ചെലവഴിച്ച് ഈ ലൈബ്രറി മന്ദിരം നിര്‍മിച്ചു നല്‍കിയതു വ്യവസായപ്രമുഖനും സിനിമാ നിര്‍മാതാവുമായ കെ.രവീന്ദ്രനാഥന്‍നായരാണ്. അദ്ദേഹത്തിന്റെ പിതാവും വ്യവസായിയുമായിരുന്ന യശശരീരനായ പി. കൃഷ്‌ണപിളളയുടെ സ്‌മരണയ്‌ക്കായാണു മന്ദിരം നിര്‍മിച്ചത്. 1975 മാര്‍ച്ച് നാലിനു തുറന്നു കൊടുത്തു. അധ്യാപനത്തിനുളള ദേശീയ അവാര്‍ഡും സംസ്‌ഥാന അവാര്‍ഡും കരസ്‌ഥമാക്കി കുറേകാലം ചവറ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രഥമാധ്യാപകനായി സേവനം അനുഷ്‌ഠിച്ച കായംകുളം എരുവാ സ്വദേശി കെ. ത്രിവിക്രമവാര്യരുടെ സ്‌നേഹപൂര്‍വമായ സമീപനവും പ്രേരണയും മൂലമാണു സ്‌കൂളിന് ലൈബ്രറി മന്ദിരം ലഭിച്ചത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,സംസ്‌കൃതം, ഉറുദു ഭാഷകളിലായി ഏകദേശം അരലക്ഷം പുസ്‌തകങ്ങളുടെ ശേഖരമാണ് ഇവിടെയുളളത്. കുട്ടികള്‍ക്കാവശ്യമായ പുസ്‌തകങ്ങളും നോവലുകളുമാണ് ഏറെയും. എസ്.എസ്.എയുടെ ഫണ്ട് ഉപയോഗിച്ച് വര്‍ഷംതോറും പതിനായിരം രൂപയുടെ പുസ്‌കങ്ങളാണ് പുതുതായി ലൈബ്രറിയില്‍ എത്തുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. പുസ്‌തകങ്ങളെല്ലാം കാറ്റലോഗ് ചെയ്‌തിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇരുന്നു വായിക്കാനും റഫറന്‍സ് ചെയ്യാനുമുളള സൗകര്യവുമുണ്ട്. അധ്യാപകനായ ഷെറിന്‍ ജോണിനാണ് ലൈബ്രറിയുടെ ചുമതല.
ഗ്രന്ഥശാല കാറ്റലോഗ്
ലിബര്‍ ഓഫീസ് റൈറ്റര്‍ ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം.
- നമ്പര്‍
- ബുക്ക് നമ്പര്‍
- പുസതകത്തിന്റെ പേര്
- എഴുത്തുകാരന്‍/എഴുത്തുകാര്‍
- ഭാഷ
- ഇനം
- പ്രസാധകന്‍
- പ്രസിദ്ധീകൃത വര്‍ഷം
- വില
- ഐ.സ്.ബി.എന്‍
മാതൃക
| കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ചവറ | |||||||||
|---|---|---|---|---|---|---|---|---|---|
| നമ്പര്‍ | ബുക്ക് നമ്പര്‍ | പുസതകത്തിന്റെ പേര് | എഴുത്തുകാരന്‍/എഴുത്തുകാര്‍ | ഭാഷ | ഇനം | പ്രസാധകന്‍ | പ്രസിദ്ധീകൃത വര്‍ഷം | വില | ഐ.സ്.ബി.എന്‍ |
| 1 | B1001 | അക്ഷരം | ഒ.എന്‍.വി. കുറുപ്പ് | മലയാളം | കവിത | പ്രഭാത് | 1965 | 15 | |
| 2 | B1002 | രണ്ടാമൂഴം | എം.ടി. വാസുദേവന്‍ നായര്‍ | മലയാളം | നോവല്‍ | ഡി.സി.ബുക്സ് | 2013 | 125 | |
| 3 | B1003 | ഖസാക്കിന്റെ ഇതിഹാസം | ഒ.വി.വിജയന്‍ | മലയാളം | നോവല്‍ | ഡി.സി.ബുക്സ് | 2000 | 170 | |
| 4 | B1004 | നീര്‍മാതളം പൂത്ത കാലം | മാധവിക്കുട്ടി | മലയാളം | ഓർമ്മ | ഡി.സി.ബുക്സ് | 2015 | 165 | |
| 5 | B1005 | ഇന്ദുലേഖ | ഒ. ചന്തുമേനോന്‍ | മലയാളം | നോവല്‍ | ഡി.സി.ബുക്സ് | 1954 | 100 |